if these items are added in the milk by bride on first night
Posted by
09 October

ഇവയൊക്കെ ചേര്‍ത്തു ആദ്യരാത്രിയില്‍ നവവധു ഭര്‍ത്താവിന് പാല്‍ നല്‍കിയാല്‍

നവവധു ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രിയില്‍ എത്തുന്നതാണ് പൊതുവേ ഇന്ത്യന്‍ വിവാഹങ്ങളിലെ ഒരു രീതി. എന്നാല്‍ ഈ പാലില്‍ എന്തു ചേര്‍ക്കുന്നു എന്ന് അനുസരിച്ചായിരിക്കും അന്നത്തെ അനുഭവം. ചിലര്‍ പാലില്‍ പഞ്ചസാര ചേര്‍ക്കും മറ്റു ചിലര്‍ കുങ്കുമപ്പു ചേര്‍ക്കും പാലില്‍ മഞ്ഞള്‍ ചേര്‍ത്തു നല്‍കുന്ന സ്ഥലങ്ങളും ഉണ്ട്. എന്നാല്‍ പാലില്‍ കുരുമുളകു ചേര്‍ത്തു തിളപ്പിച്ചു നല്‍കിയാലോ… ഒരോന്നിന്റെയും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും.

പാലില്‍ പഞ്ചസാര ചേര്‍ത്തു നല്‍കിയാല്‍ താല്‍ക്കാലിക ഊര്‍ജം ലഭിക്കും. പഞ്ചസാര ആരോഗ്യത്തിനു നല്ലതല്ല എങ്കിലും കിടപ്പറയില്‍ ഊര്‍ജം ലഭിക്കാന്‍ ഇതു നല്ലതാണ്.

മഞ്ഞള്‍പ്പൊടി പെരിഞ്ചീരകം കുരുമുളക് എന്നിവ ഒരുമിച്ചു ചേര്‍ത്തു തിളപ്പിച്ചു നല്‍കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

അറേഞ്ച് മാരേജാണെങ്കില്‍ മസാലകള്‍ ചേര്‍ത്തു തിളപ്പിച്ച പാലാണു നല്ലത്. ഇതു ദമ്പതികള്‍ക്കിടയിലെ അപരിചിതത്വം കുറയ്ക്കാന്‍ സഹായിക്കും.
കുങ്കുമപ്പൂ പെരിഞ്ചീരകം എന്നിവ ചേര്‍ത്തു തിളപ്പിച്ച പാല്‍ ആദ്യരാത്രിയില്‍ ദമ്പതികള്‍ കുടിച്ചാല്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇത് നല്ല മൂഡും നല്‍കും.

കുരുമുളക്, ബദാം എന്നിവ ഇട്ടു തിളപ്പിക്കുന്ന പാല്‍ ദമ്പതികള്‍ ആദ്യ രാത്രിയില്‍ കുടിച്ചാല്‍ ഇതു ലൈംഗിക വികാരങ്ങളെ ഉണര്‍ത്താന്‍ സഹായിക്കുമത്രെ. പുരുഷന്റെ കിടപ്പറയിലെ പ്രകടനം മികച്ചതാക്കാനും ഇതു നല്ലതാണ്.

 

pregnant woman eat eggs
Posted by
04 October

ഗര്‍ഭിണികളായ യുവതികള്‍ മുട്ട കഴിച്ചാല്‍

വളരെ ഇഷ്ടമാണെങ്കിലും നമ്മളില്‍ പലരും മുട്ട കഴിക്കുന്നത് അല്‍പ്പം ഭയത്തോടെ തന്നെയാണ്. ഇതിനുള്ള പ്രധാന കാരണം കൊളസ്‌ട്രോളാണ്. മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോളിനു കാരണമാകുമെന്ന ചിന്ത മുട്ട കഴിക്കുന്നതില്‍ നിന്നു പലരേയും പിന്തിരിപ്പിക്കുന്നു.eggs

