ചരിത്രത്തിലേക്കൊരു ഇന്നിംഗ്‌സ് : ദ്രാവിഡിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി പൂജാര

 ചരിത്രത്തിലേക്കൊരു ഇന്നിംഗ്‌സ് : ദ്രാവിഡിന്റെ റെക്കോര്‍ഡ് പഴങ്കഥയാക്കി പൂജാര
Posted by
Story Dated : March 19, 2017

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡിന്റെ റെക്കോര്‍ഡും തകര്‍ത്ത് ചേതേശ്വര്‍ പൂജാര ചരിത്രത്തിലേക്ക്. ടെസ്റ്റില്‍ ഇന്ത്യക്കായി ഏറ്റവും അധികം പന്തുകള്‍ നേരിട്ട താരം എന്ന റെക്കോര്‍ഡാണ് പൂജാര സ്വന്തമാക്കി കഴിഞ്ഞത്.

12 വര്‍ഷം പഴക്കമുളള ദ്രാവിഡിന്റെ റെക്കോര്‍ഡാണ് പൂജാര പഴങ്കഥയാക്കിയത്. 2004ല്‍ റാവാല്‍പിണ്ടില്‍ പാകിസ്താനെതിരെ 495 പന്തുകള്‍ നേരിട്ട് ദ്രാവിഡ് സ്വന്തമാക്കിയ 270 റണ്‍സിനെ മറികടാന്നാണ് പൂജാരയുടെ വിജയം. മത്സരം നാലാം ദിനം അവസാന സെഷനിലേക്ക് കടക്കുമ്പോള്‍ 525 പന്തുകള്‍ നേരിട്ട പൂജാര 202 റണ്‍സ് എടുത്ത് പുറത്തായി. 21 ബൗണ്ടറികളുടെ സഹായത്തോടെയാണ് പൂജാരയുടെ മാരത്തോണ്‍ ഇന്നിംഗ്‌സ്. ലിയോണ്‍ന്റെ പന്തില്‍ മാക്‌സ്‌വെല്‍ പിടിച്ചാണ് പൂജാര പുറത്തായത്. പൂജാരയുടെ ക്ഷമയോടെയുളള നീണ്ട ഇന്നിംഗ്‌സിന് മുന്നില്‍ പലപ്പോഴും ഓസീസ് താരങ്ങള്‍ ക്ഷീണിതരാകുന്നതും റാഞ്ചി ക്രിക്കറ്റ് സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചു.

Comments

error: This Content is already Published.!!