Are You in Love
Posted by
21 August

നിങ്ങളില്‍ ഈ മാറ്റങ്ങളുണ്ടോ? എങ്കില്‍ നിങ്ങളും പ്രണയിക്കുകയാണ്

മനസില്‍ ഒരിക്കല്‍പോലും പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല. പ്രണയം മനസിനും ശരീരത്തിനും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നത് പലരും ശ്രദ്ധിക്കാത്ത കാര്യമാണ്. പ്രണയിക്കുന്നവരാണോ നിങ്ങള്‍? അതറിയാന്‍ ഇക്കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ.

പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ണുകള്‍ പറയും. പ്രണയിനിയെ കാണുമ്പോള്‍ കണ്ണിലെ കൃഷ്ണമണി താനേ വികസിക്കും. കണ്‍മണിയെ കാണുമ്പോള്‍ നാഡീവ്യവസ്ഥയിലുണ്ടാകുന്ന ഉത്തേജനം മൂലമാണ് കൃഷ്ണമണി വികസിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു.

പ്രണയിക്കുന്നവര്‍ക്ക് ഉറക്കമുണര്‍ന്നു വരുമ്പോള്‍ ചെറിയ അസുഖകരമായ അവസ്ഥ ഉണ്ടാകാറുണ്ട്. സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോണിന്റെ പ്രവര്‍ത്തനമാണ് ഇതിന് കാരണം.

പ്രണയിക്കുന്നവരുടെ ശരീരത്തിന് കൂടുതല്‍ ഉന്‍മേഷവും ഊര്‍ജവും നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓക്സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് കാരണം. ഇതോടെ കിട്ടുന്ന അധികബലത്തിന് ഹിസ്റ്റീരിക്കല്‍ സ്ട്രങ്ത് എന്നു പറയും. ശബ്ദത്തിനും ഉണ്ടാകും ചില മാറ്റങ്ങള്‍. മെല്ലെ സംസാരിച്ചു കൊണ്ടിരുന്നവര്‍ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങും. പ്രണയിക്കുന്ന പുരുഷന്‍മാരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ബലം വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു.

പ്രണയം സ്ത്രീയിലും പുരുഷനിലും ഹോര്‍മോണുകളില്‍ വ്യതിയാനം ഉണ്ടാക്കുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും കോര്‍ട്ടിസോണ്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. അതേപോലെ പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പുരുഷന്‍മാരിലും സ്ത്രീകളിലും വര്‍ധിക്കുന്നു.

പ്രണയം കൊടുമ്പിരികൊള്ളുമ്പോള്‍ ഉറക്കം നഷ്ടമാകുക സ്വാഭാവികമാണ്. പ്രണയം കാരണം രാവിലെയും വൈകിട്ടും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇതാണ് രാത്രി ഉറക്കം നഷ്ടപ്പെടാന്‍ കാരണമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

എഴുത്തുകാരോ, ചിത്രകാരോ ആണെങ്കില്‍ ഒരാള്‍ പ്രണയിച്ചു തുടങ്ങുമ്പോള്‍, അയാളുടെ ക്രിയാത്മകത വര്‍ദ്ധിക്കുന്നതായും കാണാം

Orange alert for road safty
Posted by
12 August

റോഡ് സുരക്ഷാപദ്ദതിയുമായി കാഞ്ഞിരമറ്റം സ്വദേശിനി ലക്ഷ്മിയുടെ ഓറഞ്ച് അലര്‍ട്ട്

റോഡപകടങ്ങള്‍ നിരന്തരം വര്‍ദ്ദിക്കുന്നതിനെ തുടര്‍ന്ന് ഒരു ചെറിയ ചിന്തയില്‍ നിന്നും ഓറഞ്ച് അലര്‍ട്ട് എന്ന ആശയത്തെ പ്രചരിപ്പിച്ചുകൊണ്ട് വ്യത്യസ്തയായിരിക്കുകയാണ് കാഞ്ഞിരമറ്റം സ്വദേശിനി ലക്ഷ്മി.ദിവസേന കാണുന്ന റോഡ് അപകടങ്ങളില്‍ ജീവന്‍ രക്ഷിക്കാന്‍ തനിക്കെന്തു ചെയ്യാനാകും എന്ന ചിന്തയില്‍ നിന്നാണ് ഓറഞ്ച് അലേര്‍ട്ട് എന്ന ആശയം ജനങ്ങളിലേക്ക് എത്തിച്ചത്.

