eyelashes
Posted by
30 October

കണ്‍ പീലിയ്ക്ക് നീളം കുറവോ, പരിഹാരം ഉടന്‍

നല്ല കൂമ്പിയ താമരമൊട്ട് പോലുള്ള കണ്ണുകള്‍ എല്ലാ സ്ത്രീകളുടേയും ആഗ്രഹമാണ്. എന്നാല്‍ പലര്‍ക്കും ആഗ്രഹത്തിനനുസരിച്ച് അത്തരത്തിലൊരു സൗന്ദര്യം ലഭിക്കണം എന്നില്ല. കാരണം പലപ്പോഴും കണ്‍പീലികള്‍ തന്നെയാണ് പ്രശ്‌നം. കണ്ണ് സുന്ദരമാകാന്‍ കണ്‍പീലികളും വലിയൊരു പങ്കാണ് വഹിയ്ക്കുന്നത്. കണ്‍പീലികള്‍ക്ക് നീളം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഉണ്ട്.

നീളമുള്ള കണ്‍പീലികള്‍ ലഭിയ്ക്കുന്നതിനായി മസ്‌കാര പുരട്ടുന്നതിനു മുന്‍പ് നിങ്ങള്‍ പ്രൈമര്‍ ഉപയോഗിക്കുക. ഇത് കണ്‍പീലികള്‍ക്ക് നീളം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും.കണ്‍പീലി കൂടുതല്‍ സമയം ഭംഗിയായി ഇരിയ്ക്കുന്നതിന് ഐലാഷ് കേളര്‍ ഉപയോഗിക്കാം. എന്നാല്‍ ഡ്രൈയര്‍ ഉപയോഗിച്ച് ഇത് ചൂടാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. കണ്‍പീലി നല്ല രീതിയില്‍ ചീകി ഭംഗിയാക്കാം. ഇത് പരസ്പരം കൂടിച്ചരുന്ന കണ്‍പീലികളെ വേര്‍പെടുത്തും.

ബേബി പൗഡര്‍ ട്രിക്ക് മസ്‌കാര പുരട്ടുന്നതിനു മുന്‍പ് അല്‍പം ബേബി പൗഡര്‍ കണ്‍പീലിയില്‍ പുരട്ടാം. ഇതിനു ശേഷം മസ്‌കാര പുരട്ടാം. ഇത് കണ്‍പീലിയ്ക്ക് കട്ടി കൂടുതല്‍ തോന്നിയ്ക്കാന്‍ കാരണമാകും.
കണ്‍പീലിയുടെ വളര്‍ച്ചയ്ക്ക് ആവണക്കെണ്ണ ഉപയോഗിക്കാം. ഒരു ബ്രഷ് അല്ലെങ്കില്‍ പഞ്ഞി ഉപയോഗിച്ച് ആവണക്കെണ്ണ കണ്‍പീലിയുടെ മുകളില്‍ തേച്ച് പിടിപ്പിക്കാം. രാവിലെ എഴുന്നേറ്റ് തണുത്ത വെള്ളത്തില്‍ മുഖം കഴുകാം.അല്‍പം നാരങ്ങയുടെ തൊലി ഉണക്കിപ്പൊടിച്ച് ഒലീവ് ഓയിലോ ആവണക്കെണ്ണയോ മിക്‌സ് ചെയ്ത് കണ്‍പീലിയില്‍ ഉപയോഗിക്കാം. ഇത് കണ്‍പീലിയുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കും.

Coconut water
Posted by
29 October

വെളുപ്പു നല്‍കും വിദ്യകള്‍ തേങ്ങാവെള്ളത്തിനറിയാം

കറുപ്പിന് ഏഴ് അഴകെന്നത് കവിഭാവനയാണ്. വെളുപ്പുനിറം തന്നെയാണ് ബഹുഭൂരിപക്ഷത്തിനും താല്‍പര്യമുണ്ടാവുക. ഇതുകൊണ്ടാണ് വെളുക്കാനായി കയ്യില്‍ കിട്ടുന്ന ക്രീമുകള്‍ വാരിപ്പൊത്തുന്നതും. ഇത്തരം കൃത്രിമവഴികള്‍ക്കു പുറകെ പോയി കാശു കളയണമെന്നില്ല, നമ്മുടെ പ്രകൃതി തന്നെ പല വഴികളും നിര്‍ദേശിയ്ക്കുന്നുണ്ട്.

തേങ്ങാവെള്ളമാണ് ഇതിനുള്ള വളരെ സുരക്ഷിതമായ, ഫലപ്രദമായ ഒരു മാര്‍ഗം.

കുക്കുമ്പര്‍ തുല്യ അളവില്‍ കുക്കുമ്പര്‍ ജ്യൂസ്, തേങ്ങാവെള്ളം എന്നിവ കലര്‍ത്തുക. ഇത് 5 മിനിറ്റ് റെഫ്രിജറേറ്ററില്‍ വയ്ക്കണം. പിന്നീടു പുറത്തെടുത്ത് പഞ്ഞി മുക്കി മുഖത്തു പുരട്ടുക. അല്‍പം കഴിഞ്ഞു കഴുകാം. മുഖത്തിന് തിളക്കവും ലഭിയ്ക്കും.
പൈനാപ്പിള്‍ ജ്യൂസ്, തേങ്ങാവെള്ളം എന്നിവ തുല്യഅളവിലെടുക്കുക. ഇതു മുഖത്തു പുരട്ടി അല്‍പം കഴിയുമ്പോള്‍ പച്ചവെള്ളം കൊണ്ടു കഴുകുക.

