രോഗസംഹാരത്തിനും സൗന്ദര്യസംരക്ഷണത്തിനും ചെറുനാരങ്ങ
Posted by
21 February

രോഗസംഹാരത്തിനും സൗന്ദര്യസംരക്ഷണത്തിനും ചെറുനാരങ്ങ

സൗന്ദര്യസംരക്ഷണത്തിനു മാത്രമല്ല രോഗസംഹാരത്തിനും ഉത്തമമാണ് ചെറുനാരങ്ങ. കപ്പല്‍ യാത്രികരുടെ ഉറക്കം കെടുത്തിയിരുന്ന രോഗമായ സ്‌കര്‍വി അഥവാ മോണവീക്കം, നാരങ്ങാ നീര് കുടിച്ചാല്‍ മാറുമെന്ന് തെളിഞ്ഞതോടെയാണ് നാരങ്ങ ഒരു രോഗ സംഹാരിയായി അറിയപ്പെട്ടു തുടങ്ങിയത്.

ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ജീവകങ്ങളില്‍ പ്രധാനിയായ ജീവകം- സിയുടെ നല്ല ശേഖരമാണ് നാരങ്ങ. മോണവീക്കവും, വേദനയും രക്തസ്രാവവും, സന്ധിവാതവും വായ്നാറ്റവും പല്ലു ദ്രവിക്കലുമൊക്കെ ജീവകം-സിയുടെ അഭാവത്തിന്റെ ലക്ഷണങ്ങളാണ്.

ദിവസവും നാരങ്ങാനീര് കുടിക്കുന്നതും ഇതു കൊണ്ട് മോണയില്‍ ഉഴിയുന്നതുമൊക്കെ ഈ അവസ്ഥകള്‍ മാറാന്‍ സഹായിക്കും. ജീവകം സി ക്കു പുറമേ ബി- കോംപ്ലക്സ് ജീവകങ്ങളും പൊട്ടാസ്യവും ഫ്ളവനോയ്ഡുകളും ചെറുനാരങ്ങയില്‍ നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്.

നാരങ്ങയിലുള്ള ഫ്ളവനോയിഡുകള്‍ ശരീരത്തില്‍ നീരുകെട്ടല്‍, പ്രമേഹത്തോടനുബന്ധിച്ച് ചെറു ധമനികള്‍ പൊട്ടിയുണ്ടാകുന്ന രക്തസ്രാവം , അണുപ്രസരണം മൂലമുണ്ടാകുന്ന പ്രശ്നങ്ങള്‍, പിത്തം എന്നിവയെ ശമിപ്പിക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ചെറുനാരങ്ങയിലടങ്ങിയിട്ടുള്ള സിട്രിക് അമ്ലം ധമനികളില്‍ കൊളസ്ട്രോള്‍ അടിഞ്ഞു കൂടുന്ന സാഹചര്യം ഒഴിവാക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. നല്ല അണുനാശിനിയാണ് സിട്രിക് ആസിഡ്.

വൃഷണത്തിലുണ്ടാകുന്ന ചൊറിച്ചിലും ഗര്‍ഭാശയ രക്തസ്രാവവും നാരങ്ങാനീര് പുരട്ടുന്നതിലൂടെ കുറയുമെന്ന് കിങ്ങ്സ് അമേരിക്കന്‍ ഡിസ്പെന്‍സറി നടത്തിയ പഠനം പറയുന്നു. വിട്ടു മാറാത്ത ഇക്കിളും വയറിലെ കോച്ചിപ്പിടുത്തവുമകറ്റാന്‍ നാരങ്ങാനീര് നല്‍കുന്നത് ഫലവത്താണെന്ന് ചില ഗവേഷണഫലങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ടോണ്‍സിലൈറ്റിസിനു ശമനമുണ്ടാക്കാന്‍ നാരങ്ങാ നീര് പുരട്ടുന്നത് നല്ലതാണെന്ന് ചില ഗവേഷകര്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ശബ്ദം അടയുന്ന അവസ്ഥയും പനിയും നാരങ്ങാനീരിന്റെ ഉപയോഗത്തിലൂടെ കുറയ്ക്കാമെന്നാണ് മറ്റൊരു ഗവേഷണഫലം.

ഇലക്കറികള്‍ അധികം കഴിച്ചുണ്ടാകുന്ന ദഹനക്കേടും വിശപ്പില്ലായ്മയും മാറാനും നാരങ്ങനീര് സഹായിക്കും. നാരങ്ങ തുളച്ചതില്‍ വിരല്‍ കടത്തിവെച്ച് നഖച്ചുറ്റ് മാറ്റുന്നതും നാരങ്ങാനീര് തലയില്‍ പുരട്ടി താരന്‍ ശമിപ്പിക്കുന്നതും നാരങ്ങാവെള്ളത്തില്‍ തേന്‍ കലര്‍ത്തിക്കുടിച്ച് ജലദോഷം അകറ്റുന്നതുമൊക്കെ ഫലപ്രദമായ ചില നാട്ടുവൈദ്യ പ്രയോഗങ്ങളാണ്.

സുന്ദരിയാകാന്‍

സൗന്ദര്യ ചികിത്സകളിലെ ഒരു പ്രധാനിയാണ് നാരങ്ങ. നാരങ്ങയുടെ ഈ ഗുണത്തെപ്പറ്റി നമ്മള്‍ അത്ര ബോധവാന്മാരല്ല.

