FASHION  mehandy  designs
Posted by
14 July

സുലൈമാനി നിറമുള്ള മൈലാഞ്ചി ഓര്‍മകള്‍

രാവേറെ ചെന്നിട്ടും ഫാത്തിമയും കൂട്ടുകാരികളും ഉറങ്ങിയിട്ടില്ല. പൊന്നിന്‍മേല്‍ പൊന്നണിഞ്ഞിരുന്ന മൊഞ്ചത്തിയുടെ ചുറ്റും കൂടി മൈലാഞ്ചിരാവ് പൊടിപൊടിക്കുവാണ്. ചുകചുകന്ന മൈലാഞ്ചി കൈക്കുള്ളില്‍ മണവാട്ടിയുടെ മുഖം പ്രണയം കൊണ്ട്
ചുവന്നു. മൈലാഞ്ചി ചുവക്കുമ്പോള്‍ അതിനു പ്രണയത്തിന്റെ കടും ചുവപ്പു നിറം വേണം. കാണാനുള്ള മൊഞ്ച് മാത്രമല്ല മൈലാഞ്ചി കൈകള്‍ക്കുള്ളത്. ചരിത്രവും കുസൃതി നിറഞ്ഞ പല വിശ്വാസങ്ങളുമുണ്ട് നമ്മുടെ മൈലാഞ്ചിതൈയ്ക്ക്.

‘മൈലാഞ്ചി ചുകചുകന്നാല്‍ ഭര്‍ത്താവിനോട് സ്‌നേഹം കൂടും………
നിറം കൂടിയാല്‍ വിവാഹജീവിതം നന്നാകും…..’ എന്തൊക്കെ വാദങ്ങളാ മൊഞ്ചത്തി കൈകള്‍ക്കുള്ളില്‍ ഒളിഞ്ഞിരിക്കുന്നത്. കല്യണചടങ്ങുകളില്‍ മണവാട്ടിയുടെ മൈലാഞ്ചികൈകളില്‍ വരന്റെ പേരോ ആദ്യാക്ഷരമോ ഒളിപ്പിച്ചുവയ്ക്കും. കുസൃതി നിറഞ്ഞ ചടങ്ങിനൊടുവില്‍ വരന്‍ അക്ഷരം കണ്ടുപിടിച്ചാല്‍ മൈലാഞ്ചികൈയുടെ മൊഞ്ച് മണവാട്ടിയുടെ മുഖത്ത് വിരിയും.

ആദ്യമണിഞ്ഞത് ആരായിരിക്കും എന്നതിനു ഒരുപാട് വാദങ്ങളുണ്ട്. എന്നാല്‍ ഈജിപ്താണ് ഈ വാദങ്ങളില്‍ ഒന്നാമന്‍. അതുകൊണ്ട് തന്നെ നമ്മുടെ കണക്കില്‍ ഈജിപ്ത് കാരാണ് ആദ്യമണിഞ്ഞ മൈലാഞ്ചി കൈകള്‍ക്ക് ഉടമകള്‍. കൈകളില്‍ മാത്രമല്ല ശരീര ഭാഗങ്ങളിലേക്കും ഡിസൈനുകള്‍ മാറുന്നുണ്ട്. കളര്‍മെഹന്തികള്‍ ഇന്ന് ഫാഷനായി മാറിക്കൊണ്ടിരിക്കുന്നു. മുത്തുകളും ഗ്ലിറ്ററുകളും മൈലാഞ്ചി കൈകള്‍ക്കുള്ളില്‍ സ്ഥാനം പിടിച്ച് കഴിഞ്ഞു. കാലുകളിലും പലതരം വെറൈറ്റികള്‍ ഇന്നു പരീക്ഷിക്കുന്നുണ്ട്.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ മുഗളന്‍മാരാണ് മൈലാഞ്ചികള്‍ പ്രചരിപ്പിച്ചത്. അന്നൊക്കെ രാജവംശത്തില്‍ പിറന്നവും പണക്കാും മാത്രമായിരുന്നു മൈലാഞ്ചിയുടെ കൂട്ടുകാര്‍. എന്നാല്‍ ഇന്ന് തട്ടത്തിനുള്ളില്‍ ഒളിപ്പിച്ചുവച്ച കൈകള്‍ക്കുമാത്രമല്ല മൈലാഞ്ചി യോട് പ്രണയം എല്ലാവര്‍ക്കുമാണ്. മൈലാഞ്ചി പ്രണയത്തിന്റെ വിശേഷം ഇനിയും തീരുന്നില്ല.

henna for beautifull hair
Posted by
12 July

മുടിയഴകിനു ഹെന്ന

ബോയികട്ട്് ചെയ്ത് എത്രത്തോളം ഫാഷനബിളായി നടക്കാമെന്നാണ് ഇന്നത്തെ പെണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത്. നീളം കുറഞ്ഞാലും മുടിയ്ക്ക് കരുത്തും ആരോഗ്യവും വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതിനൊരു ഉത്തമ ഉപാധിയാണ് ഹെന്ന.

