പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍
Posted by
20 September

പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍

വിവാഹം കഴിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്റെ കീഴില്‍ കഴിഞ്ഞ് കൂടണം എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്നും മാറി രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമുള്ള വിവാഹ ജീവിതമാണ് ഇന്ന് എല്ലാലരുടെയും സങ്കല്‍പം. ഇവിടെ ഭാര്യ എന്നത് കുട്ടികളെ പ്രസവിക്കാനോ ഭര്‍ത്താവിന്റെ കാര്യം നോക്കാനോ മാത്രമുള്ള ഒരാളല്ല. ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണെന്ന ചിന്ത പുതിയ കാലത്തെ യുവാക്കളില്‍ വളര്‍ന്ന് വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഭാവിവരനെ കുറിച്ചുള്ള പ്രധാന സങ്കല്‍പങ്ങള്‍ ഇതാണ്.

എല്ലാ സ്ത്രീകളും ഒരു പോലെ ആഗ്രഹിക്കുന്ന ഒന്നാണ് സ്‌നേഹവും കരുതലും. മനസ്സില്‍ സ്‌നേഹം ഒളിപ്പിച്ച് നടക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ ഹൃദയം കാണാന്‍ കഴിയില്ല. തുറന്ന് പ്രകടിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. സ്‌നേഹം അവള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിലൂടെയും കരുതലിലൂടെയുമാണ്. സുഖമില്ലാതിരിക്കുന്ന സമയത്തും, ഒറ്റക്കായിരിക്കുമ്പോഴും ഇടയ്ക്കിടെ വിളിച്ച് വിശേഷം തിരക്കുന്നതുമെല്ലാം ഒരു കുറച്ചിലായി കാണണ്ട.

നല്ല ഒരു ജോലിയും വരുമാനവും ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം കുറച്ച് സമ്പാദിക്കാനും കഴിയുന്ന വരുമാനം ഭര്‍ത്താവിനുണ്ടായിരിക്കണം. ഒരുപാട് ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും സ്വന്തമായി ഒരു വീടും വാഹനവും ഉണ്ടാവുക എന്നത് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. കൂട്ടുകുടുംബം എന്നതിന് പുറമെ സ്വകാര്യത ആഗ്രഹിക്കുന്നതാണ് മിക്ക സ്ത്രീകളും.

മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യുന്ന പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. പലപ്പോഴും പുരുഷനില്‍ ഏറ്റവും വെറുക്കുന്ന കാര്യവും ഇതാണെന്ന് പറയാം. ഇതൊന്നും വലിയ തെറ്റല്ലെന്ന് ചിന്തിക്കുന്നവരും ഉണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളും ഇത്തരം ദുശ്ശീലങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടതെല്ലാം ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്ന ഭാര്‍ത്താവായിരിക്കണം. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്ന ആളാവാണം പുരുഷന്‍. പ്രത്യേകിച്ചും അവധി ദിവസങ്ങളില്‍. ഒരുമിച്ചുള്ള യാത്രകള്‍, ഷോപ്പിംങ്, വല്ലപ്പോഴും പുറത്ത് നിന്നുള്ള ഭക്ഷണം, വര്‍ഷത്തിലൊരിക്കലെങ്കിലും ഉല്ലാസ യാത്ര എന്നിവയും പലരും ആഗ്രഹിക്കുന്നതാണ്. ചില യാത്രകളെങ്കിലും ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരില്‍ ഒതുങ്ങണം.

എന്തിനും ഏതിനും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുറ്റപ്പെടുത്തുന്ന ഭര്‍ത്താവിനെ ഒരിക്കലും സ്ത്രീ ഇഷ്ടപ്പെടില്ല. മറിച്ച് അവളെ ജോലിയിലോ പഠനത്തിലോ കലാരംഗത്തോ ചെറിയ പാചക പരീക്ഷണങ്ങളിലോ ഒക്കെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്ന ഭര്‍ത്താവ് അവള്‍ക്ക് പ്രിയപ്പെട്ടവനായിരിക്കും. എല്ലാ കാര്യത്തിലും ഭാര്യ മാത്രമാണ് ഉത്തരവാദി എന്ന രീതിയില്‍ പെരുമാറാതിരിക്കുക. അവള്‍ ചെയ്യുന്ന നല്ല കാര്യം കൂടി കണ്ടെത്തി പ്രശംസിക്കുക.

ഇനി ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകില്ല, ചില പൊടികൈകള്‍
Posted by
19 September

ഇനി ആര്‍ത്തവ ദിവസങ്ങളില്‍ നിങ്ങള്‍ക്ക് വേദനയുണ്ടാകില്ല, ചില പൊടികൈകള്‍

 

സ്ത്രീകളിലുണ്ടാവുന്ന സ്വഭാവികമായ ഒരു പ്രക്രിയയാണ് ആര്‍ത്തവം. ചിലര്‍ക്ക് ഈ കാലയിളവില്‍ കടുത്ത വേദന നേരിടേണ്ടി വരുന്നു.എന്നാല്‍ ഇതിനും ഇനി പരിഹാരമുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിന് രണ്ട് ദിവസം മുന്നേ മുതല്‍ ആര്‍ത്തവം തുടങ്ങി മൂന്നു ദിവസം വരെ ദിവസവും 500 മില്ലി ചുക്കുപൊടി കഴിക്കുന്നത് വേദനയ്ക് പരിഹാരമാണ്.

കൂടാതെ ഈ സമയത്ത് ചോക്ലേറ്റ് കഴിക്കുന്നതും ഏറ്റവും അനുയോജ്യമാണ്. ഇതൊരു കൗതുക സത്യമാണ്. ചോക്ലേറ്റ് ശരീരത്തില്‍ അടങ്ങിയിരിക്കുന്ന സെറാ ടോണിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും അതിലൂടെ മാനസിക നില സന്തുലിതമാക്കാനും സഹായിക്കുന്നു.

തുളസി, പുതിന തുടങ്ങിയവയുടെ ഇലകള്‍ ഇട്ട വെള്ളം തിളപ്പിച്ചു കുടിക്കുകയോ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യാം

ചൂടുപാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നതും ഈ സമയത്തെ വേദനകുറയ്ക്കാന്‍ സഹായിക്കും.

