kerala state school youth festival binsha ponnani get mimicry first price
Posted by
18 January

ഭായിയോം ഓര്‍ ബെഹനോം!: നോട്ട് നിരോധനവും തെരുവുനായ ശല്യവും വിഷയമായി പെണ്‍കുട്ടികളുടെ മിമിക്രി, ഒന്നാം സ്ഥാനം പൊന്നാനിക്കാരി ബിന്‍ഷക്ക്

കണ്ണൂര്‍: നിറഞ്ഞൊഴുകിയ സദസ്സിനെ സാക്ഷിയാക്കി കലോത്സവം മൂന്നാം നാളിലേക്ക്. കണ്ണും കാതും തുറന്ന് നാടൊന്നാകെ കലോത്സവ നഗരിയിലേക്ക് ഒഴുകിയത്തെുന്നതിനാണ് നഗരം സാക്ഷ്യംവഹിച്ചത്. മൂന്നാം വേദിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മിമിക്രി മത്സരവും നിറഞ്ഞ സദസ്സിലാണ് നടന്നത്. മിമിക്രിയില്‍ ഇത്തവണയും ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് പൊന്നാനിക്കാരി ബിന്‍ഷ .

പ്രശസ്ത മിമിക്രി കലാകാരനായ കലാഭവന്‍ അഷ്‌റഫിന്റെ മകളും പൂക്കരത്തര ഡിഎച്ച്എസ്എസ്സിലെ 10ാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ ബിന്‍ഷ അഷ്‌റഫിന് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈ സ്‌കൂള്‍ വിഭാഗം മിമിക്രിയില്‍ എ ഗ്രേഡോടെയാണ് ഒന്നാം സ്ഥാനം. ഇത് രണ്ടാം തവണയാണ് ബിന്‍ഷക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായിരുന്ന ബിന്‍ഷ ഹയര്‍ അപ്പീലിലൂടെ ഒന്നാം സ്ഥാനം നേടുകയായിരുന്നു.

പതിവുപോലെ പ്രഭാതം പൊട്ടിവിടരുന്ന കാഴ്ച്ചയോടെയാണ് ഭൂരിഭാഗം പേരും മിമിക്രി ആരംഭിച്ചത്. തുടര്‍ന്ന് നോട്ട് നിരോധനവും തെരുവുനായ പ്രശ്‌നവും സംസ്ഥാന സ്‌കൂള്‍ കലോത്സവവുമൊക്കെ ശബ്ദാനുകരണത്തിന് വിഷയമായി. വാദ്യമേളങ്ങളും വെടിക്കെട്ടും പൂച്ച കരയുന്ന ശബ്ദവുമൊക്കെ ആവര്‍ത്തിച്ചു കടന്നുവന്നു. മുന്‍ കലാതിലകങ്ങളായ നവ്യാ നായരും കാവ്യാ മാധവനുമൊക്കെ പുതുമുഖ പ്രതിഭകളുടെ ശബ്ദാനുകരണത്തില്‍ കടന്നുവന്നു. നോട്ട് നിരോധനപ്രഖ്യാപനം നടത്തുന്ന പ്രധാനമന്ത്രിയേയും ഗായികമാരേയും പെണ്‍കുട്ടികള്‍ അവതരിപ്പിച്ചു.

tomorrow kottyam district harthal
Posted by
16 January

കോട്ടയം ജില്ലയില്‍ നാളെ (ചൊവ്വ) ഹര്‍ത്താല്‍

കോട്ടയം: ദലിത് പീഡനത്തിലും അതിക്രമത്തിലും പ്രതിഷേധിച്ച് സിഎസ്ഡിഎസ് കോട്ടയം ജില്ലയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

calicut university ccc art fest habeer rahman get sahitya prathibha award
Posted by
12 January

കാലിക്കറ്റ് സര്‍വ്വകലാശാല സിസിസി കലോത്സവം: സാഹിത്യ പ്രതിഭയായി പൊന്നാനി സ്‌കോളര്‍ കോളേജിലെ ഹബീര്‍ റഹ്മാന്‍

പൊന്നാനി : തൃശൂരില്‍ വെച്ച് നടന്ന കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലെ പ്രൈവറ്റ് വിദൂര വിദ്യാഭ്യാസ മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സിസിസി ഫെസ്റ്റില്‍ പൊന്നാനി സ്‌കോളര്‍ കോളേജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥി ഹബീര്‍ റഹ്മാനെ സാഹിത്യ പ്രതിഭയായി തെരഞ്ഞെടുത്തു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും ഹബിര്‍ തന്നെയായിരുന്നു സാഹിത്യ പ്രതിഭ .