മുഖക്കുരു അകറ്റാന്‍

മുഖക്കുരു ഉള്ള ഭാഗത്ത് നാരങ്ങാനീര് പുരട്ടുന്നത് ഉത്തമമാണ്. നാരങ്ങാനീര് നേരിട്ട് പുരട്ടുകയോ ചെറിയ കഷണം പഞ്ഞി ഉപയോഗിച്ച് മുഖക്കുരു ഉള്ളിടത്ത് പുരട്ടുകയോ ചെയ്യാം. പത്തുമിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ മുഖം വൃത്തിയായി കഴുകി കളയാം. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഇതാവര്‍ത്തിക്കുന്നത് മുഖക്കുരുവിന് ഉത്തമമാണ്.

മുട്ടയുടെ വേര്‍തിരിച്ചെടുത്ത വെള്ളയില്‍ രണ്ട് സ്പൂണ്‍ നാരങ്ങാനീര് ചേര്‍ത്ത് മുഖക്കുരു ഉള്ളിടത്ത് തേക്കുക. ഇത് ആവര്‍ത്തിക്കുന്നതിലൂടെ മുഖത്തെ പാടുകളും മുഖക്കുരുവും ക്രമേണ ഇല്ലാതാകും.

മുടിയഴകിന്

ചെറു ചൂടുള്ള വെളിച്ചെണ്ണയില്‍ നാരങ്ങാനീര് പിഴിഞ്ഞ് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. 15 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുന്നത് താരന്‍ കുറയ്ക്കാന്‍ സഹായിക്കും.

തേയിലയുടെ ചെറു ഇതളുകള്‍ ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ നാരങ്ങ ചേര്‍ക്കുക. തണുപ്പിച്ചാറ്റിയ ആ വെള്ളത്തില്‍ തലമുടി കഴുകുക. ഇത് മുടിയ്ക്ക് തിളക്കം നല്‍കും.

ചെറുനാരങ്ങയും ഓറഞ്ചും തലയില്‍ തേച്ച് പിടിപ്പിച്ചതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. പതിവായി ഇങ്ങനെ ചെയ്യുന്നത് മുടിയിഴകള്‍ക്ക് നിറം നല്‍കും.

കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍

ചെറുനാരങ്ങയുടെ നീര്, തക്കാളിനീര് ഇവ സമാസമം ചേര്‍ത്ത് കറുത്ത പാടുകളില്‍ തേക്കുക. ശേഷം തണുത്തവെള്ളത്തില്‍ കഴുകി കളയുക. പാടുകള്‍ പമ്പ കടക്കും.

നാരങ്ങാനീര് പാലിന്റെ പാടയില്‍ ചേര്‍ത്ത് മഞ്ഞള്‍ മിക്സ് ചെയ്ത് കറുത്തപാടുകളില്‍ തേച്ച് പിടിപ്പിക്കുക. 20 മിനിട്ടിനുശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക. ശേഷം വൃത്തിയുള്ള തുണികൊണ്ട് ഒപ്പുക. പാടുകള്‍ ഇല്ലാതാകും.

പുതിനയിലയും നാരങ്ങയുടെ തളിരിലയും കൂട്ടി അരച്ച് ചേര്‍ത്ത മിശ്രിതത്തിലേക്ക് ചെറുനാരങ്ങയുടെ നീര് യോജിപ്പിച്ച് പാടുകളില്‍ തേക്കുക. കറുത്ത പാടുകള്‍ക്ക് ഇത് ഉത്തമമാണ്

 

പ്രണയദിനത്തില്‍ പ്രിയതമയ്‌ക്കൊരു ഞെട്ടിക്കുന്ന സമ്മാനം; ആയിരം റോസാപൂക്കളും ചുവന്ന ഫെറാറി സൂപ്പര്‍ കാറും, വീഡിയോ കാണാം
Posted by
15 February

പ്രണയദിനത്തില്‍ പ്രിയതമയ്‌ക്കൊരു ഞെട്ടിക്കുന്ന സമ്മാനം; ആയിരം റോസാപൂക്കളും ചുവന്ന ഫെറാറി സൂപ്പര്‍ കാറും, വീഡിയോ കാണാം

ദുബായ്: പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനം കൈമാറുന്നത് പുതിയ കാര്യമല്ല. എന്നാല്‍, ആ അപ്രതീക്ഷിത സമ്മാനം ഞെട്ടിക്കുന്നതായാലോ,
അത്തരത്തില്‍ ദുബായിലുള്ള അലക്‌സ് ഹിര്‍സാഷി എന്ന യുവതിയെ തേടിയെത്തിയ അപ്രതീക്ഷിത സമ്മാനം ശരിക്കും ഞെട്ടിക്കുന്നതാണ്. ചുവന്ന നിറത്തിലുള്ള ഒരു ഫെറാറി സൂപ്പര്‍ കാറും ആയിരം റോസാപ്പൂക്കളുമായിരുന്നു ഭര്‍ത്താവ് സമ്മാനമായി നല്‍കിയത്.