ആര്‍ത്തവ സമയത്ത് കാപ്പി കുടിക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും ആയതിനാല്‍ ഈ സമയത്തെ കാപ്പി കുടി ഒഴിവാക്കുക.

 

 

 

 

വിവാഹത്തിന് മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാം
Posted by
19 September

വിവാഹത്തിന് മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാം

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നിരിക്കേ ഇന്ത്യന്‍ ദമ്പതികള്‍ക്കിടയിലാണ് വിവാഹത്തോടെ ജീവിതം അപ്പാടെ മാറി എന്ന തോന്നല്‍ കൂടുതലായി കണ്ടു വരുന്നത്.

വിവാഹം എന്നത് മഹത്തരമായൊരു പ്രക്രിയയാണ്. രണ്ട് വഴികളിലൂടെ സഞ്ചരിച്ചിരുന്നവര്‍ ഒന്നായി ഒരു ജീവിതകാലം മുഴുവന്‍ ഒഴുകാന്‍ തുടങ്ങുന്നതിന്റെ ആരംഭം. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രതീക്ഷകള്‍ക്കൊപ്പം ഇത്തിരി മുന്‍കരുതല്‍ കൂടിയുണ്ടെങ്കില്‍ ദാമ്പത്യം സുഖകരമാകും. അതിനായി അറിഞ്ഞിരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ട്. ചില കുഞ്ഞുകുഞ്ഞു പ്രതിസന്ധികള്‍.

പലപ്പോഴും പ്രതീക്ഷയ്ക്കു വിപരീതമായ കാര്യങ്ങളാണ് വിവാഹജീവിതത്തില്‍ കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നിരിക്കേ ഇന്ത്യന്‍ ദമ്പതികള്‍ക്കിടയിലാണ് വിവാഹത്തോടെ ജീവിതം അപ്പാടെ മാറി എന്ന തോന്നല്‍ കൂടുതലായി കണ്ടു വരുന്നത്.

പ്രണയ വിവാഹമായാലും ശരി അറേഞ്ച്ഡ് മാര്യേജ് ആയാലും ശരി ഇന്ത്യന്‍ ദമ്പതികള്‍ കടന്നു പോകുന്ന മാറ്റങ്ങള്‍, അല്ലെങ്കില്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എല്ലാ സംസ്ഥാനത്തും ഏതാണ്ട് ഒരുപോലെയൊക്കെ തന്നെയാണ്. പൊതുവായ ചില സങ്കീര്‍ണതകള്‍ ഇതെല്ലാമാണ്.

ഇന്ത്യക്കാരുടെ ആഭരണഭ്രമം ചെറുതൊന്നുമല്ല. ദേഹം നിറയെ ആഭരങ്ങളുമായാണ് ഓരോ നവവധുവും പന്തലിലേക്കിറങ്ങുന്നത്. ഇഷ്ടമല്ലെങ്കില്‍ പോലും പലപ്പോഴും വിവാഹത്തിന്റെ അന്നും അതിനു ശേഷവും ആഭരങ്ങളണിയാന്‍ മിക്ക പെണ്‍കുട്ടികളും നിര്‍ബന്ധിതരാകാറുണ്ട്. ബന്ധുവീടുകളില്‍ വിരുന്നു പോകുമ്പോഴും ബന്ധുക്കള്‍ കാണാന്‍ വരുമ്പോഴും വീട്ടിലെ വിശേഷാവസരങ്ങളിലും സര്‍വാഭരണവിഭൂഷിതയായി നിന്നില്ലെങ്കില്‍ അമ്മായിഅമ്മയുടെ മുഖം കറുക്കുന്നത് കാണേണ്ടി വരും.

അസ്ഥിത്വ പ്രതിസന്ധിയാണ് മിക്ക പെണ്‍കുട്ടികളും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കല്യാണത്തിന് ശേഷം അവളുടെ പേര് തന്നെ ഭര്‍ത്താവിന്റേതാണ്. തന്റെ പേരിന് പിന്നില്‍ ചേര്‍ക്കുന്ന ഭര്‍ത്താവിന്റെ പേരിലാണ് പിന്നീട് അവളെ ലോകം കാണുന്നത്. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് പോകുന്നു എന്ന് പല പെണ്‍കുട്ടികള്‍ക്കും തോന്നുന്നതും അത് കൊണ്ട് തന്നെ.

സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം ചെന്ന് കയറിയ വീട്ടില്‍ കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. എല്ലാത്തിനും എല്ലാവരോടും സമാധാനം പറയേണ്ടി വരുന്ന അവസ്ഥ ചില്ലറ മാനസിക പ്രയാസങ്ങളൊന്നുമല്ല പെണ്‍കുട്ടികള്‍ക്കുണ്ടാക്കുന്നത്. അമ്മയെയും അമ്മായി അമ്മയെയും വേര്‍തിരിച്ച് കാണാതെ മരുമകള്‍ നോക്കിയാലും അമ്മായിഅമ്മയും അങ്ങനെ തന്നെ കണ്ടാലും ആ വേര്‍തിരിവ് കാണിക്കുന്നിടത്ത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാറുണ്ട്.

പരസ്പരം പ്രണിയിച്ചിരുന്നവര്‍ ആണെങ്കില്‍ പോലും വിവാഹശേഷം കാമുകനില്‍ നിന്നും കാമുകിയില്‍ നിന്നും ഭര്‍ത്താവും ഭാര്യയുമായി പ്രൊമോഷന്‍ കിട്ടുന്നതോടെ ഇരുവരിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കളിച്ചു ചിരിച്ചു നടന്നിടത്ത് നിന്ന് പക്വതയും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വരുമ്പോള്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിക്കുക . പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തില്‍. ആ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നതും ദമ്പതികള്‍ക്കിടയില്‍ കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്.

രണ്ടു പേര്‍ക്കും ജോലിയുണ്ടെങ്കിലും വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ആരുടെ ഉത്തരവാദിത്വമാണ് എന്നതിന്റെ പേരിലും പലപ്പോഴും പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഒരു കുടുംബമായി കഴിഞ്ഞാല്‍ അവിടുത്തെ കാര്യങ്ങള്‍ നോക്കേണ്ടത് രണ്ടു പേരുടെയും ഉത്തരവാദിത്തമായി കണ്ടു സന്തോഷത്തോടെ സ്വീകരിച്ചാല്‍ തീരാവുന്നതേ ഉള്ളു ആ പ്രശ്‌നം.

