വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി

വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി
Posted by
Story Dated : February 17, 2017

തിരുവനന്തപുരം: വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവര്‍ക്ക് മുന്നില്‍ വഴങ്ങില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെ എതിര്‍പ്പുകള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ വഴങ്ങുകയാണ് ചെയ്തിരുന്നത്. ഇനിയതുണ്ടാവില്ല. വൈദ്യുതി ലൈന്‍ വലിക്കുമ്പോള്‍ മരം പോവുമെന്ന് പറഞ്ഞാണ് ചിലര്‍ എതിര്‍ക്കുന്നത്. ഗെയില്‍ പൈപ്പ് ലൈനിനെ പോലും എതിര്‍ക്കുന്നവരുണ്ട്.

നാട്ടില്‍ വൈദ്യുതി ലഭിക്കണമെങ്കില്‍ ഇത്തരം നഷ്ടങ്ങള്‍ ചിലപ്പോള്‍ സഹിക്കേണ്ടി വരുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മലബാറിലാണ് ഏറ്റവും കൂടുതല്‍ ഇത്തരം എതിര്‍പ്പുകള്‍ വരാറുള്ളത്. എന്തു വില കൊടുത്തും ഇനി വികസനങ്ങളുമായി മുന്നോട്ടു പോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

error: This Content is already Published.!!