keep your legs ice water
Posted by
25 June

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്‍ക്കൂ, കാരണം...

എപ്പോഴും അസുഖങ്ങള്‍ വരുന്ന ഒരാളാണോ നിങ്ങള്‍. പ്രത്യേകിച്ചു കോള്‍ഡും ചുവയുമെല്ലാം. അതിനര്‍ത്ഥം നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ദുര്‍ബലമാകുമ്പോഴാണ് നാം പലപ്പോഴും രോഗങ്ങള്‍ക്കടിമപ്പെടുക. രോഗങ്ങള്‍ തടയാനുള്ള സ്വാഭാവിക വഴിയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കുകയെന്നതാണ്. ഇതിനുള്ള തികച്ചും ലളിതമായ ഒരു വഴിയാണ് താഴെപ്പറയുന്നത്. ഇതു പരീക്ഷിച്ചു നോക്കൂ,

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്‍ക്കൂ, കാരണം… മോസ്‌കോ ചൈനോ തെറാപ്പി സ്‌പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്‌സ്‌കിയാണ് ഈ വഴി വിശദീകരിച്ചത്.ഇറങ്ങിനില്‍ക്കാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തിലോ ബാത്ടബിലോ മറ്റോ പാദങ്ങള്‍ മൂടും വിധം തണുത്ത വെള്ളം നിറയ്ക്കുക. ഐസിട്ടാലും മതിയാകും. ഇതില്‍ നില്‍ക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന രീതിയില്‍ കാലുകള്‍ ചലിപ്പിയ്ക്കുക. ഇരു പാദങ്ങളും വിരലുകളും എപ്പോഴും അനങ്ങുന്ന രീതിയില്‍ വേണം നില്‍ക്കാന്‍. ഇതിനു ശേഷം പുറത്തിറങ്ങി കാല്‍ തുടച്ച ശേഷം സോക്‌സിടണം.ദിവസവും ഇതു ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കും.

lack of sleep problems
Posted by
23 June

ഉറങ്ങിയില്ലെങ്കില്‍ ഒരുങ്ങിയിരുന്നോളൂ; രാത്രി ഉറങ്ങാതിരിക്കുന്നത് അത്ര നിസ്സാരമല്ല

ഉറങ്ങാതിരുന്ന് ജോലി ചെയ്യുന്നതിലും ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് ജോലി ചെയ്യുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എത്രസമയം കിടന്നുറങ്ങണം എന്നറിയാമോ? എന്തുകൊണ്ട് രാത്രി ഉറങ്ങണം എന്നു പറയുന്നത് എന്നറിയാമോ? ജനിച്ച് വീണകുഞ്ഞ് ശരാശരി ദിവസവും 18മണിക്കൂറോളം ഉറങ്ങും. ഒരു വയസുമുതല്‍ 3 വയസുവരെ കുഞ്ഞുങ്ങള്‍ ദിവസവും 16 മണിക്കൂറോളം സുഖമായി കിടന്നുറങ്ങും. കൗമാരകാലഘട്ടത്തില്‍ ഏകദേശം 10 മുതല്‍ 13 മണിക്കൂര്‍ വരെ കിടന്നുറങ്ങണം. 21 വയസിനുശേഷം 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. വാര്‍ദ്ദക്യ കാലഘട്ടത്തിലാണ് 6 മണിക്കൂര്‍ എങ്കിലും ഉറക്കം നിര്‍ബന്ധമായും ആവശ്യമാണ്. എന്തുകൊണ്ട് ഇതി കൃത്യമായി വേണമെന്നു പറയുന്ന ത് എന്നുവച്ചാല്‍ ശരീരത്തിലെ എല്ലാഅവയവങ്ങളും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കൃത്യമായ വിശ്രമമം ആവശ്യമാണ്. ഉറങ്ങുന്നസമയത്ത് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളും ചെയ്യും.

മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരം പല രീതിയിലായിരിക്കും പ്രതികരിക്കുക.ക്ഷീണം മാത്രമല്ല മതിയായ ഉറക്കം കിട്ടാതായാല്‍ മറ്റു ഗുരുതര പ്രശ്‌നങ്ങളും ശരീരത്തെ ബാധിക്കും.ഉറക്കം കിട്ടുന്നില്ലെങ്കില്‍ ശരീരം പുറപ്പെടുവിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം,

നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേദിവസം സാധാരണ മനുഷ്യന് അമിത വിശപ്പ് തോന്നും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നിക്കും. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ ചര്‍മ്മത്തെ അത് ദോഷകരമായി ബാധിക്കും. ചുളിവുകളും മുഖത്ത് വരകളും വീഴും, ഒപ്പം ഡാര്‍ക് സര്‍ക്കിള്‍ കൂടും. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അത് ഗുരുതരമായി ബാധിക്കും. നന്നായി തലച്ചോര്‍ പ്രവര്‍ത്തിക്കില്ലെന്ന് മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. പെട്ടെന്ന് തീരുമാനമെടുക്കാനും ചിന്തിക്കാനും സാധിക്കില്ല. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്റ് മെറ്റബോളിസത്തില്‍ 2002ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അനുസരിച്ച് ഇന്‍സോമ്‌നിയ പ്രശ്‌നമുള്ള പുരുഷന്‍മാര്‍ക്ക് ടെടോസ്‌റ്റെറോണ്‍ കുറവായിരിക്കും. ഇത് ഉന്മേഷം കുറയ്ക്കുകയും ലൈംഗിക ചോദന കുറയ്ക്കുകയും ചെയ്യും. ഡിപ്രഷന് ഉറക്കമില്ലായ്മ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചതാണ്. ഡിപ്രഷന്റെ ആദ്യ ലക്ഷണം ഇന്‍സോമ്‌നിയ ആണെന്നും കണ്ടെത്തിയിരുന്നു. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് തീരാവ്യാധികള്‍ പിടിപെടാനുള്ള സാധ്യത വലുതാണ്. ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും.ഉറക്കം കുറയും തോറും അത് പ്രതിരോധ ശേഷിയെയും ബാധിക്കും.ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ആവശ്യത്തിന് ഉറക്കമില്ലാത്തയാല്‍ പിടിപെടുന്നത്.

ramesh chennithala statement about fever defensing program
Posted by
21 June

പകര്‍ച്ചപ്പനി: പ്രതിപക്ഷ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാനത്തെങ്ങും മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസില്‍ എത്തി താന്‍ നേരിട്ട് കണ്ട് നല്‍കിയ മെമ്മോറാണ്ടത്തിലെ ആദ്യനിര്‍ദ്ദേശമായിരുന്നു സംസ്ഥാന വ്യാപകമായി പൊതുജനപങ്കാളിത്തതോടെ ശുചീകരണ യജ്ഞം നടത്തണമെന്നത്. മുഖ്യമന്ത്രി അപ്പോള്‍ തന്നെ ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു. അത് നടപ്പില്‍ വരുന്നതില്‍ സന്തോഷമുണ്ട്.

യുഡിഎഫ് എംഎല്‍എമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഹരിപ്പാട് മണ്ഡലത്തിലെ ശുചീകരണ പ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസം താന്‍ നേതൃത്വം നല്‍കിയിരുന്നു.

കേരളത്തില്‍ പനി നിയന്ത്രിക്കുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ നടപ്പാക്കേണ്ടതായിരുന്നു. കുറച്ച് വൈകിയെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇതിനായി സര്‍വ്വകക്ഷിയോഗം വിളിച്ചതും ഉചിതമായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

healthy food
Posted by
16 June

രാവിലെ ചുട്ടരച്ച ചമ്മന്തിയും പപ്പടവും കഞ്ഞിയും

കഞ്ഞി എന്ന് പറയുമ്പോള്‍ തന്നെ മുഖം ചുളിക്കുന്നവരില്‍ ചിലര്‍ നമുക്കിടയിലുണ്ടാവും. കാരണം കഞ്ഞി കുടിക്കുന്നത് സ്റ്റാറ്റസിന് മോശമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള മറ്റൊരു ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. കാരണം അത്രയേറെയാണ് കഞ്ഞിയുടെ മാഹാത്മ്യം. പണ്ടത്തെ കാലത്ത് ആളുകള്‍ രോഗങ്ങളും ദുരിതങ്ങളും ഇല്ലാതെ ആരോഗ്യത്തോടെ ജീവിച്ചിരുന്നതിന്റെ രഹസ്യവും കഞ്ഞി തന്നെയാണ്. കഞ്ഞി കുടിക്കുന്നത് ശീലമാക്കിയാല്‍ അത് നിരവധി ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കും. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് രാവിലെ തന്നെ കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

മഴക്കാലത്ത് പ്രധാനപ്പെട്ടത്
മഴക്കാലത്തെ ഭക്ഷണ ശീലങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് കഞ്ഞി എന്ന കാര്യത്തില്‍ സംശയം വേണ്ട ഇത് മഴക്കാല രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു.