അമ്മായിഅമ്മമരുമകള്‍ പോരാട്ടം മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലും സംഭവിക്കുന്നതാണ്. ഇതിന്റെ ഇടയില്‍ കുടുങ്ങി ആരുടെ ഭാഗം നില്‍ക്കണമെന്ന് അറിയാത്ത ആശയക്കുഴപ്പമാണ് പുരുഷന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

സ്വന്തം വീടിനേയും വീട്ടുകാരെയും മിസ് ചെയ്യുന്നതാണ് പെണ്‍കുട്ടികളെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്‌നം. കാണണമെന്ന് തോന്നുമ്പോഴൊക്കെ അവരുടെ അടുത്തേക്ക് ഓടി ചെല്ലാന്‍ കഴിയാത്തത് കുറച്ചൊന്നുമല്ല അവളെ മനഃസംഘര്‍ഷത്തിലാക്കുന്നത്.

പെണ്ണുങ്ങള്‍ക്ക് പിഴവ് പറ്റുന്നത് ഇങ്ങനെയൊക്കെ
Posted by
13 September

പെണ്ണുങ്ങള്‍ക്ക് പിഴവ് പറ്റുന്നത് ഇങ്ങനെയൊക്കെ

ഇണയുടെ വൈകാരികാവശ്യങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് തന്റെ വൈകാരികാവശ്യങ്ങളും കാഴ്ചപ്പാടുകളുമെന്ന തിരിച്ചറിവിന്റെ അഭാവമാണ് സ്ത്രീപുരുഷബന്ധങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാകുന്നതിനുള്ള മുഖ്യകാരണം. ഈ വസ്തുത മനസ്സിലാക്കാതെയുള്ള പെരുമാറ്റം ഇണയുടെ വികാരങ്ങളെ എന്തുമാത്രം വ്രണപ്പെടുത്തുമെന്നതിനെക്കുറിച്ച് മിക്ക സ്ത്രീപുരുഷന്മാരും ഒരുപോലെ അജ്ഞരാണ്. ഒട്ടും മനഃപൂര്‍വമല്ലാതെയുള്ളവയാണ് ഇത്തരം പെരുമാറ്റങ്ങളെങ്കിലും അവ ഇണയിലുളവാക്കുന്ന നീരസം പലപ്പോഴും മറുപക്ഷത്തിന്റെ സങ്കല്പത്തിലും എത്രയോ അപ്പുറമായിരിക്കും.

പ്രാഥമിക വൈകാരികാവശ്യങ്ങളുടെ പൂര്‍ത്തീകരണത്തില്‍ ഇണയുടെ ഭാഗത്തുനിന്നും അവഗണനയുണ്ടെന്ന തോന്നല്‍ ആണിന്റെയും പെണ്ണിന്റെയും മനസ്സിനെ ഒരുപോലെ വേദനിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്യും. തങ്ങളുടെ ചില പ്രത്യേക ആശയവിനിമയ രീതികള്‍ ആണുങ്ങളുടെ ‘ഈഗോ’ അഥവാ ഞാനെന്ന ഭാവത്തെ എത്രമാത്രം അപകടകരമായ നിലയിലാണ് നിലംപരിശാക്കുന്നതെന്ന് സ്ത്രീകള്‍ അറിഞ്ഞുകൊള്ളണമെന്നില്ല.

സ്ത്രീ അവളുടെ വൈകാരികാവസ്ഥയെ പുരുഷന്റെ മുന്നില്‍ അതിന്റെ പൂര്‍ണതയില്‍ പ്രകടിപ്പിക്കുന്നതിനുവേണ്ടി മാത്രമായിരിക്കാം ഒരുപക്ഷേ, അത്തരമൊരു സമീപനം സ്വീകരിക്കുന്നത്. പക്ഷേ, സ്ത്രീയുടെ ഈവിധമുള്ള പെരുമാറ്റം എത്ര സദുദ്ദേശ്യപരമാണെങ്കില്‍ത്തന്നെയും നേര്‍വിപരീതഫലമാണ് പുരുഷനില്‍ ഉളവാക്കുക. പുരുഷനുമായുള്ള ആശയവിനിമയത്തില്‍ സ്ത്രീയുടെ ഭാഗത്തുനിന്ന് സംഭവിക്കാനിടയുള്ള സര്‍വസാധാരണമായ ചില പിഴവുകള്‍ വിശദീകരിക്കാം.

എന്നെത്തല്ലണ്ടമ്മാവാ

ആണിന്റെ സ്വഭാവമൊന്നു ‘നന്നാക്കിക്കളയാമെന്ന’ പ്രതീക്ഷയിലും വിശ്വാസത്തിലുമാണ് മിക്ക പെണ്ണുങ്ങളും ആണുങ്ങളെ ഗുണദോഷിക്കുകയും ഉപദേശിക്കുകയുമെല്ലാം ചെയ്യാറുള്ളത്. എന്നുവെച്ചാല്‍ പുരുഷന്മാര്‍ തങ്ങള്‍ ചിന്തിക്കുന്നതുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ സംഗതികളെല്ലാം ശുഭമായിത്തീരുമെന്ന് അവര്‍ കരുതുന്നു. പക്ഷേ, മുന്‍പു പല പ്രാവശ്യം പറഞ്ഞിട്ടുള്ളതുപോലെ പുരുഷന്‍ പുരുഷനും സ്ത്രീ സ്ത്രീയുമാണല്ലോ. പുരുഷനു പുരുഷന്റേതായ രീതിയിലല്ലേ ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമൊക്കൂ.

അതുകൊണ്ട് സ്ത്രീയുടെ തികച്ചും സദുദ്ദേശ്യപരമായ ഉപദേശങ്ങളും ശാസനകളും കേള്‍ക്കുമ്പോള്‍ പോലും പുരുഷനു തോന്നുക അവള്‍ തന്റെ കഴിവുകളെ അംഗീകരിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യുന്നില്ലെന്നാണ്. ‘എന്നെത്തല്ലണ്ടമ്മാവാ ഞാന്‍ നന്നാവില്ല’ എന്ന് പണ്ടു പറഞ്ഞ അനന്തരവന്റെ മനോഭാവത്തോടെയായിരിക്കും ഇത്തരം പെരുമാറ്റങ്ങളോട് അധിക പുരുഷന്മാരും പ്രതികരിക്കുക.