തലയോട്ടിയ്ക്കും മുടിയ്ക്കും തണുപ്പും ആരോഗ്യവും പ്രദാനം ചെയ്യുന്നതിനോടൊപ്പം മുടികൊഴിച്ചില്‍ തടയുന്നതിനും ഒരു പരിധി വരെ സഹായിക്കും. മുടിയുടെ നരയും ഹെന്നയിലൂടെ ഒഴിവാക്കാം. മുടിയ്ക്ക് ഉള്ളുതോന്നിക്കാനും അള്‍ട്രാവയലറ്റ് പ്രൊട്ടക്ഷനായി മുടിയെ നിലനിര്‍ത്തുകയും ചെയ്യും. ഹെന്ന പൂര്‍ണമായും ഒരുഹെര്‍ബല്‍ ട്രീറ്റ്‌മെന്റാണ്.

ഒലിവ് ഓയില്‍ ഉപയോഗിക്കുന്നതും മുടിയ്ക്ക് നല്ലൊരു കണ്ടീഷണറാണ്. വീട്ടില്‍തന്നെ പൊടിച്ചുണ്ടാക്കിയ ഹെന്ന നിര്‍മിക്കുന്നതാണ് തികച്ചും ആരോഗ്യപ്രദം.

renu raj, a daughter of bus conductor first achieved MBBS now Civil Service
Posted by
11 July

പൊരുതിനേടിയ ഐഎഎസുമായി ബസ് കണ്ടക്ടറുടെ മകള്‍ രേണു രാജ്; എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടറുടെ തിളക്കം പത്തരമാറ്റ്

ചങ്ങനാശേരി: രേണുരാജ്, ഈ പേരിന്റെ പര്യായം ഇപ്പോള്‍ പ്രചോദനം എന്നാണ്. സാധാരണ സര്‍ക്കാര്‍ സ്‌കൂളുകളിലും കോളേജിലും പഠനം പൂര്‍ത്തിയാക്കിയ ഈ ചങ്ങനാശേരിക്കാരി ഇപ്പോള്‍ രാജു നാരായണ സ്വാമിക്കുശേഷം സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ വിജയം സ്വന്തമാക്കിയ ചങ്ങനാശേരിയുടെ അഭിമാന തിളക്കമാണ്. മകളെ ഐഎഎസുകാരിയാക്കണമെന്ന ബസ് കണ്ടക്ടറായ അച്ഛന്റെ സ്വപ്‌നം സാക്ഷാത്കരിച്ചു നല്‍കിയ ഈ മിടുക്കി എറണാകുളം ജില്ലാ അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റു. ട്രെയിനി ആയാണ് രേണു ചുമതലയേറ്റിരിക്കുന്നത്. സാധാരണ ചുറ്റുപാടില്‍ വളര്‍ന്ന രേണുവിന്റെ വിജയം എല്ലാവര്‍ക്കും പ്രചോദനവും ആവേശവും കൂടിയാണ്.

ഇത്തിത്താനം മലകുന്നം ചിറവുമുട്ടം ക്ഷേത്രത്തിന് സമീപം ശ്രീശൈലത്തില്‍ എംകെ രാജശേഖരന്‍ നായരുടെയും വിഎന്‍ ലതയുടെയും മൂത്തമകളായ രേണു രാജാണ് കഴിഞ്ഞ വര്‍ഷം നടന്ന സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടി അച്ഛന്റെ സ്വപ്നം സാക്ഷാത്കരിച്ചത്. ബസ് കണ്ടക്ടറായിരുന്ന അച്ഛന് മകളെ ഐഎഎസുകാരിയാക്കാനായിരുന്നു ആഗ്രഹം. വിവാഹശേഷം ഭര്‍ത്താവ് നല്‍കിയ പിന്തുണയും കൂടിയായപ്പോള്‍ രേണു തന്റെ ചിരകാല സ്വപ്‌നം കൈക്കലാക്കുകയായിരുന്നു, അതും ആദ്യ ശ്രമത്തില്‍ തന്നെ.

renu-raj-1

ചങ്ങനാശേരി സെന്റ് തെരേസാസ് സ്‌കൂളിലെ പഠനകാലത്ത് പ്രൈമറി തലം മുതല്‍ പഠനത്തില്‍ മിടുക്കു കാണിച്ചിരുന്ന കുട്ടിയായിരുന്നു രേണു. പതിനൊന്നാം റാങ്കോടെയാണ് പത്താം ക്ലാസ് പാസായത്. തൃശൂരിലെ ഹയര്‍സെക്കണ്ടറി പഠനത്തിന് ശേഷം 60-ാം റാങ്കോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എംബിബിഎസിന് പ്രവേശനം നേടുകയും ചെയ്തു. 2014 ല്‍ പഠനം പൂര്‍ത്തിയാക്കി പ്രാക്ടീസ് ആരംഭിച്ചു. കൊല്ലത്തെ കല്ലുവാതുക്കല്‍ ഇഎസ്ഐ ഡിസ്പെന്‍സറിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് അച്ഛന്റെ സ്വപ്‌നം പൂര്‍ത്തീകരിക്കാനായി ഒന്നു ശ്രമിക്കാമെന്ന് വച്ചത്, ആദ്യ ശ്രമത്തില്‍ തന്നെ വിജയതീരത്തണയുകയും ചെയ്തു.

