afghanisthan seal super ten
Posted by
13 March

സിംബാവെയെ തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ പത്തില്‍

നാഗ്പുര്‍ :സിംബാവെയെ 59 റണ്ണിന് തോല്‍പ്പിച്ച് അഫ്ഗാനിസ്ഥാന്‍ ടി20 ലോകകപ്പിന്റെ സൂപ്പര്‍ പത്തില്‍ കടന്നു. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ 186 റണ്ണെടുത്തു എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാവെ 19.4 ഓവറില്‍ 127ന് പുറത്തായി. സൂപ്പര്‍ പത്തില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഒന്നിലാണ് അഫ്ഗാനിസ്ഥാന്‍ കളിക്കുക. ഗ്രൂപ്പിലെ മറ്റു ടീമുകളായ സ്‌കോട്‌ലന്‍ഡും ഹോങ്കോങ്ങും നേരത്തെ തന്നെ പുറത്തായിരുന്നു. ഗ്രൂപ്പ് എയിലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശും ഒമാനും ഏറ്റുമുട്ടും.

ആദ്യ മത്സരങ്ങളില്‍ പതറിനിന്ന അഫ്ഗാന്‍ സിംബാവെക്കെതിരെ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ഓപ്പണര്‍ മുഹമ്മദ് ഷെഹ്‌സാദ് 23 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത് തുടക്കംകുറിച്ചു. ഒരു സിക്‌സറും ഏഴു ബൗണ്ടറിയും ഷെഹ്‌സാദിന്റെ ഇന്നിങ്‌സില്‍ ഉള്‍പ്പെട്ടു. എന്നാല്‍ തുടര്‍ച്ചയായ മൂന്നു വിക്കറ്റെടുത്ത് തിനാഷെ പന്യങ്കാര അഫ്ഗാനെ ഞെട്ടിച്ചെങ്കിലും പിന്നീട് ഒത്തുചേര്‍ന്ന സമിയുള്ള ഷെന്‍വാരിയും (37 പന്തില്‍ 43) മുഹമ്മദ് നബിയും (32 പന്തില്‍ 52) അഫ്ഗാനെ തിരികെ ആവേശത്തിലേക്ക് കൊണ്ടുവന്നു. അഞ്ചാം വിക്കറ്റില്‍ 70 പന്തില്‍ നിന്നും 98 റണ്ണാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. നബിയാണ് കളിയിലെ മികച്ച താരം.

മറുപടിക്കെത്തിയ സിംബാവെയ്ക്ക് ഒരു ഘട്ടത്തിലും അഫ്ഗാന് വെല്ലുവിളി ഉയര്‍ത്താനായില്ല. നാല് ഓവറില്‍ 11 റണ്‍ മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത റാഷിദ് ഖാനാണ് സിംബാവെയെ തകര്‍ത്തത്. ഹാമില്‍ട്ടണ്‍ മസക്ദസ (11), വൂസി സിബാന്ദ (13), ഷോണ്‍ വില്യംസ് (13) എന്നീ മുന്‍ താരങ്ങള്‍ പെട്ടെന്ന് മടങ്ങി. 17 റണ്ണെടുത്ത പന്യങ്കാരയാണ് ടോപ് സ്‌കോറര്‍.

secret of -dhoni-removing-one stump after indian victory
Posted by
13 March

കളി ജയിച്ചതിന് ശേഷം ധോണി ഒരു സ്റ്റമ്പ് ഊരിയെടുക്കുന്നതിന്റെ പിന്നിലെ രഹസ്യം

റാഞ്ചി: കായിക വിനോദങ്ങളില്‍ എക്കാലത്തും ഇന്ത്യന്‍ ജനതയുടെ ആവേശമാണ് ക്രിക്കറ്റ്. ഓരോ മത്സരവും ആവേശത്തോടെ വിജയിക്കുമ്പോഴും ഇന്ത്യന്‍ ആരാധകര്‍ അത് മതിമറന്ന് ആഘോഷിക്കുന്ന പതിവ് ഇന്നും തുടരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂള്‍ മാത്രം കൂളായി ഒരു സ്റ്റമ്പ് ഊരിയെടുക്കും, അതിനു ശേഷമേ ആഘോഷം പോലും ഉള്ളു. അഥവാ ധോണി ഗ്രൗണ്ടില്‍ ഇല്ലെങ്കില്‍ സഹ താരങ്ങള്‍ ആരെങ്കിലും ഒരു സ്റ്റമ്പ് ഊരി ധോണിക്ക് നല്‍കും.

