November 14,15 appearing super moon
Posted by
08 November

നവംബര്‍ 14,15 കരുതിയിരിക്കുക ; കടല്‍ പ്രക്ഷുബ്ദമാകും, ഭൂകമ്പത്തിനു സാധ്യത

ന്യൂഡല്‍ഹി : ഒരു ആയുഷ്‌കാലത്തെ ഏറ്റവും ശോഭയുള്ളതും വലുതുമായ പൂര്‍ണ്ണ ചന്ദ്രനെയായിരിക്കും നവംബര്‍ 14 ന് രാത്രിയില്‍ ആകാശത്ത് പ്രത്യക്ഷപ്പെടുക. 1948ന് ശേഷം ആദ്യമായാണ് ഇത്ര അടുത്ത് ചന്ദ്രനെ കാണാനാകുന്നത്. ഇനി ഇത്തരം പ്രതിഭാസം സംഭവിക്കണമെങ്കില്‍ ഇനി 2034 വരെ കാത്തിരിക്കണം. എന്നാല്‍ ഈ ദിവസം ഭൂമിയില്‍ ചില പ്രതിഭാസങ്ങള്‍ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

പൂര്‍ണ്ണചന്ദ്രനാവുകയും ഒപ്പം ഭൂമിയെ ചുറ്റുന്ന 27.3 ദിവസത്തെ കാലയളവില്‍ ഭൂമിക്ക് ഏറ്റവും അടുത്ത് എത്തുകയും ചെയ്താലാണ് സൂപ്പര്‍മൂണ്‍ എന്ന് പൊതുവേ വിളിക്കുന്നത്. പൂര്‍ണചന്ദ്രന്‍ പ്രത്യക്ഷപ്പെടുന്ന ദിവസങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമാകുമെന്നാണ് സൂചന. ഈ ലക്ഷണങ്ങള്‍ക്കൊപ്പം
അസാധാരണമായ വലിപ്പം കൂടി വരുന്നതോടെ എക്‌സ്ട്രാ സൂപ്പര്‍മൂണാണ് നവംബര്‍ 14ന് സംഭവിക്കുക.ഈ സമയത്ത് പ്രകൃതിയില്‍ ചില ചലനങ്ങള്‍ കണ്ടെക്കാം. ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കുള്ള ദൂരം 3,56,509 കിലോമീറ്ററായി കുറയുന്നതിനാല്‍ ഇത്തരം മാറ്റങ്ങള്‍ സാധാരണയാണെന്നും ശാസ്ത്രനിരീക്ഷകര്‍ പറയുന്നു. ഈ സമയത്ത് ഭൂമി ഗുരുത്വാകര്‍ഷണ വലയത്തിലാകും. ഇതിനാല്‍ തന്നെ പൂര്‍ണചന്ദ്രദിനങ്ങളില്‍ ഭൂകമ്പങ്ങള്‍ വര്‍ധിക്കാറുണ്ടെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ISRO new plan
Posted by
29 October

ചരിത്ര നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു

ന്യൂഡല്‍ഹി : വീണ്ടും ചരിത്ര നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ഐഎസ്ആര്‍ഒ ഒരുങ്ങുന്നു. 2017ല്‍ പിഎസ്എല്‍വി ഉപയോഗിച്ചു 81 വിദേശനിര്‍മിത ഉപഗ്രങ്ങള്‍ ഉള്‍പ്പെടെ 83 ഉപഗ്രങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കുവാനാണു ഐസ്ആര്‍ഒ പദ്ധതിയൊരുക്കുന്നത്.