വിവാഹശേഷമാണ് രേണു ഐഎഎസ് പഠനത്തിന് തിരുവനന്തപുരത്ത് സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ ചേരുന്നത്. മെഡിക്കല്‍ കോളേജില്‍ കൂടെ പഠിച്ചിരുന്ന ഡോ എല്‍എസ് ഭഗതാണ് രേണുവിനെ ജീവിതത്തിലും ഒപ്പം കൂട്ടിയിരിക്കുന്നത്. ഭര്‍ത്താവായിരുന്നു ഐഎഎസ് സ്വപ്‌നങ്ങള്‍ക്ക് ഏറ്റവും അധികം പിന്തുണച്ചതെന്ന് രേണു പറയുന്നു. അച്ഛന്റെ സ്വപ്നം സാക്ഷാത്കരിക്കന്‍ ശ്രമിക്കാം എന്നു പറഞ്ഞ് രേണുവിന് പ്രചോദനമേകിയത് ഭഗതാണ്.

ഭഗതിന്റെ കുടുംബത്തിന്റെ പിന്തുണയും രേണുവിനെ സ്വപ്നങ്ങള്‍ക്കു ചിറകു മുളപ്പിച്ചു. പഠനത്തോടൊപ്പം രേണു ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം എന്നിവയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. സ്‌കൂള്‍ പഠന കാലത്ത് കലാരംഗത്തെ മേന്മക്ക് ജില്ലാ തലത്തില്‍ സമ്മാനങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജിലെ പഠനകാലത്ത് വിദ്യാര്‍ത്ഥി യൂണിയന്‍ പ്രവര്‍ത്തനത്തിലും രേണുവിന്റെ സജീവ സാന്നിദ്ധ്യമുണ്ടായിരുന്നു. കോളേജ് യൂണിയനില്‍ വൈസ് ചെയര്‍പേഴ്‌സണായും രേണു പ്രവര്‍ത്തിച്ചിട്ടുണ്ട്.

Benefits of Grape
Posted by
22 June

ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ മുന്തിരി

ആരോഗ്യസംരക്ഷണത്തിന് മികച്ച ആഹാരമാണ് മുന്തിരി. വിറ്റാമിനുകളാല്‍
സമൃദ്ധമായ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും പ്രധാനം ചെയ്യുന്നു.
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ആന്റി ഓക്‌സിഡന്റിന് വിവിധ കാന്‍സറുകളെ പ്രതിരോധിക്കാന്‍ കഴിയും. അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്,വായ,പ്രോസ്‌ട്രേറ്റ് തുടങ്ങിയ ഭാഗങ്ങളിലുണ്ടാവുന്ന കാന്‍സറിനെ പ്രതിരോധിക്കാനും കുറയ്ക്കാനും മുന്തിരി സഹായിക്കും.

മുന്തിരിയിലെ ക്യുവര്‍ സെറ്റിന്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍
കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഈ ഘടകത്തിന് കാന്‍സറിനേയും
പ്രതിരോധിക്കാനും സാധിക്കും. മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാന്‍ കഴിയും. കൂടാതെ രക്തസമ്മര്‍ദം നിയന്ത്രിക്കാന്‍ കഴിയും. സ്‌ട്രോക്ക്,ഹൃദ്രോഗം എന്നിവ തടയാന്‍ സഹായിക്കും.

വൃക്കയില്‍ കല്ല് ഉണ്ടാവുന്നതും മുന്തിരി നിയന്ത്രിക്കും.ജലാംശം കൂടുതലടങ്ങിയിരിക്കുന്ന മുന്തിരി,തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങള്‍ ദിവസേന
കഴിക്കുന്നത് ആമാശയ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നു. ഇത് മലബന്ധം
കുറയ്ക്കും. മുന്തിരി നാരുകളാല്‍ സമ്പുഷ്ടമാണ്.ഇതും മലബന്ധനിയന്ത്രണത്തിന്
സഹായകമാണ്.

മുന്തിരിയിലെ ക്യുവര്‍ സെറ്റ് തൊലിപ്പുറത്തുണ്ടാകുന്ന അസുഖങ്ങളേയും തടയാന്‍ കഴിവുണ്ട്. മുന്തിരി വൈനിലടങ്ങിയിട്ടുള്ള റിസ്വെറാട്രോള്‍ എന്ന ഘടകത്തിന് പ്രമേഹം മൂലമുണ്ടാകുന്ന ന്യൂറോപ്പതിയും റെറ്റിനോപ്പതിയും തടയാനുള്ളകഴിവുണ്ടെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

മുഖക്കുരു കുറയ്ക്കാനും വരാതെ തടയാനും മുന്തിരി സഹായിക്കും.ചുവന്ന മുന്തിരിയിലും വൈനിലും അടങ്ങിയിട്ടുള്ള റിസ്വെറാട്രോളിന് മുഖക്കുരു നിയന്ത്രിക്കാന്‍ കഴിവുണ്ട്. മുന്തിരി ദിവസേന കഴിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

Woman must eat these foods
Posted by
08 June

സ്ത്രീകള്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ആഹാരങ്ങള്‍

ശരീരപ്രകൃതിയനുസരിച്ച് സ്ത്രീകള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ചില ആഹാരപദാര്‍ഥങ്ങള്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതുണ്ട്. സൗന്ദര്യസംരക്ഷണത്തില്‍ മുന്‍പന്തിയിലുള്ള സ്ത്രീകള്‍ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും പുറകിലാണ്. എന്നാല്‍ ആരോഗ്യം സംരക്ഷിക്കാന്‍ സ്ത്രീകള്‍ നിര്‍ബന്ധമായും നല്ല ആഹാരം കഴിച്ചിരിക്കണം.