ശരീരക്ഷീണം അകറ്റുന്നു
മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും കാണുന്ന ശാരീരിക അവശതകളെ ഇല്ലാതാക്കാന്‍ കഞ്ഞി സഹായിക്കുന്നു. രാവിലെ തന്നെ അല്‍പം കഞ്ഞി കുടിച്ചാല്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ ഗുണം വളരെ വലുതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കഞ്ഞി. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ കഞ്ഞി ശീലമാക്കി നോക്കൂ. മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.

ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം
പെട്ടെന്ന് ദേഹാസ്വാസ്ഥ്യം വരുന്ന കാലമാണ് മഴക്കാലം. എന്നാല്‍ നല്ല ചൂടു കഞ്ഞിയില്‍ ഉപ്പിട്ട് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല.

beware , using plastic covers on chips shops to make chips
Posted by
16 June

എവിടെ നിന്നും ചിപ്‌സ് വാങ്ങിക്കഴിക്കുന്നവര്‍ അറിയാന്‍: ചിപ്‌സിന് തിളക്കം കിട്ടാനും തണുക്കാതിരിക്കാനും വറക്കുന്ന എണ്ണയില്‍ ചേര്‍ക്കുന്നത് പ്ലാസ്റ്റിക്

കൊച്ചി: കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ചിപ്‌സ് വറുത്തു വില്‍ക്കുന്നയിടങ്ങളില്‍ എണ്ണയില്‍ ചേര്‍ക്കുന്നത് പ്ലാസ്റ്റിക്. പല സ്ഥലത്തും ഇതു പോലെ ചെയ്യുന്ന കടകള്‍ അധികൃതര്‍ പൂട്ടിച്ചെങ്കിലും അധികം ആര്‍ക്കും അറിവില്ലാത്ത ഒരു കാര്യം തന്നെയാണിത്.

ചില കടകളില്‍ നിന്നു വാങ്ങുന്ന ചിപ്‌സ് വളരെ ക്രിസ്പി ആയിരിക്കും, അത് എത്ര ദിവസം വച്ചാലും തണുക്കുകയും ഇല്ല. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ആ കടയില്‍ നിന്നു തന്നെ എപ്പോഴും ചിപ്‌സ് മേടിക്കും. ചീത്ത ആവില്ലാലോ. എന്നാല്‍ ചിപ്‌സ് ഉണ്ടാക്കി വില്‍ക്കുന്ന ആ കടയില്‍ ഒന്നു ശ്രദ്ധിച്ചു നിരീക്ഷിക്കണേ. സ്ലൈസറിലൂടെ വാഴക്കായ അരിഞ്ഞിടുന്നതിനോടൊപ്പം തന്നെ ഓരോ പത്ത് മിനിറ്റിലും ഇവര്‍ ഒരു സാധനം കൂടി എണ്ണയിലേക്കിടുന്നുണ്ട്. എന്താണെന്നോ, പ്ലാസ്റ്റിക് കവറുകള്‍. തിളക്കുന്ന എണ്ണയില്‍ വീഴുമ്പോള്‍ തന്നെ അലിഞ്ഞു ചേരുന്ന ഈ പ്ലാസ്റ്റിക് ഒരു കോട്ടിംഗ് ആയി ചിപ്‌സിനു ചുറ്റും പടന്നു പിടിക്കുകയും, ചിപ്‌സില്‍ എണ്ണ പിടിക്കാതെ തടയുകയും ചെയ്യും.

അതിനു ശേഷമോ. എണ്ണയുടെ നനവില്ലാത്ത നല്ല ക്രിസ്പിയായ ചിപ്‌സ് ലഭിക്കും. അതു മാത്രമല്ല കോട്ടിംഗ് ഉള്ളതിനാല്‍ നനവ് തട്ടുകയോ, തണുത്തു പോകുകയോ കൂടി ചെയ്യുന്നില്ല. നല്ല രുചിയോടെ നാം തട്ടുന്ന ചിപ്‌സിന്റെ കഥ ഇതാണ്. ഇത് വാഴക്കാ ചിപ്‌സിന്റെ കാര്യം മാത്രമല്ല, പക്കവട, മിക്‌സ്ചര്‍,എല്ലാത്തിലും ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. ചീത്ത ആവാത്തതുകൊണ്ട് കടകളില്‍ എത്ര ദിവസം വേണമെങ്കിലും ഒരു പ്രശ്‌നവുമില്ലാതെ ഇത് സൂക്ഷിക്കുകയും ചെയ്യാം.