ഈ വര്‍ഷം സെപ്റ്റംബറില്‍ ഇസ്രോ എട്ട് ഉപഗ്രഹങ്ങള്‍ ഒന്നിച്ചു വിക്ഷേപിച്ചിരുന്നു. രണ്ടു വ്യത്യസ്ത ഭ്രമണപഥങ്ങളിലായിരുന്നു ഇസ്രോ ഈ ഉപഗ്രഹങ്ങളെ എത്തിച്ചിരുന്നത്.

gsat 18 launched successfully
Posted by
06 October

ടെലികമ്യൂണിക്കേഷന്‍ രംഗത്ത് മിന്നുന്ന നേട്ടവുമായി ഇന്ത്യ; ജിസാറ്റ്18 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

ബംഗളൂരു: ഐഎസ്ആര്‍ഒയുടെ വാര്‍ത്താവിനിമയ ഉപഗ്രമായ ജിസാറ്റ് 18 വിജയകരമായി വിക്ഷേപിച്ചു. ഫ്രഞ്ച് ഗയാനയില്‍ നിന്ന് ഇന്ന് പുലര്‍ച്ചെയാണ് ജിസാറ്റ് വിക്ഷേപിച്ചത്. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ ഏരിയാന്‍ 5 ന്റെ സഹായത്തോടെയാണ് ജിസാറ്റ് ഭ്രമണപഥത്തിലെത്തിയിരിക്കുന്നത്. ഇന്നലെ നിശ്ചയിച്ചിരുന്ന വിക്ഷേപണം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഐഎസ്ആര്‍ഒ ഇതുവരെ വിക്ഷേപിച്ചതില്‍ ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണ് ജിസാറ്റ് 18.

 
രാജ്യത്തിന് മികച്ച വാര്‍ത്താവിനിമയ സേവനം ലഭ്യമാക്കുക എന്നതാണ് ജിസാറ്റ് 18 വിക്ഷേപണം കൊണ്ട് ഐഎസ്ആര്‍ഒ ലക്ഷ്യം വെക്കുന്നത്. 48 ട്രാന്‍സ്‌പോണ്ടറുകളുള്ള ജിസാറ്റ് 18 ന് ഭൂമിയിലേക്ക് കൂടുതല്‍ വിസ്തൃതിയില്‍ തരംഗങ്ങള്‍ അയയ്ക്കാനുള്ള ശേഷിയുണ്ട്. ബാങ്കിങ്, ടെലിവിഷന്‍, ടെലികമ്മ്യൂണിക്കേഷന്‍. തുടങ്ങിയ മേഖലകളുടെ പ്രവര്‍ത്തനശേഷി വര്‍ധിപ്പിക്കാന്‍ ജിസാറ്റ് 18 ലൂടെ സാധിക്കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

super fastest internet speed 5g coming
Posted by
23 September

ഒരു സെക്കന്‍ഡില്‍ ഒരു ജിബി, കണ്ണടച്ചു തുറക്കും മുന്‍പ് ഒരു സിനിമ ഡൗണ്‍ലോഡ് ചെയ്യാം; 4ജി യെക്കാളും അമ്പതിരട്ടി വേഗതയുമായി 5ജി വരുന്നു

ജപ്പാന്‍ അടക്കമുുള്ള വന്‍കിട രാഷ്ട്രങ്ങള്‍ 4ജ ക്ക് ശേഷം 5ജി സേവനത്തിലേക്ക് ചുവട് വയ്ക്കുന്നു. ലോകത്തില്‍ 5ജി സേവനം നല്‍കുന്ന ആദ്യ രാജ്യമാകാന്‍ ആണ് ജപ്പാന്‍ തയ്യാറെടുക്കുന്നത്. 4ജി യെക്കാളും അമ്പതിരട്ടി വേഗതയിലാണ് 5ജി യുടെ വരവ്. 5ജി യില്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും ഒരു ഫുള്‍ എച്ച്ഡി സിനിമ ഡൗണ്‍ലോഡ് ചെയ്യാനാകും. ഇന്ത്യയില്‍ 4ജി അതിന്റെ ശൈശവ ദശയിലും 3ജി കൗമാരത്തിലും എത്തിയിട്ടേയുള്ളപ്പോള്‍ ആണ് മറ്റുരാജ്യങ്ങളില്‍ 5ജി രംഗപ്രവേശം ചെയ്യുന്നത്.