ഇവ കഴിക്കാതിരിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെ മോശമായി ബാധിച്ചേക്കാം. സ്ത്രീകള്‍ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട നാല് കാര്യങ്ങള്‍.

1. നാരുകള്‍ ഏറെ അടങ്ങിയ ബീന്‍സ് ഹൃദയാരോഗ്യം സംരക്ഷിക്കും. രക്തത്തിലേ പഞ്ചസാരയേ നിയന്ത്രിച്ചു നിര്‍ത്തി ശരീരഭാരം നിന്ത്രിക്കാന്‍ ബീന്‍സ് സഹായിക്കുന്നു.

2. ഇഞ്ചി സ്ഥിരമായി കഴിക്കുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.

3. സ്ഥിരമായി വെളുത്തുള്ളി കഴിക്കുന്നത് സ്ത്രീകളില്‍ രക്തസമ്മര്‍ദ്ദവും കൊളസ്ട്രോളും കുറയ്ക്കാന്‍ സഹായിക്കുന്നു. കൂടാതെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കുകയും അസ്ഥികളുടെ ബലം വര്‍ധിപ്പിക്കാനും വെളുത്തുള്ളി നല്ലതാണ്.

4. ഉയര്‍ന്ന അളവില്‍ ആന്റി ഓക്സിഡന്റ്, ഫോളിക് ആസിഡ്, മഗ്‌നീഷ്യം, സിങ്ക്, ഇരുമ്പ്, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ബീറ്റ്റൂട്ട് സ്ത്രീകള്‍ ദിവസവും കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.

tips for face glow
Posted by
05 May

ദോഷകരമായ ലോഷനും ക്രീമും പുരട്ടി മുഖം വെളുപ്പിക്കാതെ പ്രകൃതിയിലുള്ള പദാര്‍ത്ഥങ്ങളാല്‍ ചര്‍മ്മത്തിന് സ്വാഭാവിക നിറം നല്‍കാന്‍ ചില പൊടിക്കൈകള്‍

സൗന്ദര്യ സംരക്ഷണത്തിനായി അല്പം സമയം ചിലവഴിക്കാത്തവരായി ആരും ഉണ്ടാകില്ല. മറ്റുള്ളവര്‍ക്കു മുമ്പില്‍ ആത്മവിശ്വാസത്തോടെ നില്‍ക്കണമെങ്കില്‍ എല്ലാം കൊണ്ടും നമ്മള്‍ തൃപതരായിരിക്കണം. നിറം കുറഞ്ഞെന്നോ, മുഖത്ത് കുരു വന്നുവെന്നോ, തടി കൂടിയെന്നോ ഉള്ള ചെറിയ തോന്നലുകള്‍ മതി നമ്മുടെ ആത്മവിശ്വാസം ചോര്‍ത്താന്‍. മുഖകാന്തിക്കും അതില്‍ പ്രധാന സ്ഥാനമുണ്ട്.

അതുകൊണ്ടാണ് മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ക്രീമുകള്‍ക്കും, ലോഷനുകള്‍ക്കുമെല്ലാം ആവശ്യക്കാര്‍ കൂടുന്നതും അത്തരത്തിലുള്ള കമ്പനികളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നതും. ഡെര്‍മറ്റോളജിസ്റ്റുകളുടെ സേവനത്തിനായി ആവശ്യക്കാരേറുന്നതും ഇന്ന് ഫാഷനാണ്. ഇത്തരത്തില്‍ ലഭിക്കുന്ന മുഖകാന്തി ശാശ്വതമായ ഒന്നല്ല. ലോഷനുകള്‍ക്കും ക്രീമുകള്‍ക്കുമെല്ലാം വേണ്ടി ചിലവഴിച്ച് പണം കളയുന്നതിനേക്കാള്‍ വീട്ടില്‍ തന്നെ ലഭ്യമായതോ അല്ലെങ്കില്‍ പ്രകൃത്യാലുള്ള വസ്തുക്കള്‍ ഉപയോഗിച്ചോ നമുക്ക് പാര്‍ശ്വ ഫലങ്ങങ്ങളില്ലാതെ മുഖകാന്തി വര്‍ധിപ്പിക്കാം. അതിനുള്ള ചില പൊടിക്കൈകള്‍ ഇതാ;

1, കരിക്കിന്‍ വെള്ളം മുഖത്തു പുരട്ടി അരമണിക്കൂറിനു ശേഷം കഴുകിക്കളയുക

2, പപ്പായ ഉടച്ച് മുഖത്തു തേക്കുന്നതും മസാജ് ചെയ്യുന്നതും മുഖകാന്തി വര്‍ധിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗ്ഗമാണ്.