ഖുര്‍ആനില്‍ ഹാഫിളായ ഹബീര്‍ റഹ്മാന്‍ അറബിക് കഥാരചനയിലും ,കവിതാ രചനയിലും, പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി. അറബിക് പ്രബന്ധ രചനയില്‍ രണ്ടാം സ്ഥാനമാണ് ഈ മിടുക്കന്. മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നിന്നായി ഇരുപത്തി അഞ്ചിലധികം കോളേജുകളാണ് മല്‍സരത്തില്‍ പങ്കെടുത്തത്. തിങ്കളാഴ്ച തുടങ്ങിയ കലോത്സവം വ്യാഴാഴ്ചയാണ് സമാപിച്ചത്. കൗണ്‍സിലിങ്ങ് സെന്‍ന്റെഴ്‌സ് അസോസിയേഷനാണ് മല്‍സരങ്ങള്‍ സംഘടിപ്പിച്ചത്. മൂന്നാമതും സാഹിത്യ പ്രതിഭയായി തെരഞ്ഞെടുക്കപ്പെട്ട ഹബീര്‍ റഹ്മാനെ സ്‌കോളര്‍ കോളേജ് യൂണിയനും അധ്യാപകരും ആദരിച്ചു . പൊന്നാനി ജെഎം റോഡിലെ ഉത്താങ്ങാനകത്ത് ഹബീബിന്റെ മകനാണ് ഹബീര്‍ റഹ്മാന്‍.

Ponnani native teacher Creates useful bags from waste and flex
Posted by
28 December

പാഴ്‌വസ്തുക്കള്‍ കൊണ്ട് പഠനോപകരണങ്ങള്‍ നിര്‍മ്മിക്കാന്‍ പരിശീലനം നല്‍കുന്ന പൊന്നാനി സ്വദേശിയായ അധ്യാപകന്‍ വിസ്മയമാവുന്നു

പൊന്നാനി : ഉപയോഗ ശൂന്യമായ ഫ്‌ളക്‌സ് കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നിര്‍മിക്കാന്‍ പരിശീലിപ്പിക്കുകയാണ് പൊന്നാനി കോട്ടത്തറ സ്വദേശിയായ ഈ അധ്യാപകന്‍. കപ്പൂര്‍ സ്‌കൂളിലെ അദ്ധ്യാപകനായ ജിതേഷ് കുമാറാണ് ഉപയോഗ ശൂന്യമായ ഫ്‌ളക്‌സ് പ്രകൃതിക്ക് ദോഷമില്ലാതെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ആശയം പ്രാവര്‍ത്തികമാക്കി മാതൃകയാകുന്നത്. സ്വന്തം സ്‌കൂളിലെ വിദ്യാര്‍ത്ഥികളിലൂടെയാണ് ഈ അധ്യാപകന്‍ ഫലവത്താക്കുന്നത്

സ്‌കൂള്‍ തുറക്കുന്നത് മുതല്‍ അടക്കുന്നത് വരെ ഓരോ പ്രോഗ്രാമുകള്‍ക്കുമായി വേണ്ടി വരുന്ന ഫ്‌ളക്‌സുകള്‍ ആവശ്യം കഴിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയോ,വലിച്ചെറിയുകയോ ചെയ്യുന്നതിന് പകരം ഇതുപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉപകാരപ്രദമായ ബാഗുകള്‍, ഫയലുകള്‍, ചെറിയ പേഴ്‌സുകള്‍, പഠനോപകരണങ്ങളും ഡിഫിന്‍ ബോക്‌സുകളും കൊണ്ട് വരാന്‍ പറ്റുന്ന വിവിധ തരത്തിലുളള ബാഗുകള്‍, എന്നിവ നിര്‍മ്മിക്കുകയും, സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്, ഇതിന്റെ നിര്‍മാണത്തിന്റെ പരിശീലനം നല്‍കുകയുമാണ് ഈ അധ്യാപകന്‍ ചെയ്യുന്നത് .