ജപ്പാനീസ് ടെലികോം കമ്പനിയായ സോഫ്റ്റ്ബാങ്ക് ആണ് ലോകത്ത് ആദ്യമായി വാണിജ്യാടിസ്ഥാനത്തില്‍ 5ജി സേവനം യാഥാര്‍ഥ്യമാക്കാന്‍ പോകുന്നത്. ഇതിന്റെ മുന്നോടിയായി ചൈനീസ് ടെലികോം ഭീമന്മാരായ സെഡ്ടിഇയുമായും ഹുവായിയുമായും 5ജി യ്ക്കു വേണ്ട അടിസ്ഥാന ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ കമ്പനി നടത്തികഴിഞ്ഞു എന്നാണു ‘ദ സൗത്ത് ചൈന മോണിങ് പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്.

zte-huawei-300x169

അമേരിക്കന്‍ ടെലികോം കമ്പനിയായ വേരിസോണും ഓസ്‌ട്രേലിയയിലെ ടെല്‍സ്ട്രയും, തെക്കന്‍ കൊറിയന്‍ കമ്പനിയായ എസ്‌കെ ടെലിക്കോമുമൊക്കെ തൊട്ടടുത്ത വര്‍ഷങ്ങളില്‍ 5ജി സേവനം നല്‍കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ പുതിയ വാര്‍ത്ത. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ ഉണ്ടാക്കുന്ന ലോകത്തെ ഏറ്റവും വലിയ രണ്ടു കമ്പനികളാണ് സെഡ്ടിഇ യും, ഹുവായി യും. രണ്ടു കമ്പനികളുടെയും വക്താക്കള്‍ പുതിയ വാര്‍ത്ത നിഷേധിച്ചിട്ടുണ്ടെങ്കിലും 2015 ല്‍ ഇരു കമ്പനികളും സോഫ്റ്റ്ബാങ്കുമായി സാങ്കേതിക ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതുമായിബന്ധപ്പെട്ട ചില കരാറുകളില്‍ ഒപ്പുവച്ചിരുന്നു.

soft-bank-japan-telecom-company-300x170

സോഫ്റ്റ്ബാങ്ക് അവരുടെ വിപുലമായ എംഐഎംഒ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് 5ഏ സേവനം സാധ്യമാക്കുന്നത്. വയര്‍ലെസ്സ് നെറ്റ്‌വര്‍ക്കില്‍ സിഗ്‌നല്‍ സംപ്രേഷണം ചെയ്യുന്ന സമയത്തും, സ്വീകരിക്കുന്ന സമയത്തും ഒന്നിലധികം ആന്റിനകള്‍ ഉപയോഗപ്പെടുത്തി ഡാറ്റ ട്രാന്‍സ്മിഷന്‍ അതിവേഗതയിലാക്കുന്ന വിദ്യയാണ് എംഐഎംഒ. ഭാവിയിലെ 5ജി നെറ്റ്‌വര്‍ക്കുകളുടെ നട്ടെല്ല് ആയേക്കാന്‍ സാധ്യതയുള്ള ടെക്‌നോളജിയാണ് എംഐഎംഒ. 5ജി യാഥാര്‍ഥ്യമായാല്‍ ഇന്നത്തെ എംബിപിഎസില്‍ നിന്നും ഇന്റര്‍നെറ്റിന്റെ വേഗത ജിബിപിഎസില്‍
എത്തപ്പെടും.

isro successfully launched  scramjet engine
Posted by
28 August

സ്‌ക്രാംജറ്റ് എഞ്ചിന്‍ പരീക്ഷിച്ചു; ഐഎസ്ആര്‍ഒയുടെ പുത്തന്‍ കാല്‍വെയ്പ്പ്

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി. തദ്ദേശീമായി വികസിപ്പിച്ച എയര്‍ബ്രീത്തിങ് സ്‌ക്രാംജെറ്റ് എന്‍ജിന്‍ റോക്കറ്റ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപകേന്ദ്രത്തില്‍ നിന്നും വിജയകരമായി പരീക്ഷിച്ചു. ഞായറാഴ്ച്ച പുലര്‍ച്ചെ ആറ് മണിക്കായിരുന്നു വിക്ഷേപണം. ശബ്ദത്തേക്കാള്‍ ആറുമടങ്ങ് വേഗത്തില്‍ സഞ്ചരിക്കുന്ന വിക്ഷേപണവാഹിനിയാണിത്.