മുള്‍ത്താണി മിട്ടി, തേന്‍ എന്നിവയെടുത്ത് ഇത് തേങ്ങാവെള്ളത്തില്‍ കലക്കി മുഖത്തു പുരട്ടുക. ഇടയ്ക്കിടെ ഉണങ്ങിപ്പോകാതെ വെള്ളം തളിയ്ക്കുക. 15 മിനിറ്റു കഴിഞ്ഞ് കഴുകിക്കളയാം.

black shadows around eyes on ladies
Posted by
10 October

സ്ത്രീകളുടെ കണ്‍തടങ്ങളില്‍ കറുപ്പുണ്ടായാല്‍

കണ്‍തടങ്ങളിലെ കറുപ്പിനെ പലരും നിസാരമായി തള്ളിക്കളയാണ്ട്. സൗന്ദര്യ പ്രശ്‌നമായോ ഉറക്കകുറവോ ഒക്കെയായിട്ടാണ് ഒട്ടുമിക്കവരും ഈ കറുപ്പിനെ കാണുന്നത്. പക്ഷേ അങ്ങനെയങ്ങ് തള്ളിക്കളയാന്‍ വരട്ടെ, കാരണം ഒരു വലിയ ആരോഗ്യ പ്രശ്‌നത്തിന്റെ മുന്നറിയിപ്പാണ് ഈ കറുപ്പ്. കുറഞ്ഞ കാലം കൊണ്ടാണു കണ്‍തടങ്ങളില്‍ കറുപ്പ് ഉണ്ടാകുന്നതെങ്കില്‍ സൂക്ഷിക്കുക. കിഡ്‌നി പ്രശ്‌നം, അലര്‍ജി എന്നിവയാകാം ഈ കറുപ്പിന്റെ കാരണം.

ആര്‍ത്തവത്തിനു മുമ്പു ചില സ്ത്രീകളില്‍ കണ്‍തടങ്ങില്‍ കറുപ്പുണ്ടാകും. ചിലര്‍ക്ക് ഈ ഭാഗത്തെ രക്തകുഴലുകള്‍ വികസിക്കുന്നതു മൂലമാകാം ഇങ്ങനെ സംഭവിക്കുന്നത്. ഇത്തരക്കാര്‍ ഉറങ്ങുമ്പോള്‍ തല അല്‍പ്പം ഉയര്‍ത്തിവെച്ചാല്‍ ഈ പ്രശ്‌നം പരിഹരിക്കാം. വൈറ്റമിന്‍ സി, കെ, അയണ്‍, ഫോളിക് ആസിഡ് എന്നിവ അടങ്ങിയ ഭക്ഷണം ധാരാളം കഴിച്ചാല്‍ സാധാരണ കണ്‍തടങ്ങളില്‍ ഉണ്ടാകുന്ന കറുപ്പ് മാറും. വെള്ളം കുടിക്കാതിരിക്കുക, മദ്യം പുകവലി എന്നിവ കറുപ്പിന് കാരണമാകും. ഉറക്കകുറവു മൂലവും ഇങ്ങനെ സംഭവിക്കാം. ഈ സഹചര്യങ്ങളല്‍ തുടര്‍ച്ചയായി ഉറങ്ങിയാല്‍ കറുപ്പ് മാറും.

if these items are added in the milk by bride on first night
Posted by
09 October

ഇവയൊക്കെ ചേര്‍ത്തു ആദ്യരാത്രിയില്‍ നവവധു ഭര്‍ത്താവിന് പാല്‍ നല്‍കിയാല്‍

നവവധു ഒരു ഗ്ലാസ് പാലുമായി ആദ്യരാത്രിയില്‍ എത്തുന്നതാണ് പൊതുവേ ഇന്ത്യന്‍ വിവാഹങ്ങളിലെ ഒരു രീതി. എന്നാല്‍ ഈ പാലില്‍ എന്തു ചേര്‍ക്കുന്നു എന്ന് അനുസരിച്ചായിരിക്കും അന്നത്തെ അനുഭവം. ചിലര്‍ പാലില്‍ പഞ്ചസാര ചേര്‍ക്കും മറ്റു ചിലര്‍ കുങ്കുമപ്പു ചേര്‍ക്കും പാലില്‍ മഞ്ഞള്‍ ചേര്‍ത്തു നല്‍കുന്ന സ്ഥലങ്ങളും ഉണ്ട്. എന്നാല്‍ പാലില്‍ കുരുമുളകു ചേര്‍ത്തു തിളപ്പിച്ചു നല്‍കിയാലോ… ഒരോന്നിന്റെയും ഫലങ്ങള്‍ വ്യത്യസ്തമായിരിക്കും.

പാലില്‍ പഞ്ചസാര ചേര്‍ത്തു നല്‍കിയാല്‍ താല്‍ക്കാലിക ഊര്‍ജം ലഭിക്കും. പഞ്ചസാര ആരോഗ്യത്തിനു നല്ലതല്ല എങ്കിലും കിടപ്പറയില്‍ ഊര്‍ജം ലഭിക്കാന്‍ ഇതു നല്ലതാണ്.

മഞ്ഞള്‍പ്പൊടി പെരിഞ്ചീരകം കുരുമുളക് എന്നിവ ഒരുമിച്ചു ചേര്‍ത്തു തിളപ്പിച്ചു നല്‍കിയാല്‍ രോഗപ്രതിരോധശേഷി വര്‍ധിക്കും.

അറേഞ്ച് മാരേജാണെങ്കില്‍ മസാലകള്‍ ചേര്‍ത്തു തിളപ്പിച്ച പാലാണു നല്ലത്. ഇതു ദമ്പതികള്‍ക്കിടയിലെ അപരിചിതത്വം കുറയ്ക്കാന്‍ സഹായിക്കും.
കുങ്കുമപ്പൂ പെരിഞ്ചീരകം എന്നിവ ചേര്‍ത്തു തിളപ്പിച്ച പാല്‍ ആദ്യരാത്രിയില്‍ ദമ്പതികള്‍ കുടിച്ചാല്‍ റിലാക്‌സ് ചെയ്യാന്‍ സഹായിക്കും. ഇത് നല്ല മൂഡും നല്‍കും.