3, തെര്, തേന്‍ എന്നിവ ചേര്‍ത്തുള്ള മിശ്രിതം മുഖത്തു പുരട്ടി അരമണിക്കൂറിനുശേഷം കഴുകിക്കളയുക. തുടര്‍ച്ചയായി ഒരാഴ്ച ചെയ്താല്‍ തന്നെ നല്ലമാറ്റമുണ്ടാകും.

4, ചെറുനാരങ്ങാനീരും ഗ്ലിസറിനും ചേര്‍ന്ന മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖകാന്തി വര്‍ധിപ്പിക്കുവാന്‍ ഫലപ്രദമാണ്

5, പാലില്‍ അല്പം തേനോ, മഞ്ഞപ്പൊടിയോ ചേര്‍ത്ത് തേക്കുന്നത് മുഖകാന്തിക്ക് നല്ലതാണ്

6, തക്കാളികൊണ്ട് ദിവസേന മുഖത്ത് അരമണിക്കൂര്‍ ഉരസുന്നതും തക്കാളി നീര് മുഖത്തുതേക്കുന്നതും മുഖത്തിന് നല്ലൊരു ബ്ലീച്ചാണ്.

7, അവക്കാഡോ മിക്‌സിയില്‍ അടിച്ച് കാരറ്റുനീരില്‍ ചാലിച്ച് മുഖത്തു തേക്കുന്നതും ദിവസേന ഒന്നു വീതം കഴിക്കുന്നതും മുഖകാന്തിക്ക് അത്യുത്തമമാണ്.

8, പഴം ഉടച്ച് മുഖത്ത് അരമണിക്കൂര്‍ മാസ്‌ക്കിടുന്നതു മുകകാന്തിക്കും മുഖത്തിന്റെ ഇലാസ്തികത വര്‍ധിപ്പിക്കുവാനും നല്ലതാണ്

‘Y’ category security cover for Nita Ambani
Posted by
04 May

നിത അംബാനിക്ക് 20 കമാന്റോകളടങ്ങുന്ന വൈ കാറ്റഗറി സുരക്ഷ

മുംബൈ: ഏഷ്യയിലെ ഏറ്റവും ശക്തയായ വനിതാ ബിസിനസുകാരിയും റിലയന്‍സ് ഇന്റസ്ട്രീസ് എംഡി മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനിക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാന്‍ തീരുമാനം. പെയ്ഡ് വ്യവസ്ഥയിലാണ് കേന്ദ്രസേന നിത അംബാനിയുടെ സുരക്ഷ ഏറ്റെടുക്കുക. മുകേഷ് അംബാനിയുടെ ഇസഡ് കാറ്റഗറി സുരക്ഷക്കു പുറമെയാണ് ഭാര്യക്കും സുരക്ഷ ഏര്‍പ്പെടുത്താനുള്ള തീരുമാനം.

റിലയന്‍സ് ഇന്ത്യ ലിമിറ്റഡിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലെ സ്ത്രീസാന്നിധ്യമായ നിത അംബാനിയുടെ സുരക്ഷയ്ക്ക് ഭീഷണി ഉയര്‍ന്ന സാഹചര്യത്തിലാണ് വൈ കാറ്റഗറി സുരക്ഷക്ക് അനുമതി. അതേസമയം ഇതിനുള്ള മുഴുവന് ചെലവും നിത തന്നെ വഹിക്കണം. വൈ കാറ്റഗറിയനുസരിച്ച് 20 കമാന്റോകളാണ് നിത അംബാനിക്ക് സുരക്ഷ ഒരുക്കുക. ഇസഡ് കാറ്റഗറി സുരക്ഷയുള്ള മുകേഷ് അംബാനിക്ക്
നാല്‍പത് സിആര്‍പിഎഫ് കമാന്‍ഡോകളാണ് കാവലിനുള്ളത്. വൈ കാറ്റഗറി സുരക്ഷ ലഭിക്കുന്നതോടെ ഇന്ത്യയില്‍ എവിടെ സഞ്ചരിക്കുമ്പോഴും കേന്ദ്ര സൈനികര്‍ നിതയുടെ കാവലുണ്ടാകും.

നാലായിരം കോടി രൂപ ചെലവിട്ട 27 നിലകളുള്ള ആന്റിലിയയിലെ വീട്ടുകാരി എന്ന ലേബലിങ്ങിനു മുകളില്‍ നിന്ന് നിരവധി ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തതോടെയാണ് നിത അംബാനിക്ക് ഭീഷണി ഉയര്‍ന്നത്. ധീരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ സ്ഥാപക ചെയര്‍പേഴ്‌സണും, ഐഎംജി റിലയന്‍സ് അധ്യക്ഷയും ഐപിഎല്‍ ടീമായ മുംബൈ ഇന്ത്യന്‍സ് ഉടമയും, ഫുട്‌ബോളിന്റെ പുതിയ മുഖമായ സൂപ്പര്‍ലീഗിന്റെ അമരക്കാരിയുമാണ് നിത അംബാനി.