ധോണിയുടെ സ്‌കൂള്‍ സഹപാഠിയായ കുല്‍ബീന്ദര്‍ സിംഗിനു വേണ്ടിയാണ് ഈ സ്റ്റമ്പുകള്‍ ഊരിയെടുക്കുന്നതെന്നൊരു കഥ പ്രചരിക്കുന്നുണ്ട്. ഫുട്‌ബോള്‍ പ്രേമി ആയിരുന്ന ധോണിയെ ക്രിക്കറ്റിലേക്ക് കൊണ്ടു വന്നത് കുല്‍ബീന്ദര്‍ ആയിരുന്നു. ക്രിക്കറ്റില്‍ ശോഭിക്കാന്‍ കഴിയാതിരുന്ന കുല്‍ബീന്ദര്‍ ധോണി ക്രിക്കറ്റിലെ വലിയ താരമായപ്പോള്‍ ആവശ്യപ്പെട്ടത് തന്റെ വീടിനു ചുറ്റും 320 ക്രിക്കറ്റ് സ്റ്റമ്പുകൊണ്ട് ഒരു വേലി കെട്ടി തരം എന്നതായിരുന്നു. പക്ഷെ ഇതിന് ഇതുവരെ ഒരു സ്ഥിരീകരണം ആരും നല്‍കിയിട്ടില്ല.

എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ ധോണി പറഞ്ഞത് ഇങ്ങനെ. അത് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം മാത്രമുള്ള ചില പദ്ധതികള്‍ക്കായിട്ടാണ്. എന്നാല്‍ ഓരോ സ്റ്റമ്പും ഏതൊക്കെ മത്സരവിജയത്തിന്റേതാണെന്ന് രേഖപ്പെടുത്താന്‍ വിട്ടുപോയി. വിരമിച്ചതിനുശേഷം എല്ലാ മത്സരങ്ങളുടെയും വീഡിയോ കണ്ട് അതിലെ സ്‌പോണ്‍സര്‍ ലോഗോയിലൂടെ ഓരോ വിജയസ്റ്റമ്പും തിരിച്ചറിയാനാംകുമെന്ന് കരുതുന്നു. അങ്ങനെയെങ്കില്‍ അപ്പോള്‍ അവ രേഖപ്പെടുത്തിവയ്ക്കും.

raina disclose secrets
Posted by
12 March

സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ വെച്ച് പീഢനത്തിനിരയായി ആത്മഹത്യ ചെയ്യാന്‍ വരെ ആഗ്രഹിച്ചു; സുരേഷ് റെയ്‌ന

ലഖ്‌നോ: സ്‌പോര്‍ട്‌സ് ഹോസ്റ്റലുകളിലെ ശോചനീയ അവസ്ഥയും പീഢനങ്ങളും എന്നും വിവാദങ്ങള്‍ക്കിട നല്‍കാറുണ്ട്. ഇത്തരത്തില്‍ താനും പീഢനത്തിനിരയായിട്ടുണ്ടെന്നും അത് ജീവിതമവസാനിപ്പിക്കാന്‍ വരെ തന്നെ പ്രേരിപ്പിച്ചിരുന്നതായും പ്രശസ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ലഖ്‌നൊവിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലിലെ കടുത്ത പീഢനങ്ങളാണ് താന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിക്കാന്‍ ഇടയാക്കിയതെന്നും , എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായി ലോകത്താകമാനം പേരെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വെളിപ്പെടുത്തി.