കുരുമുളക്, ബദാം എന്നിവ ഇട്ടു തിളപ്പിക്കുന്ന പാല്‍ ദമ്പതികള്‍ ആദ്യ രാത്രിയില്‍ കുടിച്ചാല്‍ ഇതു ലൈംഗിക വികാരങ്ങളെ ഉണര്‍ത്താന്‍ സഹായിക്കുമത്രെ. പുരുഷന്റെ കിടപ്പറയിലെ പ്രകടനം മികച്ചതാക്കാനും ഇതു നല്ലതാണ്.

 

pregnant woman eat eggs
Posted by
04 October

ഗര്‍ഭിണികളായ യുവതികള്‍ മുട്ട കഴിച്ചാല്‍

വളരെ ഇഷ്ടമാണെങ്കിലും നമ്മളില്‍ പലരും മുട്ട കഴിക്കുന്നത് അല്‍പ്പം ഭയത്തോടെ തന്നെയാണ്. ഇതിനുള്ള പ്രധാന കാരണം കൊളസ്‌ട്രോളാണ്. മുട്ടയുടെ ഉപയോഗം കൊളസ്‌ട്രോളിനു കാരണമാകുമെന്ന ചിന്ത മുട്ട കഴിക്കുന്നതില്‍ നിന്നു പലരേയും പിന്തിരിപ്പിക്കുന്നു.eggs

എന്നാല്‍ മുട്ട കഴിക്കേണ്ടതു ശരീരത്തിന് അത്യവശ്യമാണെന്നു പഠനം. പ്രത്യേകിച്ച് ഗര്‍ഭിണികളായ യുവതികള്‍.കാരണം ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കു ഗര്‍ഭിണികള്‍ മുട്ട കഴിക്കേണ്ടത് നിര്‍ബന്ധം ആണത്രെ. മുട്ടയിലൂള്ള പോഷകങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കു വളരെയധികം സഹായിക്കും. കുഞ്ഞിന്റെ കേന്ദ്രനാഡിവ്യൂഹത്തിന്റെ വളര്‍ച്ചയ്ക്കു മുട്ടയുടെ ഉപയോഗം അത്യന്താപേക്ഷിതമാണ്.

ഗര്‍ഭസ്ഥ ശിശുവിന്റെ സ്‌പൈനല്‍കോഡ്, തലച്ചോര്‍ എന്നിവയുടെ വളര്‍ച്ചയ്ക്കും ഗര്‍ഭിണികള്‍ മുട്ട കഴിക്കേണ്ടതു വളരെ അത്യാവശ്യമാണെന്നു പഠനം പറയുന്നു.

illegal relationships between couples
Posted by
24 September

അവിഹിതബന്ധങ്ങള്‍ വരുന്ന വഴി; യുവതി തന്റെ അനുഭവം വെളിപ്പെടുത്തുന്നു

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയി മാറുമെന്ന് ഒരു ധാരണയുമില്ലായിരുന്നു. ഒരു കോണ്‍ഫറന്‍സില്‍ വെച്ചുണ്ടായ നല്ല സൗഹൃദം മാത്രമായിരുന്നു അത്. ഫോണ്‍ വിളികളും വാട്സ് ആപ്പും പരസ്പരമുള്ള മനസ്സിലാക്കലും പ്രോത്സാഹനവുമൊക്കെയായി ആ ബന്ധം പെട്ടെന്ന് വളര്‍ന്നു. അല്ലറ ചില്ലറ പിണക്കങ്ങളുണ്ടാകാറുണ്ടെങ്കിലും ഭര്‍ത്താവിനോടും രണ്ടു മക്കളോടും എനിക്കു യാതൊരു അകല്‍ച്ചയുമില്ല. അദ്ദേഹത്തിനും ഭാര്യയും കുട്ടികളുമൊക്കെയുള്ളതാണ്. അവര്‍ക്കിടയിലും പ്രശ്നങ്ങളുള്ളതായി പറഞ്ഞിട്ടില്ല. പക്ഷേ, ഏതോ ചില ഘടകങ്ങള്‍ ഞങ്ങളെ അടുപ്പിച്ചു. പലപ്പോഴും എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു മുന്നോട്ടുപോയ സൗഹൃദം വല്ലാത്ത ഒരു ആത്മബന്ധമായി നില്ക്കുകയാണിപ്പോള്‍.’

കണ്‍സള്‍ട്ടേഷനു വന്ന ഒരു ഐടി വനിതാരത്നം ഒറ്റശ്വാസത്തിലാണ് ഇത്രയും പറഞ്ഞുതീര്‍ത്തത്. സൂചനയില്‍നിന്നും കാര്യങ്ങള്‍ മനസ്സിലായി. വിഷയം ‘അക്കരപ്പച്ച’തന്നെ. ‘എന്നിട്ടിപ്പോള്‍ എന്താണ് അവസ്ഥ’ ഞാന്‍ ചോദിച്ചു. ‘ഡോക്ടര്‍, വല്ലാത്തൊരു ത്രില്ലും അഭിനിവേശവുമായിരുന്നു ആദ്യമൊക്കെ. എന്റെ കുടുംബത്തെയും മക്കളെയുമൊക്കെ മറന്നതുപോലെയായി മനസ്സിന്റെ അവസ്ഥ. കൗമാരക്കാരെക്കാളും കഷ്ടമായി കാര്യങ്ങള്‍.’