എന്നാല്‍ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യവശ്യമാണെന്നു പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികളായ യുവതികള്‍.കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കേണ്ടത് നിര്‍ബന്ധം ആണത്രെ. മുട്ടയിലൂള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വളരെയധികം സഹായിക്കും. കുഞ്ഞിന്റെ കേന്ദ്രനാഡിവ്യൂഹത്തിന്റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കേണ്ടതു വളരെ അത്യാവശ്യമാണെന്നു പഠനം പറയുന്നു.

marriage tips: tallest second finger legs ladies
Posted by
23 September

വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക്; കാലിലെ രണ്ടാം വിരലിന് നീളം കൂടിയ പെണ്ണിനെ കെട്ടിയാല്‍

വിവാഹം ആലോചിയ്ക്കുന്ന പെണ്‍കുട്ടിയുടെ സ്‌കൂള്‍ കോളേജ് കാലം മുതലുള്ള കഥകള്‍ മുതല്‍ സ്വഭാവം, കുടുംബ മഹിമ തുടങ്ങി വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് പുരുഷന്‍മാര്‍ പെണ്ണുകെട്ടാന്‍ ഒരുങ്ങുന്നത്. ഇല്ലെങ്കില്‍ പണി കിട്ടുന്ന വഴി അറിയില്ലെന്നാണ് ഇവരുടെ പക്ഷം.

പെണ്‍കുട്ടിയുടെ കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു സൂക്ഷിച്ചു വേണം എന്ന് ആണമക്കള്‍ക്ക് മിക്ക അമ്മമാരും പറഞ്ഞു കൊടുക്കാറുണ്ട്. എന്തുകൊണ്ടാണ് അമ്മമാര്‍ ഇങ്ങനെ പറയുന്നത്. ഇതാ അതിന്റെ കാരണം.

ചില സ്ത്രീകളില്‍ രണ്ടാം വിരല്‍ മറ്റു വിരലുകളെ അപേക്ഷിച്ച് നീളം കൂടുതലായിരിക്കും. രണ്ടാം വിരല്‍ നീളം കൂടിയതാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ക്കുന്നവരായിരിക്കും. എന്നാല്‍ കുടുംബ ജീവിതത്തില്‍ ഇവര്‍ പുരുഷന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ആര്‍ക്കും കീഴ്‌പ്പെടാന്‍ തയാറാകുകയോ മറ്റുള്ളവരുടെ മേധാവിത്വം സഹിക്കുകയോ ഇല്ല. മാത്രമല്ല മറ്റുള്ളവരെ ഭരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. ഇവര്‍ എന്തുവന്നാലും പുരുഷന്മാര്‍ക്ക് വിധേയപ്പെടില്ല എന്നാണ് പഴമക്കാരുടെ പറച്ചില്‍.

ഇനി ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാം.

eco friendly pads made from waste fibre
Posted by
21 September

വാഴനാര് കൊണ്ടുള്ള സാനിറ്ററി പാഡുമായി സാഥി സ്റ്റാര്‍ട്ട്്അപ്പ്; വിലയോ രണ്ട് രൂപ

അഹമ്മദാബാദ്: വാഴനാര് കൊണ്ട് കരകൗശല ഉല്‍പന്നങ്ങള്‍ മാത്രമല്ല, സാനിറ്ററി പാഡും നിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എംഐടി ബിരുദധാരിയായ അമൃത സൈഗാളും സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കഗെട്‌സും. ‘സാഥി’ എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലൂടെയാണ് ഇവര്‍ പദ്ധതി നടപ്പിലാക്കുക. എംഐ ടിയിലെ സഹപാഠികളായ ഗ്രേസ് കെയിന്‍, അശുതോഷ് കുമാറും സാക്കറി റോസും സ്റ്റാര്‍ട്ടപ്പിന് പിന്തുണയുമായി കൂടെയുണ്ട്. ഹാര്‍വാര്‍ഡില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ ആളാണ് അമൃത.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം വാഴനാര് ഒരു പാഴ്് വസ്തുവാണ്. എന്നാല്‍ ഇത് നല്ലൊരു അസംസ്‌കൃത വസ്തുവാണെന്ന് തെളിയിച്ചു കഴിഞ്ഞു.