പതിമൂന്നാം വയസ്സില്‍ ലഖ്‌നൊവിലെ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ പഠിച്ചിരുന്ന കാലത്താണ് ഈ സംഭവം. കൂടെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന ഒരു പയ്യനാണ് തന്നെ ഉറക്കത്തില് പോലും ഉപദ്രവിച്ചിരുന്നതെന്നാണ് താരം പറയുന്നത്. ഒരിക്കല്‍ തന്റെ കൈകള്‍ കെട്ടിയിട്ട് നെഞ്ചില്‍ കയറി ഇരുന്ന് മുഖത്തേക്ക് മൂത്രമൊഴിച്ചു. ജീവിതം അവസാനിപ്പിക്കാന്‍ വരെ തോന്നിയ ദിവസങ്ങളായിരുന്നു അത്. എന്നാല്‍ ഭാഗ്യം കൊണ്ട് മാത്രമാണ് അങ്ങനെയൊന്നും ഉണ്ടാവാതിരുന്നതെന്ന് റെയ്‌ന ആശ്വാസം പ്രകടിപ്പിച്ചു.ഒരിക്കല്‍ ഹോക്കി സ്റ്റിക്കുകള്‍ കൊണ്ട് മാരകമായി കുട്ടികള്‍ ഉപദ്രവിച്ചതിനാല്‍ തനിക്ക് ബോധം നഷ്ടപ്പെട്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. തന്റെ കൂട്ടുകാരന്‍ കോമ അവസ്ഥയിലേക്ക് വീണു പോയി.ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ വിട്ട താന്‍ സഹോദരന്റെ നിര്‍ബന്ധം കാരണം ഒരു വര്‍ഷം കടിച്ചുപിടിച്ചു നിന്നു, ശേഷം ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ചു. ഒരുപാട് തവണ സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ വെച്ച് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയില്‍ ചിലത് മാത്രമാണിതെന്ന് റെയ്‌ന തുറന്നുപറയുന്നു

Posted by
10 March

T20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഒമാന് താരം എടുത്ത ക്യാച്ച് തരംഗമാകുന്നു

T20 ക്രിക്കറ്റിൽ ഒമാന് തരാം എടുത്ത ക്യാച്ച് തരംഗമാവുന്നു Courtesy : Star sports(y) Malayalam Varthakal

Posted by Malayalam Varthakal on Wednesday, March 9, 2016

india-pak-wt20-match-moved-to-kolkotha eden-gardens
Posted by
09 March

ട്വന്റി20 ലോകകപ്പ്: ധര്‍മ്മശാലയില്‍ നടക്കേണ്ടിയിരുന്ന ഇന്ത്യാ പാകിസ്താന്‍ മത്സരം കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് മാറ്റി

ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശിശിലെ ധര്‍മ്മശാലയില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചിരുന്ന ട്വന്റി20 ലോകകപ്പിലെ ഇന്ത്യാപാക് മത്സരം ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് മാറ്റി. മാര്‍ച്ച് 19ന് നടത്തേണ്ടിയിരുന്ന മത്സരമാണ് വേണ്ടത്ര സുരക്ഷയൊരുക്കാന്‍ സാധിക്കില്ലെന്ന കാരണത്താല്‍ വേദി മാറ്റി പ്രഖ്യാപിച്ചിരിക്കുന്നത്.ഐസിസി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആണ് ഇക്കാര്യം അറിയിച്ചത്. ധര്‍മ്മശാലയില്‍ കളിക്കുന്നതിന് പാകിസ്താനെതിരെ എതിര്‍പ്പുകളുയര്‍ന്നിരുന്നു. നേരത്തെ തന്നെ ഇവിടെ കനത്ത സുരക്ഷയൊരുക്കണമെന്ന ആവശ്യം പാകിസ്താന്‍ ഉന്നയിച്ചിരുന്നു. ഇക്കാരണത്താല്‍ നിരവധി തവണ ടൂര്‍ണമെന്റില്‍ നിന്നും ടീം വിട്ടുനില്‍ക്കിമെന്നും പാകിസ്ഥാന്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി. ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യാ പാക് മത്സരം ധര്‍മ്മശാലയിലയില്‍ നിന്നും മൊഹാലിയിലേക്കോ കൊല്‍ക്കത്തിയിലേക്കോ മാറ്റണമെന്ന ആവശ്യം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വെക്കുകയായിരുന്നു.