വയസ് 38 ആയെങ്കിലും എപ്പോഴും മറ്റേയാളിന്റെ ശബ്ദം കേള്‍ക്കണം, കാണണം, അടുത്തിരിക്കണം തുടങ്ങിയ പല തലങ്ങളിലേക്കായി ചിന്തകള്‍. വല്ലാണ്ട് പൊസ്സസീവ് ആയിപ്പോയി. ജോലിയിലും വീട്ടിലുമുള്ള ശ്രദ്ധ കുറഞ്ഞു. മുന്‍പില്ലാത്തവിധം ചെറിയ കാര്യങ്ങളിലൊക്കെ വീട്ടില്‍ ഞാന്‍ വഴക്കു തുടങ്ങി. പൊതുവേ സ്വസ്ഥമായിരുന്ന എന്റെ മനസ്സ് അസ്വസ്ഥമാകാന്‍ തുടങ്ങി. ‘എന്തു പറ്റീടി നിനക്ക്, എന്താ ഒരു ടെന്‍ഷന്‍ പോലെ’ ഭര്‍ത്താവ് എപ്പോഴും ചോദിക്കുന്നു. ഹസ്ബന്‍ഡ് ഈ റിലേഷന്‍ കണ്ടുപിടിക്കുമോ, കുടുംബം തകരുമോ എന്ന ചിന്ത മനസ്സില്‍ ആധിയായി വളരാന്‍ തുടങ്ങി. ‘തെറ്റാണ് നീ ചെയ്യുന്നത്’ എന്ന് മനസ്സ് ശകാരിക്കാന്‍ തുടങ്ങി. എന്റെ കുടുംബത്തെ ഞാന്‍ ചതിക്കുകയാണല്ലോ എന്നോര്‍ത്ത് പലപ്പോഴും മനസ്സ് വിങ്ങും.ഒറ്റയിരുപ്പില്‍ വായിച്ചുതീര്‍ക്കാവുന്ന ശൈലിയാണ് ഈ പുസ്തകത്തിനുള്ളതെങ്കിലും മനസ്സിരുത്തിയുള്ള നിരന്തരവായന ഹൃദയത്തെ ആഴത്തില്‍ സ്വാധീനിക്കും.

അത് നമ്മുടെ വ്യക്തിത്വത്തിലെ സഹജമായ നന്മകളെ ഉണര്‍ത്തി നമ്മെ ഒരു പുതിയ മനുഷ്യനാക്കിത്തീര്‍ക്കും. ജീവിതത്തിന്റെ ഏത് ഇരുട്ടില്‍നിന്നും നമ്മെ പിടിച്ചുയര്‍ത്തുന്ന പകാശമാര്‍ന്ന വാക്കുകളും ചിന്തകളും.

പക്ഷേ എത്ര ശ്രമിച്ചിട്ടും ആ റിലേഷന്‍ മറക്കാനോ ഒഴിവാക്കാനോ പറ്റുന്നില്ല. രണ്ടും ബാലന്‍സ് ചെയ്യാന്‍ ശ്രമിച്ചു. അപ്പോള്‍ സ്വയം പുച്ഛം തോന്നി. മറ്റേയാളും ചിലപ്പോള്‍ അടുപ്പം കുറയ്ക്കുന്നതുപോലെ. അതും സഹിക്കാന്‍ പറ്റില്ല. ഒരു വശത്തു സ്നേഹനിധിയായ എന്റെ ഭര്‍ത്താവും മക്കളും. മറുവശത്ത് മറ്റൊരു സ്ത്രീക്കു സ്വന്തമായ ആള്‍, അവരുടെ ഭര്‍ത്താവ് എന്റെ കാമുകനായി നില്ക്കുന്നു. തലപെരുത്തുപോവുകയാണ് ആലോചിച്ചാല്‍ അസ്വസ്ഥത കൂടി വട്ടുപിടിക്കും എന്നും തോന്നിയതുകൊണ്ടാണ് ഞാനിവിടെ എത്തിയത്.’

‘മനസ്സു പറയുന്ന പരിഹാരം എന്താണ്’ ഞാന്‍ ചോദിച്ചു. ‘എനിക്കാ ബന്ധം വേണ്ട ഡോക്ടര്‍. എനിക്കിനി എന്റെ മനഃസാക്ഷിയെ വഞ്ചിക്കാനാകില്ല. ഞാനിതുനിര്‍ത്തിയേ പറ്റൂ എന്നു പറഞ്ഞാലും അയാള്‍ ഇപ്പോള്‍ സമ്മതിക്കുന്നില്ല. ബോള്‍ഡ് ആയി നിന്ന് അയാളോട് സംസാരിക്കാനും ഉറച്ച തീരുമാനം എടുക്കാനും എന്റെ മനസ്സിന് ശക്തി വേണം. ഞങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന തെറ്റ് ഞങ്ങള്‍ക്ക് സംസാരിച്ച് പരിഹരിക്കണം. എന്നന്നേക്കുമായി ഈ ബന്ധം അവസാനിപ്പിച്ച് എന്റെ ഭര്‍ത്താവിനോട് വിശ്വസ്തയായി എനിക്കു ജീവിക്കണം.’