ഒരേസമയം നാല് പാഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന മെഷീന്‍ 500 യുഎസ് ഡോളറിന് (ഏതാണ്ട് 34,000 രൂപ) കുടില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനി നല്‍കും. സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള വാഴ നാരുകള്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളും കമ്പനി നല്‍കും. 30,000 പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെറ്റീരിയലുകള്‍ക്ക് 650 ഡോളറാണ് വില. 1.35 രൂപയാണ് രു പാഡ് ഉണ്ടാക്കാനുള്ള ആകെ ചെലവ്. രണ്ട് രൂപയ്ക്കാണ് പാഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ആര്‍ത്തവ സമയത്ത് സാമ്പത്തിക പരാധീനത മൂലം സാനിറ്ററി പാഡ് ഇല്ലാതെ വിഷമിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ശാശ്വത പരിഹാരമെന്ന അമൃതയുടെ ശ്രമമാണ് വാഴനാര് പാഡിലേക്കെത്തിയത്. 2012ലാണ് അമൃത ഇതിനായി ശ്രമം തുടങ്ങിയത്. പിന്നീട് ഇന്ത്യയിലെത്തിയ ക്രിസ്റ്റീന്റെ സഹായം കൂടിയായതോടെ സംഗതി യാഥാര്‍ഥ്യമായി.

അഹമ്മദാബാദിലെ കൃഷിത്തോട്ടത്തില്‍ നിന്നാണ് പാഡിനായി വാഴനാര് വാങ്ങുന്നത്. നഗരത്തിലെയും ഗ്രാമത്തിലെയും സ്ത്രീ വ്യവസായകരെ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യവും സാഥി പാഡിന് പിന്നിലുണ്ട്.

fashion demand for designer sarees
Posted by
06 September

ഓണത്തിന് ഡിസൈനര്‍ സാരികള്‍ക്ക് ഡിമാന്‍ഡ്

ഓണമെന്നാല്‍ ഓണക്കോടി കൂടിയാണ്. അതും കസവുകരയുള്ള കേരളസാരികള്‍.തെയ്യം മുതല്‍ ആഫ്രിക്കന്‍ ഡിസൈന്‍വരെ കലാകാരന്റെ കൈകളില്‍ വിരിയുന്നു.കരയിലും കസവിലും പുത്തന്‍ പരീക്ഷണങ്ങള്‍ വിടരുന്നു.

മലയാളികള്‍ ഇത് വരെ കണ്ടിട്ടില്ലാത്ത വ്യത്യസത്മായ ഡിസൈനര്‍ സാരികളാണ് വിപണിയില്‍ ലഭ്യമാകുന്നത്.പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഡിസൈനര്‍ സാരികള്‍ക്കാണ് ഇത്തവണ ഡിമാന്‍ഡ്.ഈജിപ്ഷ്യന്‍ ഡിസൈന്‍ തൊട്ട് ആഫ്രിക്കന്‍ ഡിസൈന്‍ വരെ കസവുകളില്‍ പരീക്ഷിക്കുന്നു.

കലങ്കാരി ഡിസൈന്‍സ് മ്യൂറല്‍ ഡിസൈന്‍സ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.500 രൂപ മുതലാണ് ഡിസൈനര്‍ സാരികള്‍ വിപണിയില്‍ ലഭ്യമാകുന്നത്.ഓണമെത്തിയതോടെ പരമ്പരാഗത വേഷങ്ങള്‍ക്കാണ് ഡിമാന്‍ഡ് അതിനൊപ്പം വ്യത്യസ്തമായ പരീക്ഷണങ്ങളും കൂടെ ചേര്‍ത്താല്‍ ആവശ്യക്കാരേറും.