അന്തരീക്ഷവായുവിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ആധുനിക റോക്കറ്റ് സാങ്കേതികവിദ്യയാണിത്. തിരുവനന്തപുരം വിഎസ്എസ്സി എയര്‍ബ്രീത്തിങ് സ്‌ക്രാംജറ്റ് വികസിപ്പിച്ചത്. ‘ശ്വസന’ സംവിധാനമടക്കം സുപ്രധാന ഫ്യൂവല്‍ ഫീഡ് സിസ്റ്റം വികസിപ്പിച്ചത് വലിയമല എല്‍പിഎസ്സിയാണ്. രണ്ട് ആര്‍എച്ച് 560 സ്‌ക്രാംജറ്റ് എന്‍ജിനുകളാണ് പരീക്ഷിച്ചത്. ഇവ രണ്ടിന്റേയും ഭാഗങ്ങള്‍ യോജിപ്പിച്ചാണ് പുതിയ റോക്കറ്റിന്റെ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

പറന്ന് 11 കിലോമീറ്ററുകള്‍ക്ക് ശേഷം അതില്‍ ഘടിപ്പിച്ചിരുന്ന എന്‍ജിനുകള്‍ പ്രവര്‍ത്തിച്ചത്. റോക്കറ്റിന്റെ ഉപരിതലത്തില്‍ മാത്രമാണ് പരീക്ഷണം നടന്നത്. റോക്കറ്റ് ഉയര്‍ന്ന് 55 സെക്കന്‍ഡുകള്‍ക്ക് എന്‍ജിനുകള്‍ തയ്യാറായി. ആറ് സെക്കന്‍ഡാണ് പരീക്ഷണം നീണ്ടത്. ഐഎസ്ആര്‍ഒയെ അഭിനന്ദിച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ട്വിറ്റര്‍ സന്ദേശം അയച്ചു.

pluto the smallest planet
Posted by
24 August

കുള്ളന്‍ ഗ്രഹത്തെ പുറത്താക്കിയിട്ട് ഇന്നേക്ക് പത്ത് വര്‍ഷം

കൊച്ചി: സൗരയൂഥത്തിലെ വമ്പന്‍മാര്‍ക്കിടയില്‍ നിന്ന് കുഞ്ഞന്‍ ഗ്രഹത്തിനെ പുറത്താക്കിയിട്ട് ഇന്ന് പത്ത് വര്‍ഷം തികഞ്ഞു. ഏറ്റവും ചെറുതും ഏറ്റവും തണുപ്പേറിയതും വികൃതമായ ഗ്രഹണപഥമുളളതുമായ പ്ലൂട്ടോയെ ശാസ്ത്രഞ്ജര്‍ എന്നും അത്ഭുതത്തോടെയാണ് നിരീക്ഷിച്ചിരുന്നത്. ചെറിയ ദൂരദര്‍ശിനികളില്‍ നിന്നും പ്ലൂട്ടോയെ വീക്ഷിച്ചിരുന്ന നമ്മുടെ ശാസ്ത്രജ്ഞര്‍, പിന്നീട് വലിയ ദൂരദര്‍ശിനികളുടെ സഹായം ലഭിച്ചതോടെയാണ് പ്ലൂട്ടോയുടെ വിധി മാറി തുടങ്ങിയത്. ഗ്രഹങ്ങള്‍ക്ക് പുറമെ, സൗരയൂഥത്തില്‍ 600,000 ല്‍പരം നക്ഷത്ര സദൃശ്യമായ ചെറിയ ഗ്രഹങ്ങള്‍ ഉണ്ടെന്ന് മനസിലാക്കി.