സ്വീകാര്യതയുടെ പ്രശ്‌നം സ്വന്തം വിഷമങ്ങളും പ്രയാസങ്ങളും അതേപടി പുരുഷനു മുന്നില്‍ അവതരിപ്പിച്ചാല്‍ അതുവഴി പുരുഷന്റെ സ്വഭാവങ്ങള്‍ പ്രസ്തുത ബുദ്ധിമുട്ടുകളെയെല്ലാം അകറ്റത്തക്കവിധത്തില്‍ മാറ്റിയെടുക്കുകയോ പരിഷ്‌കരിച്ചെടുക്കുകയോ ചെയ്യാമെന്ന് അവള്‍ പ്രത്യാശിക്കുന്നു.

പക്ഷേ, ഇവിടെ പുരുഷനു തോന്നുന്നതോ? തന്നെ ഒരു വ്യക്തിയെന്ന നിലയ്ക്കുള്ള എല്ലാ ശക്തിദൗര്‍ബല്യങ്ങളോടെയും സ്വീകരിക്കാന്‍ തയാറാകുന്നതിനു പകരം തന്റെ ദൗര്‍ബല്യങ്ങളെയോ വീഴ്ചകളെയോ മാത്രം എടുത്തുകാണിച്ചു വിലയിടിക്കുന്ന പ്രവണതയാണ് സ്ത്രീയുടേതെന്ന് പുരുഷന്‍ തെറ്റിദ്ധരിക്കും. സ്വാഭാവികമായും പുരുഷന്റെ പ്രതികരണവും നിഷേധാത്മകമായിരിക്കുമല്ലോ.

എന്തു ചെയ്താലും തൃപ്തയാകാത്തവള്‍?

സ്ത്രീക്കുവേണ്ടി എന്തെല്ലാം ചെയ്തുവോ അതെല്ലാം മറക്കുകയോ അവഗണിക്കുകയോ ചെയ്തുകൊണ്ട് ചെയ്യാത്ത കാര്യങ്ങളെ മാത്രം പെരുപ്പിച്ചു പുരുഷനോട് സംസാരിക്കുന്ന പ്രവണത ചില സ്ത്രീകളില്‍ കാണാറുണ്ട്. ചെയ്യാത്ത കാര്യങ്ങളെ ഓര്‍മിപ്പിക്കുമ്പോള്‍ പുരുഷന്‍ കൂടുതല്‍ ഊര്‍ജസ്വലമായും ക്രിയാത്മകമായും കാര്യങ്ങളെ സമീപിക്കുമെന്ന് സ്ത്രീ കരുതുന്നു. പക്ഷേ, സ്ത്രീക്കുവേണ്ടി എന്തുതന്നെ ചെയ്താലും, എത്ര കഷ്ടപ്പാടുകള്‍ സഹിച്ചാലും, അതെല്ലാം പുരുഷന്റെ ഉത്തരവാദിത്വമല്ലേ എന്നും അതുകൊണ്ടുതന്നെ ഒരു നന്ദിപ്രകടനത്തിന്റെയോ പ്രത്യേകാംഗീകാരത്തിന്റെയോ കാര്യമില്ലെന്നും സ്ത്രീ കരുതുന്നതായി പുരുഷന്‍ ധരിച്ചേക്കാം.

ഈ ധാരണ പുരുഷനെ നിരാശനാക്കുമെന്നു മാത്രമല്ല, കൂടുതല്‍ ചെയ്യാനുള്ള അവന്റെ മനഃസ്ഥിതിയെ പ്രതികൂലമായി ബാധിക്കുകയും ചെയ്‌തേക്കാം. സ്ത്രീ പ്രതീക്ഷിക്കുന്നതിനു നേര്‍വിപരീതമായി സമ്പൂര്‍ണ നിഷ്‌ക്രിയത്വത്തിലേക്കായിരിക്കും ഈവിധത്തിലുള്ള അവളുടെ പെരുമാറ്റം പുരുഷനെ നയിക്കുക.
ഞാനെന്താ, സ്‌കൂള്‍കുട്ടിയോ…! അധ്യാപികമാര്‍ സ്‌കൂള്‍കുട്ടികളോടെന്നപോലെയോ അമ്മമാര്‍ കൊച്ചു കുട്ടികളോടെന്നപോലെയോ പുരുഷനെ അതു ചെയ്യരുത്, ഇതു ചെയ്യരുത് എന്ന മട്ടില്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന ചില സ്ത്രീകളുടെ സ്വഭാവം മിക്ക പുരുഷന്മാരെസ്സംബന്ധിച്ചിടത്തോളവും വളരെ അരോചകമായിരിക്കും. പുരുഷനോടുള്ള അമിത ശ്രദ്ധയോ സ്‌നേഹമോ ആയിരിക്കാം ഒരുപക്ഷേ, പുരുഷനെ നിയന്ത്രിക്കുന്ന വിധത്തില്‍ പെരുമാറാനോ ചിലപ്പോഴെങ്കിലും ശാസനാസ്വരത്തില്‍ സംസാരിക്കാന്‍ പോലുമോ സ്ത്രീയെ പ്രേരിപ്പിക്കുന്നത്.

സംഗതികളുടെ കിടപ്പ് ഇങ്ങനെയെല്ലാമാണെങ്കിലും ഇത്തരത്തിലുള്ള സമീപനം പുരുഷനില്‍ അപകര്‍ഷതാബോധം ഉണര്‍ത്തുന്നതിനു കാരണമായേക്കാം. സ്ത്രീയുടെ മുന്നില്‍ എല്ലാം തികഞ്ഞ ഹീറോ ചമയാനായിരിക്കും അധിക പുരുഷന്മാരുടെയും ഉള്ളിന്റെയുള്ളിലെ ആഗ്രഹമെന്ന് നേരത്തേ പറഞ്ഞുവല്ലോ. സ്ത്രീയുടെ ഭാഗത്തുനിന്ന് ഈ ആഗ്രഹത്തെ ഹനിക്കുന്ന വിധത്തിലുള്ള ഏതു പെരുമാറ്റവും പുരുഷനില്‍ മാനസികമായ അകല്‍ച്ചയുണ്ടാക്കും.