മോശം റോഡുകളില്‍ ഓറഞ്ച് നിറത്തില്‍ നല്‍കുന്ന ത്രികോണാകൃതിയിലുളള അപായ സൂചനകള്‍ ആണ് ഓറഞ്ച് അലേര്‍ട്ട്.റോഡിലെ കുഴിയില്‍ നിന്നും അമ്പത് അടിദൂരത്തില്‍ വരയ്ക്കുന്ന ഓറഞ്ച് നിറത്തിലുള്ള മൂന്ന് ത്രികോണമാണ് ഓറഞ്ച് അലേര്‍ട്ട്‌കൊണ്ട് ഉദ്ദേശിക്കുന്നത്. അപകടസൂചന നല്‍കുന്നതിനായി സാധാരണ റോഡുകളില്‍ ഓറഞ്ചും മഞ്ഞയുമാണ് കൊടുത്തിരിക്കുന്നത്. അതില്‍ നിന്നും വ്യത്യസ്തമായാണ് ഓറഞ്ച് നിറം ലക്ഷ്മി സ്വീകരിച്ചത്.

ഓറഞ്ച് നിറം റോഡുകളില്‍ കാണുമ്പോള്‍ മുന്‍പില്‍ റോഡ് മോശമാണെന്ന് എല്ലാവരുംതിരിച്ചറിയുന്ന ഒരു ദിവസത്തെയാണ് ലക്ഷ്മി കാത്തിരിക്കുന്നത്‌

avoid coffi young lady lose her weight 51 kg
Posted by
11 August

കോഫി ഒഴിവാക്കി യുവതി 51 കിലോ കുറച്ചു

നിത്യജീവിതത്തിന്‍ നാം ഒഴിച്ചുകൂടാനാവില്ല എന്നുപറയുന്ന ഉല്‍പന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ശരീരവണ്ണം കുറച്ച ലോറൈന്‍ ആണിപ്പോള്‍ താരം. കോഫി മാത്രം ഒഴിവാക്കിയാണ് തന്റെ 51 കിലോ ലൊറൈന്‍ കുറച്ചത്. ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ശരീരഭാരം കൂട്ടുന്നതിന്റെ പ്രധാന കാരണങ്ങള്‍. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തിയ ചെറിയ മാറ്റമാണ് ലൊറൈനിനെ അമിതവണ്ണം കുറയ്ക്കാന്‍ സഹായിച്ചത്. മൂന്നുകുട്ടികളുടെ അമ്മ കൂടിയാണ് ഈ ഇരുപത്തെട്ടുവയസുകാരി.

ദിനവും പതിനഞ്ച് കോഫി ഉപയോഗിക്കുമായിരുന്നു ലൊറൈന്‍. അമിതമായ വണ്ണം ഒടുവില്‍ വിഷാദരോഗത്തിലേക്ക് നയിച്ചപ്പോള്‍ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ശീലങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. ചോക്കലേറ്റുകളും പലഹാരങ്ങളും മറന്നു. അങ്ങനെ 120 കിലോയില്‍ നിന്ന് 51 കിലോ കുറച്ചു. അമിതവണ്ണം ഒഴിവായപ്പോള്‍ ജീവിതത്തില്‍ തന്നെ ഒരു ആത്മവിശ്വാസം വന്നുവെന്ന് ലൊറൈന്‍സ് പറയുന്നു. നോര്‍തേണ്‍ അയര്‍ലാന്‍ഡ് സ്വദേശിയാണ് ലൊറൈന്‍.