പ്രശസ്തമായ ഫോബ്‌സ് മാസിക കഴിഞ്ഞയാഴ്ച പുറത്തിറക്കിയ ലിസ്റ്റില്‍ ഏഷ്യയിലെ ഏറ്റവും കരുത്തുള്ള ബിസിനസ് വനിതയായി തിരഞ്ഞെടുത്തതു നിത അംബാനിയെയാണ്. വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ എന്ന പേരില്‍ തേടിയെത്തിയ സ്ഥാനമല്ലിത്. കോടീശ്വരന്മാരായ വ്യവസായികളുടെ ഭാര്യമാര്‍ വീട്ടില്‍ ഒതുങ്ങിക്കൂടുകയോ ബുട്ടീക്കുകള്‍ തുടങ്ങുകയോ ചെയ്യുമ്പോള്‍ ആരോഗ്യ, വിദ്യാഭ്യാസ കായിക രംഗങ്ങളിലും റിലയന്‍സ് ഇന്‍ഡസ്ട്രീസിലും നിതയ്ക്കു തന്റേതായ കയ്യൊപ്പു പതിപ്പിക്കാനായെന്ന് ഫോബ്്‌സ കണ്ടെത്തിയിരുന്നു.

Interiors with waste products
Posted by
02 May

ഉപയോശൂന്യമെന്നു കരുതുന്ന ഈ വസ്തുക്കളെ കൂടുതല്‍ ഉപയോഗപ്രദമാക്കി വീട് അലങ്കരിക്കാം

യൂസ് ആന്‍ഡ് ത്രോ എന്ന ഉപഭോഗ സംസ്‌കാരത്തിന്റെ പിടിയിലാണിപ്പോള്‍ നാം ജീവിക്കുന്നത്. അത് വസ്തുക്കളായാലും മനുഷ്യരായാലും ഇതേ ആപ്തവാക്യം മുറുകെ പിടിച്ചാണു നാം ജീവിക്കുന്നത്. വീട്ടിലെ ഉപയോഗ ശൂന്യമായ കുപ്പി, ടയര്‍, ഉപയോഗശൂന്യമായ തുണികള്‍, തുടങ്ങി നമ്മള്‍ ആവശ്യമില്ലെന്നു കരുതി വലിച്ചെറിയുന്ന ഇത്തരത്തിലുള്ള വസ്തുക്കളെ ഒന്നു മനസ്സുവച്ചാല്‍ വീടലങ്കരിക്കാന്‍ ഉപയോഗിക്കാം.

അത്തരത്തിലുള്ള ചില വസ്തുക്കളെ പരിചയപ്പെടാം-
വാഹനങ്ങളുടെ ടയറുകളെ നമുക്ക് പലരീതിയില്‍ ഉപയോഗ പ്രദമാക്കാം. പക്ഷേ കൂടുതലും നമ്മള്‍ കണ്ടിട്ടുള്ളത് പഴയ ടയറുകള്‍ മുറിച്ചെടുത്ത് കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ കുട്ടകള്‍ നിര്‍മ്മിക്കുന്നതാണ്. എന്നാല്‍ അതിനുമപ്പുറം ടയറിനെ പലരീതിയില്‍ ഉപയോഗപ്പെടുത്താന്‍ നമുക്ക് കഴിയും.
1,

tyre- 1

ടയറുകളില്‍ പെയിന്റിങ്ങ് നടത്തി അരികുകള്‍ വെട്ടിയ ശേഷം ഭംഗിയുള്ള തലയിണകള്‍ ഉള്ളില്‍ വച്ചെടുത്താല്‍ റൂമിനെ കൂടുതല്‍ മനോഹരമാക്കാം.

3,

wasbase- 3

വിലകൂടിയ സ്റ്റീലും, ടൈലും എല്ലാ വച്ച് വാഷ്‌ബേസുകള്‍ ഉണ്ടാക്കുന്നതിനു പകരം ടയറുകളെ വാഷ്‌ബേസുകളുടെ ബേസ് ആയി ഉപയോഗിക്കാം

4,

tyre-as-zezo- head 4

ടയറിനെ പകുതി മുറിച്ചെടുത്ത് ബലമുള്ള മരക്കഷ്ണം ഉള്ളിലും മുകളിലും വച്ചാ പെയിന്‍ര് ചെയ്ത് എടുത്താല്‍ കുട്ടികള്‍ക്ക് കളിക്കാനുള്ള സാസോ ആയി ഉപയോഗിക്കാം

5,

tyre-used-as-table- 5

വീടലങ്കരിക്കാനായി ടയറുകള്‍ പെയിന്റെടിച്ച് ഉയരത്തില്‍ അടുക്കി മനോഹരമായ ഒരു ഗ്ലാസ് മുകളില്‍ വച്ചാല്‍ ഷോകേസിന് പകരം ഉപയോഗിക്കാം

bottle-as-toys head no- 6

കുപ്പികളുടെ അടിവശം വെട്ടിയെടുത്ത് ബട്ടണ്‍യും കമ്പിളിനൂലുകളും ചേര്‍ത്തൊട്ടിച്ച് കളിപ്പാട്ടമായി ഉപയോഗിക്കാം

