arbab daily diet
Posted by
13 January

ഒരു ദിവസം കഴിക്കുന്നത് മൂന്നുകിലോ ചിക്കനും, 36 കോഴിമുട്ടയും അഞ്ച് ലിറ്റര്‍ പാലും; അര്‍ബബിന്റെ ഭാരം 453 കിലോ

പാകിസ്താന്‍ : പാകിസ്താനില്‍ നിന്നുള്ള ഈ 25 കാരന്‍ ഇപ്പോള്‍ താരമാകുകയാണ്. 453 കിലോയാണ് അര്‍ബബിന്റെ ഭാരം. ദിവസം കഴിക്കുന്നത് മൂന്നുകിലോ ചിക്കനും, 36 കോഴിമുട്ടയും അഞ്ച് ലിറ്റര്‍ പാലും. ദിവസം 10,000 കലോറിയുടെ ഭക്ഷണമാണ് താന്‍ കഴിക്കുന്നതെന്ന് അര്‍ബബും തുറന്നു സമ്മതിക്കുന്നു. അതാണ് തന്റെ ആരോഗ്യത്തിന്റെ രഹസ്യമെന്നും തുറന്നുപറയുന്നു ഈ 25കാരന്‍.

താനാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തിമാനെന്നും അര്‍ബബ് അവകാശപ്പെടുന്നു. . പിറകോട്ടെടുക്കുന്ന
ഒരു ടാക്ടര്‍ ഒരു കൈ ഉപയോഗിച്ച് കയറുകൊണ്ട് തടയുന്ന അര്‍ബബിന്റെ ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്. അതുപോലെ രണ്ട് കാറുകളെ ഒരുമിച്ച് ഒരു കയറില്‍കെട്ടി കൈ കൊണ്ടു വലിക്കുന്നുമുണ്ട് മറ്റൊരു വീഡിയോയില്‍ അര്‍ബബ്.

90 to 60 kgs in 3 months
Posted by
06 January

90 കിലോയില്‍ നിന്നും മൂന്ന് മാസത്തിനുള്ളില്‍ 30 കിലോ കുറച്ച് ഞെട്ടിച്ച യുവാവ്

2013 ല്‍ ഇറങ്ങിയ ഇംഗ്ലീഷ് നോവല്‍ പിങ്ക് സ്‌മോക്കിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് സോംപ്രകാശ് സിന്‍ഹ റോയ്. എന്നാല്‍ എഴുത്തിന്റെ പേരില്‍ അല്ല തടി കുറച്ചതിന്റെ പേരിലാണ് ഇപ്പോള്‍ ഇദ്ദേഹം ശ്രദ്ധേയനായത്. 90 കിലോയില്‍ നിന്നും ഇദ്ദേഹം 30 കിലോയാണ് മൂന്നുമാസം കൊണ്ട് കുറച്ചത്.
2016 മെയ് മാസം വരെ ഫ്രൈ ഫുഡും, ബീയറും ഒക്കെ നിറഞ്ഞതായിരുന്നു സോമിന്റെ ജീവിതം.

ആരോഗ്യത്തോടുള്ള സോമിന്റെ ഈ അലസമായ നിലപാട് അയാളുടെ വിവാഹം നിശ്ചയിച്ച കൂട്ടുകാരി പിണങ്ങി പോകുവാനുള്ള കാരണങ്ങളില്‍ ഒന്നായി മാറി. ഇതോടെ തീര്‍ത്തും മാനസികമായി തകര്‍ന്ന സോം ഒരു മാറ്റത്തിന് വേണ്ടി ശ്രമിച്ചാണ് കൃത്യമായ വര്‍ക്ക് ഔട്ടിലൂടെയും ആഹാര ക്രമത്തിലൂടെയും തന്റെ തടി കുറച്ചത്.ക്രിസ് ജിതിന്‍ എന്ന ഓണ്‍ലൈന്‍ ട്രെയിനറുടെ 12 വാരത്തെ ട്രെയ്‌നിംഗ് പ്രോഗ്രാം വഴിയാണ് ഇത്തരത്തില്‍ ഒരു സാഹസം സോം നടത്തിയത്. ഇതിനായി ആഹാരക്രമത്തിലും സോം മാറ്റങ്ങള്‍ വരുത്തി.

why have hundreds queued up here
Posted by
06 January

ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ചൈനയിലെ നീണ്ട ക്യൂവിന്റെ പിന്നിലെന്ത്

നാന്‍ജിയാങ് : ഇന്റര്‍നെറ്റില്‍ തരംഗമാകുന്ന ഈ നീളന്‍ക്യൂവിന്റെ പിന്നിലെന്താണെന്നാണ് ആളുകള്‍ അന്വേഷിക്കുന്നത്. സംഭവം നടന്നത് ചൈനയിലാണ്.നോട്ട് നിരോധന കാലത്ത് ഇന്ത്യക്കാര്‍ക്ക് ബാങ്കിനും എടിഎമ്മിനും മുന്നിലെ നീണ്ട വരികള്‍ നമുക്ക് സുപരിചിതമാണ്.