acid attack victim reshma
Posted by
11 August

സൗന്ദര്യത്തിന്റെ യഥാര്‍ത്ഥ പര്യായം ഇനി ന്യൂയോര്‍ക്ക് ഫാഷന്‍ റാമ്പില്‍

ആത്മവിശ്വാസത്തിന്റെ സൗന്ദര്യം രേഷ്മ ഖുറേഷിയുടെ മുഖത്തുകാണാം. ആസിഡിനിരയായ ഒട്ടനവധി പെണ്‍കുട്ടികളില്‍ ഒരാളാണ് ഈ പത്തൊന്‍പത് വയസുകാരി. രേഷ്മ തയ്യാറെടുക്കുകയാണ് ന്യുയോര്‍ക്ക് ഫാഷന്‍വീക്കിലെ റാമ്പില്‍ ചുവടുറപ്പിക്കാന്‍. ആസിഡ് കവര്‍ന്നെടുത്ത ഒരു കണ്ണിനു പകരമായി ഇരട്ടിയിലധികം തീഷ്ണത മറ്റെ കണ്ണില്‍ നമുക്ക് കാണാന്‍ സാധിക്കും.

കഴിഞ്ഞുപോയ തന്റെ ചീത്തനാളുകളെ രേഷ്മ ഓര്‍ത്തെടുക്കാന്‍ ഇനി ഇഷ്ടപ്പെടുന്നില്ല. ഇനി എനിക്ക് സന്തോഷത്തിന്റെ നാളുകളാണെന്ന് ഈ മിടുക്കി പറയുന്നു. ബന്ധുസമ്മാനിച്ച ഈ വികൃതമുഖത്തെ കുറിച്ചോര്‍ത്ത് രേഷ്മ സങ്കടപ്പെടാറില്ല. കണ്ണാടിയില്‍പ്രതിബിംബിക്കുന്നതല്ല യാഥാര്‍ത്ഥ സൗന്ദര്യം അത് മനസ്സിലാണ് വേണ്ടതെന്ന് രേഷമ പറയുന്നു.

temerind remdi for fare skin
Posted by
10 August

സൗന്ദര്യ സംരക്ഷകര്‍ ശ്രദ്ധിയ്ക്കുക: നിറംവര്‍ദ്ധിപ്പിക്കാന്‍ വാളന്‍പുളി

പുളി ഭക്ഷണസാധനങ്ങള്‍ക്കു രുചി നല്‍കാനും ആരോഗ്യഗുണങ്ങള്‍ക്കും മാത്രമുപയോഗിക്കുന്നതാണെന്ന ധാരണയുണ്ടെങ്കില്‍ മാറ്റിവച്ചോളു. സൗന്ദര്യ സംരക്ഷണത്തിനും കേമനാണ് നമ്മുടെ നാട്ടില്‍ സുലഭമായ പുളി. പുളികൊണ്ടുള്ള പലതരത്തിലുമുള്ള സൗന്ദര്യസംരക്ഷണങ്ങളുണ്ട്.

വെളുത്ത ചര്‍മം വര്‍ദ്ദിപ്പിക്കാനുള്ള സ്വാഭാവികമായ വഴിയാണ് വാളന്‍ പുളിയുടേത്. പുളിയ്ക്കുള്ള സ്വാഭാവിക ബ്ലീച്ചിംങ്ങ് ഇഫക്ട് ആണ് ഇതിനുകാരണം.
ഉപയോഗിക്കുന്ന വിധം: 30 ഗ്രാം പുളി 100 ഗ്രാം വെള്ളത്തില്‍ ചേര്‍ത്തു തിളപ്പിക്കുക. ഇതില്‍ പകുതി സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് മുഖത്തുപുരട്ടുക. നിറം വര്‍ദ്ദിക്കും.

പുളി പിഴിഞ്ഞതും ചെറുനാരങ്ങനീരും തേനും കലര്‍ത്തി മുഖത്തിടാം.നിറം വര്‍ദ്ദിക്കും. പുളിവെള്ളത്തില്‍ തേയില തിളപ്പിച്ച വെള്ളം ചേര്‍ത്തു മുഖത്തു പുരട്ടുന്നത് മുഖത്തിനു ഈര്‍പ്പം നല്‍കാന്‍ സഹായിക്കും.