ഈ വിഷയത്തില്‍ ബിസിസിഐ അധികൃതരുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് ഐസിസി തീരുമാനമെടുത്തത്. തീരുമാനം നിരവധി പേര്‍ക്ക് വിഷമകരമായിരിക്കാം എന്നും എന്നാല്‍ പരിപാടയുടെ സുരക്ഷിതമായ നടത്തിപ്പിനാണ് തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും ഐ.സി.സി അധികൃതര്‍ പറഞ്ഞു. കനത്ത സുരക്ഷയാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്നത്.

World T20, 1st qualifier: Sibanda powers Zimbabwe to opening win
Posted by
08 March

ട്വന്റി ട്വന്റി വേള്‍ഡ് കപ്പ്: ഹോങ്കോങിനെതിരേ സിംബാബ്‌വെയ്ക്ക് 14 റണ്‍സ് വിജയം

നാഗ്പൂര്‍: ട്വന്റി ട്വന്റി വേള്‍ഡ് കപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ഹോങ്കോങിനെതിരേ 14 റണ്‍സിനാണ് സിംബാബ്‌വെ വിജയം. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ട്ത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹോങ്കോങിന് നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 144 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ടോസ് നേടിയ ഹോങ്കോങ് സിംബാബ്‌വെയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു.

സിംബാബ്‌വെയ്ക്കു വേണ്ടി ഓപ്പണറായ വുസി സിബാന്‍ഡ അര്‍ധസെഞ്ച്വറി നേടി. 46 പന്തില്‍ നിന്ന് 59 റണ്‍സ് നേടി സിംബാബ്‌വെയ്ക്ക് മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ സഹായിച്ച വുസി സിബാന്‍ഡയാണ് കളിയിലെ കേമന്‍. ക്യാപ്റ്റന്‍ ഹാമില്‍ട്ടണ്‍ 20 റണ്‍സും മാല്‍ക്കം വാല്ലര്‍ 26 റണ്‍സും എല്‍ട്ടണ്‍ ചിഗുംബുര പുറത്താകാതെ 30 റണ്‍സും സിംബാബ്‌വെയ്ക്ക് വേണ്ടി നേടി.

158 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കുട്ടിക്രിക്കറ്റിലെ ശിശുക്കളായ ഹോങ്കോങിന് 20 ഓവറില്‍ 144 റണ്‍സ് അടിച്ചെടുക്കാനെ സാധിച്ചുള്ളൂ. അന്തര്‍ദേശീയ മല്‍സരങ്ങളില്‍ തുടക്കക്കാരായ ഹോങ്കോങ് ബാറ്റിങ് നിരയില്‍ നിന്നും ഒരു അര്‍ധസെഞ്ച്വറിയും പിറവി കൊണ്ടു.ഓപ്പണറും വിക്കറ്റ് കീപ്പറുമായ ജെയിംസ് ആറ്റ്കിന്‍സണ്‍ 44 പന്തില്‍ നിന്ന് 53 റണ്‍സ് നേടി. ക്യാപ്റ്റന്‍ തന്‍വീര്‍ അഫ്‌സല്‍ പുറത്താകാതെ 17 പന്തില്‍ നിന്ന് 31 റണ്‍സ് നേടി.