Fruits for hair growth
Posted by
04 September

തലമുടി വളരാന്‍ പഴങ്ങള്‍ കഴിയ്ക്കാം

പെണ്ണഴകില്‍ എപ്പോഴും സ്ഥാനം നീളന്‍ തലമുടിയ്ക്കു തന്നെയാണ്. എന്നാല്‍ കാലം മാറി, ആഹാരരീതി മാറിയതോടെ അത് തലമുടിയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. തലമുടി വളര്‍ച്ചയ്ക്ക് നല്ല ഭക്ഷണമാണ് ആവശ്യം. ഭക്ഷണരീതി മാറ്റിയാല്‍ തന്നെ തലമുടി തഴച്ചുവളരും. തലമുടി വളരാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതൊക്കെയെന്നറിയാം.

സ്‌ട്രോബെറി

നിരവധി ഗുണങ്ങളുമുള്ള പഴങ്ങളിലൊന്നാണ് സ്‌ട്രോബെറി. കഷണ്ടിയെ പ്രതിരോധിക്കുകയും മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകത്താല്‍ സമൃദ്ധമാണു സ്‌ട്രോബെറി. അതുകൊണ്ട് മുടികൊഴിച്ചില്‍ കലശലായിട്ടുള്ളവര്‍ സ്‌ട്രോബെറി കഴിക്കുന്നതു വളരെയധികം ഫലം ചെയ്യും.

ആപ്പിള്‍

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ ഡോക്ടര്‍ എവേ എന്നത് മുടിയുടെ കാര്യത്തില്‍ വളരെയധികം ശരിയാണ്. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞ ആപ്പിള്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കും. ഇനി ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിള്‍ ദിവസവും കഴിക്കാം.

മുന്തിരി

മുന്തിരിയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, നാച്ചുറല്‍ ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളിലൊന്നാണ്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്തിരി മുടികൊഴിച്ചില്‍ തടയും, കൂടാതെ ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും.

വാഴപ്പഴം

സുലഭമായി കിട്ടുന്ന ഒന്നാണു വാഴപ്പഴം. കുറഞ്ഞ ചിലവില്‍ കിട്ടുന്നതായതുകൊണ്ട് അതിന്റെ ഗുണമേന്മയെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. പൊട്ടാസ്യം, വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങി അനേകം സവിശേഷതകളുള്ള പഴമാണു വാഴപ്പഴം. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണിത്. മുടി കൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല തഴച്ചു മുടി വളരാനും ബെസ്റ്റ് ആണു വാഴപ്പഴം.

ഓറഞ്ച്

വാഴപ്പഴം പോലെ തന്നെ അനേകം ഗുണമേന്മകളാണു ഓറഞ്ചിനും ഉള്ളത്. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡ്‌സ്, ബീറ്റാ കരോട്ടിന്‍, മഗ്‌നീഷ്യം, ഫൈബര്‍, മിനറല്‍സ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സവിശേഷതകളാണ് ഓറഞ്ചിനുള്ളത്. മുടി കൊഴിച്ചില്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ ഓറഞ്ച് ശീലമാക്കുന്നതും അവരില്‍ മാറ്റമുണ്ടാക്കും.

resons fewer people choose to get married these days
Posted by
03 September

വിവാഹത്തില്‍ നിന്ന് പുതുതലമുറ എന്തിനാണ് അകലം പാലിക്കുന്നത്?