പ്ലൂട്ടോയുടെ സാമ്രാജ്യത്തിന് അകത്തും പുറത്തും കണ്ടെത്തിയ പ്ലൂട്ടോയുമായി സാമ്യതയുള്ള ചെറിയ ഗ്രഹങ്ങളുടെ സാന്നിധ്യമാണ് പുറത്താക്കലിന് നിര്‍ണ്ണായകമായത്. അതോടെ, സൗരയൂഥത്തിന്റെ അവസാന നിര പ്ലൂട്ടോയില്‍ ഒതുങ്ങുന്നില്ലെന്നും പ്ലൂട്ടോയ്ക്ക് സമാനമായ അസ്റ്റിരിയോഡുകള്‍ക്കും തുല്യ ഗ്രഹ പദവി നല്‍കേണ്ടി വരുമെന്ന ആശങ്കയുമാണ് ശാസ്ത്രലോകത്തെ പിന്നീട് അലട്ടിയത്.
ഒരു പക്ഷെ, ഗ്രഹത്തിന് നിര്‍വചനം നല്‍കാന്‍ പ്ലൂട്ടോയിലൂടെ ശാസ്ത്രലോകം പ്രാപ്തമാവുകയായിരുന്നു. ഒരു ഗ്രഹം എന്ന പദവി ലഭിക്കാന്‍ അടിസ്ഥാന യോഗ്യതകളായ ഭ്രമണപഥവും, ഗുരുത്വാകര്‍ഷണം മുഖേന സ്വഭാരത്താല്‍ സൂര്യനെ ചുറ്റാനുമുള്ള കഴിവ് പ്ലൂട്ടോയ്ക്ക് പിന്തുണ നല്‍കിയപ്പോഴും ഗുരുത്വാകര്‍ഷണ ശക്തി കൊണ്ട് ചുറ്റുപാടും നിലനിന്നിരുന്ന അവശിഷ്ടങ്ങളെ ക്ലിയര്‍ ചെയ്യാന്‍ പ്ലൂട്ടോയ്ക്ക് കഴിഞ്ഞില്ല. ഇത് പ്ലൂട്ടോയുടെ വലിയ പോരായ്മയായിരുന്നു.

മേക്ക്‌മേക്ക്, ഹൊമിയ എന്നിങ്ങനെ പ്ലൂട്ടോയുടെ സഹോദരങ്ങളുടെ നിര സൗരയൂഥത്തിന്റെ കോണുകളോളം നീളുമെന്ന് മനസിലാക്കിയ ശാസ്ത്രലോകം, ഗ്രഹങ്ങളുടെ കുടുംബത്തില്‍ നിന്നും പ്ലൂട്ടോയെ കുള്ളന്‍ ഗ്രഹം എന്ന് പദവി നല്‍കി പുറത്താക്കുകയായിരുന്നു.

Artificial intelligent missiles made in china
Posted by
22 August

കൃത്രിമ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന കൊലയാളി മിസൈലുകളുമായി ചൈന

ചൈന: മനുഷ്യന്റെ നിയന്ത്രണമില്ലാതെ പൂര്‍ണമായും യാന്ത്രിക ബുദ്ധിശക്തിയില്‍ പ്രവര്‍ത്തിക്കുന്ന ആയുധവുമായി ചൈന വരുന്നു. കൃത്രിമ ബുദ്ധിശക്തിയെ അടിസ്ഥാനമാക്കി തീരുമാനങ്ങളെടുക്കുന്ന കൊലയാളി മിസൈലുകള്‍ എപ്പോള്‍ എങ്ങനെ ആര്‍ക്കെതിരെ പ്രയോഗിക്കണമെന്ന് സ്വയം തീരുമാനമെടുക്കും. ഇത്തരം ശേഷിയാണ് മിസൈലുകളെ വ്യത്യസ്തമാക്കുന്നത്. കൊലയാളി ഡ്രോണുകള്‍ എന്ന് വിളിപ്പേരുള്ള ഇത്തരം ആയുധങ്ങള്‍ക്കെതിരെ ഇപ്പോള്‍ തന്നെ ലോക രാജ്യങ്ങള്‍ക്കിടയില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടുണ്ട്.