ഓരോ അധ്യയന വര്‍ഷത്തിലും ഓരോ സ്‌കൂളിലും പത്തില്‍ കൂടുതല്‍ ഫ്‌ളക്‌സ് എന്തായാലും ഉണ്ടാകും. ഉയര്‍ന്ന ക്ലാസുകളില്‍ ആണെങ്കില്‍ അതില്‍ കൂടുതല്‍ വേണ്ടിവരും, ഇങ്ങനെ നൂറു കണക്കിന് സ്‌കൂളുകളില്‍ ആയിരക്കണക്കിന് ഫ്‌ളക്‌സുകള്‍ പ്രകൃതിയെ നശിപ്പിച്ചു കൊന്ടിരിക്കുകയാണെന്ന തിരിച്ചറിവാണ് ഇത്തരം ഒരു ആശയത്തിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചതെന്നാണ് അധ്യാപകനും പൊന്നാനി സ്വദേശിയുമായ ജിതേഷ് പറയുന്നത്.

വളരെ ചെറിയ രീതിയില്‍ പരിശീലനം കിട്ടിയപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ഫ്‌ളക്‌സുകള്‍ ഉപയോഗിച്ച് അവര്‍ക്കു ആവശ്യമായ ഫയലുകള്‍, ചെറിയ ബാഗുകള്‍, പേഴ്‌സ്, ടിഫിന്‍ ബോക്‌സ് കൊണ്ടു
പോകാന്‍ കഴിയുന്ന ബാഗുകള്‍ എന്നിവ നിര്‍മ്മിക്കുന്നുണ്ട്. കുട്ടികളുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളില്‍തന്നെ സൂക്ഷിക്കാന്‍ കഴിയുന്ന ചെറിയ ബാഗുകള്‍ ഫ്‌ളകസ് ഉപയോഗിച്ച് നിര്‍മ്മിച്ചു കഴിഞ്ഞു .

ഇങ്ങനെ നിര്‍മ്മിച്ച ഫ്‌ളക്‌സ് സ്‌കൂളില്‍ നിന്ന് പുറത്തേക്കു കൊണ്ടുപോകില്ല. ഓരോ കുട്ടിയും ഓരോ ബാഗ് ക്ലാസ്സില്‍ തന്നെ സൂക്ഷിക്കുകയും ചെയ്യുകയാണ് ചെയ്യുന്നത്. ഉപയോഗ ശൂന്യമായ ഫ്‌ലളക്‌സ് ഇവിടെ കൂട്ടികളുടെ പഠന സഹായി മാറുകയും ചെയ്യുന്നു ഇതിന്റെ പ്രത്യേകത.

bags

പ്രകൃതിക്ക് ദോഷം ചെയ്യുന്ന പാഴ് വസ്തുക്കള്‍ കൊണ്ട് മറ്റു പല പരീക്ഷണങ്ങളും ഈ അധ്യാപകന്‍ നടത്തി വിജയം കണ്ടിട്ടുണ്ട്. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന പേപ്പര്‍ കൊണ്ട് പേന നിര്‍മിക്കുകയും, ഇത്തരത്തില്‍ പേന നിര്‍മിക്കുന്നതിന്റെ പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുകയും ചെയ്തത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഇത്തരത്തില്‍ ആയിരക്കണക്കിന് പേനകളാണ് ഇദ്ദേഹം നിര്‍മ്മിച്ച് നല്‍കിയത്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, ജില്ലകളിലായി, മുപ്പതോളം സ്‌കൂളുകളില്‍ ഇതിനോടകം വിദ്യാര്‍ത്ഥികള്‍ക്ക് കടലാസ് പേന നിര്‍മിക്കുന്നതിലും ഈ അധ്യാപകന്‍ പരിശീലനം നല്‍കിക്കഴിഞ്ഞു.

സാമ്പത്തിക ലാഭം ഒട്ടും പ്രതീക്ഷിച്ചല്ല ഇത്തരം പരീക്ഷണങ്ങളിലേക്ക് നീങ്ങുന്നതെന്നും, പ്രകൃതിയെ നശിപ്പിക്കുന്ന പാഴ്‌വസ്തുക്കളെ ഉപകാരപ്രദമായ രീതിയില്‍ പ്രകൃതിക്ക് ദോഷമില്ലാതെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന ചിന്താഗതി മാത്രമാണ് ലക്ഷ്യമെന്നും, പൊന്നാനി കോട്ടത്തറ സ്വദേശിയായ ഈ അധ്യാപകന്‍ പറയുന്നു.