ഇന്നത്തെ കാലത്ത് വിവാഹത്തില്‍ നിന്ന് പുതുതലമുറ കൂടുതലായി അകലം പാലിക്കുന്നത് കാണാന്‍ കഴിയും. എന്താണ് സാമൂഹികമായി പ്രബലമായി നിന്ന ഒരു രീതിയോട് പെട്ടെന്ന് അകലം കൂടാനോ വിമുഖത തോന്നാനോ കാരണം? വിവാഹം എന്ന ആശയത്തെ ഇഷ്ടപ്പെടുന്നവരും ഇപ്പോള്‍ വേണ്ടെന്ന നിലപാട് എടുക്കുന്നവരുമുണ്ട്. വിവാഹമേ വേണ്ടെന്ന് ചിന്തിക്കുന്നവരും കുറവല്ല.

ഈ ഒരു ചിന്താഗതിയിലേക്ക് യുവതലമുറ ചുവടുമാറ്റം നടത്തി കഴിഞ്ഞു. പ്രത്യേകിച്ചും കല്യാണത്തിന് എപ്പോഴും ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്ന സ്ത്രീ സമൂഹം. സ്വന്തം കാലില്‍ നിന്നതിന് ശേഷം മാത്രം മതി വിവാഹമെന്ന് ചിന്തിക്കുന്നവരുടെ എണ്ണം കൂടി. ഉന്നത വിദ്യാഭ്യാസം കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചു.

സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നവര്‍ ബന്ധങ്ങളിലെ കെട്ടുപാടുകള്‍ വേണ്ടെന്ന തീരുമാനത്തിലേക്ക് എത്തുന്നു. ആരോടും കമ്മിറ്റ്‌മെന്റ് ഇല്ലാത്ത പ്രതിബദ്ധത ഇല്ലാത്ത ജീവിതത്തെ ഇഷ്ടപ്പെടുന്നവര്‍. ‘സെല്‍ഫ് സെന്റേര്‍ഡ് ലൈഫ്’ ആണ് ഇന്നത്തെ രീതി.

ലീവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ വര്‍ധിക്കുന്നത് വിവാഹത്തിന്റേതായ ഒരു അച്ചടക്കക്കൂട് ഇല്ലാത്തതിനാലാണ്. യുവത്വം ആ സ്വാതന്ത്രത്തില്‍ അഭിരമിക്കാന്‍ ഇഷ്ടപ്പെടുന്നത് കൊണ്ടും. സെക്‌സ് എന്നത് കുറച്ചു കൂടി ലിബറലായി കാണുന്ന കാഴ്ചപ്പാടും വിവാഹത്തില്‍ നിന്ന് അകലം പാലിക്കാന്‍ യുവതലമുറയെ പ്രേരിപ്പിക്കുന്നു.

Life style trendy nose rings
Posted by
31 August

മൂക്കുത്തിയാണ് താരം

ചാര്‍ളിയിലെ ടെസ, പുതിയ നിയമത്തിലെ വാസുകി അയ്യര്‍, ഇയ്യോബിന്റെ പുസ്തകത്തിലെ കഴലി, ഓരോ ചിത്രത്തിലെയും കഥകളും കഥാപാത്രങ്ങളും വ്യത്യസ്തമാണ്. പക്ഷേ ഇതിലെല്ലാം സ്ത്രീ കഥാപാത്രങ്ങളിലെ മൂക്കുത്തിയാണ് യുവതലമുറയെ ആകര്‍ഷിച്ചത്.

പാവാടക്കാലമൊക്കെപ്പോയി, ഫാഷന്‍ വസ്ത്രങ്ങള്‍ വാബ് ഡ്രോബില്‍ ഇടംപിടിച്ചടോടുകൂടി മൂക്കുത്തികളും നല്ല സ്‌റ്റൈലിലായി. വസ്ത്രങ്ങള്‍ക്കുംസന്ദര്‍ഭങ്ങള്‍ക്കും ചേരുന്ന ഫാന്‍സി മൂക്കുത്തികളുടെ കാലമാണിത്. അതിനൊട്ടും പ്രഭമങ്ങാതെ സ്വര്‍ണത്തിലും ഡയമണ്ടിലുമുള്ള വിലയേറിയ മൂക്കുത്തികളും സുന്ദരിമാരുടെ ബ്യൂട്ടികിറ്റില്‍ ഇടം പിടിച്ചിട്ടുണ്ട്.