വിവാഹേതരബന്ധത്തില്‍ മനസ്സു കുരുങ്ങിപ്പോയി വിഷാദത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീയുടെ വാക്കുകളാണിത്. ഇതേ വാക്കുകളും ആശയങ്ങളും വേദനകളും നിസ്സഹായതയും പങ്കുവെച്ചുകൊണ്ടുവരുന്ന പുരുഷന്മാരും സ്ത്രീകളും ഇന്ന് ധാരാളം. ‘പറ്റിപ്പോയി. മനസ്സു കൈവിട്ടുപോയി. അന്തസ്സിനു നിരക്കാത്ത ബന്ധങ്ങള്‍ ജീവിതത്തില്‍ വന്നുഭവിച്ചു, എല്ലാം നിര്‍ത്തണം. ഭാര്യയെയും മക്കളെയും ആത്മാര്‍ഥമായി സ്നേഹിക്കാന്‍ സാധിക്കണം. മനസ്സ് നേര്‍വഴിക്ക് നയിക്കാന്‍ ഡോക്ടറൊന്നു സഹായിക്കണം’ എന്നൊക്കെ അവരും പറയും. കുടുംബന്ധങ്ങളുടെ കെട്ടുറപ്പിനെപ്പറ്റി തെല്ലഹങ്കാരത്തോടെ ചിന്തിച്ചിരുന്ന നമ്മുടെ സംസ്‌കാരം മോഡേണ്‍ ട്രെന്‍ഡിനെ വികലമായി എപ്പോഴോ അനുകരിച്ചു തുടങ്ങിയപ്പോള്‍ പണ്ടേ പേരുകേട്ട ‘വേലിചാട്ടം’ വ്യാപകദുരന്തങ്ങളും, കുടുംബത്തകര്‍ച്ചകളും വിവാഹമോചനവും അസമാധാനവുമെല്ലാം നമ്മുടെ സമൂഹത്തില്‍ സൃഷ്ടിക്കുന്നു.

മദ്യപാനവും പുകവലിയും കഞ്ചാവും മാത്രമാണ് ദുഃശീലങ്ങള്‍ എന്നു വിശ്വസിക്കുകയും വിവാഹേതരബന്ധങ്ങളും വിവാഹപൂര്‍വബന്ധങ്ങളും ‘മികവാ’ണെന്നും ‘സ്മാര്‍ട്്ശീല’ങ്ങളാണെന്നും ചിന്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സമൂഹം സ്വയം ഒരുക്കുന്ന കുരുക്കിലേക്കാണ് സുബോധമില്ലാതെ നീങ്ങുന്നത്. സമാധാനക്കേടും ജീവിതത്തിന്റെ തകര്‍ച്ചയും മാത്രമാണ് ‘വേലിചാട്ട’ത്തിന്റെ ഉറപ്പുള്ള റിസള്‍ട്ട്.

വിവാഹേതരബന്ധത്തിന് കാരണം പലതാണ്. ‘ഞാന്‍ പങ്കാളിയില്‍നിന്നും പ്രതീക്ഷിച്ച കരുതലും സ്നേഹവും എനിക്കു ലഭിച്ചില്ല. ഉള്ളില്‍ സ്നേഹമുണ്ടാകാം. പ്രകടിപ്പിക്കാതെ ഞാനെങ്ങനെ അറിയും. ഞാന്‍ പരിചയപ്പെട്ട മറ്റൊരാള്‍ നിരന്തര കരുതലും അഭിനന്ദനവും സ്നേഹവുമെല്ലാം തന്നപ്പോള്‍ ഏതോ ഘട്ടത്തില്‍ മനസ്സ് കൈവിട്ടു’ എന്നു പറയുന്നവരുണ്ട്. പ്രകടിപ്പിക്കാത്ത സ്നേഹം, കരുതല്‍ എല്ലാം ഒരു വില്ലനാണ്.

തക്കസമയത്ത് സ്വന്തം സ്വഭാവം തിരിച്ചറിഞ്ഞ് മാറ്റിയില്ലെങ്കില്‍ സ്നേഹം കുറഞ്ഞ് പൊരുത്തക്കേടുകള്‍ ആരംഭിക്കും. ഈഗോ ശക്തമാകും. മനസ്സുകള്‍ തമ്മിലകലും. ചിലര്‍ക്കിടയില്‍ കുടുംബപരവും സാമ്പത്തികവുമായ തര്‍ക്കങ്ങള്‍ തുടര്‍ക്കഥകളാകും. ‘കീരിയും പാമ്പും’ കളികള്‍ക്കിടയില്‍ ചീത്തവിളികളും ഏറ്റുമുട്ടലുകളും ‘ആംഗ്രി ബേബീസ്’ നിര്‍ബാധം തുടരും. ഇപ്രകാരമുള്ള നിരന്തരപ്രശ്നങ്ങള്‍ മൂലം അസ്വസ്ഥമാകുന്ന മനസ്സ് പങ്കാളിയെ അറിയാതെ വെറുത്തുപോകും. ആശ്വാസം തേടി സുഹൃത്തുക്കളോട് പ്രശ്നങ്ങള്‍ പങ്കുവെച്ചു തുടങ്ങും. നിങ്ങളെ കേള്‍ക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന ആ ആണ്‍-പെണ്‍ സുഹൃത്ത് എന്റെ വേവ്ലെങ്ത്തിലാണെന്ന തോന്നലിലും സഹതാപതരംഗത്തിലും വിഷമം പറയുന്നയാളും കേള്‍ക്കുന്നയാളും തമ്മില്‍ ഒരു ‘ഇത്’ അറിയാതെ അവര്‍ക്കിടയില്‍ സൃഷ്ടിക്കപ്പെടാം. ഇവരുടെ ‘കാര്‍ കൗണ്‍സലിങ്ങും ‘കോഫി ഷോപ്പ് കൗണ്‍സലിങ്ങും’ ‘റോഡ് സൈഡ് കൗണ്‍സലിങ്ങു’മെല്ലാം അവര്‍ക്കിടയില്‍ തോന്നിയ ആ ‘എന്തോ ഒരു ഇത്’ ഫീലിങ്ങിനെ അടുപ്പമായി വളര്‍ത്താം. ഇങ്ങനെ ‘അറിയാത്ത പണി’ ചെയ്ത്
‘പണി’യായവര്‍ നിരവധി. സഹതാപ പ്രണയരോഗം.