Pokemon nail art
Posted by
08 August

മൊബൈല്‍ ഗെയിംസിലെ ആരാധനാ കഥാപാത്രങ്ങളെ ഇനി നഖങ്ങളില്‍ വിരിയിക്കാം

പോക്കിമോണ്‍ ഇനി നഖങ്ങളില്‍ തിളങ്ങും. മൊബൈല്‍ ഗെയിംസിലെ ആരാധനാ കഥാപാത്രങ്ങളെ ഇനി നഖങ്ങളില്‍ വിരിയിക്കാം. വ്യത്യസ്തതകള്‍ പരീക്ഷിക്കുന്ന നെയില്‍ ആര്‍ട്ടില്‍ പുതിയപരീക്ഷണങ്ങള്‍ കൊണ്ടുവന്നാണ് ഫാഷന്‍ പോക്കിമോണ്‍ സ്‌റ്റൈല്‍ ലോകത്തേക്കിറങ്ങുന്നത്.

പിക്കാച്ചു സ്റ്റിക്കാറാണ് ഏറ്റവും കൂടുതല്‍ നഖങ്ങളില്‍ പരീക്ഷിക്കുന്നത്. മഞ്ഞ, ചുമപ്പ് കറുപ്പ് നിറങ്ങളോട് കൂടിയ ഡിസൈനുകള്‍ക്ക് ആരാധകരേറെയാണ്. ശ്രദ്ധയോടും ക്ഷമയോടും കൂടി ചെയ്യേണ്ട ഡിസൈനിനു ആവശ്യക്കാരൊരുപാടുണ്ട്. ഇന്‍സ്്റ്റഗ്രാമില്‍ ഇതിനോടകം 4000 പോസ്റ്റുകളാണ് പോക്കിമോണ്‍ നെയില്‍സിനെ പറ്റിയുള്ളത്. പതിവില്‍നിന്നും വ്യത്യസ്തമായി പരീക്ഷിക്കുന്നവര്‍ക്ക് പോക്കിമോണ്‍ സ്‌റ്റൈല്‍ ഒരു ക്രൈസ് ആകുമെന്നതിനു സംശയമില്ല.

FASION  Flat foms
Posted by
07 August

ഫാഷന്‍ ഫ്‌ളാറ്റ്‌ ഫോംസ്

ചെരുപ്പിന്റെ ഉയരം ഒരുപോലെ ക്രമീകരിച്ചുകൊണ്ട് ചെരുപ്പുകളുടെ ലോകത്ത് പുതിയ ട്രെന്‍ഡായി മാറുകയാണ് ഫ്‌ളാറ്റ് ഫോംസ്. ഏഴു സെന്റി മീറ്റര്‍മുതല്‍ പന്ത്രണ്ട് സെന്റിമീറ്റര്‍ വരെ കനം. പാദത്തിനടിയില്‍ എല്ലായിടത്തും ഒരുപോലെ ഉയരം ക്രമീകരിച്ചുകൊണ്ടാണ് ഫ്‌ളാറ്റ് ഫോംസ് നിര്‍മിച്ചിരിക്കുന്നത്.

പലനിറങ്ങളിലും മോഡലുകളിലും ഫ്‌ളാറ്റ് ഫോംസ് വിപണിയില്‍ ലഭ്യമാണ്. ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ ബാലന്‍സ് ചെയ്യാന്‍ അല്‍പം ബുദ്ധിമുട്ടായിരിക്കും. എന്നാലും ഉയരക്കൂടുതല്‍ ഒരുപോലെ ക്രമീകരിച്ചിട്ടുള്ളതുകൊണ്ട് പാദത്തിനു സുഖകരമായിരിക്കും. ഫ്‌ളാറ്റ് ഫോംസിന്റെ വിവിധമോഡലുകളുമായി ഒട്ടേറെ ഡിസൈനര്‍മാര്‍ ഇന്ന് ഫാഷന്‍ രംഗത്തുണ്ട്.