6,

bottle-as-shower- 7

കുപ്പിയില്‍ നിറയെ ദ്വാരങ്ങളുണ്ടാക്കി പൈപ്പില്‍ പിറ്റ് ചെയ്ത് പൂന്തോച്ചം നനക്കാന്‍ ഉപയോഗിക്കാം

7,

bottle-can-used-as-toys head no- 8

കുപ്പിയുടെ അടിവശം വെട്ടിയെടുത്ത് കളറിംങ് ചെയ്ത് മനോഹരമായ തുണികള്‍കൊണ്ട് അലങ്കരിച്ച് പെന്‍ഗ്വിനുകളെ നിര്‍മ്മിക്കാം

8,

bottles-as-flowerwase-9

മദ്യക്കുപ്പികളെ പെയിന്റടിച്ചെടുത്ത് പുഷ്പങ്ങള്‍ വച്ച് അലങ്കരിക്കാം

9,

unused-liquer-bottles- 11

ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ ഗ്ലാസ് പെയിന്റിങ് ചെയ്ത് അലങ്കാരത്തിനായി ഉപയോഗിക്കാം

10,

sticks-as-penbox- 11

ക്രാഫ്റ്റിങില്‍ ഉപയോഗിക്കുന്ന സ്റ്റിക്കുകള്‍ ചേര്‍ത്തൊട്ടിച്ച് കളറിംങ് ചെയ്താല്‍ പെന്‍ബോക്‌സ് ആയി ഉപയോഗിക്കാം

Nepal’s first female Muslim law graduate Mohna Ansari
Posted by
20 April

നേപ്പാളിലെ ആദ്യ മുസ്ലീം വനിതാ അഡ്വക്കേറ്റായി മൊഹ്ന അന്‍സാരി; ന്യൂനപക്ഷങ്ങളോടുള്ള വിവേചനത്തോട് പൊരുതി നേടിയ വിജയം

കാഠ്മണ്ഡു: ന്യൂനപക്ഷങ്ങള്‍ നേരിടുന്ന അനീതിയോട് പൊരുതി നേപ്പാളിലെ ആദ്യ മുസ്ലീം നിയമബിരുദദാരിയായി 33 കാരി മൊഹ്ന അന്‍സാരി. നേപ്പാളിലെ ന്യൂനപക്ഷമായ മുസ്ലീങ്ങള്‍ ശക്തമായ അടിച്ചമര്‍ത്തലുകളാണ് നേരിടുന്നത്. കടുത്ത വിവേചനവും സാമൂഹ്യ സാമ്പത്തിക അവകാശങ്ങളുടെ നിഷേധത്തിനും വിദ്യാഭ്യാസ നിഷേധത്തിനും ഇരകളാണ് ഇവിടുത്തെ മുസ്ലിം ന്യൂനപക്ഷം. ഈ അവസ്ഥകളോട് പൊരുതി മൊഹ്ന നേടിയ വിജയമാണ് ശ്രദ്ധേയമാകുന്നത്.

നേപ്പാള്‍ ഖുഞ്ച് സ്വദേശിയായ മൊഹ്ന ഇപ്പോള്‍ നേപ്പാള്‍ മനുഷ്യാവകാശ കമ്മീഷന്റെ വക്താവായി പ്രവര്‍ത്തിക്കുകയാണ്. കോളജ് വിദ്യാഭ്യാസം കഴിഞ്ഞ് ഒരു ഇടവേളയ്ക്കുശേഷമാണ് നിയമബിരുദം തെരഞ്ഞെടുത്തത്. കുറഞ്ഞ വരുമാനമുള്ള തന്റെ അയല്‍വാസികളായിരുന്നു അവരുടെ ക്ലൈന്റില്‍ ഏറെയും. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും അവര്‍ സമയം കണ്ടെത്തി. നേപ്പാള്‍ ജനസംഖ്യയില്‍ 5%ത്തിലും കുറവാണ് മുസ്ലീങ്ങള്‍.