കുടുംബജീവിതത്തിലെ ലൈംഗികപൊരുത്തക്കേടുകളും ലൈംഗികപരീക്ഷണങ്ങള്‍ക്കുള്ള അഭിവാഞ്ഛയും മനസ്സില്‍ ഗൂഢമായി കിടക്കുന്ന ലൈംഗികാഭിനിവേശവുമാണ് മൂല്യബോധത്തിന്റെ മതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ മറ്റു ചിലരെ പ്രേരിപ്പിക്കുന്നത്. ‘ഉദാത്ത സ്നേഹം’ എന്നൊക്കെ പറഞ്ഞടുക്കുന്ന സ്ത്രീ-പുരുഷ മനസ്സില്‍ യഥാര്‍ഥത്തില്‍ സ്നേഹമായിരുന്നില്ല എന്ന് രണ്ടാളും പരസ്പരം വെളിപ്പെടുത്തണമെന്നുമില്ല.

ആകര്‍ഷണത്തിന് പ്രായമില്ല… പദവിയില്ല… കാരണം മനുഷ്യമനസ്സ് എന്നും ചെറുപ്പമാണ്. ശരീരത്തിനു പ്രായമാകുമ്പോഴും മനസ്സിനു കൗമാരംതന്നെയെന്നത്, നിശ്ശബ്ദ് എന്ന ഹിന്ദി ചലച്ചിത്രത്തില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ച വൃദ്ധനായ കഥാപാത്രത്തിന് 18 വയസ്സുള്ള ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആകര്‍ഷണത്തില്‍ വ്യക്തം. ആര്‍ക്കും ആരോടും എപ്പോള്‍ വേണമെങ്കിലും അടുപ്പവും പ്രണയവും തോന്നാം… നിരന്തരസമ്പര്‍ക്കത്തിലൂടെ. ഏതു സൗഹൃദത്തിലും ബന്ധത്തിലും ‘അഞ്ചടി അഞ്ചിഞ്ച് അകലം’ ഫോര്‍മുലയും വിവേകവും പാലിച്ചില്ലെങ്കില്‍ ‘അറിയാതെ’ ‘പറയാതെ’ സംഭവിക്കുന്ന ചില ശാരീരിക മൃദുസ്പര്‍ശനങ്ങള്‍പോലും മാനസിക അടുപ്പം വര്‍ധിപ്പിച്ചേക്കാം. കുട്ടികളിലും ടീനേജേഴ്സിനും യുവതീയുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ‘അഞ്ചടി അഞ്ചിഞ്ച്’ ഫോര്‍മുല ബാധകം. അവിഹിതബന്ധം ഒരിക്കലും നന്മ സമ്മാനിക്കില്ല. ഒടുക്കം നാശത്തിലായിരിക്കും എന്നു തിരിച്ചറിയുക.

ആത്മീയ അടിത്തറയോടെ മൂല്യബോധത്തിന്റെ ചിറകില്‍, പരസ്പരസ്നേഹത്തിന്റെയും പങ്കുവെക്കലിന്റെയും മനസ്സിലാക്കലിന്റെയും വിശ്വസ്തതയുടെയും തണലില്‍ ഭാര്യാ-ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ദാമ്പത്യധര്‍മം അനുഷ്ഠിച്ച് ജീവിക്കാന്‍ തയ്യാറാകുക എന്നതു മാത്രമാണ് ഏക പോംവഴി. പങ്കാളിക്ക് ‘മറ്റാരോടോ’ ഒരു ബന്ധമോ അടുപ്പമോ, ഉണ്ടെന്നു തോന്നിയാലോ കണ്ടെത്തിയാലോ തകരരുത്. സമചിത്തതയോടെ തുറന്നു സംസാരിക്കുക. സംശയം മനസ്സില്‍ നിറഞ്ഞുപൊട്ടുന്നതിലും നല്ലത് മനസ്സു പതറാതെ, അലമ്പും അടിയുമുണ്ടാക്കാതെ, ഉള്ളിലുള്ള നൊമ്പരം പങ്കാളിയോട് പങ്കുവെച്ച്, കൂടുതല്‍ സ്നേഹത്തോടെ, ക്ഷമയോടെ അയാളെ /അവളെ നിങ്ങളിലേക്ക് തിരികെ കൊണ്ടുവരിക.

(വിപിന്‍ വി. റോള്‍ഡന്റിന്റെ ജീവിത വിജയത്തിലേക്ക് ഒരു യു ടേണ്‍ എന്ന പുസ്തകത്തില്‍ നിന്ന്)

marriage tips: tallest second finger legs ladies
Posted by
23 September

വിവാഹം കഴിയ്ക്കാന്‍ ഒരുങ്ങുന്ന യുവാക്കളുടെ ശ്രദ്ധയ്ക്ക്; കാലിലെ രണ്ടാം വിരലിന് നീളം കൂടിയ പെണ്ണിനെ കെട്ടിയാല്‍

വിവാഹം ആലോചിയ്ക്കുന്ന പെണ്‍കുട്ടിയുടെ സ്‌കൂള്‍ കോളേജ് കാലം മുതലുള്ള കഥകള്‍ മുതല്‍ സ്വഭാവം, കുടുംബ മഹിമ തുടങ്ങി വളരെയധികം കാര്യങ്ങള്‍ ശ്രദ്ധിച്ചാണ് പുരുഷന്‍മാര്‍ പെണ്ണുകെട്ടാന്‍ ഒരുങ്ങുന്നത്. ഇല്ലെങ്കില്‍ പണി കിട്ടുന്ന വഴി അറിയില്ലെന്നാണ് ഇവരുടെ പക്ഷം.

പെണ്‍കുട്ടിയുടെ കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതു സൂക്ഷിച്ചു വേണം എന്ന് ആണമക്കള്‍ക്ക് മിക്ക അമ്മമാരും പറഞ്ഞു കൊടുക്കാറുണ്ട്. എന്തുകൊണ്ടാണ് അമ്മമാര്‍ ഇങ്ങനെ പറയുന്നത്. ഇതാ അതിന്റെ കാരണം.