അതിവൈകാരികത ചോദ്യശരങ്ങളാകുമ്പോള്‍ മാനസികമായി കടുത്ത സമ്മര്‍ദമനുഭവിക്കുന്ന നേരങ്ങളില്‍ സ്ത്രീകളുടെ സംസാരരീതി പലപ്പോഴും അതിവൈകാരികതയുടെ കുത്തൊഴുക്കാകാറുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചിരുന്നത് വായനക്കാര്‍ മറന്നുകാണില്ലല്ലോ. സമ്മര്‍ദങ്ങള്‍ സംസാരിച്ചു തീര്‍ക്കുന്ന പ്രകൃതമാണ് സ്ത്രീകളുടേത്.

ഇത്തരം സംസാരത്തിന്റെ പാരമ്യത്തില്‍ ‘ നിങ്ങള്‍ക്കതെങ്ങനെ ചെയ്യാന്‍ തോന്നി’, ‘അല്പമെങ്കിലും ബുദ്ധിയും വിവേകവുമുള്ള ആര്‍ക്കെങ്കിലും അങ്ങനെ പറയാനോ പ്രവര്‍ത്തിക്കാനോ തോന്നുമോ’ എന്ന മട്ടില്‍ മുനവെച്ച ചോദ്യങ്ങള്‍ സ്ത്രീ പുരുഷന്റെ നേരേ എയ്തുവിട്ടേക്കാം. തന്നെ ഒന്നിനും കൊള്ളാത്തവനാണെന്ന് സ്ത്രീ കരുതുന്നുവെന്ന തോന്നലാണ് ഇത്തരം കടുത്ത പ്രയോഗങ്ങള്‍ പുരുഷനിലുളവാക്കുക.

ആണെന്ന നിലയ്ക്കുള്ള തന്റെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന അത്തരം പ്രയോഗങ്ങള്‍ ഒരു പുരുഷനും ക്ഷമിക്കാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇത്തരം വാക്കുകള്‍ താന്‍ കരുതുന്നതിനെക്കാള്‍ എത്രയോ ഗുരുതരമായ, ഉണങ്ങാത്ത, മുറിവുകളാണ് പുരുഷന്റെ മനസ്സിലുണ്ടാക്കുകയെന്ന കാര്യത്തെക്കുറിച്ച് സ്ത്രീകള്‍ പലപ്പോഴും അജ്ഞരായിരിക്കുമെന്നുള്ളതാണ് വസ്തുത.

നിഷേധാത്മക ഇടപെടലുകള്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ പുരുഷന്‍ തീരുമാനമെടുക്കുകയോ മുന്‍കൈയെടുക്കുകയോ ചെയ്യുമ്പോള്‍ അതില്‍ ആവശ്യപ്പെടാതെ ഇടപെടുകയും അതിനെ തിരുത്താന്‍ പ്രേരിപ്പിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുന്ന പെണ്ണുങ്ങളുണ്ട്. പുറമേനിന്നുള്ള സുഹൃത്തുക്കളുടെയെല്ലാം അനുഭാവവും പ്രോത്സാഹനവും ലഭിക്കുന്ന ഒരു വിഷയത്തില്‍ സ്വന്തം ഇണയുടെ ഭാഗത്തുനിന്നുള്ള നിഷേധാത്മക ഇടപെടല്‍ പുരുഷനെ മാനസികമായി വല്ലാതെ നിര്‍വീര്യനാക്കും.

മറ്റുള്ളവരെല്ലാം പ്രോത്സാഹനത്തിന്റേതായ സമീപനം സ്വീകരിക്കുമ്പോള്‍ തന്റെ ഇണയില്‍നിന്നു മാത്രം പ്രോത്സാഹനം ലഭിക്കുന്നില്ലെന്നു മാത്രമല്ല, വിമര്‍ശനമാണല്ലോ ലഭിക്കുന്നതെന്ന ചിന്ത പുരുഷന്മാരെ അസ്വസ്ഥരാക്കും. കുടുംബജീവിതത്തില്‍ തന്റെയും കുടുംബത്തിന്റെയും കാര്യത്തില്‍ പുരുഷന്റെ കൂടുതല്‍ ശ്രദ്ധ വേണമെന്ന ആഗ്രഹം മാത്രമായിരിക്കാം സ്ത്രീയെ പുരുഷന്റെ കുടുംബബാഹ്യപ്രവര്‍ത്തനങ്ങളെയും പദ്ധതികളെയും വിമര്‍ശിക്കാന്‍ പ്രേരിക്കുന്നത്.

ഉദാഹരണത്തിന് സാമൂഹികപ്രവര്‍ത്തകനായ പുരുഷന് അവന്‍ എത്ര നിസ്വാര്‍ഥനും അര്‍പ്പണബോധമുള്ളവനുമാണെങ്കിലും ചിലപ്പോള്‍ ജീവിതപങ്കാളിയില്‍നിന്ന് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഇത്തരം വിമര്‍ശനങ്ങള്‍കൊണ്ട് സ്ത്രീ ഉദ്ദേശിച്ച അധികശ്രദ്ധ കിട്ടുകയുമില്ല പുരുഷന് തന്റെ പ്രവൃത്തികളിലുള്ള സംതൃപ്തി കുറയുകയും ചെയ്യുമെന്നതായിരിക്കും ഫലം. സ്ത്രീയില്‍നിന്നും ലഭിക്കുന്ന അഭിനന്ദനങ്ങള്‍ പുരുഷന്റെ പ്രാഥമിക വൈകാരികാവശ്യങ്ങളിലൊന്നാണെന്നിരിക്കേ, അതിനു കടകവിരുദ്ധമായ വിമര്‍ശനങ്ങള്‍ പുരുഷനെ നിര്‍വീര്യമാക്കുമെന്നത് തികച്ചും സ്വാഭാവികമാണല്ലോ.

( പി.കെ.എ. റഷീദിന്റെ സംതൃപ്തമായ സ്ത്രീപുരുഷ ബന്ധങ്ങള്‍ എന്ന പുസ്തകത്തില്‍ നിന്ന് )

സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്പുറ കഥകള്‍ വിശദമാക്കികൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍
Posted by
12 September

സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്പുറ കഥകള്‍ വിശദമാക്കികൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍

സ്ത്രീകളെ ക്രൂരമായ രീതിയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള നീലച്ചിത്രങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് കൂടുതലായി കാണുന്നത് എന്നതുമായി ബന്ധപ്പെട്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി സ്റ്റീഫന്‍ ഡേവിഡോവിസ് അടുത്തിടെ പഠനം നടത്തിയിരുന്നു. സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്പുറ കഥകള്‍ വിശദമാക്കികൊണ്ട് സ്റ്റീഫന്‍ ‘എവരിബഡി ലൈസ്’ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. മനഃശാസ്ത്രജ്ഞയായ അവാനി തിവാരിയും സ്റ്റീഫന്റെ വാദങ്ങളോട് യോജിക്കുന്നു.