യുവതിയെ ഫോണില്‍ വിളിച്ച് പുറത്തേക്കിറക്കി ഒരു റോസാപ്പൂ നല്‍കി ആശംസിക്കുകയും ചെയ്തു. സൂപ്പര്‍ കാറായ ഫെറാറി നിറയെ ആയിരം ചുവന്ന റോസാപൂക്കള്‍ നിറയ്ക്കുകയും മറ്റൊരു വാഹനത്തില്‍ കയറ്റി യുവതി താമസിക്കുന്ന ഹോട്ടലിനു മുന്നില്‍ എത്തിക്കുകയും ചെയ്താണ് അപ്രതീക്ഷിത പ്രണയദിന സമ്മാനം നല്‍കിയത്. യുവതി സമ്മാനം കണ്ട് ഞെട്ടുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

റേഡിയോ അവതാരികയും കാറുകളുടെ റിവ്യൂ നടത്തുകയും ചെയ്യുന്ന ഓസ്‌ട്രേലിയന്‍ പൗരയാണ് അലക്‌സ്. ദുബായിലാണ് ഇവര്‍ സ്ഥിര താമസം.

വാലന്റൈന്‍സ് ദിനം വിവാഹത്തിന് അശുഭമോ? ഫെബ്രുവരി 14ന് വിവാഹിതരായാല്‍…
Posted by
14 February

വാലന്റൈന്‍സ് ദിനം വിവാഹത്തിന് അശുഭമോ? ഫെബ്രുവരി 14ന് വിവാഹിതരായാല്‍...

കമിതാക്കള്‍ ജാഗ്രതൈ! ഫെബ്രുവരി 14ന് വിവാഹിതരായി എന്നെന്നും തങ്ങളുടെ പ്രണയം കാത്ത് സൂക്ഷിക്കാമെന്ന് കരുതുന്നവരുടെ എണ്ണം വര്‍ധിച്ച് വരികയാണെങ്കിലും ആ ചിന്ത തന്നെ ഉപേക്ഷിച്ചോളൂ എന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. പ്രണയദിനത്തിലെ വിവാഹം ശുഭമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. വാലന്റൈന്‍സ് ദിനത്തില്‍ നടന്നിട്ടുള്ള വിവാഹങ്ങള്‍ പലതും വിവാഹ മോചനത്തിലാണ് അവസാനിക്കുന്നതെന്നും ഈ പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

വാലന്റൈന്‍സ് ദിനത്തില്‍ വിവാഹിതരായ ദമ്പതിമാരില്‍ 37 ശതമാനം പേരും വിവാഹ ബന്ധം വേര്‍പെടുത്തി. കൂടാതെ 45 ശതമാനം പേര്‍ തങ്ങളുടെ വൈവാഹിക ജീവിതം മൂന്ന് വര്‍ഷത്തിനപ്പുറം കൊണ്ടുപോയതുമില്ല. 11 ലക്ഷം ഡച്ച് ദമ്പതിമാരില്‍ മെല്‍ബണ്‍ യൂണിവേഴ്സിറ്റിയാണ് ഇത്തരത്തില്‍ ഒരു പഠനം നടത്തിയത്. ബന്ധങ്ങളിലെ തീവ്രതക്കുറവാണ് ഇതിന് കാരണമായി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നത്.

വാലന്റൈന്‍സ് ദിനത്തില്‍ വിവാഹം കഴിക്കുന്നവരില്‍ ഭൂരിഭാഗവും തങ്ങളുടെ പ്രണയബന്ധത്തിന്റെ പ്രാരംഭഘട്ടത്തിലായിരിക്കും. കൂടാതെ ഇത്തരം പ്രത്യേക ദിനങ്ങളില്‍ കല്യാണം കഴിക്കുന്ന ദമ്പതിമാരില്‍ വൈവാഹിക ജീവിതത്തോടുള്ള ആസക്തി കുറവായിരിക്കും. ദിനങ്ങളുടെ പ്രത്യേകത ജീവിതത്തില്‍ എത്തിക്കാനുള്ള തിരക്കില്‍ മറ്റ് പലതും ശ്രദ്ധിക്കാതെ പോകുന്നതാണ് കാരണം. ഇത് ബന്ധങ്ങളിലെ വിള്ളലിലേക്ക് നയിക്കുമെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.

പതിനൊന്നാം വയസ്സില്‍ ആര്‍ത്തവ വിരാമം, മുപ്പതാം വയസില്‍ അവള്‍ ഗര്‍ഭിണി; അമ്മയാകുക എന്ന സ്വപ്‌നം തിരിച്ചുപിടിച്ച് അമാന്‍ഡ
Posted by
10 February

പതിനൊന്നാം വയസ്സില്‍ ആര്‍ത്തവ വിരാമം, മുപ്പതാം വയസില്‍ അവള്‍ ഗര്‍ഭിണി; അമ്മയാകുക എന്ന സ്വപ്‌നം തിരിച്ചുപിടിച്ച് അമാന്‍ഡ

അകാലത്തില്‍ തന്നെ ആര്‍ത്തവ വിരാമം, എന്നിട്ട് മുപ്പതാം വയസില്‍ അവള്‍ അമ്മയാവാന്‍ തയ്യാറെടുപ്പ്, അവിശ്വസനീയമായ ഒരു യുവതിയുടെ കഥ. പതിനൊന്നാം വയസ്സില്‍ ആര്‍ത്തവ വിരാമം സംഭവിച്ച അമാന്‍ഡ ലെവിസിന്റേതാണ് അസാധാരണ കഥ.