ഏതു ഡ്രസ്സിനോടൊപ്പവും ഫ്‌ളാറ്റ് ഫോംസ് ധരിക്കാം. നിപ്പ്ഡ്- ഇന്‍- മിനി ഡ്രസ്സിനൊപ്പം ഫ്‌ളാറ്റ് ഫോംസ് പാരീസ് ഫാഷന്‍ വീക്കില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Fasion Floral skirt for girls
Posted by
06 August

പെണ്ണഴകിന് ഇനി ഫ്‌ളോറല്‍ സ്‌കേര്‍ട്ടുകള്‍

പിങ്ക്, ഓറഞ്ച്, നീല, മഞ്ഞ ഇങ്ങനെ കണ്ണിനെ ത്രസിപ്പിക്കുന്ന നിറങ്ങള്‍ മഴക്കാലത്തെ ഇനി കൂടുതല്‍ മനോഹരിയാക്കും. പെണ്‍മനസിന്റെ ഫാഷന്‍ സങ്കല്‍പത്തെ കൂടുതല്‍ മാറ്റുകൂട്ടുകയാണ് സ്‌കേര്‍ട്ടുകള്‍.

പ്രിന്റഡ് സ്‌കേര്‍ട്ടുകളിലുള്ള വൈവിധ്യമാണ് വിപണിയില്‍ മാറ്റുകൂട്ടുന്നത്.ഷിഫോണിലും ജോര്‍ജറ്റിലും നിര്‍മിതമായ ഫേബ്രിക് സ്‌കേര്‍ട്ടുകള്‍ക്കാണ് ആവശ്യക്കാരേറെ. നീളം കുറഞ്ഞതും ഫ്‌ളോറല്‍ വര്‍ക്കോടുകൂടിയതുമായ സ്‌കേര്‍ട്ടുകള്‍ ആരെയും ആകര്‍ഷിക്കും.

ഫ്‌ളോറല്‍, ക്ലാസി പോല്‍ക ഡോട്്, ഫേബ്രിക് സ്‌കേര്‍ട്ട് എന്നിവയാണ് വിപണിയിലെ മുന്‍നിരക്കാര്‍.മാറുന്ന ഫാഷന്‍ രംഗത്ത് സ്‌കേര്‍ട്ടുകള്‍ക്ക് എപ്പോഴും പരിഗണന കൂടുതലാണ്. കൂടുതല്‍ ആകര്‍ഷണം നല്‍കാന്‍ ഡിസൈനര്‍ സ്‌കേര്‍ട്ടുകളും വിപണിയിലുണ്ട്.

Beetroot juice for increase fairness
Posted by
04 August

നിറം വയ്ക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ്

നിറം വയ്ക്കാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്നതെല്ലാം വാങ്ങി പണി പതിനെട്ടും നോക്കിയിരിക്കുന്നവരാണ് മിക്കവരും. കിട്ടുന്നതെല്ലാം പരീക്ഷിച്ച് പണികിട്ടുന്നവരും കുറവല്ല. എന്നാല്‍ നിറം വര്‍ധിപ്പിക്കാന്‍ തികച്ചു പ്രകൃതി ദത്തമായതും പണചിലവില്ലാത്തതുമായ വഴികളുണ്ട്. ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ ചിലവില്‍ തയ്യാറാക്കാനാവുന്ന ബീറ്റ്‌റൂട്ട് ജ്യൂസ് നിറം വര്‍ധിപ്പിക്കാന്‍ ഉപകാരപ്രദമാണ്.

മാര്‍ക്കറ്റില്‍ സുലഭമായി കിട്ടുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്‌റൂട്ട്. വീടുകളില്‍ ബീറ്റ്റൂട്ട് ഉപയോഗിച്ച് പലതരം വിഭവങ്ങള്‍ തയ്യാറാക്കുമ്പോഴും ഔഷധഗുണത്തെക്കുറിച്ച് അധികമാരും ശ്രദ്ധിക്കാറില്ല. മറ്റു പച്ചക്കറികളെ അപേക്ഷിച്ചു വെജ് വിഭവങ്ങളില്‍ സൂപ്പര്‍താരമാണ് ബീറ്റ്റൂട്ട്.

ആന്റി ഓക്‌സിഡന്റ്‌സ്, നൈട്രേറ്റ്‌സ്, ബീറ്റെയിന്‍, അയേണ്‍ പോലുള്ള പോഷക ഘടകങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്. സത്യത്തില്‍ വേവിച്ചുകഴിഞ്ഞാല്‍ ബീറ്റ്റൂട്ടിന്റെ ഔഷധഗുണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ വേവിക്കാതെ ഫ്രഷ് ജ്യൂസായി ബീറ്റ്‌റൂട്ട് കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.