എന്തായാലും ഇങ്ങനെ പരാതി കിട്ടുന്ന കടകള്‍ എല്ലാം അധികൃതര്‍ അടപ്പിക്കുന്നുണ്ട്. നിങ്ങളുടെ അറിവില്‍ ഇങ്ങനെ കടകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം. കാരണം ഈ ചതിയന്മാര്‍ മറ്റുള്ള നല്ല രീതിയില്‍ കടകള്‍ നടത്തുന്നവര്‍ക്കു കൂടി ദോഷം ആണ്. അതിലുപരി പ്ലാസ്റ്റിക് വാങ്ങിക്കഴിക്കുന്ന നമ്മുടെ ഭാവി എന്താകും എന്ന് കൂടി ചിന്തിക്കൂ. എന്നാല്‍ എല്ലാ ചിപ്‌സ് കടകളേയും ബേക്കറികളേയും ഈ ഗണത്തില്‍ പെടുത്ത്‌നുമാവില്ല. നല്ല രീതിയില്‍ ചിപ്‌സ ഉണ്ടാക്കി കൊടുക്കുന്നവരും കുറവല്ല. സഹ ജീവികളെ ചതിക്കാതെ ജീവിക്കുന്നവരും ഉണ്ട് ധാരാളം.

apple cider vinegar had morning
Posted by
14 June

ഉറങ്ങും മുന്‍പ് ആപ്പിള്‍സിഡാര്‍ വിനീഗര്‍ കുടിച്ചാല്‍

നിങ്ങള്‍ക്ക് കുടിക്കാന്‍ പറ്റുന്ന ആരോഗ്യകരമായ ഒരു പാനീയമാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. പല തരത്തിലുള്ള ഉപയോഗങ്ങളും ഇതിനുണ്ടെങ്കിലും ആരോഗ്യ കാര്യത്തില്‍ തന്നെയാണ് മുന്നില്‍. ശരീരത്തിന്റെ ഏത് പ്രവര്‍ത്തനങ്ങളേയും കൃത്യമാക്കാനും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും.

നമ്മളെ സാധാരണ വലക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ആപ്പിള്‍ സിഡാര്‍ വിനീഗറിന് കഴിയും. രാത്രി ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് അല്‍പം ആപ്പിള്‍ സിഡാര്‍ വിനീഗര്‍ കഴിച്ചാല്‍ അതുണ്ടാക്കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തടി കുറക്കാന്‍ കഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ നല്ലൊരു ഉപാധിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍. ഇത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുകയും വിശപ്പിനെ കുറക്കുകയും ചെയ്യുന്നു. രണ്ട് ടേബിള്‍സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഒരു കപ്പ് വെള്ളത്തില്‍ ചാലിച്ച് കിടക്കാന്‍ പോകുന്നതിനു മുന്‍പ് കഴിക്കാം. ഇത് ശരീരത്തിലെ അധിക കൊഴുപ്പിനെ കത്തിച്ച് കളയുന്നു.

തൊണ്ട വേദന പോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ട് കഷ്ടപ്പെടുന്നവരാണെങ്കില്‍ അത് മാറ്റാന്‍ നല്ലൊരു ഉപാധിയാണ് ആപ്പിള്‍ സിഡാര്‍ വിനീഗര്‍.ഇതിലുള്ള ആല്‍ക്കലൈന്‍ ഏജന്റ് തൊണ്ടയിലെ ബാക്ടീരിയ ആക്രമണത്തെ ചെറുക്കുന്നു.

London Fire Brigade issues warning over skin creams deaths
Posted by
13 June

സ്‌കിന്‍ ക്രീമുകള്‍ പൊള്ളലേറ്റു മരിക്കാന്‍ കാരണമാവുന്നുവെന്ന് പഠനം; മുന്നറിയിപ്പുമായി അഗ്നിശമന സേന

ലണ്ടന്‍: സൗന്ദര്യം വര്‍ധക വസ്തുക്കള്‍ മരണകാരണമാവുന്നു എന്ന വാര്‍ത്തകള്‍ പുതിയതല്ല, എന്നാല്‍ സ്‌കിന്‍ ക്രീം തേച്ചാല്‍ പൊള്ളലേറ്റ് മരിക്കുമെന്ന് കേട്ടാല്‍ ഞെട്ടാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ഇതു സത്യമാണ് പഠനം തെളിയിച്ചതുമാണ്. കൂടാതെ ഇത്തരത്തില്‍ 15ലേറെ ആളുകള്‍ മരിച്ചിട്ടുണ്ടെന്നും ലണ്ടന്‍ അഗ്‌നിശമനസേന വെളിപ്പെടുത്തുന്നു.

കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ 15 പേര്‍ ഇത്തരത്തില്‍ മരിച്ചുവെന്നാണ് ലണ്ടന്‍ ഫയര്‍ ബ്രിഗേഡിന്റെ കണക്ക്. പാരാഫിനും പെട്രോളിയം ഘടകങ്ങളും അടങ്ങിയ ക്രീമുകള്‍ മുഖത്തും ശരീരത്തും തേച്ച് കിടന്നുറങ്ങുമ്പോള്‍ ബെഡ്ഷീറ്റിലും വസ്ത്രങ്ങളിലും അതു പുരണ്ടു പെട്ടെന്നു തീപടരാന്‍ സാധ്യതയുള്ളതായി മാറുന്നുവെന്നാണ് അഗ്നിശമന സേന ചൂണ്ടിക്കാണിക്കുന്നത്. ഉയര്‍ന്ന താപനിലയില്‍ കഴുകിയാലും ഇത്തരം ഘടകങ്ങള്‍ തുണികളില്‍നിന്നു പോകില്ല. ഒടുവില്‍ ഒരു സിഗരറ്റ് വീണാല്‍ പോലും പെട്ടെന്നു തീയാളിപ്പിടിക്കാന്‍ ഇതു കാരണമാകുമെന്നും ഫയര്‍ ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ഏല്‍സ്ഫീല്‍ഡില്‍ ഹില്‍ഡ ബാറ്റണ്‍ എന്ന സ്ത്രീ അബദ്ധത്തില്‍ തീപിടിച്ചു മരിച്ചതിനു കാരണം ഇതായിരുന്നു. സ്ഥിരമായി പുകവലിച്ചിരുന്ന അവര്‍ വര്‍ഷങ്ങളായി സ്‌കിന്‍ ക്രീം ഉപയോഗിച്ചിരുന്നു. സിഗരറ്റിന്റെ കുറ്റിയില്‍നിന്നു വസ്ത്രങ്ങളിലേക്കു പെട്ടെന്നു തീപടരാന്‍ ഇതുകാരണമാകുകയായിരുന്നു.

hildabatten

സ്‌കിന്‍ ക്രീം നിരന്തരം ഉപയോഗിക്കുന്ന പലര്‍ക്കും ഇത്തരത്തിലുള്ള അപകടത്തെക്കുറിച്ച് അറിവില്ല. സ്ഥിരമായി ക്രീമുകള്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണം. അബദ്ധത്തില്‍ സിഗരത്തിന്റെ ചാരം തട്ടുന്നതോ തീപ്പെട്ടിക്കൊള്ളി എറിയുന്നതോ സ്വയം തീ കൊളുത്തുന്നതിനു സമമായിരിക്കുമെന്ന് ഫയര്‍ സേഫ്റ്റി അസിസ്റ്റന്റ് കമ്മിഷണര്‍ ഡാന്‍ ഡാലി പറഞ്ഞു. ക്രീമുകള്‍ പുരണ്ട തുണിയിലാണ് ഇതു വീഴുന്നതെങ്കിലും അപകടസാധ്യത ഇരട്ടിയാകും.

2013 മാര്‍ച്ച് 5 മുതല്‍ 2016 ഒക്ടോബര്‍ 12 വരെ തീപ്പൊള്ളലേറ്റു മരിച്ച സംഭവത്തില്‍ സ്‌കിന്‍ ക്രീമുകളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാരാഫിന്‍ അടങ്ങിയിട്ടുള്ള ക്രീമുകള്‍ ഇറക്കുന്ന കമ്പനികള്‍ ഇത്തരത്തില്‍ മുന്നറിയിപ്പു നല്‍കണമെന്ന് നിയന്ത്രണ അതോറിട്ടി നിര്‍ദേശം നല്‍കി.

dangers in caffeine addiction
Posted by
09 June

കഫീനില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങള്‍

കാപ്പി, ചായ എന്നത് ലോകത്തില്‍ തന്നെ വളരെ പ്രിയങ്കരമായ പാനീയങ്ങളാണ്. കഫീന്‍ ഉപയോഗിക്കുന്നത് കൊണ്ട് മനുഷ്യരില്‍ ഭൗതീകമായും മാനസികമായും ഒരു ശക്തി ലഭിക്കുമെന്നതില്‍ തര്‍ക്കമില്ല. പ്രഭാതത്തില്‍ കുടിക്കുന്ന ഒരു കപ്പ് ചായയോ കാപ്പിയോ നമ്മുടെ ക്ഷീണത്തെയും തളര്‍ച്ചയെയും മാറ്റി ഉണര്‍വ്വും ഉന്മേഷവും നല്‍കുന്നത് അതിന്റെ തെളിവാണ്.കാപ്പിയിലും ചായയിലും അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന രാസവസ്തു സ്ഥിരമായി കുടിച്ചോ, മറ്റു രീതികളില്‍ ഉപയോഗിച്ചോ അതിനു അടിമയായാല്‍, ദൂഷ്യവശങ്ങള്‍ പലതുണ്ട്.