അതുപോലെ ആര്‍ത്തവിരാമം സംഭവിച്ച ഒരു സ്ത്രീക്ക് ഗര്‍ഭിണി ആകാന്‍ കഴിയില്ലെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ ഈ ധാരണകളെല്ലാം മാറ്റിമറിക്കുകയാണ് അമാന്‍ഡ. പതിനൊന്നാം വയസ്സിലെ അസാധാരണ മാറ്റങ്ങള്‍ കണ്ടപ്പോള്‍ അമാന്‍ഡയും മാതാപിതാക്കളും കരുതിയത് അവള്‍ കൗമാരഘട്ടത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമാണ് എന്നാണ്.

എന്നാല്‍ രക്തപരിശോധനയില്‍ ഡോക്ടര്‍മാര്‍ കണ്ടെത്തിയത് ഇറാറ്റിക് ഹോര്‍മോണ്‍ രക്തത്തിലുണ്ടെന്നും അത് കാലമെത്തുന്നതിന് മുമ്പുള്ള ആര്‍ത്തവവിരാമത്തിലേക്ക് അമാന്‍ഡയെ നയിച്ചിരിക്കുന്നു എന്നുമാണ്. ആര്‍ത്തവവിരാമത്തിലേക്ക് കടക്കുന്ന സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ലക്ഷണങ്ങളെല്ലാമായിരുന്നു അവള്‍ക്കുണ്ടായിരുന്നത്.

അതോടെ തനിക്ക് ഒരമ്മയാകാനുള്ള എല്ലാ സാധ്യതകളും അവസാനിച്ചതായി അമാന്‍ഡയ്ക്ക് മനസ്സിലായി. അത് അവളുടെ സ്വപ്നങ്ങളുടെ നിറം തല്ലിക്കെടുത്തിയത് ഒട്ടൊന്നുമായിരുന്നില്ല. പക്ഷേ കാലം കടന്നുപോകവെ അവള്‍ക്ക് വീണ്ടും സ്വപ്നങ്ങള്‍ കൈവന്നു. ഇപ്പോള്‍ ഐവിഎഫിന് അവള്‍ നന്ദി പറയുന്നു. കാരണം ഐവിഎഫ് വഴിയാണ് അമാന്‍ഡ ഗര്‍ഭം ധരിച്ചിരിക്കുന്നത്.

ജീവിതപങ്കാളിയുടെ ബീജവും ഡോണറില്‍നിന്ന് അണ്ഡവും സ്വീകരിച്ചാണ് അമാന്‍ഡ തന്റെ സ്വപ്നം സാധ്യമാക്കിയത്. വളര്‍ച്ച മുരടിച്ചു പോയ ഗര്‍ഭപാത്രത്തിന് വലുപ്പം ഉണ്ടാക്കാനായി ഹോര്‍മോണ്‍ ചികിത്സയും നടത്തുന്നുണ്ട്. ആദ്യ ശ്രമത്തിലൂടെ തന്നെ സ്വപ്നം സഫലമായതില്‍ താന്‍ വളരെ ഭാഗ്യമുള്ളവളാണെന്ന് അമാന്‍ഡ പറയുന്നു.

ഈ യുവതി നടിയല്ല, മോഡലും അല്ല; പക്ഷേ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ എല്ലാവരും തിരയുന്നത് ഈ 27കാരിയെയാണ്
Posted by
29 January

ഈ യുവതി നടിയല്ല, മോഡലും അല്ല; പക്ഷേ ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ എല്ലാവരും തിരയുന്നത് ഈ 27കാരിയെയാണ്

ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്.

ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും അധികം ആരാധകരെ നേടിക്കൊടുത്തത്. ബോളിവുഡ് നടിമാരെയും മോഡലുകളെയും അസൂയപ്പെടുത്തുന്ന രീതിയിലുള്ള ആരാധക പിന്തുണയാണ് സ്വപ്നയ്ക്ക് ലഭിക്കുന്നത്. നേരത്തെ ബിജെപി എംഎല്‍എ അങ്കൂര്‍ ലതയുടെ ചിത്രങ്ങള്‍ എന്ന പേരില്‍ സ്വപ്നയുടെ ചിത്രങ്ങള്‍ പ്രചരിച്ചത് വാര്‍ത്തയായിരുന്നു.

നടികൂടിയായ അങ്കൂര്‍ ലതയുടെ മുന്‍ ചിത്രങ്ങള്‍ എന്ന പേരിലായിരുന്നു ചിത്രങ്ങള്‍ പ്രചരിച്ചത്. എന്നാല്‍ ചിത്രങ്ങള്‍ അങ്കൂര്‍ ലതയുടേതല്ലെന്നും തന്റേതാണെന്നും ചൂണ്ടിക്കാട്ടി സ്വപ്ന രംഗത്തെത്തി. ഇതോടെയാണ് സ്വപ്ന വാര്‍ത്തകളില്‍ നിറയുന്നത്.