ജീന്‍സിനും ടോപ്പിനുമൊക്കെ മക്കുത്തിയണിഞ്ഞാണ് സുന്ദരിമാരുടെ യാത്ര.റിങ്‌സാണ് കൗമാരക്കാരുടെ പ്രിയഇനം.റിങ്ങുകളില്‍ കല്ലുകളും നക്ഷത്രങ്ങളും പതിച്ചവ.എന്നിങ്ങനെപോകുന്നു മൂക്കുത്തി വിസ്മയങ്ങള്‍.ഫാന്‍സിടൈപ്പ് ആണെങ്കില്‍ സ്റ്റാര്‍, കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍,സ്‌മൈലികള്‍ അവയൊക്കെയുണ്ട്.

ഇനി ചില ശാസ്ത്രീയമായ കാഴ്ചപ്പാടുകളും നമ്മുടെ മൂക്കുത്തികള്‍ക്ക് ഉണ്ട്. ഹൈന്ദവ ആചാരപ്രകാരം അഗ്നിസാക്ഷിയായി വിവാഹം കഴിക്കുന്ന വധു ആ സമയത്ത് മൂക്കു തുളച്ച് മൂക്കുത്തി ധരിച്ചാല്‍ ജീവിതകാലം മുഴുവന്‍ സര്‍വഐശ്വര്യങ്ങളും വരുമെന്നാണ് വിശ്വാസം. ദക്ഷിണേന്ത്യയില്‍ ഉള്ളവര്‍ മൂക്കിന്റം വലതുഭാഗത്തും ഉത്തരേന്ത്യയിലുള്ളവര്‍ മൂക്കിന്റെ ഇടതുഭാഗത്തും മൂക്കുത്തി ധരിക്കുന്നവരാണത്രേ.പക്ഷെ ഫാഷന്‍ സ്റ്റേറ്റ്‌മെന്റില്‍ ഇടംപിടിച്ചതോടെ ഓരോരുത്തരുടേയും ഇഷ്ടത്തിനാണിപ്പോള്‍ മൂക്കുത്തി ധരിക്കുന്നത്.

Azadirachta indica for face beauty
Posted by
24 August

മുഖക്കുരു അകറ്റാം, തിളങ്ങുന്ന ചര്‍മ്മത്തിന് ആര്യവേപ്പ്

ഔഷധഗുണങ്ങള്‍ ധാരാളമുള്ള ആര്യവേപ്പ്, പല രോഗങ്ങള്‍ക്ക് മരുന്നും ചര്‍മസംരക്ഷണത്തിനും മികച്ചതാണ് ആര്യവേപ്പ്. ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും. ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചര്‍മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.

മുഖക്കുരു മാറാന്‍ ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്‍ത്ത് ആര്യവേപ്പ് മുഖത്തു തേയ്ക്കാം. ഇത് ഏറ്റവും നല്ലൊരു വഴിയാണ്. എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ.

ആര്യവേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്‍മത്തിളക്കത്തിനും ഇത് നല്ലതു തന്നെ. ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്. ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും.

മുഖം തിളങ്ങാനും ചര്‍മം വൃത്തിയാക്കാനും ഇത് നല്ലതു തന്നെ. ആര്യവേപ്പ്, തുളസി, തേന്‍ എന്നിവ ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്‍മപ്രശ്നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.