MS Dhoni is the best finisher in the world: Virat Kohli
Posted by
07 March

ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ ധോണി തന്നെയെന്ന് വിരാട് കോഹ്ലി

ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി തന്നെയെന്ന് ഉപനായകന്‍ വിരാട് കോഹ്ലി. ഏഷ്യാകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യ കപ്പ് സ്വന്തമാക്കിയതിന് ശേഷം ബിസിസിഐ ടിവിയോട് പ്രതികരിക്കുകയായിരുന്നു കോഹ്ലി.ധോണി ക്രീസിലെത്തിയാല്‍ തന്റെ കഴിവിന്റെ പരമാവധിയായിരിക്കും അദ്ദേഹം പുറത്തെടുക്കുക. ധോണിയാണ് ലോകത്തെതന്നെ മികച്ച ഫിനിഷര്‍. എന്തുകൊണ്ടും അതൊരു മികച്ച മത്സരമായിരുന്നു, കോഹ്ലി പറഞ്ഞു.

ആരാധകര്‍ കൊമ്പുകോര്‍ത്ത ഏഷ്യാകപ്പ് ഫൈനലില്‍ ബംഗ്ലാദേശിനെ മുട്ടുകുത്തിച്ചാണ് ഇന്ത്യ കപ്പ് നേടിയത്. ധവാനും കോഹ്ലിയും കസറിയ കളിയില്‍ ആറു ബോളില്‍ 20 നേടിയ ധോണിയും താരമായി. ബൗണ്ടറികളോടെ ബംഗ്ലാദേശിനെ വിറപ്പിച്ച ധോണി, പതിവുപോലെ സിക്‌സര്‍ പറത്തിയാണ് വിജയ റണ്‍ കുറിച്ചത്.

India beat Bangladesh by 8 wickets to win 6th title
Posted by
07 March

ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ട് ധോണിയും സംഘവും

മിര്‍പുര്‍: കനത്ത മഴക്കും കാറ്റിനും ഇന്ത്യയുടെ വിജയ തൃഷ്ണയെ തടുക്കാനായില്ല. ഏഷ്യാ കപ്പ് ടി20 ക്രിക്കറ്റ് കിരീടം ഇന്ത്യ സ്വന്തമാക്കി. ആതിഥേയരായ ബംഗ്ലാദേശിനെ എട്ടു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ഏഷ്യന്‍ കിരീടത്തില്‍ മുത്തമിട്ടത്. തുടക്കം മുതല്‍ മഴ തടസ്സപ്പെടുത്തിയ മത്സരം 15 ഓവറാക്കി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ് 15 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 120റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തി. ഇന്ത്യ ഏഴു പന്തുകള്‍ ബാക്കി നില്‍ക്കെ 13.5 ഓവറില്‍ 122 റണ്‍സെടുത്തു വിജയിച്ചു.തന്റെ തലയറുത്ത ട്രോളര്‍മാര്‍ക്ക് തന്റെ മാസ്റ്റര്‍ പീസ് സിക്‌സറിലൂടെ മറുപടി നല്‍കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മത്സരം അവസാനിപ്പിച്ചത്.

virat-kohli-shikhar-dhawan-0603

തുടക്കത്തില്‍ തന്നെ ഓപണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ശിഖര്‍ ധവാന്‍ വിരാട് കോഹ്‌ലി സഖ്യം ഇന്ത്യക്ക് തുണയായി. ധവാന്‍ 44 പന്തില്‍ ഒമ്പതു ഫോറും ഒരു സിക്‌സും പറത്തി 60 റണ്‍സെടുത്തു പുറത്തായി. കോഹ്‌ലി 28 പന്തില്‍ 41 റണ്‍സെടുത്തു പുറത്താകാതെ നിന്നു. നാലാമനായി ക്രീസിലെത്തിയ ധോണി ആറു പന്തില്‍ രണ്ടു സിക്‌സും ഒരു ഫോറും പറത്തി 20 റണ്‍സെടുത്തു ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി. സിക്‌സര്‍ പായിച്ചാണ് ധോണി ഇന്ത്യയെ വിജയ തീരത്തെത്തിച്ചത്. 32 റണ്‍സെടുത്തു പുറത്താകാതെ നിന്ന സബ്ബിര്‍ റഹ്മാനാണ് ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്കായി അശ്വിന്‍, നെഹ്‌റ, ബുമ്‌റ, ജഡേജ എന്നിര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