ക്രൂര പീഡനങ്ങളും വന്യ വേഴ്ചകളുമുള്ള നീലചിത്രം കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നു പറയുന്ന സ്റ്റീഫന്‍ അതിന്റെ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നീലചിത്രം ‘സേര്‍ച്ച്’ ചെയ്യുന്ന സ്ത്രീകള്‍ ഭൂരിഭാഗവും ഫോഴ്‌സ്ഡ്, റേപ്പഡ് എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം ക്രിമിനല്‍ സ്വഭാവമുള്ള ക്രൂരമായ ലൈംഗിക ദൃശ്യങ്ങള്‍ കാണാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു എന്നതാണെന്നും പഠനത്തില്‍ പറയുന്നു. 20 ശതമാനത്തോളം സ്ത്രീകള്‍ പേര്‍ ലസ്ബിയന്‍ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠനം പറയുന്നു.

ഇതിനു കാരണം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന പോണ്‍ സിനിമകള്‍ക്ക് സ്ത്രീകളുടെ ഇടയില്‍ വളരെ പ്രചാരമുണ്ടെന്നാണെന്നും ഇതിന്റെ ആരാധകര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇടയില്‍ നിന്നാണ് കൂടുതലെന്നും പഠനം പറയുന്നു.

ഒരു വിഭാഗം സ്ത്രീകളെങ്കിലും ബലപ്രയോഗം ആസ്വദിക്കുന്നുവെന്നു പറയുന്ന ഗ്രന്ഥകാരന്‍ വൈകൃതങ്ങള്‍ ചിത്രീകരിക്കുന്ന സെക്‌സ് സിനിമ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇതാണെന്നു ചൂണ്ടിക്കാട്ടുന്നു. പോണ്‍ സിനിമ കാണുന്നത് സ്ത്രീ പുരുഷ സമത്വത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് പോണ്‍ സെക്‌സ് ആസ്വദിക്കുന്നവരും കുറവല്ല പുസ്തകം പറയുന്നു.

മനഃശാസ്ത്രജ്ഞയായ അവനി തിവാരി സ്ത്രീകള്‍ രതി വൈകൃത്യങ്ങള്‍ ആസ്വദിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്നാമത്തേത് സ്ത്രീകള്‍ക്ക് പലപ്പോഴും ഭാവനകളുടെ പൂര്‍ത്തീകരണമാണ് പോണ്‍ സിനിമകള്‍. സ്ത്രീകള്‍ എപ്പോഴും ആധുനികരാകാന്‍ ഇഷ്ടപ്പെടുകയും അതോടൊപ്പം അവരെപ്പോഴും സമത്വവും അധികാരവും ഇഷ്ടപ്പെടുന്നവരും അതിനുവേണ്ടി നിരന്തരം പ്രയത്‌നിക്കുകയും ചെയ്യുന്നവരാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീകള്‍ അധികാരം ആസ്വദിക്കുമ്പോള്‍ ഭാവനയില്‍ അവരെപ്പോഴും ആണിന് വിധേയയാകാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് ബലാത്കാരമായുള്ള സെക്‌സില്‍ സ്ത്രീകള്‍ കൂടുതല്‍ ആസ്വാദ്യത കണ്ടെത്തുന്നതിന് പ്രധാന കാരണം. സമൂഹത്തില്‍ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് വിസ്മരിക്കുന്നവരോ അതല്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകാത്തവരോ ആണ് പ്രധാനമായും പോണ്‍ സിനിമകളിലെ വൈകൃതങ്ങളുടെ ആരാധകരാകുന്നതെന്നും അവാനി തിവാരി പറയുന്നു.

സ്ത്രീസമത്വത്തിനുവേണ്ടി വാദിയ്ക്കുമ്പോഴും പ്രയത്‌നിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ സ്ത്രീകള്‍ക്ക് തങ്ങള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്നു. മാത്രമല്ല പുരുഷന്റെ കായികബലത്തെ അംഗീകരിക്കുകയോ ആസ്വദിയ്ക്കുകയോ ചെയ്യുന്നുമുണ്ട്. അവനി പറയുന്നു.

കഞ്ഞി വെറും ‘കഞ്ഞി’യല്ല : സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞി വെള്ളം
Posted by
11 September

കഞ്ഞി വെറും 'കഞ്ഞി'യല്ല : സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞി വെള്ളം

ഊര്‍ജ ദായകവും പോഷക സമ്പുഷ്ടവുമായ കഞ്ഞി വെള്ളം ആരോഗ്യത്തിനു വളരെ നല്ലതാണെന്നു എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിന് കഞ്ഞി വെള്ളം വളരെ ഉപകാരപ്രദമാണെന്നറിയുമോ?

ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ കഞ്ഞി വെള്ളം ഉപയോഗിച്ച് മുഖം കഴുകിയാല്‍ ചര്‍മം പട്ടുപോലെയാകും.ചിക്കന്‍ പോക്‌സ് വന്നതിന്റെയും മറ്റും പാടുകള്‍ മുഖത്ത് നിന്നും കളയാന്‍ നിത്യവും കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മതി.

കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് മുഖക്കുരുവിനെ ചെറുക്കും.

നല്ലൊരു ടോണറാണ് കഞ്ഞി വെള്ളം കഞ്ഞി വെള്ളം കൊണ്ട് മുഖം കഴുകുന്നത് ചര്‍മ്മത്തിലെ സുഷിരങ്ങള്‍ കുറച്ച് ചര്‍മത്തെ ദൃഢമാക്കാന്‍ സഹായിക്കും.

തണുത്ത കഞ്ഞി വെള്ളത്തില്‍ പഞ്ഞി മുക്കിയോ ഒരു സ്‌പ്രേ ബോട്ടിലിലാക്കി ഇടയ്ക്ക് മുഖത്ത് സ്‌പ്രേ ചെയ്‌തോ ഉപയോഗിക്കാം. എണ്ണമയമുള്ള ചര്‍മമാണെങ്കില്‍ പിന്നീട് ഒരു മോയ്‌സ്ച്യുറൈസര്‍ ഉപയോഗിക്കണമെന്ന നിര്‍ബന്ധവുമില്ല.