ക്യൂവിന്റെ പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കിയാല്‍ ചൈനയിലെ നാന്‍ജിയാങ് യൂണിവേഴ്‌സിറ്റി ഓഫ് ഫിനാന്‍സ് ആന്റ് ഇക്കണോമിക്‌സിലെ ലൈബ്രറിക്ക് മുന്നിലാണ് ഈ നീണ്ട നിര. ഉദ്ദേശം പുസ്തകമെടുക്കലും. വിദ്യാര്‍ത്ഥികളുടെ ഫൈനല്‍ പരീക്ഷക്കുള്ള തയ്യാറെടുപ്പാണ് ഈ നീണ്ട വരിക്ക് മുന്നിലെ കാരണം.

mother carry her treminally
Posted by
05 January

ആയുസ്സില്ലെന്ന് അറിഞ്ഞിട്ടും അമ്മ പ്രസവിച്ചു; ആനി ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി

വാഷിങ്ടണ്‍ : ഗര്‍ഭപാത്രത്തില്‍ തുടിക്കുന്ന ജീവന് 19 ആഴ്ച പ്രായമുള്ളപ്പോഴാണ് അനന്‍സഫാലി എന്ന അപൂര്‍വ രോഗത്തിനുടമായണ് ആ കുഞ്ഞു ജീവനെന്ന് അബ്ബിയും പൈലറ്റ് ആയ ഭര്‍ത്താവ് റോബര്‍ട്ട് അഹേണും തിരിച്ചറിയുന്നത്. തലയുടെ മുകള്‍ ഭാഗത്ത് തലയോട്ടിയും തലച്ചോറും വളര്‍ച്ചപ്രാപിക്കാത്ത അവസ്ഥയാണിത്.

പതിനായിരത്തില്‍ ഒരു കുഞ്ഞിന് മാത്രം കാണപ്പെടുന്ന ഈ രോഗമുള്ള കുഞ്ഞുങ്ങളെ സാധാരണഗതിയില്‍ ഗര്‍ഭകാലത്തിന്റെ തുടക്കത്തിലേ ഗര്‍ഭമലസലിലൂടെ നഷ്ടമാകാറുണ്ട്. അല്ലെങ്കില്‍ ജനിച്ച് കുറച്ച് നാള്‍ജീവിക്കും, അതുമല്ലെങ്കില്‍ കുറച്ചു മണിക്കൂര്‍ മാത്രം. അത് പോലെ തന്നെയായിരുന്നു അബ്ബിയോടും കുഞ്ഞിനെ കുറിച്ച് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്.

എന്തുതന്നെയായാലും തന്റെ കുഞ്ഞിനെ പ്രസവിക്കുമെന്ന ഉറച്ച നിലപാടെടുത്ത് അബ്ബി. അബ്ബിക്കു പിറന്ന പെണ്‍കുഞ്ഞിന് 14 മണിക്കൂറും 58 മിനിറ്റുമായിരുന്നു ഭൂമിയില്‍ ജീവിക്കാന്‍ അവസരം ലഭിച്ചത്. അവള്‍ ഭൂമിയില്‍ ജീവിച്ചിരിക്കുന്ന അത്രയും സമയം അവളുമായി സന്തോഷം പങ്കിടാന്‍ അബ്ബിയും ഭര്‍ത്താവും അവരുടെ മറ്റു രണ്ടു മക്കളും തീരുമാനിച്ചു. അവര്‍ അവളെ ആനി എന്നു വിളിച്ചു.