ദേശീയ തലത്തില്‍ ഇവരുടെ സാക്ഷരതാ നിരക്ക് താരതമ്യേന വളരെക്കുറവാണ്. മുസ്ലിം സമുദായത്തിനിടയിലുള്ള സാക്ഷരതാ നിരക്ക് തന്നെ വളരെ കുറവാണ്. ഇതിനിടയില്‍ ലിംഗവിവേചനം കൂടി വരുമ്പോള്‍ മുസ്ലിം യുവതിക്ക് മുമ്പില്‍ തടസങ്ങളേറെയാണ്. ഇത്തരമൊരു അവസ്ഥയില്‍ നിന്നും മുന്നേറി വന്നപ്പോഴും സ്ത്രീകളുടെ അവകാശത്തിനു വേണ്ടി പോരാടുന്നതിനാണ് മൊഹ്ന പ്രാധാന്യം നല്‍കുന്നത്.
mohana
മനുഷ്യാവകാശം, സാമൂഹ്യനീതി, അസസമത്വം തുടങ്ങിയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ട്വീറ്റുകള്‍ നിറഞ്ഞതാണ് അവരുടെ ട്വിറ്റര്‍ അക്കൗണ്ട്. സോഷ്യല്‍ മീഡിയയില്‍ മാത്രം ഒതുങ്ങുന്നതല്ല മൊഹ്നയുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍. അനീതിക്കെതിരായ ചില പോരാട്ടങ്ങളെ മുന്‍നിരയില്‍ നിന്നു നയിച്ചിട്ടുമുണ്ട് ഇവര്‍. ജനീവയില്‍ നടന്ന യുഎന്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സില്‍ നേപ്പാളിലെ മനുഷ്യാവാകാശ പ്രശ്‌നങ്ങള്‍ സംബന്ധിച്ച യഥാര്‍ത്ഥ ചിത്രം നല്‍കിയത് മൊഹ്നയായിരുന്നു. ഇത് പ്രധാനമന്ത്രി ശര്‍മ്മ ഒലിയെ ചൊടിപ്പിക്കുകയും മൊഹ്ന വാര്‍ത്തകളില്‍ നിറയുകയും ചെയ്തു. ജനീവയില്‍ സ്വന്തം നിലപാടില്‍ ഉറച്ചുനിന്ന അവര്‍ ഓണ്‍ലൈന്‍ കാമ്പെയ്‌നിലൂടെ നേപ്പാളില്‍ നടക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍ ലോകജനതയ്ക്കു മുമ്പില്‍ തുറന്നുകാട്ടുകയും ചെയ്തു.

new studies proves most creative people are always  late
Posted by
07 April

എവിടേയും വൈകി എത്തുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത; നിങ്ങളാണ് സര്‍ഗ്ഗശേഷി കൂടിയവര്‍

എത്ര ശ്രമിച്ചാലും എല്ലായിടത്തും താമസിച്ചേ എത്തുകയുള്ളു എന്ന കാര്യത്തെ ചൊല്ലി എല്ലായ്‌പ്പോഴും പഴി കേള്‍ക്കുന്ന ആളാണോ നിങ്ങള്‍ എങ്കില്‍ ശ്രദ്ധിക്കൂ.., എവിടേയും വൈകി എത്തുന്നതിന്റെ പേരില്‍ വിഷമിച്ചിരിക്കുന്ന വ്യക്തിയാണു നിങ്ങള്‍ എങ്കില്‍ ഇനി മുതല്‍ വിഷമിക്കേണ്ടതില്ല.

ഇനി മുതല്‍ ഓഫീസിലാണെങ്കിലും ആഘോഷങ്ങളിലാണെങ്കിലും മീറ്റിംഗിലാണെങ്കിലും എല്ലാം ധൈര്യമായി താമസിച്ചു ചെന്നോളൂ.എന്നിട്ട് പരിഹസിക്കുന്നവരോട് ധൈര്യമായി പറയൂ കൂടുതല്‍ ക്രിയേറ്റീവ് ആയതു കൊണ്ടാണ് ‘ലേറ്റ്’ ആവുന്നതെന്ന്. അതെ ശാസ്ത്രം പറയുന്നത് അങ്ങനെയാണ്.

സാന്‍ഡിയാഗോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നടന്ന ശാസ്ത്ര ഗവേഷണങ്ങള്‍ തെളിയിക്കുന്നത് പോസിറ്റീവ് ചിന്തകളും ശുഭാപ്തി വിശ്വാസവും ഉള്ള വ്യക്തികളാണ്് വൈകി എത്തുന്നവരെന്നാണ്. ഒരേ സമയത്ത് നിരവധി കാര്യങ്ങള്‍ ചെയ്യുന്നതിന് പ്രാപ്തിയുള്ളവരുമായിരിക്കും വൈകിയെത്തുന്ന ശീലമുള്ളവര്‍. വൈകുന്ന ശീലം തുടക്കത്തില്‍ ഒരു പ്രതിസന്ധിയാണെങ്കിലും, ശുഭാപ്തി വിശ്വസവും പ്രതീക്ഷകളും ഇത്തരക്കാരുടെ ജീവിത വിജയത്തിന് സഹായിക്കുമെന്നും പറയുന്നു.

യൂണിവേഴ്‌സിറ്റിയുടെ തന്നെ മറ്റൊരു പഠനം ചൂണ്ടി കാണിക്കുന്നത് വൈകുന്ന സ്വഭാവക്കാര്‍ ബി ടൈപ് പട്ടികയില്‍ ഉള്‍പ്പെടുന്നവരാണെന്നാണ്. ഇവര്‍ കാര്യങ്ങളെ വളരെ സുഗമമായി കാണുന്നവരും, കടുത്ത മനോഭാവമില്ലാത്തവരും, ചുറ്റുപാടുകളുമായി വളരെ വേഗം പൊരുത്തപ്പെടുന്നവരുമായിരിക്കും.

ചെറിയ കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ വലിയ കാര്യങ്ങളിലേക്ക് അടിവെച്ച് മുന്നേറുന്നവരാണിത്തരക്കാര്‍, അപ്പോള്‍ ഇനി കളിയാക്കുന്നവരോടൊക്കെ സിനിമാ സ്റ്റൈലില്‍ തിരിച്ചു പറയാം ലേറ്റായിട്ടാണെങ്കിലും ലേറ്റസ്റ്റായിട്ടാണു വരുന്നതെന്ന്.