കഫീനില്‍ നിന്ന് പെട്ടെന്നൊരു വിമോചനം കഠിനമാണ്

ദിവസവും ചായയോ കാപ്പിയോ കുടിക്കുക എന്നത് പലരുടെയും ശീലമാണ്. കഫീന്‍ എന്നത് ഒരു ലഹരിയാണ്. സ്ഥിരമായി കഫീനൊ, അത് അടങ്ങിയ ഉത്പ്പന്നങ്ങളോ ഉപയോഗിക്കുന്ന ഒരാള്‍ക്ക് ഇത് പെട്ടെന്നൊരു ദിവസം അവസാനിപ്പിക്കാന്‍ കഴിയുന്നതല്ല. അങ്ങനെ നിര്‍ത്തിയാല്‍ ഒരുപക്ഷേ അത് അയാളുടെ ജീവിതശൈലികളെ വരെ ബാധിച്ചേക്കാം. അസ്വസ്ഥതയും,പരിഭ്രാന്തിയും ചിലപ്പോള്‍ തല വേദനയുമെല്ലാം ഒരാളില്‍ സൃഷ്ടിക്കാനും ഇടയുണ്ട്. ഏറ്റവും നല്ലത് പതിയെ പതിയെ കഫീനിന്റെ ഉപയോഗം നിയന്ത്രിക്കുന്നതാണ്.

സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂട്ടും

കഫീന്‍ കുടിക്കുമ്പോള്‍ ഉന്മേഷം കിട്ടുമെന്നത് ശരിയാണ്, എന്നാല്‍ കഫീനിന് അടിമപ്പെടുന്നത് മൂലം ഒരു വ്യക്തിയില്‍ സമ്മര്‍ദ്ദവും ഉത്കണ്ഠയും കൂടുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇങ്ങനെ അനുഭവപ്പെട്ടാല്‍ കഫീന്‍ ഉപയോഗം ഉടന്‍ നിര്‍ത്തുക.

അതിവേഗമായ ഏജിംഗ് സംഭവിക്കുന്നു

പഠനങ്ങള്‍ പ്രകാരം കഫീനിന് ഏജിനെ എതിര്‍ക്കുവാനുള്ള ഏജിംഗ് ഹോര്‍മോണുകളെ( melatonin and DHEA) സാരമായി ഇല്ലാതാക്കാന്‍ സാധിക്കും. കൂടാതെ ശരീരത്തിലെ ജലാംശത്തെ നീക്കം ചെയ്യുകയും സ്‌കിന്നിനെ വരണ്ടതാക്കുകയും, ബലം കുറയ്ക്കുകയും,ചുളിവുകള്‍ വരുത്തുകയും ചെയ്യും. മുഖക്കുരു ഉണ്ടാകാനും സാധ്യതയുണ്ടെന്ന് പറയുന്നു.

കാഫീന്‍ ഉപയോഗം ഗര്‍ഭിണികള്‍ക്ക് ആപത്ത്

ഗര്‍ഭിണികള്‍ കഫീനിന്റെ ഉപയോഗം നന്നായി നിയന്ത്രിക്കുകയോ അല്ലെങ്കില്‍ പൂര്‍ണമായി ഉപേക്ഷിക്കുകയോ ചെയ്യണം. പഠനങ്ങള്‍ പ്രകാരം കഫീനിന്റെ ഉപയോഗം കാരണം അണ്ഡവാഹിനിക്കുഴലിലെ( fallopian tubes) മസില്‍ പ്രവര്‍ത്തനങ്ങള്‍ കുറയുവാനും ഇടയാക്കും. ഒരുപക്ഷെ ഗര്‍ഭധാരണത്തെ വരെ ഇത് ബാധിക്കാമെന്നാണ് റിസര്‍ച്ചുകള്‍ പറയുന്നത്. അമിതമായി കഫീന്‍ ഉപയോഗിക്കുന്ന ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.