Are You in Love
Posted by
21 August

നിങ്ങളില്‍ ഈ മാറ്റങ്ങളുണ്ടോ? എങ്കില്‍ നിങ്ങളും പ്രണയിക്കുകയാണ്

മനസില്‍ ഒരിക്കല്‍പോലും പ്രണയം തോന്നാത്തവരായി ആരും ഉണ്ടാകില്ല. പ്രണയം മനസിനും ശരീരത്തിനും മാറ്റങ്ങളുണ്ടാക്കുന്നുണ്ടെന്നത് പലരും ശ്രദ്ധിക്കാത്ത കാര്യമാണ്. പ്രണയിക്കുന്നവരാണോ നിങ്ങള്‍? അതറിയാന്‍ ഇക്കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ.

പ്രണയിക്കുന്നുണ്ടോ ഇല്ലയോ എന്ന് കണ്ണുകള്‍ പറയും. പ്രണയിനിയെ കാണുമ്പോള്‍ കണ്ണിലെ കൃഷ്ണമണി താനേ വികസിക്കും. കണ്‍മണിയെ കാണുമ്പോള്‍ നാഡീവ്യവസ്ഥയിലുണ്ടാകുന്ന ഉത്തേജനം മൂലമാണ് കൃഷ്ണമണി വികസിക്കുന്നതെന്ന് ശാസ്ത്രം പറയുന്നു.

പ്രണയിക്കുന്നവര്‍ക്ക് ഉറക്കമുണര്‍ന്നു വരുമ്പോള്‍ ചെറിയ അസുഖകരമായ അവസ്ഥ ഉണ്ടാകാറുണ്ട്. സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോണിന്റെ പ്രവര്‍ത്തനമാണ് ഇതിന് കാരണം.

പ്രണയിക്കുന്നവരുടെ ശരീരത്തിന് കൂടുതല്‍ ഉന്‍മേഷവും ഊര്‍ജവും നല്‍കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഓക്സിടോസിന്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നതാണ് കാരണം. ഇതോടെ കിട്ടുന്ന അധികബലത്തിന് ഹിസ്റ്റീരിക്കല്‍ സ്ട്രങ്ത് എന്നു പറയും. ശബ്ദത്തിനും ഉണ്ടാകും ചില മാറ്റങ്ങള്‍. മെല്ലെ സംസാരിച്ചു കൊണ്ടിരുന്നവര്‍ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങും. പ്രണയിക്കുന്ന പുരുഷന്‍മാരുടെ അസ്ഥികള്‍ക്കും പേശികള്‍ക്കും ബലം വര്‍ദ്ധിക്കുമെന്നും പഠനം പറയുന്നു.

പ്രണയം സ്ത്രീയിലും പുരുഷനിലും ഹോര്‍മോണുകളില്‍ വ്യതിയാനം ഉണ്ടാക്കുന്നു. പുരുഷന്‍മാരിലും സ്ത്രീകളിലും കോര്‍ട്ടിസോണ്‍ ഹോര്‍മോണിന്റെ അളവ് വര്‍ദ്ധിക്കുന്നു. അതേപോലെ പുരുഷ ലൈംഗിക ഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് പുരുഷന്‍മാരിലും സ്ത്രീകളിലും വര്‍ധിക്കുന്നു.

പ്രണയം കൊടുമ്പിരികൊള്ളുമ്പോള്‍ ഉറക്കം നഷ്ടമാകുക സ്വാഭാവികമാണ്. പ്രണയം കാരണം രാവിലെയും വൈകിട്ടും കൂടുതല്‍ ഊര്‍ജ്ജം ലഭിക്കുന്നു. ഇതാണ് രാത്രി ഉറക്കം നഷ്ടപ്പെടാന്‍ കാരണമെന്ന് ചില പഠനങ്ങള്‍ പറയുന്നു.

എഴുത്തുകാരോ, ചിത്രകാരോ ആണെങ്കില്‍ ഒരാള്‍ പ്രണയിച്ചു തുടങ്ങുമ്പോള്‍, അയാളുടെ ക്രിയാത്മകത വര്‍ദ്ധിക്കുന്നതായും കാണാം