പൂവിതള്‍ പോലെ മൃദുലമായ പാദങ്ങള്‍ സ്വന്തമാക്കാന്‍
Posted by
29 January

പൂവിതള്‍ പോലെ മൃദുലമായ പാദങ്ങള്‍ സ്വന്തമാക്കാന്‍

സൗന്ദര്യത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നാണ് മനോഹരമായ പാദങ്ങള്‍. ശരീരവും വസ്ത്രങ്ങളും വൃത്തിയായി ഇരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ കാലുകളുടെയും വൃത്തി. അതിനാല്‍ തന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍ ചില വഴികളിതാ.

  • കാലുകള്‍ കഴുകുന്ന സമയത്ത് ഒരു ആന്റീബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുക. കഴുകിയ ശേഷം വിരലുകള്‍ക്കിടയിലുള്ള ഭാഗം പൂര്‍ണമായും ഉണങ്ങി എന്ന് ഉറപ്പുവരുത്തുക. ഉണങ്ങിയിട്ടില്ല എങ്കില്‍ അവിടെ ഫംഗസ്, ബാക്ടീരിയ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
  • സോക്‌സുകള്‍ ധരിക്കുന്നതിന് മുമ്പ് കാലുകളില്‍ ഒരു ആന്റി പെര്‍സ്‌പൈര്‍ പുരട്ടുക. കാലിലെ വിയര്‍പ്പ് കുറയ്ക്കാന്‍ ആന്റി പെര്‍സ്‌പൈര്‍ വളരെ ഫലപ്രദമാണ്.
  • ആന്റി പെര്‍സ്‌പൈര്‍ ഉപയോഗിച്ച ശേഷം ഒരു ഫൂട്ട് പൗഡര്‍ കാലുകളില്‍ പുരട്ടാവുന്നതാണ്. കാലുകളിലെ അമിതമായ വിയര്‍പ്പ് വലിച്ചെടുക്കുന്ന ഫൂട്ട് പൗഡര്‍ ദുര്‍ഗന്ധം കുറയ്ക്കുന്നതാണ്.
  • നാല് കപ്പ് വെള്ളത്തില്‍ അരക്കപ്പ് വിനാഗിരി ചേര്‍ത്ത് കാലുകള്‍ അതില്‍ 15 മിനിറ്റ് മുക്കിവക്കുന്നത് അമിത വിയര്‍പ്പ് തടയും. നിങ്ങളുടെ കാലുകള്‍ മണിക്കൂറുകളോളം ഉണങ്ങി ഇരിക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വിനാഗിരി നശിപ്പിക്കുകയും ചെയ്യും.
  • ഇടയ്ക്ക് നിങ്ങളുടെ സോക്‌സുകള്‍ മാറ്റുക. നിങ്ങളുടെ സോക്‌സുകള്‍ വിയര്‍ത്തു എന്നു തോന്നിയാല്‍ സോക്‌സ് മാറ്റി കാലുകള്‍ കഴുകി പുതിയ ഒരു ജോഡി സോക്‌സുകള്‍ ധരിക്കുക.
  • നിങ്ങള്‍ ഓഫീസിലോ പൊതുസ്ഥലത്തോ ആയിരിക്കുമ്പോള്‍ കാലുകള്‍ കഴുകുന്നതിന് പകരം വൃത്തിയാക്കാനായി ബേബി വൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
  • ഷൂസ് ഉപയോഗിക്കുന്നത് പരമാവധി കുറച്ച് വായു സഞ്ചാരമുള്ള മറ്റ് ചെരിപ്പുകള്‍ ഉപയോഗിക്കുക. തുറന്ന ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കാലുകള്‍ വിയര്‍ക്കുന്നത് കുറയ്ക്കും.
  • കാലുകളില്‍ ലാവന്‍ഡര്‍ എണ്ണ പുരട്ടുക. സുഗന്ധം നല്‍കുന്നതിനൊപ്പം ആന്റി ഫംഗല്‍ എലമന്റായും അത് പ്രവര്‍ത്തിക്കും.
  • ചൂടുവെള്ളത്തില്‍ രണ്ട് മൂന്ന് തുള്ളി ലാവന്‍ഡര്‍ എണ്ണ ഒഴിച്ച് 15 മിനിറ്റ് കാല്‍ മുക്കി വക്കുക. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഇത് ചെയ്യുക.
പ്രണയിച്ചു വഞ്ചിച്ച കാമുകനോട് മധുരപ്രതികാരം; യുവതിയുടെ  കുറിപ്പ് വൈറലാകുന്നു
Posted by
28 January

പ്രണയിച്ചു വഞ്ചിച്ച കാമുകനോട് മധുരപ്രതികാരം; യുവതിയുടെ കുറിപ്പ് വൈറലാകുന്നു

ലോകത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. എന്നാല്‍ ജീവനേക്കാളേറെ സ്‌നേഹിച്ച വ്യക്തി ചതിച്ചാലോ, കാമുകനും കാമുകിയും പ്രതികാര ദാഹിയാകും എന്നതില്‍ സംശയമൊന്നും ഇല്ല. എന്നാല്‍ തന്നെ പ്രണയിച്ച് വഞ്ചിച്ച കാമുകനോട് യുവതിയുടെ മധുരപ്രതികാരത്തിന്റെ കഥ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. സമൂഹമാധ്യമമായ റെഡ്ഡിറ്റിലാണ് പേരു വെളിപ്പെടുത്താത്ത യുവതി തന്റെ പ്രണയ തകര്‍ച്ച മറികടന്ന കഥ വ്യക്തമാക്കിയത്.