ശരീരത്തിലെ എല്ലുകളെ ബാധിച്ചേക്കാം

കഫീനിന്റെ അമിതമായ ഉപയോഗം ഭാവിയില്‍ ശരീരത്തിന്റെ എല്ലുകളെ കേടാക്കാനും സാധ്യതയുണ്ട്. ഇത് ശരീരത്തിലെ കാല്‍സ്യത്തെയും മറ്റു പോഷകങ്ങളെയും നഷ്ടപ്പെടുത്തുകയും ചെയ്യും. ഈ കാരണത്താലാണ് എല്ലുകള്‍ക്കും സന്ധികള്‍ക്കും പ്രശ്‌നമുള്ളവര്‍ കഫീനിന്റെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്.

interesting story of civil service examination winner doctor s anu kerala
Posted by
08 June

സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി ഒരു മകള്‍: അമ്മയില്ലാതെ തന്നെ പോറ്റി വളര്‍ത്തിയ അച്ഛന് മകളുടെ സ്‌നേഹ സമ്മാനം, അടൂര്‍ കടമ്പനാട് സ്വദേശിനി അനു ആരുമറിയാതെ നേടിയെടുത്തത് സംസ്ഥാനത്തെ നാലാം സ്ഥാനം

അടൂര്‍: സ്വന്തം അച്ഛന്‍ പോലും അറിയാതെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നതവിജയം നേടി സംസ്ഥാനത്തെ നാലാം സ്ഥാനത്ത് എത്തി ഒരു മകള്‍. അടൂര്‍ കടമ്പനാട് ഇടയ്ക്കാട് മുരളിവിലാസത്തില്‍ മുരളീധരന്‍പിള്ളയ മകളും വെറ്ററിനറി ഡോക്ടറായ എസ് അനുവാണ് അച്ഛനടക്കെ ആരുമറിയാതെ ഉന്നത വിജയം കരസ്ഥമാക്കിയത്.

42ാം റാങ്ക് നേടിയാണ് അനുവിന്റെ പിതാവ് പോലും മകള്‍ സിവില്‍ സര്‍വീസ് പരീക്ഷക്കായി തയ്യാറായതോ പരീക്ഷ എഴുതിയതോ അറിഞ്ഞിരുന്നില്ല. അച്ഛന്റെ ആഗ്രഹം സാധിച്ചു കൊടുക്കാനാണ് അനു രഹസ്യമായി സിവില്‍ സര്‍വീസ് തയ്യാറെടുപ്പുകള്‍ നടത്തിയതും ഉന്നത വിജയം കരസ്ഥമാക്കിയതും. ‘എന്റെ വിജയം അച്ഛനുള്ള സമ്മാനമാണ്. എപ്പോഴും എന്റെ മികച്ച വിജയങ്ങളാണ് അച്ഛന്‍ ആഗ്രഹിക്കുന്നത്. സ്‌കൂളിലും കോളേജിലും പഠിക്കുമ്പോള്‍ അച്ഛന് എപ്പോഴും റാങ്ക് പ്രതീക്ഷയായിരുന്നു. അന്ന് അത് നടന്നില്ല. അച്ഛന്റെ ആഗ്രഹം ഇതിലൂടെ സാധിച്ചുവെന്നുള്ള സന്തോഷമുണ്ട്. തന്റെ സിവില്‍ സര്‍വീസ് വിജയത്തിനുപിന്നില്‍ അച്ഛന്‍ എന്ന വലിയ ശക്തി പ്രചോദനമായി ഉണ്ടായിരുന്നു’ എന്ന് ഇരുപത്തിയെട്ടുകാരിയായ അനു പറയുന്നു.

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന അനു സ്വന്തമായി പഠിച്ചാണ് സിവില്‍ സര്‍വീസ് പരീക്ഷയിലെ മികച്ച നേട്ടം കൊയ്തത്. ഒരുപക്ഷേ ഉത്തര്‍പ്രദേശിലായതു കാരണമാണ് മറ്റെല്ലാവരുടെയും വിജയം വാര്‍ത്തയായപ്പോള്‍ അനു തിരശ്ശീലയ്ക്കുപിറകിലായി പോയത്. സാധാരണ കുടുംബത്തിലാണ് അനു ജനിച്ചത്. ആറുവയസ്സുള്ളപ്പോഴാണ് അനുവിന്റെ അമ്മ സീതാലക്ഷ്മി മരിച്ചത്. കെ.എസ്.ആര്‍.ടി.സി. അടൂര്‍ ഡിപ്പോയിലെ ജീവനക്കാരനായ അച്ഛന്‍ മുരളീധരന്‍പിള്ളയായിരുന്നു പിന്നെ അനുവിന് എല്ലാം. ഒമ്പത് വര്‍ഷം മുന്‍പ് സ്വയം വിരമിച്ച മുരളീധരന്‍പിള്ള ഏകമകളുടെ കാര്യത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. കുണ്ടറ എഴുകോണ്‍ കാരുവേലില്‍ സെന്റ് ജോണ്‍സ് സ്‌കൂളിലായിരുന്നു പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചത്.