കഞ്ഞി വെള്ളം മികച്ചൊരു കണ്ടീഷണര്‍ കൂടിയാണ്. ഷാംപൂ ചെയ്തതിനു ശേഷം തണുത്ത കഞ്ഞിവെള്ളം ഉപയോഗിച്ച് കഴുകിയാല്‍ മുടി തിളങ്ങും.

കഞ്ഞി വെള്ളം കൊണ്ട് തല കഴുകുന്നത് മുടി അറ്റം പിളരാതിരിക്കാന്‍ സഹായിക്കും.

കഞ്ഞി വെള്ളത്തില്‍ അല്പം ചെറുനാരങ്ങാ നീരൊഴിച്ചു അത് കൊണ്ട് മുടി കഴുകിയാല്‍ താരനകലും.

കഞ്ഞി വെള്ളത്തില്‍ കറിവേപ്പില ചതച്ച നീരും കൂടി മിക്‌സ് ചെയ്ത് തല കഴുകുന്നത് മുടി വളരാന്‍ സഹായിക്കും.

കുതിര്‍ത്ത ഉലുവ കഞ്ഞി വെള്ളത്തില്‍ അരച്ച് ചേര്‍ത്ത് തലയില്‍ തേക്കാവുന്നതാണ്. തലമുടിക്ക് നല്ലൊരു പ്രോട്ടിന്‍ പാക്ക് ആണിത്.

ലോകത്തെ ഏറ്റവും നീളംകൂടിയ കാലുകള്‍ ഈ സുന്ദരിയുടേതാണ്‌
Posted by
11 September

ലോകത്തെ ഏറ്റവും നീളംകൂടിയ കാലുകള്‍ ഈ സുന്ദരിയുടേതാണ്‌

ഒളിമ്പിക് മെഡല്‍ ജേതാവും റഷ്യന്‍ മോഡലുമായ ഏകാതെറീന ലിസിന എന്ന സുന്ദരിയ്ക്ക് ഇനി ഗിന്നസ് വേള്‍ഡ് റെക്കോഡും സ്വന്തം. രണ്ട് ഗിന്നസ് നേട്ടങ്ങളാണ് ഈ റഷ്യന്‍ താരം തന്റെ പേരിനൊപ്പം എഴുതിച്ചേര്‍ത്തിരിക്കുന്നത്.

ഈ ആറടി ഒമ്പതിഞ്ച് ഉയരക്കാരി ലോകത്തിലെ ഏറ്റവും ഉയരമുള്ള ഫാഷന്‍ മോഡലാണ്. മാത്രമല്ല ഏറ്റവും നീളമുള്ള കാലുകളള്ള സ്ത്രീ എന്ന റെക്കോഡും ഏകാതെറീന സ്വന്തമാക്കി. ഇടതു കാലിന് 132.8 സെന്റിമീറ്ററും വലതുകാലിന് 132.2 സെന്റിമീറ്ററുമാണ് ഏകാതെറീനയ്ക്കുള്ളത്.

2008ലെ ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ റഷ്യന്‍ ബാസ്‌കറ്റ് ബോള്‍ ടീമിലെ അംഗമായിരുന്നു ഏകാതെറീന. 2014 ല്‍ സ്‌പോര്‍ട്‌സിനോട് വിടപറഞ്ഞ ഏകാതെറീന ഇപ്പോള്‍ മോഡലിംഗിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഉയരക്കാരുടെ കുടുംബത്തില്‍ നിന്നാണ് ഏകാതെറീനയുടെ വരവ്. മാതാപിതാക്കളും സഹോദരനും ആറടിയിലധികം നീളമുള്ളവരാണ്. ആറ് വയസ്സുള്ള കുഞ്ഞിന്റെ അമ്മ കൂടിയാണ് ഏകാതെറീന.

ലിംഗസമത്വം: പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പാവാടയ്ക്ക് പകരം പാന്റ്സ്
Posted by
08 September

ലിംഗസമത്വം: പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പാവാടയ്ക്ക് പകരം പാന്റ്സ്

ലണ്ടന്‍: ലിംഗസമത്വം ഉറപ്പുവരുത്തുന്നതിനായി സ്‌കൂള്‍ യൂണിഫോമില്‍ നിന്ന് പാവാടയ്ക്ക് പകരം പാന്റ്‌സ് നിര്‍ദേശിച്ച് ലണ്ടനിലെ സസെക്‌സിലെ പ്രയോറി സ്‌കൂള്‍. ലിംഗസമത്വത്തിന് പുറമെ പാവാടയുടെ ഇറക്കക്കുറവുമായി ബന്ധപ്പെട്ടുയരുന്ന പരാതികള്‍ അവസാനിപ്പിക്കുക എന്ന ഉദ്ദേശ്യവും ഈ പുതിയ തീരുമാനത്തിന് പിറകിലുണ്ട്.

സ്‌കൂള്‍ യൂണിഫോമിലുള്ള വേര്‍തിരിവില്‍ ഔചിത്യക്കുറവുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയതുകൊണ്ടാണ് യൂണിഫോം ഏകീകരിക്കാന്‍ തീരുമാനിച്ചതെന്ന് സ്‌കൂളിലെ പ്രധാനാധ്യാപകന്‍ ടോണി സ്മിത്ത് പറയുന്നു. പെണ്‍കുട്ടികളുടെ യൂണിഫോം പാവാടയുടെ ഇറക്കത്തെ ചൊല്ലി നിരവധി പരാതികളും ലഭിച്ചതും ഏകീകരണതീരുമാനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സ്‌കൂള്‍ അധികൃതരുടെയും വിദ്യാര്‍ത്ഥിനികളുടെയും രക്ഷിതാക്കളുടെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്ത് പ്രത്യേകമായി രൂപകല്‍പന ചെയ്തതാണ് പുതിയ യൂണിഫോം.

സ്‌കൂള്‍ അധികൃതരുടെ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് രക്ഷിതാക്കളും വിദ്യാര്‍ത്ഥിനികളും സ്വീകരിച്ചിരിക്കുന്നത്.