shikhar-dhawan-virat-kohli.jpg.image.784.410

Asia Cup Final: Bangladesh is a threat India
Posted by
05 March

ഇന്ത്യാ-ബംഗ്ലാദേശ് കലാശപ്പോരാട്ടം നാളെ

മിര്‍പുര്‍: ഏഷ്യാകപ്പ് ഫൈനലില്‍ ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള പോരാട്ടം നാളെ. ട്വന്റി20 ക്രിക്കറ്റില്‍ ഏത് ടീമിനെയും മുട്ടുകുത്തിക്കാന്‍ പോന്ന കരുത്തോടെയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഇപ്പോഴത്തെ കുതിപ്പ്. ഏത് സാഹചര്യത്തിലും ഏത് ടീമിനെയും കീഴടക്കാന്‍ പ്രാപ്തരാണ് നിലവിലെ ടീമെന്ന് നായകന്‍ ധോണി തന്നെ ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു. എങ്കിലും നാളെ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ബംഗ്ലദേശിനെ നേരിടുമ്പോള്‍ ഇന്ത്യ കരുതിയിരുന്നേ പറ്റൂ.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍ ബംഗ്ലദേശ് ടീം അടിമുടി മാറിക്കഴിഞ്ഞു. സ്വന്തം നാട്ടിലെ പരിചിത സാഹചര്യങ്ങളില്‍ തീര്‍ത്തും അപകടകാരികളാണ് ബംഗ്ലദേശ് എന്നത് ടീം ഇന്ത്യയ്ക്ക് തന്നെ വ്യക്തമായിട്ടുള്ള കാര്യമാണ്. ബംഗ്ലദേശിനെതിരെ അവരുടെ നാട്ടില്‍ ഒരു ഏകദിന പരമ്പര അടിയറവ് വച്ചിട്ട് അധികകാലം ആയിട്ടില്ല. അന്ന് ബംഗ്ലാ നിരയില്‍ അവരുടെ വജ്രായുധമായിരുന്ന മുസ്താഫിസുര്‍ റഹ്മാന്‍ പരുക്കുമാറി നാളെ കളിക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ മാത്രമല്ല, പാക്കിസ്ഥാനും ദക്ഷിണാഫ്രിക്കയും പോലും ബംഗ്ലദേശിനെതിരെ തോറ്റു മടങ്ങിയിട്ട് കാലമേറെയായിട്ടില്ല.

ഏഷ്യാകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ബംഗ്ലദേശ് ഇന്ത്യയോട് കീഴടങ്ങിയെങ്കിലും തുടര്‍ന്നങ്ങോട്ടുള്ള അവരുടെ പ്രകടനം എഴുതിത്തള്ളാവുന്നതല്ല. കരുത്തരായ ശ്രീലങ്കയെ 23 റണ്‍സിനും പാക്കിസ്ഥാനെ അഞ്ചു വിക്കറ്റിനും തോല്‍പ്പിച്ചാണ് അവര്‍ ഫൈനലിന് യോഗ്യത നേടിയത്. ഒപ്പം, ദുര്‍ബലരായ യുഎഇയേയും തറപറ്റിച്ചു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ രണ്ടു വന്‍മരങ്ങളെ മറിച്ചിടാന്‍ അവര്‍ക്കു നിഷ്പ്രയാസം സാധിച്ചെങ്കില്‍ നാളെ ഫൈനലില്‍ ഇന്ത്യയും അവരെ കരുതിയിരിക്കണമെന്ന് ചുരുക്കം. മാത്രമല്ല, ലോകകപ്പ് ക്വാര്‍ട്ടറിലെ രോഹിത് ശര്‍മ വിഷയത്തിന്റെ കലിപ്പ് അവര്‍ക്ക് തീര്‍ന്നിട്ടുമില്ല. ഇന്ത്യക്കാര്‍ അംപയര്‍മാരുടെ സഹായത്തോടെ ചതിച്ചുവെന്നാണ് അവര്‍ ഇപ്പോഴും വിശ്വസിക്കുന്നത്.