ഒരുദിവസം രാവിലെ കാമുകനു സര്‍പ്രൈസ് നല്‍കാനായി ബ്രേക്ഫാസ്റ്റും അദ്ദേഹത്തിനിഷ്ടപ്പെട്ട വീഡിയോ ഗെയിമുമായി പോയപ്പോള്‍ അവള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. അയാള്‍ തന്റെ മുന്‍കാമുകിക്കൊപ്പം കിടന്നുറങ്ങുന്നു.
ഞാന്‍ വന്നത് അവര്‍ കണ്ടിരുന്നില്ല, ഞാന്‍ പതുക്കെ അവരുടെ ബെഡ്‌റൂമിന്റെ കതകടച്ച് ബ്രേക്ഫാസ്റ്റും ഗെയിമും ആ വീടു തുറക്കാനായി എനിക്കു നല്‍കിയിരുന്ന കീയും അടുക്കളയില്‍ വച്ച് തിരിച്ചുവന്നു.

വന്നയുടന്‍ സമൂഹമാധ്യമത്തിലെ അക്കൗണ്ടുകള്‍ ഡീആക്റ്റിവേറ്റ് ചെയ്യുകയും അയാളെ മറ്റുള്ളവയില്‍ നിന്നെല്ലാം ബ്ലോക്കും ചെയ്തു. ശേഷം എന്റെ ഫോണ്‍ നമ്പര്‍ മാറ്റാന്‍ തീരുമാനിച്ചു. തുടര്‍ന്ന് എന്റെ ബന്ധുക്കളോടും സുഹൃത്തുക്കളോടുമെല്ലാം അവനുമായി പിരിഞ്ഞ കാര്യം വ്യക്തമാക്കുകയും ചെയ്തു. ശേഷം ആ ആഴ്ചയില്‍ തന്നെ മറ്റൊരു നഗരത്തില്‍ ജോലി വാങ്ങി. അയാളില്‍ നിന്നും എന്നെ പൂര്‍ണമായും മുക്തമാക്കിയതിനൊപ്പം ഒരു ഏറ്റുപറച്ചിലിനുള്ള അവസരം പോലും നല്‍കാതെ ആ ജീവിതത്തില്‍ നിന്നും ഞാന്‍ തിരികെവന്നു.

യുവതി ആരെന്നോ എന്തെന്നോ അറിഞ്ഞില്ലെങ്കിലും തീര്‍ത്തും തകര്‍ന്നു പോയേക്കാവുന്ന ഒരവസ്ഥയെ പോസിറ്റീവായി സ്വീകരിക്കുകയും പ്രതികാരത്തിനോ വിശദീകരണത്തിനോ ഇടനല്‍കാതെ പുതിയ ജീവിതത്തെ വരിക്കുകയും ചെയ്ത പെണ്‍കുട്ടിക്ക് സമൂഹമാധ്യമത്തിലാകെ അഭിനന്ദനങ്ങള്‍ കൊണ്ടുനിറയുകയാണ്. അഞ്ചുവര്‍ഷം യുവതിയെ വഞ്ചിച്ച കാമുകനു നല്‍കിയ ഏറ്റവും ധീരമായ മറുപടിയാണ് ഇതെന്നാണ് പലരും പറയുന്നത്. ഒച്ചയുയര്‍ത്താതെ സംയമനം കൈവിടാതെ ആ സാഹചര്യത്തെ അവള്‍ കൈകാര്യം ചെയ്ത രീതിയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയാക്കിയത്. ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റിന് ഇതിനകം തന്നെ ലക്ഷങ്ങളോളം ലൈക്കുകളും ഒരുലക്ഷത്തോളം റീട്വീറ്റുകളും ലഭിച്ചു.

മുടി കൊഴിച്ചിലാണോ പ്രശ്നം…? സംരക്ഷിക്കാന്‍ എളുപ്പ വഴികള്‍
Posted by
10 January

മുടി കൊഴിച്ചിലാണോ പ്രശ്നം...? സംരക്ഷിക്കാന്‍ എളുപ്പ വഴികള്‍

സ്ത്രീ ജനങ്ങളെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനിതാ ശാശ്വത പരിഹാരം. ഒരാളുടെ തലയില്‍ ഒരു ലക്ഷം മുടികള്‍ ഉണ്ടാകും. ദിവസേന 50 മുതല്‍ 100 വരെ മുടികള്‍ കൊഴിയുന്നത് സാധാരണമാണ്. ടെസ്റ്റോസിറോണ്‍ എന്ന ഹോര്‍മോണിന്റെ വര്‍ധന, സ്ട്രെസ്, ചില മരുന്നുകളും ചികിത്സാ രീതികളും, ആര്‍ത്തവ വിരാമം, ഗര്‍ഭധാരണം, തൈറോയിഡ് വ്യതിയാനങ്ങള്‍, പോഷകാഹാരക്കുറവ്(ഇരുമ്പ്) എന്നിവ മുടി കൊഴിച്ചിലിന് കാരണമാകാം. ചിലരില്‍ മുടികൊഴിച്ചില്‍ പാരമ്പര്യമായിക്കും. ഡൈ, കളര്‍, ബ്ലീച്ച്, സ്ട്രെയ്റ്റനിങ് എന്നിവ സ്ഥിരമായി ചെയ്യുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.