എസ്ബിഐ ഉദ്യോഗസ്ഥയായ സുനുവാണ് ജിതേഷിന്റെ ഭാര്യ. ഏക മകന്‍ മൂന്ന് വയസുകാരന്‍ യാദവ്. അമ്മ ശാരദ ടീച്ചര്‍ (റിട്ടേര്‍ഡ് അധ്യാപിക) അച്ഛന്‍ വേലായുധന്‍ (ഇന്ത്യന്‍ നേവി റിട്ടേര്‍ഡ്)

kadannal attack in veliyancod 10 injured and one in critical stage
Posted by
26 December

വെളിയങ്കോട് കടന്നല്‍ കുത്തേറ്റ് പത്തുപേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം, ഒരു കുടുംബം വീടൊഴിഞ്ഞു

പൊന്നാനി: മലപ്പുറം ജില്ലയിലെ വെളിയംകോട് ആനകത്ത് സ്‌കൂളിനടുത്ത് കടന്നല്‍ കുത്തേറ്റ് പത്തുപേര്‍ക്ക് പരിക്ക്. വെളിയങ്കോട് സ്വദേശികളായ കന്ന്യാടത്ത് ആമിന (65), അബ്ദുറഹിമാന്‍ എന്ന മാമത് (52), ഭാര്യ മറിയ (47), അലി (45), മന്‍സൂര്‍ (34), ഭാര്യ ഷെരീഫ (27), മാളിയേക്കല്‍ അബ്ദുല്‍ഗഫൂര്‍ (48), മേലയില്‍ അപ്പുണ്ണി (64), വെള്ളത്തേരി ശാന്ത തുടങ്ങിയവര്‍ക്കാണ് കടന്നല്‍ കുത്തേറ്റത്.

അബ്ദുറഹിമാന്റെ ഭാര്യ മറിയയുടെ കണ്ണിനാണ് കടന്നലയുടെ കുത്തേറ്റത് പരിക്ക് ഗുരുതരമായതിനാല്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി തിങ്കളാഴ്ച വൈകുന്നേരത്തോടെ കോയമ്പത്തൂര്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ഏഴിനാണ് സംഭവം കന്ന്യാടത്ത് ആമിനയുടെ വീടിന് സമീപത്തെ പറമ്പിലെ തെങ്ങിലുണ്ടായിരുന്ന കടന്നല്‍ കൂട് രണ്ട് പരുന്തുകള്‍ കൊത്തിയതോടെ കൂടിളകിയതിനെത്തുടര്‍ന്ന് കടന്നലുകള്‍ കൂട്ടാമായി സമീപവാസികളെ കുത്തുകയായിരുന്നു.

മുഖം ഉള്‍പ്പെടെ ശരീരത്തിന്റെ വിവിധഭാഗങ്ങളിലായി കുത്തുകയായിരുന്നു. മറിയ ഒഴികെയുള്ളവരെ പൊന്നാനി ഗവ. താലൂക്ക് ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് പറഞ്ഞുവിടുകയായിരുന്നു. തെങ്ങിന് മുകളിലുള്ള കടന്നല്‍കൂട് ഭീതിയെത്തുടര്‍ന്ന് കന്ന്യാടത്ത് ആമിനയും കുടുംബവും ഇവിടുത്തെ വീടൊഴിയുകയും ബന്ധുവീട്ടിലേക്ക് താമസമാവുകയും ചെയ്തു.

duty doctor could not attend critical patient; ponnani taluk hospital controversy
Posted by
24 December

അത്യാസന്ന നിലയിലെത്തിയ രോഗിയെ ചികില്‍സിക്കാന്‍ തയ്യാറാകാതെ മടക്കി അയച്ചതായി പരാതി; ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യം ശക്തം, സംഭവം പൊന്നാനി താലൂക്കാശുപത്രിയില്‍

പൊന്നാനി : അത്യാസന്നനിലയില്‍ ചികില്‍സ തേടിവന്ന രോഗിയെ അഡ്മിറ്റ് ചെയ്തത് ചികില്‍സിക്കാന്‍ തയ്യാറാകാതെ ഡോക്ടര്‍ മടക്കി അയച്ചതായി പരാതി. പൊന്നാനി താലൂക്ക് ആശുപത്രിയിലാണ് സംഭവം .