ചില സ്ത്രീകളില്‍ രണ്ടാം വിരല്‍ മറ്റു വിരലുകളെ അപേക്ഷിച്ച് നീളം കൂടുതലായിരിക്കും. രണ്ടാം വിരല്‍ നീളം കൂടിയതാണെങ്കില്‍ ഇത്തരം സ്ത്രീകള്‍ ഏറ്റെടുത്ത ജോലികള്‍ ചെയ്തു തീര്‍ക്കുന്നവരായിരിക്കും. എന്നാല്‍ കുടുംബ ജീവിതത്തില്‍ ഇവര്‍ പുരുഷന്മാര്‍ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തും. ആര്‍ക്കും കീഴ്‌പ്പെടാന്‍ തയാറാകുകയോ മറ്റുള്ളവരുടെ മേധാവിത്വം സഹിക്കുകയോ ഇല്ല. മാത്രമല്ല മറ്റുള്ളവരെ ഭരിക്കുന്ന സ്വഭാവവും ഇവര്‍ക്കുണ്ട്. ഇവര്‍ എന്തുവന്നാലും പുരുഷന്മാര്‍ക്ക് വിധേയപ്പെടില്ല എന്നാണ് പഴമക്കാരുടെ പറച്ചില്‍.

ഇനി ഇക്കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ കാലിന്റെ രണ്ടാം വിരലിനു നീളം കൂടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച് നിങ്ങള്‍ക്കും പരീക്ഷിച്ചു നോക്കാം.

eco friendly pads made from waste fibre
Posted by
21 September

വാഴനാര് കൊണ്ടുള്ള സാനിറ്ററി പാഡുമായി സാഥി സ്റ്റാര്‍ട്ട്്അപ്പ്; വിലയോ രണ്ട് രൂപ

അഹമ്മദാബാദ്: വാഴനാര് കൊണ്ട് കരകൗശല ഉല്‍പന്നങ്ങള്‍ മാത്രമല്ല, സാനിറ്ററി പാഡും നിര്‍മ്മിക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് എംഐടി ബിരുദധാരിയായ അമൃത സൈഗാളും സഹപ്രവര്‍ത്തക ക്രിസ്റ്റിന്‍ കഗെട്‌സും. ‘സാഥി’ എന്ന പേരില്‍ തുടങ്ങിയ സ്റ്റാര്‍ട്ടപ്പിലൂടെയാണ് ഇവര്‍ പദ്ധതി നടപ്പിലാക്കുക. എംഐ ടിയിലെ സഹപാഠികളായ ഗ്രേസ് കെയിന്‍, അശുതോഷ് കുമാറും സാക്കറി റോസും സ്റ്റാര്‍ട്ടപ്പിന് പിന്തുണയുമായി കൂടെയുണ്ട്. ഹാര്‍വാര്‍ഡില്‍ നിന്നും എംബിഎ പൂര്‍ത്തിയാക്കിയ ആളാണ് അമൃത.
കര്‍ഷകരെ സംബന്ധിച്ചിടത്തോളം വാഴനാര് ഒരു പാഴ്് വസ്തുവാണ്. എന്നാല്‍ ഇത് നല്ലൊരു അസംസ്‌കൃത വസ്തുവാണെന്ന് തെളിയിച്ചു കഴിഞ്ഞു.

ഒരേസമയം നാല് പാഡുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുന്ന മെഷീന്‍ 500 യുഎസ് ഡോളറിന് (ഏതാണ്ട് 34,000 രൂപ) കുടില്‍ വ്യവസായം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനി നല്‍കും. സാനിറ്ററി പാഡ് നിര്‍മ്മിക്കാനുള്ള വാഴ നാരുകള്‍ അടക്കമുള്ള അസംസ്‌കൃത വസ്തുക്കളും കമ്പനി നല്‍കും. 30,000 പാഡുകള്‍ നിര്‍മ്മിക്കാനുള്ള മെറ്റീരിയലുകള്‍ക്ക് 650 ഡോളറാണ് വില. 1.35 രൂപയാണ് രു പാഡ് ഉണ്ടാക്കാനുള്ള ആകെ ചെലവ്. രണ്ട് രൂപയ്ക്കാണ് പാഡ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ആര്‍ത്തവ സമയത്ത് സാമ്പത്തിക പരാധീനത മൂലം സാനിറ്ററി പാഡ് ഇല്ലാതെ വിഷമിക്കുന്ന സ്ത്രീകള്‍ക്ക് ഒരു ശാശ്വത പരിഹാരമെന്ന അമൃതയുടെ ശ്രമമാണ് വാഴനാര് പാഡിലേക്കെത്തിയത്. 2012ലാണ് അമൃത ഇതിനായി ശ്രമം തുടങ്ങിയത്. പിന്നീട് ഇന്ത്യയിലെത്തിയ ക്രിസ്റ്റീന്റെ സഹായം കൂടിയായതോടെ സംഗതി യാഥാര്‍ഥ്യമായി.

അഹമ്മദാബാദിലെ കൃഷിത്തോട്ടത്തില്‍ നിന്നാണ് പാഡിനായി വാഴനാര് വാങ്ങുന്നത്. നഗരത്തിലെയും ഗ്രാമത്തിലെയും സ്ത്രീ വ്യവസായകരെ പ്രോത്സാഹിപ്പിക്കുക എന്നൊരു ലക്ഷ്യവും സാഥി പാഡിന് പിന്നിലുണ്ട്.

fashion demand for designer sarees
Posted by
06 September

ഓണത്തിന് ഡിസൈനര്‍ സാരികള്‍ക്ക് ഡിമാന്‍ഡ്

ഓണമെന്നാല്‍ ഓണക്കോടി കൂടിയാണ്. അതും കസവുകരയുള്ള കേരളസാരികള്‍.തെയ്യം മുതല്‍ ആഫ്രിക്കന്‍ ഡിസൈന്‍വരെ കലാകാരന്റെ കൈകളില്‍ വിരിയുന്നു.കരയിലും കസവിലും പുത്തന്‍ പരീക്ഷണങ്ങള്‍ വിടരുന്നു.