അവള്‍ വിട പറഞ്ഞപ്പോള്‍ അവര്‍ കരഞ്ഞില്ല, അബ്ബി പറഞ്ഞു, ‘എന്റെ കുഞ്ഞുമകളെയോര്‍ത്ത് ഞാന്‍ പുഞ്ചിരിക്കും. അവളുടെ അവയവങ്ങള്‍ ഞങ്ങള്‍ ദാനം ചെയ്യുന്നു. അതിലൂടെ നിരവധി പേരെ ജീവിതത്തിലേക്ക് പിടിച്ചു കയറ്റുന്ന മാലാഖയാകുമവള്‍. അതിനാണ് ഭ്രൂണത്തിലേ നശിപ്പിക്കാമായിരുന്നിട്ടും ആനിയെ ഞാന്‍ പ്രസവിച്ചത്. എന്റെ മകളെ കുറച്ചുപേരെങ്കിലും അവരുടെ ജീവന്‍ രക്ഷിച്ച മാലാഖയായി കാണും. ആനിയെന്ന കുഞ്ഞു മാലാഖ കടന്നു പോയി ഭൂമിയിലെ അവളുടെ 15 മണിക്കൂറുകള്‍ നന്മ നിറഞ്ഞ അമ്മയുടെ കൈക്കുമ്പിളില്‍ താലോലിക്കപ്പെട്ട്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് ആനി.

the World’s Highest Bridge Will Open in China This Year
Posted by
04 January

അതിസാഹസികമായ യാത്രയ്ക്ക് ചൈന ഒരുങ്ങിക്കഴിഞ്ഞു

പാലം ചൈനക്കാര്‍ക്കൊരു ദൗര്‍ബല്യമാണെന്ന് തോന്നുന്നു. എന്നും സാങ്കേതിക മികവില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചൈന പുതുതായി ഒരോന്നു നിര്‍മ്മിക്കുമ്പോഴും നിലവിലുള്ള റെക്കോര്‍ഡുകള്‍ തിരുത്തി കൂറിക്കാനുള്ള ശ്രമം നടത്താറുണ്ട്. അത്തരത്തില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം സ്ഥിതിചെയ്യുന്ന രാജ്യമെന്ന ബഹുമതിയും ചൈന നേടിയെടുത്തുക്കഴിഞ്ഞു

ഈയിടെയായിരുന്നു ലോകത്തിലെ ഏറ്റവും വലുതെന്നു വിശേഷിപ്പിക്കാവുന്ന സാങ്ജിയാജി ചില്ലു പാലം വിനോദത്തിനായി തുറന്നുകൊടുത്തത്. ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഉയരുകൂടിയ പാലവും ചൈനയ്ക്ക് സ്വന്തമായി തീര്‍ന്നു.തെക്കുപടിഞ്ഞാറന്‍ ചൈനയിലെ രണ്ടു മലനിരകളെ യോജിപ്പിച്ച് 1854 അടി ഉയരത്തില്‍ നിര്‍മിച്ച പാലമാണിപ്പോള്‍ ഗതാഗത്തിനായി തുറന്നുകൊടുത്തത്.

ബെയ്പിന്‍ നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന പാലമായതിനാല്‍ ‘ബെയ്പാന്‍ജിയാങ് ‘ എന്ന പേരിലായിരിക്കും ഈ പാലമറിയപ്പെടുക.ചൈനയിലെ യുനാന്‍, ഗൈസൗവ് എന്നീ രണ്ട് ഒറ്റപ്പെട്ട പ്രദേശങ്ങളെ യോജിപ്പിക്കുന്ന വിധത്തിലാണ് പാലത്തിന്റെ നിര്‍മിതി.ലോകത്തിലെ ഏറ്റവും വലിയ പാലമായിരുന്ന സിദ്ദു റിവര്‍ ബ്രിഡ്ജിന്റെ നിലവിലുള്ള റിക്കോര്‍ഡ് ഭേദിച്ചാണ് ചൈനയില്‍ ഈ പാലമുയര്‍ന്നിരിക്കുന്നത്.

a dog follows an ayyappa devotte along with his walk to sabarimala
Posted by
28 December

അയ്യപ്പനെ തൊഴാന്‍ മയിലുകള്‍ താണ്ടി ഒരു നായയും

കൊയിലാണ്ടി: ശബരിമലയിലേക്കുളള തീര്‍ഥയാത്രയില്‍ നവീനോടൊപ്പം സന്തതസഹചാരിയായി നായയും. ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ നവീന്‍ മൂകാംബിക ദേവീസന്നിധിയില്‍ നിന്നാണ് ശബരിമലയിലേക്ക് കാല്‍ നടയാത്ര തുടങ്ങിയത്. ഒറ്റയ്ക്കുള്ള യാത്ര മംഗലാപുരത്ത് എത്തിയപ്പോഴാണ് കൂടെ യാത്രചെയ്യാനായി ഒരു നായയും കൂടിയത്.