അഡ്മിറ്റ് ചെയ്യണമെങ്കില്‍ സ്വകാര്യ ഡോക്ടര്‍മാരുടെ അനുമതി വേണമെന്ന വിചിത്രവാദമുന്നയിച്ചാണ് ഡോക്ടര്‍ ചികില്‍സ നിഷേധിച്ചത്. എടപ്പാള്‍ നടുവട്ടം സ്വദേശിയായ പാത്തുണ്ണി എന്ന രോഗിക്കാണ് ചികില്‍സ നിഷേധിച്ചത്. ഹൃദയ സംബന്ധമായ രോഗത്തിന്ന് നേരത്തേ ഇവര്‍ ത്യശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. പണത്തിന് ഏറെ ബുദ്ധിമുട്ടായതോടെ ഇവര്‍ പൊന്നാനി താലൂക്കാശുപത്രിയില്‍ ചികില്‍സ തേടിയെത്തി.

എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രീഷ്മ എന്ന ഡോക്ടര്‍ ഇവര്‍ക്ക് ചികില്‍സ നിഷേധിക്കുകയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മറ്റൊരു ഡോക്ടറെ കാണാനാണ് ഇവര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് അത്യാസന്നനിലയിലായ ഈ രോഗിയെ ആംബൂലന്‍സിലാണ് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഡോക്ടറുടെ അടുത്തെത്തിച്ചത്. കനത്ത തിരക്കായതിനാല്‍ ഏറെ നേരം കഴിഞ്ഞാണ് ഇവര്‍ക്ക് ചികില്‍സ ലഭിച്ചത്.

സംഭവം വിവാദമായതോടെ ഡോക്ടര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് താലൂക്കാശുപത്രി സൂപ്രണ്ട് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും സുപ്രണ്ട് പറഞ്ഞു. സംഭവത്തില്‍ പൊന്നാനി നഗരസഭയും ഇടപെട്ടു. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ചെയര്‍മാന്‍ സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു.

attack against rss activist at ponnani
Posted by
16 December

പൊന്നാനിക്ക് സമീപം പെരുമ്പടപ്പില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

പൊന്നാനി: പെരുമ്പടപ്പ് സ്‌റ്റേഷന്‍ പരിതിയിയില്‍ കോടത്തൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കോടത്തൂര്‍ തിയ്യം സ്വദേശി വേലായുധന്റെ മകന്‍ മിഥുന്‍ (23)നെയാണ് വെട്ടേറ്റ നിലയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവശിപ്പിച്ചത്.

വ്യാഴാഴ്ച രാത്രി പതിനൊനനര മണിയോടെയാണ് പാലപ്പെട്ടിയില്‍ വെച്ച് ഒരു സംഘമാളുകള്‍ മിഥുനെ വെട്ടിപ്പരിക്കേല്‍പിച്ചത്
പ്രതികളെ തിരിച്ചറിഞ്ഞെ ന്നാണ് സൂചന, ഏതാനും പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായും സൂചനയുണ്ട്
ഉനനത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവ സഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

സംഘര്‍ഷ സാധ്യത ഒഴിവാക്കാന്‍ വന്‍ പോലീസ് സനനാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

earthquake in malappuram
Posted by
09 December

മലപ്പുറത്ത് ഭൂചലനം

പൊന്നാനി : മലപ്പുറം ജില്ലയില്‍ നേരിയ ഭൂചലനം. രാവിലെ 6.20നും 6.30നും ഇടയിലാണ് ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. കൊണ്ടോട്ടി, വള്ളുവമ്പ്രം എന്നിവിടങ്ങളിലാണിത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

making  huge illustration use plastic bottles in ponnani municipal building
Posted by
08 December

പൊന്നാനി നഗരസഭാ കെട്ടിടത്തില്‍ പ്ലാസ്റ്റിക് കുപ്പികളുടെ ഭീമന്‍ ഇന്‍സ്റ്റലേഷന്‍; പ്രഭാതപ്രകടനവുമായി കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളും

പൊന്നാനി: ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയപ്പെട്ട പ്ലാസ്റ്റിക്ക് കുപ്പികള്‍ കൊണ്ട് ഇന്‍സ്റ്റലേഷന്‍ ഒരുക്കി. നഗരസഭയില്‍ നിന്ന് ശേഖരിച്ച ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക്ക് കുപ്പികള്‍കൊണ്ടാണ് നഗരസഭാ കെട്ടിടത്തില്‍ ഇന്‍സ്റ്റലേഷന്‍ തയ്യാറാക്കിയത്. ഹരിതകേരളം പദ്ധതിയുടെ ഭാഗമായാണ് വേറിട്ട പ്രവര്‍ത്തനവുമായി പൊന്നാനി നഗരസഭ ശ്രദ്ധേയമായത്.

unnamed-3

പൊന്നാനി നഗരസഭയില്‍ വിവിധ വാര്‍ഡുകളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളില്‍ ഏറെയും വാട്ടര്‍ബോട്ടിലുകള്‍ ആയിരുന്നു. ഈ വാട്ടര്‍ബോട്ടിലുകളുടെ വന്‍ശേഖരം ഉപയോഗിച്ചാണ് നഗരസഭാ കെട്ടിടത്തിന്റെ ചുമരില്‍ ഇന്‍സ്റ്റലേഷന്‍ കലാശില്‍പം തീര്‍ത്തത്. 3 നിലകളുള്ള നഗരസഭാ കെട്ടിടത്തിന്റെ, ബസ്റ്റാന്റിനോടു അഭിമുഖമായ ചുമരില്‍ ആണ് വലിയ ഈ ശില്‍പം തയ്യാറാക്കിയിട്ടുള്ളത് .

unnamed-4

പ്ലാസ്റ്റിക് എങ്ങനെ പുനരുപയോഗം ചെയ്യാം എന്നതിന്റെ ഒരു ദൃഷ്ടാന്തം കൂടിയാണ് ഇത്. ഹരിത കേരള ദിനത്തിന്റെ ആരംഭത്തിലാണ് ഇങ്ങനെയൊരു പദ്ധതി ഒരുക്കിയത്. ചാര്‍ക്കോള്‍ എന്ന പേരിലുള്ള ചിത്രശില്‍പ കലാകാരന്മാരുടെ സംഘടന ആണ് ഇന്‍സ്റ്റലേഷന്‍ ഒരുക്കിയത്. ഇന്നലെ രാവിലെ നഗരസഭയിലെ എല്ലാ ഗവണ്‍മെന്റ്, എയിഡഡ്, അണ്‍ എയ്ഡഡ് സ്‌ക്കൂളുകള്‍, പാരലല്‍ റഗുലര്‍ കോളേജുകള്‍, ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ രാവിലെ 10:30 നു ഹരിത കേരള അസംബ്ലി ചേര്‍ന്നിരുന്നു. നഗരസഭയിലെ ശുചിത്വ റിസോഴ്‌സ് പേഴ്‌സണ്‍മാരും, കൗണ്‍സിലേഴ്‌സും, ഉദ്യോഗസ്ഥരും ഹരിത കേരള അസംബ്ലിയെ അഭിസംബോധന ചെയ്തു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളുടെ പ്രഭാത പ്രകടനത്തിലൂടെയാണ് ഹരിതകേരളം പദ്ധതിയുടെ വരവറിയിച്ച് ഇന്നലത്തെ പ്രഭാതമുണര്‍ന്നത്.

unnamed-5

ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിലും ഒരു പാഴ് പേനക്കൂട് നഗരസഭ നല്‍കി. ഇതിലൂടെ ഉപേക്ഷിക്കപ്പെട്ട പേനകള്‍ ശേഖരിച്ച് കൊച്ചി ബിനാലെക്ക് മറ്റൊരു ഇന്‍സ്റ്റലേഷന്‍ നിര്‍മിക്കാന്‍ നല്‍കും. പൊന്നാനി ചമ്രവട്ടം ജംഗ്ഷനില്‍ ഇന്നലെ വൈകീട്ട് ഹരിത കേരളം ബിഗ് കാന്‍വാസ് ഒരുക്കി. 100 മീറ്റര്‍ നീളത്തില്‍ വലിച്ചുകെട്ടിയ കാന്‍വാസില്‍ ചിത്രകാരന്‍മാര്‍ ഹരിത കേരള സന്ദേശം വരച്ചു .ബസ് സ്റ്റാന്റിലും ചന്തപ്പടിയിലും ചമ്രവട്ടം ജംഗ്ഷനിലും സ്റ്റുഡന്‍സ് ഇക്കോ പോലിസിന്റെ ഹരിത കേരളം ഫ്‌ളാഷ് മോബും അരങ്ങേറി.

