കൊളംബിയയില്‍ മണ്ണിടിച്ചില്‍; 14 പേര്‍ മരിച്ചു

 കൊളംബിയയില്‍ മണ്ണിടിച്ചില്‍; 14 പേര്‍ മരിച്ചു
Posted by
Story Dated : April 20, 2017

ബഗോട്ട: പടിഞ്ഞാറന്‍ കൊളംബിയന്‍ നഗരമായ മനിസലെസില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 14 പേര്‍ മരിച്ചു. ഒന്പതു പേരെ കാണാതായി. കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ സര്‍ക്കാര്‍ നടത്തുന്നുണ്ട്. മരണ സഖ്യ ഉയരാന്‍ സാധ്യതയുള്ളതായി മേയര്‍ ജോസ് ഒക്ടാവിയോ കര്‍ഡോണ പറഞ്ഞു. കനത്ത മഴയെത്തുടര്‍ന്നു ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിലാണ് ദുരന്തം.

മണ്ണിടിച്ചിലില്‍ 75 വീടുകള്‍ തകര്‍ന്നു. 23 പേര്‍ക്ക് പരിക്കേറ്റു. ഈ മാസമാദ്യം കൊളംബിയയിലെ മൊകോവയിലുണ്ടായ മണ്ണിടിച്ചിലില്‍ മുന്നൂറിലധികം പേര്‍ മരിച്ചിരുന്നു

Comments

error: This Content is already Published.!!