500 രൂപക്ക് വരെ പ്രോഗ്രാം അവതരിപ്പിച്ച് എറണാകുളത്ത് തെക്കുവടക്ക് നടന്ന ധര്‍മജന്‍ ബോള്‍ഗാട്ടി സര്‍ക്കാര്‍ പോളിയിലെ കുട്ടികളോട് ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് ചോദിച്ചത് ഞെട്ടിക്കുന്ന തുക; ഇത്രക്കങ്ങ് തലക്കനം വേണോ ചേട്ടാ എന്ന് കുട്ടികള്‍: ധര്‍മജന്റെ ജാഡക്ക് എതിരെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍

500 രൂപക്ക് വരെ പ്രോഗ്രാം അവതരിപ്പിച്ച് എറണാകുളത്ത് തെക്കുവടക്ക് നടന്ന ധര്‍മജന്‍ ബോള്‍ഗാട്ടി സര്‍ക്കാര്‍ പോളിയിലെ കുട്ടികളോട് ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിന് ചോദിച്ചത് ഞെട്ടിക്കുന്ന തുക;  ഇത്രക്കങ്ങ് തലക്കനം വേണോ ചേട്ടാ എന്ന് കുട്ടികള്‍: ധര്‍മജന്റെ ജാഡക്ക് എതിരെ ഒരു പറ്റം വിദ്യാര്‍ത്ഥികള്‍
Posted by
Story Dated : April 21, 2017

കൊച്ചി: മിമിക്രി കലാകാരനും സിനിമതാരവുമായ ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് എതിരെ ഗുരുതര ആരോപണവുമായി ഒരു പറ്റം യുവാക്കള്‍. കളമശ്ശേരി പോളിടെക്‌നിക്കിലെ ഏതാനും കുട്ടികള്‍ ആണ് ധര്‍മജന്‍ ബോള്‍ഗാട്ടിക്ക് എതിരെ രംഗത്തെത്തിയിരിക്കുന്നത്. കളമശേരിയിലെ സര്‍ക്കാര്‍ പോളിടെക്‌നിക്കില്‍ ആര്‍ട്‌സ് ക്ലബ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് കൊച്ചിക്കാരന്‍ കൂടിയായ ധര്‍മജനെ ക്ഷണിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ താരം വെച്ച ഡിമാന്റ് കുട്ടികളെ ഞെട്ടിക്കുന്നത് ആയിരുന്നു. എന്തു പ്രോഗ്രാമിനു വിളിച്ചാലും ഉടന്‍ ഓടിയെത്തിയിരുന്ന പഴയ ധര്‍മജനായിരുന്നു വിദ്യാര്‍ത്ഥികളുടെ മനസില്‍. എന്നാല്‍ ക്ഷണിക്കാനായി എത്തിയ വിദ്യാര്‍ത്ഥികളുടെ നടുക്കം ഇതുവരെ മാറിയിട്ടില്ലത്രേ. 50,000 രൂപ തന്നാല്‍ ആലോചിക്കാമെന്നായിരുന്നു ഇപ്പോള്‍ തിരക്കുള്ള സിനിമതാരം കൂടിയായ ധര്‍മജന്റെ മറുപടി. ചേട്ടാ പിഷാരടി ചേട്ടന്‍ പോലും പതിനായിരം രൂപയെ ചോദിച്ചുള്ളു എന്നു പറഞ്ഞപ്പോള്‍ ആശാന്റെ മട്ടു മാറിയത്രെ. പിഷാരടിയെ പോലെയാണോ ഞാന്‍ എന്നായി താരം അത്രം.

കഴിഞ്ഞ വര്‍ഷം വരെ എന്തെങ്കിലും ഒരു പ്രോഗ്രാം കിട്ടുമോ എന്നു നോക്കി കൊച്ചിയില്‍ തേരാപ്പാര നടന്നിരുന്ന ധര്‍മജന്‍ തന്നെയാണോ ഈ ധര്‍മജന്‍ എന്ന ഞെട്ടലിലാണ് വിദ്യാര്‍ത്ഥികള്‍. കൊച്ചിയിലെ ബോള്‍ഗാട്ടിയില്‍ ജനിച്ചു വളര്‍ന്ന ധര്‍മജനെ വളര്‍ത്തിയത് എറണാകുളത്തെ കോളേജുകളും ഉത്സവ പറമ്പുകളുമാണ്. മിമിക്രിയുമായി നടന്നിരുന്ന കാലത്ത് ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്നപ്പോള്‍ 500 രൂപക്ക് വരെ പ്രോഗ്രാമിനു പോയിട്ടുണ്ടത്രേ താരം.

ഏഷ്യാനെറ്റില്‍ പിഷാരടി മുകേഷ് ടീം അവതരിപ്പിക്കുന്ന ബഡായി ബംഗ്ലാവിലെ പ്രവേശനത്തോടെയാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയെ മലയാളികള്‍ അറിഞ്ഞു തുടങ്ങുന്നത്. മുന്‍പും ചില്ലറ സിനിമകളില്‍ വേഷം ചെയ്തിട്ടുണ്ടെങ്കിലും ബഡായി ബംഗ്ലാവ് വന്നതോടെ താരത്തിനു തിരക്കേറി. ഇപ്പോള്‍ വിദേശ പ്രോഗ്രാമുകളില്‍ അവിഭാജ്യ ഘടകമാണ് ധര്‍മജന്‍. കട്ടപ്പനയിലെ ഹൃതിക് റോഷനില്‍ സഹനായകനായി കൂടി തിളങ്ങിയതോടെ താരത്തിന്റെ റേഞ്ച് മാറി.

അതോടെ ലേശം തലക്കനവും ധര്‍മജന്‍ കൂടെക്കൂട്ടിയില്ലെ എന്ന സംശയത്തിലാണ് ഇപ്പോള്‍ കൊച്ചിക്കാര്‍. എറണാകുളം നഗരത്തിലൂടെ തേരാപാരാ പാട്ടും പാടി നടന്ന ധര്‍മജന്‍ ഇന്നു ഫിലിം സ്റ്റാര്‍ ധര്‍മജനാണ്. താരമാകുമ്പോള്‍ അല്‍പം തലക്കനം കൂടുന്നത് പതിവാണെങ്കിലും ഇത്രക്കങ്ങു വലുതാകണോ ചേട്ടാ എന്നാണ് കുട്ടികള്‍ ചോദിക്കുന്നത്. എന്തായാലും തലക്കനം ലേശമില്ലാത്ത നടനെ കൊണ്ട് ആര്‍ട്ക് ക്ലബ് ഉദ്ഘാടനം ഭംഗിയായി നടത്താനുള്ള പുറപ്പാടിലാണ് പോളിടെക്‌നിക് വിദ്യാര്‍ഥികള്‍.

Comments

error: This Content is already Published.!!