പിന്നീട് നവീന്റെ കാല്‍പ്പാട് പിന്തുടര്‍ന്ന് അനുസരണയുള്ള കൂട്ടുകാരനായി നായയും പിന്നാലെ നടന്നു. നവീന്‍ വിശ്രമിക്കുമ്പോള്‍ തൊട്ടടുത്തു ചുരുണ്ടു കൂടി അവനുമുണ്ടാകും. രാത്രി പാതയോരത്തെ ഏതെങ്കിലുമൊരമ്പലത്തില്‍ തലചായ്ക്കുമ്പോള്‍ ചുറ്റിപ്പറ്റി അവനും ഇടം കണ്ടെത്തും. ക്ഷേത്രക്കുളത്തിലിറങ്ങി കുളിക്കുമ്പോഴും ഇരുമുടിക്കെട്ടിനും തോള്‍ സഞ്ചിക്കും കാവാലാളായും നായയുണ്ടാകും. ബിസ്‌കറ്റും ബ്രഡ്ഡുമൊക്കെ നവീന്‍ തന്റെ പുതിയ കൂട്ടുകാരനും വാങ്ങിക്കൊടുക്കും. എന്നാല്‍ മാംസാഹാരങ്ങളോട് തീരെ താത്പര്യമില്ലെന്ന് ഇത്രയും ദിവസത്തെ അടുപ്പത്തില്‍ നിന്ന് നവീന് മനസ്സിലാക്കി. സന്നിധാനത്ത് എത്തിയെങ്കിലും നവീന്‍ പതിനെട്ടാം പടി കയറുന്നത് ചുവട്ടില്‍ നിന്ന് മാളു കണ്ടു. ദര്‍ശനം കഴിഞ്ഞ് ഗണപതി ക്ഷേത്രത്തിന്റെ മുന്നില്‍ എത്തിയ നവീനെ കാത്ത് മാളു ഉണ്ടായിരുന്നു. വിശന്നു വലഞ്ഞു നിന്ന മാളുവുനെ ഒപ്പം കൂട്ടി നവീന്‍ വീട്ടിലേയ്ക്ക യാത്ര തിരിക്കുകയായിരുന്നു. ബസ്സില്‍ നവീനോടൊപ്പം മാളുവിനും എടുത്തു ഒരു ടിക്കറ്റ്. വീട്ടിലെത്തിയ മാളുവിനെ കാണാന്‍ നിരവധി പേരാണ് എത്തുന്നത്. നവീനിന്റെ വീട്ടിലെ ഒരു അംഗമായി മാളു കൂടെയുണ്ട്. പല തവണ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു അനുഭവം ആദ്യമാണെന്ന് നവീന്‍ പറയുന്നു.

ബേപ്പൂരില്‍ കെഎസ്ഇബിയുടെ മീറ്റര്‍ റീഡറായ നവീന്‍ വര്‍ഷങ്ങളായി കൂട്ടുകാരൊടൊപ്പം കാല്‍ നടയായാണ് ശബരിമലയിലേക്ക് പോകുക. എല്ലാ വര്‍ഷവും ബേപ്പൂരില്‍ നിന്നാണ് യാത്ര തുടങ്ങുക. ഇത്തവണ അത് മൂകാംബികയില്‍ നിന്നാവട്ടെയെന്ന് കരുതി. നായയെ വീട്ടിലേയ്ക്ക് കൊണ്ടു പോകാനാണ് നവീനിന്റെ തീരുമാനം.

woman gives birth baby using ovary frozen
Posted by
16 December

ശീതീകരിച്ചു സൂക്ഷിച്ച അണ്ഡകോശത്തില്‍ നിന്ന് കുഞ്ഞ് പിറന്നു; കൃത്രിമ ഗര്‍ഭധാരണം നടത്തിയ ലോകത്തിലെ ആദ്യ വനിത

ദുബായ് :അമ്മയാകാന്‍ യാതൊരു സാധ്യതകളുമില്ലാതിരുന്ന യുവതിയ്ക്ക് ശീതീകരിച്ച് സൂക്ഷിച്ച അണ്ഡകോശത്തില്‍ നിന്ന് പതിനഞ്ച് വര്‍ഷത്തിന് ശേഷം ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞ്. മൊആസ അല്‍ മട്രൂഷിയെന്ന 24കാരി അങ്ങനെ ഇത്തരത്തില്‍ ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്ത ലോകത്തെ ആദ്യ വനിതയായി.

