രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കാശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; കാശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്

രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കാശ്മീരി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം;  കാശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്
Posted by
Story Dated : April 21, 2017

ന്യുഡല്‍ഹി: തങ്ങളുടെ നാട്ടിലുള്ള കാശ്മീരികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ സംസ്ഥാനങ്ങളോടും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിന്റെ ആഹ്വാനം. കാശ്മീരികള്‍ക്കു നേര്‍ക്കുണ്ടായ ആക്രമണത്തെ സിംഗ് അപലപിച്ചു. കാശ്മീരില്‍ സുരക്ഷാ സേനയ്ക്കു നേര്‍ക്കുണ്ടാകുന്ന കല്ലേറിന്റെ പേരില്‍ കഴിഞ്ഞ ദിവസം രാജസ്ഥാനിലും ഉത്തര്‍പ്രദേശിലും കാശ്മീരി വിദ്യാര്‍ത്ഥികളെ ചിലര്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തുവെന്ന റിപ്പോര്‍ട്ടിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സംഭവത്തില്‍ ഉചിതമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കാശ്മീരികള്‍ മറ്റേത് ഇന്ത്യന്‍ പൗരന്മാരേയും പോലെയാണ്. അവര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട എല്ലാ സംസ്ഥാനങ്ങള്‍ക്കും സന്ദേശം അയക്കാന്‍ ആഭ്യന്തരമന്ത്രാലയത്തിന് നിര്‍ദേശം നല്‍കിയതായും രാജ്‌നാഥ് സിംഗ് അറിയിച്ചു. രാജ്യത്തിന്റെ ചിലയിടങ്ങളില്‍ കശ്മീരികള്‍ക്കെതിരെ മോശം പെരുമാറ്റം നടക്കുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നു. അവരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എല്ലാ മുഖ്യമന്ത്രിമാരോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Comments

error: This Content is already Published.!!