മുടി സംരക്ഷിക്കാന്‍

1. ഇരുമ്പും ബി വൈറ്റമിനുകളും ബയോഫ്ലാവനോയ്ഡ്സും (സിട്രസ് പഴങ്ങള്‍) പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍ ചികിത്സകളും പരീക്ഷിക്കാം.

2. ഹെയര്‍ കെയര്‍ തിരഞ്ഞെടുക്കുമ്പോള്‍ അമോണിയയും മുടി കേട് വരുത്തുന്ന സള്‍ഫേറ്റുകളും ഇല്ലാത്തതാണ് എന്ന് ഉറപ്പുവരുത്താം.

3. ദിവസവും മെഡിറ്റേഷന്‍, യോഗ, ജോഗിങ്, വായന എന്നിവയ്ക്ക് സമയം കണ്ടെത്തണം. അങ്ങനെ സ്ട്രെസ് ഒഴിവാക്കാം.

3. മുറുകിയ തൊപ്പി, സ്‌കാര്‍ഫ് എന്നിവ ഒഴിവാക്കണം. നീണ്ടമുടി പിന്നോട്ടെടുത്ത് മുറുക്കി കെട്ടുന്നതും മുടികൊഴിച്ചില്‍ അധികമാക്കും. പെട്ടന്ന് അധികമായി മുടികൊഴിച്ചില്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കാം.

എണ്ണയുണ്ടാക്കുന്ന വിധം

ഹെയര്‍ ഓയിലുകള്‍ തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തും. വെളിച്ചെണ്ണ മുടികൊഴിച്ചിലിനും താരനും ഇല്ലാതാക്കാന്‍ ഫലപ്രദമാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് 10-15 മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഉള്ളി അരിഞ്ഞ് നീരെടുക്കുക. ഇത് നേരത്തെ ചൂടാക്കിയ എണ്ണയിലേക്ക് ചേര്‍ക്കുക. ഇനി എണ്ണ അരിച്ചെടുക്കാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ തലയില്‍ പുരട്ടാം. മുടി നന്നായി വളരും.

സൗന്ദര്യ സംരക്ഷണം കരുതലോടെ
Posted by
09 January

സൗന്ദര്യ സംരക്ഷണം കരുതലോടെ

സുന്ദരിയായിരിക്കാന്‍ ആഗ്രഹമില്ലാത്തവരാരാണ്? വിപണിയിലെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളെ ആശ്രയിക്കുന്നവരാണ് ഇന്നേറെയും. ഇവ ഉപയോഗിക്കുമ്പോള്‍ ഏറെ ശ്രദ്ധ വേണം. ഏറ്റവുമാദ്യം തിരിച്ചറിയേണ്ട കാര്യം നമ്മുടെ കുറവുകളെ മറയ്ക്കാനും ഉള്ള സൗന്ദര്യത്തെ എടുത്തു കാട്ടാനുമാണ് മേക്കപ്പ് ചെയ്യുന്നത് എന്നതാണ്.

ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുമ്പോള്‍

മേക്കപ്പിലെ പ്രധാനപ്പെട്ട ഘടകമാണ് ഫൗണ്ടേഷന്‍ ക്രീം. മുഖചര്‍മ്മത്തിലെ എല്ലാ ഭാഗത്തേയും കളര്‍ടോണ്‍ ഒരുപോലെയാക്കാനും നിറം കൂട്ടാനുമാണ് ഫൗണ്ടേഷന്‍ ക്രീം ഉപയോഗിക്കുന്നത്. മുന്തിയ ബ്രാന്‍ഡ് വാങ്ങിയതുകൊണ്ടു കാര്യമില്ല. നിങ്ങളുടെ ചര്‍മ്മത്തിനു ചേരുന്ന ഫൗണ്ടേഷന്‍ വേണം തെരഞ്ഞെടുക്കാന്‍. ഫൗണ്ടേഷന്‍ ക്രീം അളവില്‍ കൂടുതല്‍ ഉപയോഗിക്കുന്നതും ദോഷം ചെയ്യും.

ലിപ്‌ഗ്ലോസ്

ചര്‍മ്മത്തിന്റെ നിറത്തിനിണങ്ങുന്ന ലിപ്കളര്‍ തെറഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. ചുണ്ടുകളെ സംറക്ഷിക്കുന്ന കൃത്രിമത്വം തോന്നാത്ത നിറങ്ങള്‍ വേണം ഉപയോഗിക്കാന്‍.

ഫേസ്പൗഡര്‍

മുഖത്തെ എണ്ണമയം അകറ്റി തിളക്കം നല്‍കാന്‍ സഹായിക്കുന്നതാണ്‌ഫേസ് പൗഡറുകള്‍. എന്നാല്‍ ഇത് അളവില്‍ക്കൂടിയാല്‍ ചര്‍മ്മത്തില്‍ ചുളിവുകളുണ്ടാക്കും. ചന്ദന നിറമുള്ള ഫേസ്പൗഡറുകളാണ് നല്ലത്. ഇത് ചര്‍മ്മത്തെ കൂടുതല്‍ പ്രകാശമുള്ളതാക്കും.

