ദുബായില്‍ പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ അഞ്ഞൂറ് ദിര്‍ഹം പിഴ

ദുബായില്‍ പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ അഞ്ഞൂറ് ദിര്‍ഹം പിഴ
Posted by
Story Dated : April 21, 2017

ദുബായ്: പൊതുസ്ഥലങ്ങളില്‍ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞാല്‍ അഞ്ചൂറ് ദിര്‍ഹം പിഴയെന്ന് ദുബായ് മുനിസിപ്പാലിറ്റി. റോഡുകളും പാര്‍ക്കുകളും ബീച്ചുകളും അടക്കം എവിടെയും സിഗരറ്റ് കുറ്റികള്‍ വലിച്ചെറിയരുതെന്നും ദുബായ് മുനിസിപ്പാലിറ്റി ആവശ്യപ്പെട്ടു.

ഷെയ്ഖ് സായിദ് റോഡില്‍ നിന്നും മാത്രം ഒരു ദിവസം മുപ്പത് കിലോയോളം സിഗരറ്റ് കുറ്റികള്‍ മാറ്റുന്നുണ്ടെന്നും മുനിസിപ്പാലിറ്റി അറിയിച്ചു. സിഗരറ്റ് കുറ്റിയടക്കമുള്ള ചെറിയ മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് പുതിയ നാല്‍പ്പത് ഉപകരണങ്ങള്‍ മുനിസിപ്പാലിറ്റി സ്വന്തമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

Comments

error: This Content is already Published.!!