വയറ് വേദനയെ പേടിക്കണം: കാരണങ്ങള്‍ ഇതാണ്
Posted by
07 September

വയറ് വേദനയെ പേടിക്കണം: കാരണങ്ങള്‍ ഇതാണ്

വയറ് വേദന ഒരു സാധാരണ അസുഖമായിട്ടാണ് എല്ലാവരും കാണുന്നത്. നേരിയ ദഹന പ്രശ്‌നങ്ങള്‍ എന്നിവ മുതല്‍ പിരിമുറക്കം വരെ വയറുവേദനയ്ക്ക് കാരണമാകാം. പലതരത്തില്‍ വയറ് വേദന വരാറുണ്ട്. പലപ്പോഴും നമ്മള്‍ അത് ശ്രദ്ധിക്കാറില്ല. എന്നാല്‍ ചില വയറ് വേദനയെ കുറിച്ചും അവയുടെ ലക്ഷണങ്ങളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്.

1. അപ്പന്‍ഡിസൈറ്റിസ്: അപ്പന്‍ഡിക്‌സ് വീര്‍ത്ത് വരുന്നത് മൂലം വയറിന്റെ വലതുവശത്ത് താഴെയായി കടുത്ത വേദനയുണ്ടാവും. അടിയന്തര ശസ്ത്രക്രിയയിലൂടെ അപ്പന്‍ഡിക്‌സ് നീക്കം ചെയ്യേണ്ടി വരും.

2. ഗ്യാസ്ട്രിക് അള്‍സര്‍: ചെറുകുടലിലെ അള്‍സര്‍ മൂലം വയറ്റില്‍ രക്തസ്രാവവും കഠിനമായ വേദനയുമുണ്ടാവും.

3. പിത്തസഞ്ചിയുടെ വീക്കം: പിത്തസഞ്ചിയുടെ വീക്കം മൂലം അല്ലെങ്കില്‍ പിത്തസഞ്ചിയുടെ കല്ലുകള്‍ മൂലമുള്ള കോളിയോസിസ്‌റ്റൈറ്റിസ് മൂലം വേദനയുണ്ടാകാം. പിത്ത സഞ്ചിയിലെ കല്ലുകള്‍ നീക്കം ചെയ്യുന്നതാണ് ഇതിനുള്ള പരിഹാരം. പലപ്പോഴും വയറിന്റെ മുകളില്‍ ഒരു ഗ്യാസ് കുടുങ്ങുന്ന വേദനയുമുണ്ടാവും.

4. വൃക്കയിലെ കല്ലുകള്‍: ഇത് പലപ്പോഴും കഠിനമായ വേദനയുണ്ടാക്കും. പ്രത്യേകിച്ച് മൂത്രനാളിയിലൂടെയോ, വൃക്കനാളിയിലൂടെയോ കല്ലുകള്‍ പുറത്തേക്ക് നീങ്ങുന്ന സമയത്ത്.

5. ആയോഗ്രിയുടെ വീക്കം: പാന്‍ക്രിയാസ്(ആയോഗ്രിയുടെ വീക്കം) മൂലം വയറിന്റെ മധ്യഭാഗത്തായോ മുകള്‍ ഭാഗത്തായോ എരിയുന്നപോലുള്ള കഠിനമായ വേദനയുണ്ടാകാം. മദ്യം ഉപയോഗിച്ചാല്‍ ഈ വേദന വര്‍ധിക്കുകയും ചെയ്യും.

6. കുടലിലെ ഡൈവെര്‍ട്ടിക്കുല എന്നു വിളിക്കുന്ന മടക്കുകളിലെ വീക്കംമൂലം(ഡൈവെര്‍ട്ടിക്കുലൈറ്റിസ്)വേദന തോന്നാം.

7. ആള്‍സറേറ്റീവ് കൊളൈറ്റിസ്, ക്രോണ്‍സ് ഡിസീസ് തുടങ്ങി കുടലിലെ വീക്കം മൂലം കഠിനമായ വേദനയും വയറിളക്കവും രക്തസ്രാവവും ഉണ്ടാകാം.

8. ഗ്യാസ്‌ട്രോ എന്റൈറ്റിസ് അല്ലെങ്കില്‍ ആമാശയത്തിലെയോ കുടലിലെയോ അണുബാധ മൂലം വേദനയുണ്ടാകാം.

9. മുറിവോ വയറിലെ പേശികള്‍ വലിയുന്നതോ മൂലവും വേദനയുണ്ടാകം.

ആര്‍ത്തവ കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടവ
Posted by
05 September

ആര്‍ത്തവ കാലത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടവ

ആര്‍ത്തവ സമയത്ത് കഠിനമായ വേദനയും ഗ്യാസ് മൂലമുള്ള പ്രശ്‌നങ്ങളും സാധാരണമാണ്. വെള്ളം ധാരാളം കുടിക്കുന്നത് വയറിലെ സ്തംഭനം ഒഴിവാക്കാനും ഗ്യാസ് കുറയ്ക്കാനും നല്ലതാണ്. ആര്‍ത്തവം വരുന്നതിന് പത്ത് ദിവസം മുന്നെ തന്നെ ആഹാര ക്രമത്തില്‍ മാറ്റം വരുത്താം. തവിടുള്ള ധാന്യങ്ങള്‍, പാല്‍, പച്ചക്കറി, ചെറുമത്സ്യങ്ങള്‍, റാഗി, ഉലുവ, വെളുത്തുള്ളി, കായം, എള്ള്, കറുവപ്പട്ട, ഇഞ്ചി എന്നിവ ഉള്‍പ്പെട്ട നാടന്‍ ഭക്ഷണം ആര്‍ത്തവകാലത്ത് കഴിക്കുന്നതാണ് ഉചിതം. കാരറ്റ് ആര്‍ത്തവ രക്തത്തിന്റെ അളവ് ക്രമീകരിക്കും. മുരിങ്ങക്കായ് അണ്ഡോല്‍പ്പാദനം ക്രമപ്പെടുത്തും. ആര്‍ത്തവ കാലത്ത് ഉപ്പും പഞ്ചസാരയും കൂടിയ ഭക്ഷണം ഔഴിവാക്കാന്‍ ശ്രദ്ധിക്കണം. കാപ്പി, ചായ, കോള ഇവയും ഗുണകരമല്ല. എന്നാല്‍ തിളപ്പിച്ചാറിയ വെള്ളം,മോര്, കരിക്കിന്‍ വെള്ളം ഇവ നല്ല ഫലം തരും.