ആയുധങ്ങളുടെ വിപണനം ലഭ്യമായാല്‍ ചൈന വന്‍ശക്തിയാകുമെന്ന് ചൈന എയറോസ്‌പേസ് സയന്ഡസ് ആന്റ് ഇന്‍ഡസ്ട്രി കോപ്പറേഷന്‍ വക്താവിനെ കുറിച്ച് ചൈന ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. കൃത്രിമ ബുദ്ധിശക്തിയുള്ള ആയുധങ്ങളുടേയും കൊലയാളി റോബോട്ടുകളുടെയും നിര്‍മാണത്തില്‍ ചൈനയും റഷ്യയും മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലാണ്. ഇത് വന്‍ശക്തി രാജ്യങ്ങള്‍ക്കിടയില്‍ മത്സരത്തിന് വഴി വച്ചേക്കാം.

KERALA AGRICULTURAL UNIVERSITY’S NEW ACHIEVEMENT
Posted by
07 August

തേങ്ങാ തൊട്ടിലുമായി കേരള കാര്‍ഷിക സര്‍വ്വകലാശാല

തൃശൂര്‍: പാകമായി ഞെട്ടറ്റ വീഴുന്ന തേങ്ങ സുരക്ഷിതമായി തെങ്ങില്‍ തന്നെ നിര്‍ത്താന്‍ തേങ്ങാ തൊട്ടില്‍. കേരള കാര്‍ഷിക സര്‍വ്വകലാശാല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിന്റെ ഭക്ഷ്യ സുരക്ഷാസേനയാണ് ഇത് തയ്യാറാക്കിയത്. തെങ്ങിന്‍ മുകളില്‍ ഒരു കുട്ടപോലെ ഉറപ്പിച്ചു നിര്‍ത്താവുന്ന ഉപകരണമാണിത്.

അഷ്ടഭുജ ആകൃതിയിലുള്ള ശേഖരണ കുട്ടയും തെങ്ങുമായി ബന്ധിപ്പിക്കുന്ന രണ്ട് കുപ്പികളും കയര്‍ ചുറ്റിവെക്കാനുള്ള റോളറുമാണ് ഇതിലുള്ളത്. കുട്ടയ്ക്ക് രണ്ടര മീറ്റര്‍ വ്യാസവും, 75 സെമീ ഉയരവുമുണ്ട.് കുട്ടയില്‍ 50 തേങ്ങ വരെ ശേഖരിക്കാനാവും. കുട്ടയുടെ ഒരു കവാടം തുറന്നാല്‍ തേങ്ങ താഴേക്ക് വീഴ്ത്താനാകും. ഏകദേശം 9,000 രൂപയാണിതിന്. കാര്‍ഷിക ഗവേഷണ വിഭാഗം മേധാവി ഡോ യു ജയ്കുമാറിന്റെ നേതൃത്വത്തിലാണ് തേങ്ങാ തൊട്ടില്‍ രൂപകല്പ്പന ചെയ്തത്.

uber taxi map service
Posted by
06 August

യുബര്‍ സ്വന്തം മാപ്പ് നിര്‍മിക്കുന്നു

പ്രമുഖ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസായ യുബര്‍ ടാക്‌സി സ്വന്തം റോഡ് ഭൂപടം നിര്‍മിക്കുന്നു. ഗൂഗിളിന്റെ ട്രാഫിക്കിന്റെ സുഗമമായ രീതികള്‍, പ്രധാനപ്പെട്ട പിക്കപ്പ് സൗകര്യങ്ങള്‍, ഡോര്‍ പൊസിഷന്‍ തുടങ്ങിയവ മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കും.