രക്തം ശുദ്ധീകരിച്ചു രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജിക്കും ബീറ്റ്റൂട്ട് ജ്യൂസ് ഉത്തമമാണ്. ചര്‍മ്മത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തി കൂടുതല്‍ വെളുപ്പ് നിറം നല്‍കുന്നു.

Are you Lip balm addicted
Posted by
30 July

നിങ്ങള്‍ ലിപ് ബാം അഡിക്ട് ആണോ

പുറത്തേക്കിറങ്ങുമ്പോള്‍ എല്ലാ പെണ്‍കുട്ടികളുടെ കയ്യിലും കാണാം മിനിമം ഒരു ലിപ് ബാം എങ്കിലും. എന്നാല്‍ ദിവസത്തില്‍ പലതവണ അത് ഉപയോഗിക്കുന്നവര്‍ ലിപ് ബാം അഡിക്ട് ആകാം. താഴെ പറയുന്ന കാര്യങ്ങളില്‍ നിങ്ങള്‍ ശ്രദ്ധാലുവാണോ എന്ന് പരിശോധിക്കൂ…

1. നിങ്ങളുടെ പ്രിയപ്പെട്ട ബ്രാന്‍ഡ്

ഒരു ബ്രാന്‍ഡിനോട് ഇഷ്ടമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ അത് മാത്രമേ ഉപയോഗിക്കൂ എന്നുള്ള വാശിയും, അത് കിട്ടാതെ ആകുമ്പോള്‍ നിരാശയും ദേഷ്യവും തോന്നുന്നുണ്ടെങ്കില്‍ ഒന്നു സൂക്ഷിച്ചോളൂ

2. ഒന്നുമില്ലാത്ത അവസ്ഥ

ലിം ബാം പുരട്ടാതെ ഇരിക്കുമ്പോള്‍ പ്രധാനപ്പെട്ട ഒന്ന് അണിയാത്ത പോലെ ഉള്ള തോന്നല്‍. ഒന്നുകൂടെ തെളിച്ച് പറഞ്ഞാല്‍ ഒരു ‘നേക്കഡ് ഫീലിങ്ങ്’.

3. പരിഭ്രാന്തി
പുറത്ത് പോയ സമയത്ത് ലിപ് ബാമിനായി ബാഗില്‍ തപ്പിയപ്പോഴാണ് അറിയുന്നത്, നിങ്ങള്‍ ലിപ് ബാം എടുക്കാന്‍ മറന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ നിങ്ങള്‍ പരിഭ്രാന്തരാവുന്നുണ്ടോ? തൊട്ടടുത്ത കടയില്‍ പോയി അത് വാങ്ങുന്ന വരെ നിങ്ങള്‍ക്ക് സമാധാനം കിട്ടുന്നില്ലെങ്കില്‍ നിങ്ങള്‍ ലിപ് ബാം അഡിക്ടാകാം.

4. ലിപ് ബാം തുടര്‍ച്ചയായി ഉപയോഗിക്കല്‍

ഭക്ഷണം കഴിച്ചയുടനെ നിങ്ങള്‍ ചെയ്യുന്നത് ലിപ്പ് ബാം വിണ്ടും പുരട്ടല്‍ ആണോ ?? എങ്കില്‍ ഇതും അഡിക്ഷന്റെ മറ്റൊരു ലക്ഷണമാണ്.

5. ഒന്നില്‍ കൂടുതല്‍ ലിപ് ബാം കൈവശം വെക്കല്‍

ഒന്ന് കണ്ടില്ലെങ്കിലോ എന്ന പേടിയില്‍ നിന്നാണ് ഈ പ്രവണത ഉണ്ടാവുന്നത്. ലിപ് ബാമിന്റെ ഒരു ട്യൂബ് കണ്ടില്ലെങ്കില്‍, നിങ്ങളുടെ പേഴ്സിലോ, ബാഗിലോ ആയി മറ്റൊരു സ്റ്റിക്കോ കാണും.