ദുബായ് സ്വദേശിനിയായ മൊആസ അല്‍ മട്രൂഷിക്ക് ഒന്‍പതാമത്തെ വയസിലാണ് ബീറ്റാ തലാമീസ്യ എന്ന മാരക രോഗം പിടിപെടുന്നത്. ചുവന്ന രക്താണുക്കള്‍ ശരീരത്തില്‍ നിന്ന് ക്രമാതീതമായി നഷ്ടമായി സ്ത്രീകളില്‍ ആര്‍ത്തവം പോലും നിലച്ചു പോകുന്ന ബീറ്റാ തലാമീസ്യ എന്ന രോഗത്തിന്റ പിടിയിലായ മട്രൂഷി തുടര്‍ച്ചയായ കീമോ തെറാപ്പിയിലൂടെയാണ് സാധാരണ ജീവിതം നയിക്കുന്നത്. പാരമ്പര്യ രോഗമായ ഇത് വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് വരുന്നത്.

tippy like maugli
Posted by
11 December

ടിപ്പി യഥാര്‍ത്ഥ ജീവിതത്തിലെ മൗഗ്ലി

ഫ്രാന്‍സ് മാതാപിതാക്കള്‍ക്കൊപ്പം ടിപ്പി വളര്‍ന്നത് ആഫ്രിക്കന്‍ കൊടുംകാടുകളിലാണ്. പുള്ളിപ്പുലികളുടെയും കാട്ടാനകളുടെയും നടുവില്‍ അവള്‍ ഭയമില്ലാതെ. ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ ചുറ്റിയടിച്ച ടിപ്പി പതുക്കെ അവിടുത്തെ മൃഗങ്ങളുടെ സ്വന്തമായി. റുഡ്യാര്‍ഡ് കിപ്ലിങ്ങിങ്ങിന്റെ ജംഗിള്‍ ബുക്ക് പോലെ ടിപ്പിയുടെ ജീവിതവും പുതിയ പുസ്തകമായി പുറത്തുവന്നിരിക്കുന്നു. ടിപ്പി: മൈ ബുക്ക് ഓഫ് ആഫ്രിക്ക എന്ന പുസ്തകം ആ ജീവിതമാണ് തുറന്നുകാട്ടുന്നത്. തന്റെ ജീവിതത്തിലെ ആദ്യ പത്തുവര്‍ഷങ്ങള്‍ താനെങ്ങനെ കാട്ടാനകള്‍ക്കും പുലികള്‍ക്കും നടുവില്‍ ചെലവിട്ടുവെന്ന കഥയാണ് ടിപ്പി പറയുന്നത്. കാട്ടാനകള്‍ മുതല്‍ വിഷപ്പാമ്പുകള്‍ വരെയുള്ള വന്യജീവികള്‍ക്കൊപ്പം അവരിലൊരാളായി നടന്ന ടിപ്പിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് സില്‍വിയും അലനുമാണ്. പെന്‍ഗ്വിനുകള്‍ക്കൊപ്പമുള്ള ടിപ്പിയുടെ ചിത്രങ്ങളും ഈ പുസ്തകത്തിലുണ്ട്.

വന്യമൃഗങ്ങള്‍ മാത്രമല്ല, ആഫ്രിക്കന്‍ വനാന്തരങ്ങളിലെ സാന്‍ ബുഷ്മാന്മാരെപ്പോലുള്ള ആദിവാസികളും ടിപ്പിയുടെ സുഹൃത്തുക്കളാണ്. നമീബിയയിലെയും ബോട്‌സ്വാനയിലെയും കാടുകളില്‍ അവിടുത്തെ ആദിവാസികള്‍ക്കൊപ്പം അവരുടെ ജീവിതം ശീലിച്ചുകൂടിയാണ് ടിപ്പി വളര്‍ന്നത്. മൗഗ്ലി ഒരു സാങ്കല്‍പ്പിക കഥാപാത്രമാണെങ്കില്‍, ടിപ്പി യഥാര്‍ത്ഥ ജീവിതത്തിലെ പെണ്‍കുട്ടിയാണ്.

computer brain system
Posted by
16 November

സംസാരശേഷി കൈവരിക്കാന്‍ രോഗികള്‍ക്ക് സഹായകമായി കമ്പ്യൂട്ടര്‍ തലച്ചോര്‍

ആംസ്റ്റര്‍ഡാം: ചലനശേഷിയും സംസാരശേഷിയും നഷ്ടപ്പെട്ടു കഴിയുന്ന ഹന്നെക് ഡി ബ്രുയ്ജിന്‍ എന്ന ഡോക്ടര്‍ക്ക് കമ്പ്യൂട്ടര്‍ തലച്ചോര്‍ വഴി സംസാരിക്കാന്‍ അവസരം കൈവന്നിരിക്കുന്നു.

പേശികളുടെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്ന നാഡീകോശങ്ങള്‍ നശിക്കുന്നതു മൂലമുണ്ടാകുന്ന അമിട്രോഫിക് ലാറ്ററല്‍ സ്‌ക്ലീറോസിസ് എന്ന രോഗമാണ് ഇവരെ ബാധിച്ചത്. കണ്‍പീലി ഒഴിച്ച് ശരീരത്തിലെ മറ്റെല്ലാ പേശികളും തളര്‍ന്നുപോകുന്നതാണ് ഈ രോഗത്തിന്റെ അവസ്ഥ. ബോധമുണ്ടെങ്കിലും സംസാരിക്കാന്‍ കഴിയില്ല.

രോഗിയുടെ തലച്ചോറും കമ്പ്യൂട്ടറും തമ്മില്‍ ബന്ധിപ്പിച്ചാണ് സംസാരിക്കാന്‍ അവസരം ഉണ്ടാക്കിയിരിക്കുന്നത്. ശസ്ത്രക്രിയയിലൂടെ ബ്രെയിന്‍ കമ്പ്യൂട്ടര്‍ ഇന്റര്‍ഫേസ് തലച്ചോറില്‍ ഘടിപ്പിച്ച് അവിടെ നിന്നുള്ള വൈദ്യുത സന്ദേശങ്ങള്‍ പിടിച്ചെടുത്ത് അത് സോഫ്റ്റ്‌വെയറിലേക്ക് നല്‍കുകയാണ് ചെയ്യുന്നത്. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് അവര്‍ക്ക് പറയാനുള്ളവ കമ്പ്യൂട്ടറിന്റെ സ്‌ക്രീനില്‍ എഴുതി കാണിക്കാനാകും. തലച്ചോറിന്റെ റിമോര്‍ട്ട് കണ്‍ട്രോള്‍ സംവിധാനം പോലെയാണ് ഇത് പ്രവര്‍ത്തിക്കുക.

anar magic makeup
Posted by
16 November

എണ്‍പതുകാരിയേയും ചെറുപ്പമാക്കും അനറിന്റെ മാജിക് മേക്അപ്

മുഖത്തെ അനാവശ്യ പാടുകളും കലകളും മറച്ച് കൂടുതല്‍ തിളക്കവും പുതുമയും നല്‍കുകയാണ് ഓരോ മേക്അപ് ആര്‍ട്ടിസ്റ്റിന്റെയും കര്‍മം. തനിക്കു മുന്നില്‍ ഇരിക്കുന്നയാളുടെ മുഖത്ത് മാജിക് കാണിക്കാന്‍ പോലും കഴിവുള്ളയാളാണ് ഒരു നല്ല മേക്അപ്മാന്‍.

മേക്കപ്പുകൊണ്ട് അത്ഭുതകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന സൗന്ദര്യലോകത്തെ മേക്കപ്പ് വുമണ്‍ആണ് അനര്‍ അഗാകിഷേവ്.തന്റെ അടുക്കല്‍ വരുന്ന ക്ലെയ്ന്റുകളുടെ പ്രായം അനറിനൊരു പ്രശ്‌നമല്ല. എത്ര പ്രായം ചെന്ന ആളേയും മേക്കപ്പിന്റെ മായാജാലം കൊണ്ട് ചെറുപ്പമാക്കാന്‍ അനറിനു കഴിയും. തന്നെ തേടിയെത്തുന്ന കസ്റ്റമേഴ്‌സിന്റെ മുഖത്തെ ചുളിവുകളൊന്നും അനറിന് പ്രശ്‌നമേയല്ല. അനറിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഫോട്ടോസ് കാണാന്‍ ആരാധകരുടെ തിരക്കാണ്. ആരേയും അതിശയിപ്പിക്കുന്ന മാറ്റങ്ങളാണ് അവയൊക്കെ.