ഗൂഗിള്‍ മാപ്പ് സര്‍വീസിന്റെ ഉപയോഗം വലിയ തോതില്‍ ഒഴിവാക്കാനാണ് ഈ ഉപയോഗം. ആഗോളതലത്തില്‍ ഇത്തരമൊരു മാപ്പ് നിര്‍മിക്കുന്നതിനായി വന്‍ മുതല്‍ മുടക്കാണ് കമ്പനിയ്ക്കുള്ളത്. 50 കോടി ഡോളറാണ് പദ്ധതിയുടെ ആകെ മുതല്‍മുടക്ക്.

an earthquake may occurred in future, that has the power to destroy India and Bangladesh
Posted by
13 July

ഇന്ത്യയേയും ബംഗ്ലാദേശിനേയും നാമാവശേഷമാക്കാന്‍ കഴിയുന്ന ഭൂകമ്പം വരുന്നു

ന്യൂയോര്‍ക്ക്: ഇന്ത്യയുടെ കിഴക്കന്‍ ഭാഗങ്ങളും ബംഗ്ലാദേശ് എന്ന രാജ്യം പൂര്‍ണ്ണമായും തകര്‍ക്കാന്‍ മാത്രം ശേഷിയുള്ള ഭൂകമ്പം വരുന്നെന്നു പ്രവചനം. റിക്ടര്‍ സ്‌കെയിലില്‍ 8.2 മുതല്‍ ഒമ്പതുവരെ രേഖപ്പെടുത്തുന്ന ഉഗ്രശക്തിയാര്‍ന്ന ഭൂകമ്പമായിരിക്കുമിതെന്നാണ് പ്രവചനം. ഇന്ത്യയിലും ബംഗ്ലാദേശിലുമായി 14 കോടി ജനങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒന്നായിരിക്കുമിത്. ‘നേച്ചര്‍ ജിയോ സയന്‍സ്’ പ്രസിദ്ധീകരിച്ച റിപ്പോട്ടിലാണ് ഭൂചലനത്തെ കുറിച്ച് പറയുന്നത്.

ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വകലാശാലയിലെ ജിയോ ഫിസിസ്റ്റ് മൈക്കല്‍ സ്റ്റെക്‌ലര്‍, ധാക്ക സര്‍വകലാശാലയിലെ ജിയോളജിസ്റ്റ് സയിദ് ഹുമയൂണ്‍ അക്തര്‍ എന്നിവര്‍ ചേര്‍ന്നാണ് റിപ്പോട്ട് തയ്യാറാക്കിയിരിക്കുന്നത്.

എന്നാല്‍ ഭൂകമ്പം എന്നു സംഭവിക്കുമെന്ന് പറയാനാകില്ല, എങ്കിലും അതു സംഭവിക്കുക തന്നെ ചെയ്യുമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്.
ബംഗ്ലാദേശ് തലസ്ഥാനം ധാക്ക മനുഷ്യവാസത്തിനു യോഗ്യമല്ലാത്ത വിധം തകരുമെന്നും കെട്ടിടങ്ങളും റോഡുകളും മനുഷ്യരും ഭൂമിയിലേക്ക് താഴ്ന്നുപോകുമെന്നും റിപ്പോട്ട് പറയുന്നു. നദികള്‍ വഴിമാറി ഒഴുകും, നഗരങ്ങള്‍ നശിച്ച് മണ്ണടിയും, 62000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം ഈ വന്‍ചലനത്തില്‍ വിറകൊള്ളുമെന്നും പഠനം പറയുന്നു.
ഗംഗ, ബ്രഹ്മപുത്ര നദികള്‍ക്കു താഴെയുള്ള ഭൗമപാളികള്‍ക്കുണ്ടാവുന്ന ചലനമാണു ഭൂചലനത്തിനു കാരണമായി പറയപ്പെടുന്നത്.