ഐഷാഡോ

കണ്‍പോളകളുടെ പുറമേ പുരട്ടുന്നതിനാല്‍ വളരെയധികം ശ്രദ്ധ വേണം. മികച്ച ഗുണനിലവാരമുള്ള ഐഷാഡോകള്‍ തെരഞ്ഞെടുക്കുക. മെറ്റാലിക് ഐഷാഡോ ഉപയോഗിച്ചാല്‍ അധികനേരം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

മസ്‌കാര

കണ്ണുകള്‍ക്ക് വലിപ്പം തോന്നിപ്പിക്കാനും കണ്‍പീലികള്‍ കൂടുതല്‍ കറുപ്പുള്ളതാക്കാനും മസ്‌കാര സഹായിക്കുന്നു. കഴിവതും കെമിക്കലുകള്‍ ചേരാത്ത മസ്‌കാര വേണം ഉപയോഗിക്കാന്‍. മസ്‌കാര ഉപയോഗിക്കുമ്പോള്‍ കണ്ണുകള്‍ തുറന്നു പിടിക്കണം.

12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല
Posted by
31 December

12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല

പഴയ ഓര്‍മ്മകള്‍ അയവിറക്കി നോസ്റ്റാള്‍ജിയയില്‍ ദുഖഭാരം ചുമന്ന് ജീവിക്കുന്ന ഒട്ടേറെയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശി ബിജു എബ്രാഹം ഒരു പടി കൂടി കടന്ന് ചിന്തിച്ചു. ഗ്രാമത്തിന്റെ നൈര്‍മല്യതയും, വിശുദ്ധിയും, പച്ചപ്പും സ്ഫുരിക്കുന്ന ആ പഴയ ഓര്‍മ്മയുടെ മണിച്ചെപ്പുകള്‍ അദ്ദേഹം ഒരോന്നായി തന്റെ ചുറ്റുവട്ടത്തിലേക്ക് പറിച്ച് നട്ടു. ചുറ്റുവട്ടത്തെ ഒരു നുള്ളു പോലും വേദനിപ്പിക്കാതെ 12000 സക്വയര്‍ ഫീറ്റ് വരുന്ന നാലുക്കെട്ട് പടുത്തുയര്‍ത്താന്‍ ബിജുവിന് ആത്മവിശ്വാസം നല്‍കിയതും ആ പഴയ നനവുള്ള ഓര്‍മ്മകളായിരുന്നു.

ഉയരത്തില്‍ കുടനിവര്‍ത്തി നില്‍ക്കുന്ന പച്ചപ്പിന് നടുവില്‍ സിമിന്റുപയോഗിക്കാതെ ചെങ്കല്ലുകൊണ്ടും, ഇഷ്ടികകൊണ്ടും മാത്രം പണിതീര്‍ത്ത ഒരു സ്വപ്‌ന വീട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്ന് മാത്രമായിരുന്നു ബിജുവിന്റെ മനസില്‍. എന്നാല്‍ ജരാനരകള്‍ ബാധിച്ച അനേകം വയോധികര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ ബിജു അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ‘ഊര്’ എന്ന് പേരുള്ള ഈ പരിസ്ഥിതി സൗഹൃദ ഇടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്.

1886 മുതലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിമിന്റ് ഉപയോഗിച്ച് തുടങ്ങിയത്. അത് വരെ വീടുകള്‍ പണിതീര്‍ത്തിരുന്നത്‌ മണ്ണും, മറ്റ് പ്രകൃതി പ്രദാനം ചെയ്യുന്ന വിഭവങ്ങളും ചേര്‍ത്തായിരുന്നു. താന്‍ പണിയുന്ന വീടും അത്തരത്തില്‍ ഒന്നാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ബിജു പറയുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച ഈ പ്രകൃതി സ്‌നേഹി ഗ്രാമങ്ങളില്‍ തനത് ശൈലിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷമം വീക്ഷിച്ചു.

ഉപയോഗശൂന്യമായി തീര്‍ന്ന 24 വീടുകള്‍ ലേലത്തില്‍ പിടിക്കുകയും, അവ പൊളിച്ച്, അതില്‍ നിന്നും ലഭിച്ച തടിയും, ഇഷ്ടികയും, ടൈലുകളും ശേഖരിച്ച് ഊര് എന്ന തന്റെ സ്വപ്ന വീടിന് ബിജു തറക്കല്ലിട്ടു. ഈ ഭൂമിക്ക് ഒരു ശ്രദ്ധാഞ്ജലി നല്‍കുക എന്നതായിരുന്നു ലക്ഷ്യം, ഈ വീട്ടിലെ തൂണുകള്‍ മുതല്‍ കോണിപ്പടികള്‍ക്ക്‌ വരെ ഒരു കഥപറയാനുണ്ടെന്നും ബിജു അഭിമാനത്തോടെ പറയുന്നു. വീട് പണിക്കായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലെ പരമ്പരാഗത രീതികള്‍ അവലംബിച്ചും ഊരിന് സംഭാവകള്‍ നല്‍കി.

ഇന്നിവിടെ മുതിര്‍ന്നവര്‍ക്ക് താമസിക്കാനായി 15 മുറികള്‍ ഒരുക്കിയിട്ടുണ്ട്. അവരുടെ ഏത് ആവശ്യങ്ങള്‍ നിറവേറ്റാനും ഒരു വിളിപ്പാടകലെ ബിജുവും ഉണ്ട്.

കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ

error: This Content is already Published.!!