unnamed

കുടുംബശ്രീ പ്രവര്‍ത്തകരുടെ പ്രഭാത പ്രകടനത്തോടെയാണ് ഇന്നലെ ദിവസം ആരംഭിച്ചത്. എല്ലാ അയല്‍ക്കൂട്ടവും, അവരവരുടെ പരിധിയില്‍ രാവിലെ 6 മണിക്ക് ഹരിത കേരള സന്ദേശം നല്‍കുന്ന ഒരു പ്രകടനം നടത്തി. ഇതിനെല്ലാം പുറമെ എല്ലാ വീടുകളിലും അതേ ദിവസം മഴക്കുഴി നിമ്മാണവും, പച്ചക്കറി കൃഷി ആരംഭിക്കാനും വിപുലമായ സന്നാഹങ്ങള്‍ കുടുംബശ്രീ തയ്യാറാക്കി കഴിഞ്ഞിട്ടുണ്ട് . ഹരിത കേരള സന്ദേശം നല്‍കാന്‍ മറ്റൊരു പരിപാടി കൂടി നടത്തുന്നുണ്ട്. കനോലി കനാലും അനുബന്ധ തോടുകളും വൃത്തിയാക്കുക എന്ന അതീവ ശ്രമകരമായ പദ്ധതി ആണ് ഇതില്‍ ഒന്നാമത്തേത്.

ilu

unnamed-1

unnamed-2

ponnani municipal officials statement about accident death on canoli canal bridge
Posted by
02 December

കൈവരി തകര്‍ന്ന പാലത്തില്‍നിന്നും അബദ്ധത്തില്‍ വിണ് ഗൃഹനാഥന്‍ മരിച്ച സംഭവം; പാലം നഗരസഭയുടെ കീഴിലല്ലെന്ന് നഗരസഭ

പൊന്നാനി: കനോലി കനാലിന് കുറുകെയുള്ള കൈവരി തകര്‍ന്ന പാലത്തില്‍ നിന്നും അബദ്ധത്തില്‍ താഴെ വീണ് ഒരാള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ വിശദീകരണവുമായി നഗരസഭാ ഭരണസമിതി.

കൈവരി തകര്‍ന്ന പാലം നഗരസഭയുടെ കീഴിലുള്ളതല്ല. അത് ഇറിഗേഷന്‍ വകുപ്പിന്റേതാണ്.. നാളിതുവരെ ഇതേ സംബന്ധിച്ച പരാതി ഒന്ന് പോലും നഗരസഭയില്‍ ലഭിച്ചിട്ടില്ല.. ആ വാര്‍ഡിന്റെ ഗ്രാമസഭയില്‍ പോലും ഇത്തരം ഇരു വിഷയം ഒരു പ്രമേയമായി പോലും വന്നിട്ടില്ല. നഗരസഭക്ക് കൈമാറിക്കിട്ടാത്ത ഒരു സ്ഥാപനത്തിലും നിലവില്‍ പണം വിനിയോഗിക്കാന്‍ നഗരസഭക്ക് കഴിയില്ല.. അത് കൊണ്ട് തന്നെ ഇക്കാര്യത്തില്‍ നഗരസഭക്ക് ധാര്‍മിക ഉത്തരവാദിത്വമില്ലെന്നും നഗരസഭാ ചെയര്‍മാനും, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ബഷീറും പറഞ്ഞു.

പാലത്തിന്റെ കൈവരി നന്നാക്കാത്തതില്‍ നഗരസഭയുടെ അനാസ്ഥ ചൂണ്ടിക്കാണിച്ച് വിമര്‍ശനമുയര്‍ന്നതോടെയാണ് നഗരസഭാ ഭരണസമിതി വിശദീകരണം നല്‍കിയത് .