മലയാളികള്‍ ഇത് വരെ കണ്ടിട്ടില്ലാത്ത വ്യത്യസത്മായ ഡിസൈനര്‍ സാരികളാണ് വിപണിയില്‍ ലഭ്യമാകുന്നത്.പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഡിസൈനര്‍ സാരികള്‍ക്കാണ് ഇത്തവണ ഡിമാന്‍ഡ്.ഈജിപ്ഷ്യന്‍ ഡിസൈന്‍ തൊട്ട് ആഫ്രിക്കന്‍ ഡിസൈന്‍ വരെ കസവുകളില്‍ പരീക്ഷിക്കുന്നു.

കലങ്കാരി ഡിസൈന്‍സ് മ്യൂറല്‍ ഡിസൈന്‍സ് എന്നിവയ്ക്കാണ് ആവശ്യക്കാരേറെ.500 രൂപ മുതലാണ് ഡിസൈനര്‍ സാരികള്‍ വിപണിയില്‍ ലഭ്യമാകുന്നത്.ഓണമെത്തിയതോടെ പരമ്പരാഗത വേഷങ്ങള്‍ക്കാണ് ഡിമാന്‍ഡ് അതിനൊപ്പം വ്യത്യസ്തമായ പരീക്ഷണങ്ങളും കൂടെ ചേര്‍ത്താല്‍ ആവശ്യക്കാരേറും.

Fruits for hair growth
Posted by
04 September

തലമുടി വളരാന്‍ പഴങ്ങള്‍ കഴിയ്ക്കാം

പെണ്ണഴകില്‍ എപ്പോഴും സ്ഥാനം നീളന്‍ തലമുടിയ്ക്കു തന്നെയാണ്. എന്നാല്‍ കാലം മാറി, ആഹാരരീതി മാറിയതോടെ അത് തലമുടിയുടെ വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. തലമുടി വളര്‍ച്ചയ്ക്ക് നല്ല ഭക്ഷണമാണ് ആവശ്യം. ഭക്ഷണരീതി മാറ്റിയാല്‍ തന്നെ തലമുടി തഴച്ചുവളരും. തലമുടി വളരാന്‍ സഹായിക്കുന്ന പഴങ്ങള്‍ ഏതൊക്കെയെന്നറിയാം.

സ്‌ട്രോബെറി

നിരവധി ഗുണങ്ങളുമുള്ള പഴങ്ങളിലൊന്നാണ് സ്‌ട്രോബെറി. കഷണ്ടിയെ പ്രതിരോധിക്കുകയും മുടിവളര്‍ച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകത്താല്‍ സമൃദ്ധമാണു സ്‌ട്രോബെറി. അതുകൊണ്ട് മുടികൊഴിച്ചില്‍ കലശലായിട്ടുള്ളവര്‍ സ്‌ട്രോബെറി കഴിക്കുന്നതു വളരെയധികം ഫലം ചെയ്യും.

ആപ്പിള്‍

ആന്‍ ആപ്പിള്‍ എ ഡേ കീപ്‌സ് ദ ഡോക്ടര്‍ എവേ എന്നത് മുടിയുടെ കാര്യത്തില്‍ വളരെയധികം ശരിയാണ്. ഫൈബര്‍, ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍ എന്നിവയാല്‍ നിറഞ്ഞ ആപ്പിള്‍ മുടികൊഴിച്ചില്‍ ഇല്ലാതാക്കും. ഇനി ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിള്‍ ദിവസവും കഴിക്കാം.

മുന്തിരി

മുന്തിരിയില്‍ ആന്റിഓക്‌സിഡന്റുകള്‍, വിറ്റാമിനുകള്‍, നാച്ചുറല്‍ ഷുഗര്‍ എന്നിവ ധാരാളം അടങ്ങിയ പഴങ്ങളിലൊന്നാണ്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്തിരി മുടികൊഴിച്ചില്‍ തടയും, കൂടാതെ ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും.

വാഴപ്പഴം

സുലഭമായി കിട്ടുന്ന ഒന്നാണു വാഴപ്പഴം. കുറഞ്ഞ ചിലവില്‍ കിട്ടുന്നതായതുകൊണ്ട് അതിന്റെ ഗുണമേന്മയെക്കുറിച്ച് ഇപ്പോഴും വലിയ ധാരണയില്ല. പൊട്ടാസ്യം, വിറ്റാമിന്‍ ബി, മഗ്‌നീഷ്യം, ഫൈബര്‍ തുടങ്ങി അനേകം സവിശേഷതകളുള്ള പഴമാണു വാഴപ്പഴം. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണിത്. മുടി കൊഴിച്ചില്‍ കുറയുമെന്നു മാത്രമല്ല തഴച്ചു മുടി വളരാനും ബെസ്റ്റ് ആണു വാഴപ്പഴം.

ഓറഞ്ച്

വാഴപ്പഴം പോലെ തന്നെ അനേകം ഗുണമേന്മകളാണു ഓറഞ്ചിനും ഉള്ളത്. വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍, ഫ്‌ലാവനോയിഡ്‌സ്, ബീറ്റാ കരോട്ടിന്‍, മഗ്‌നീഷ്യം, ഫൈബര്‍, മിനറല്‍സ് എന്നിങ്ങനെ എണ്ണിയാല്‍ തീരാത്തത്ര സവിശേഷതകളാണ് ഓറഞ്ചിനുള്ളത്. മുടി കൊഴിച്ചില്‍ മൂലം ദുരിതം അനുഭവിക്കുന്നവര്‍ ഓറഞ്ച് ശീലമാക്കുന്നതും അവരില്‍ മാറ്റമുണ്ടാക്കും.