പുതിയ കളിക്കാരുടെ മികച്ച ഫോമും ബംഗ്ലദേശിന് പ്രതീക്ഷ നല്‍കുന്നു. സാബിര്‍ റഹ്മാന്‍, അല്‍ അമീന്‍ ഹുസൈന്‍, ടസ്‌കിന്‍ അഹമ്മദ് തുടങ്ങിയ പുതുമുഖ താരങ്ങളുടെ വരവോടെ പഴയ പടക്കുതിരകളായ ഷാക്കിബ് അല്‍ ഹസന്‍, തമിം ഇക്ബാല്‍ തുടങ്ങിയവര്‍ക്കു മേലുള്ള സമ്മര്‍ദ്ദം അയഞ്ഞിട്ടുണ്ട്. നാലു മല്‍സരങ്ങളില്‍ നിന്ന് 144 റണ്‍സുമായി റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് സാബിര്‍ റഹ്മാന്‍. അല്‍ അമീന്‍ ഹുസൈനകാട്ടെ, ഇത്രതന്നെ മല്‍സരങ്ങളില്‍നിന്ന് 10 വിക്കറ്റുകളുമായി വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതുമുണ്ട്. കളത്തിന് പുറത്ത് ആരാധകരും ബംഗ്ലദേശ് ടീമിന് മുന്‍തൂക്കം നല്‍കുന്നുണ്ട്. എന്നാല്‍, ഇതേ ആരാധക പ്രതീക്ഷകളുടെ സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടാതിരുന്നതാല്‍ നാളെ ഇന്ത്യയ്‌ക്കെതിരെ നല്ലൊരു മല്‍സരം ബംഗ്ലദേശിന് കാഴ്ചവയ്ക്കാനാകുമെന്ന് വ്യക്തം.

Martin Crowe, New Zealand cricket legend, dies after lengthy cancer battle
Posted by
03 March

ന്യൂസിലന്‍ഡ് ക്രിക്കറ്റ് ഇതിഹാസം മാര്‍ട്ടിന്‍ ക്രോ അന്തരിച്ചു

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ക്രോ (53) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണവിവരം ബന്ധുക്കളാണ് ലോകത്തെ അറിയിച്ചത്. ന്യൂസിലന്‍ഡ് ക്രിക്കറ്റ് കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും ബാറ്റ്‌സ്മാനുമായിരുന്നു മാര്‍ട്ടിന്‍ ക്രോ.

19ാം വയസില്‍ രാജ്യാന്തര ക്രിക്കറ്റില്‍ എത്തിയ ക്രോ ആ തലമുറയിലെ ഏറ്റവും സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാനായിരുന്നു. മാര്‍ട്ടിന്‍ ക്രോയുടെ ക്യാപ്റ്റന്‍സിയില്‍ ന്യൂസിലന്‍ഡ് ടീം 1992ലെ ലോകകപ്പ് ക്രിക്കറ്റ് സെമിയിലെത്തിയിരുന്നു. 14 വര്‍ഷം ന്യൂസിലന്‍ഡ് ടീമിന്റെ ഭാഗമായിരുന്ന ക്രോ 1996ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.

77 ടെസ്റ്റുകളില്‍ നിന്ന് 5444 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 4704 റണ്‍സും നേടിയിട്ടുണ്ട്. 17 ടെസ്റ്റ് സെഞ്ചുറികളും നാല് ഏകദിന സെഞ്ച്വറികളും ക്രോ തന്റെ പേരില്‍ കുറിച്ചു. 1991ല്‍ ശ്രീലങ്കക്കെതിരെ നേടിയ 299 റണ്‍സാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന സ്‌കോര്‍.

ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരസ്‌കാരമായ വിസ്ഡന്‍ അവാര്‍ഡ് നേടിയിട്ടുണ്ട്. മുന്‍ മിസ് യൂനിവേഴ്‌സ് ലോറന്‍ ഡൗണ്‍സാണ് ഭാര്യ. മക്കള്‍: എമ്മ, ഹില്‍ട്ടന്‍, ജാസ്മിന്‍.