പത്താം ക്ലാസില്‍ 92 ശതമാനം മാര്‍ക്കും പ്ലസ് ടുവിന് 89 ശതമാനം മാര്‍ക്കും നേടി. മണ്ണുത്തി വെറ്ററിനറി കോളേജില്‍ വെറ്ററിനറി സയന്‍സ് ബിരുദത്തില്‍ രണ്ടാം റാങ്ക് നേടി. മൂന്നു മാസത്തോളം മണ്ണുത്തി കോളേജില്‍തന്നെ ജോലി ചെയ്തു. 2014ല്‍ ചെന്നൈയിലുള്ള ശങ്കര്‍ ഐ.എ.എസ്. അക്കാദമിയില്‍ കുറച്ച് നാള്‍ സിവില്‍ സര്‍വീസ് പരിശീലനത്തിന് പോയി. 2015ല്‍ സിവില്‍ സര്‍വീസിന് ആദ്യ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. പിന്നീടാണ് ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ പ്രവേശനപരീക്ഷയിലൂടെ പഠിക്കാന്‍ അവസരം കിട്ടിയത്.

പിന്നീട് അനു രഹസ്യമായി സിവില്‍ സര്‍വീസിന് തയ്യാറെടുക്കുകയായിരുന്നു. ആദ്യതവണയേറ്റ തോല്‍വി കാരണം പഠനത്തെക്കുറിച്ച് അച്ഛനോട് പോലും പറഞ്ഞതുമില്ല. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെയും അധ്യാപകരുടെയും സഹായം പലപ്പോഴും തുണയായി. പഠനവും ഗവേഷണവും ഒന്നിച്ചായതിനാല്‍ ആദ്യം ചെയ്തത് പഠിക്കുന്ന പുസ്തകങ്ങളുടെ എണ്ണം കുറയ്ക്കുകയായിരുന്നു. പഠിച്ചത് ആവര്‍ത്തിച്ചുറപ്പിച്ചാണ് പരീക്ഷയ്ക്ക് പോയതെന്നും അനു പറയുന്നു

attention please listen this before eating rambutan fruit
Posted by
08 June

റമ്പൂട്ടാന്‍ കഴിക്കും മുമ്പ് ഇക്കാര്യം ശ്രദ്ധിക്കുക, ഇല്ലെങ്കില്‍ മരണം വരെ സംഭവിക്കാം

പൊന്നാനി: ശ്രദ്ധയോടെ കഴിച്ചില്ലെങ്കില്‍ അപകടം വരുത്തുന്ന പഴമാണ് റമ്പൂട്ടാന്‍ .റമ്പൂട്ടാന്‍ കഴിക്കുമ്പോള്‍ കുരു തൊണ്ടയില്‍ കുരുങ്ങി കുഞ്ഞ് മരിച്ചത് കഴിഞ്ഞ ദിവസമാണ് .ഈ പഴം ശ്രദ്ധിച്ച് കഴിച്ചാല്‍ അപകടമെന്നും വരുത്തില്ല .

വളരെ സ്വാദിഷ്ടവും പോഷകസമ്പന്നവുമായ പഴമാണ് റമ്പൂട്ടാന്‍. കുറച്ചു നാള്‍ മുന്‍പുവരെ മലയാളികള്‍ക്ക് ഇതത്ര സുപരിചിതമായ പഴമായിരുന്നില്ലെങ്കിലും കേരളത്തിന്റെ പല ഭാഗങ്ങളിലും അടുത്ത കാലത്ത് ഇതിന്റെ കൃഷി ആരംഭിച്ചിട്ടുണ്ട്. പ്രത്യേകിച്ചും പത്തനംതിട്ട, കോട്ടയം ജില്ലകളില്‍. മലപ്പുറം ജില്ലയിലും ചിലര്‍ ചെറിയ തോതില്‍ റമ്പൂട്ടാന്‍ വളര്‍ത്തിത്തുടങ്ങിയിട്ടുണ്ട്. കേരളത്തിലെ സാഹചര്യങ്ങളില്‍ നല്ല വിളവ് ലഭിക്കുന്നതായാണ് കൃഷി ചെയ്തവരുടെ അഭിപ്രായം. അതുകൊണ്ടു തന്ന പലയിടത്തും കുട്ടികള്‍ മാങ്ങയും ചക്കയുമെന്ന പോലെ എറിഞ്ഞുവീഴ്ത്തി കഴിക്കുന്ന നാടന്‍ പഴമായി മാറിക്കിഞ്ഞു റമ്പൂട്ടാന്‍.

എന്നാല്‍ ഇതില്‍ ഒരു അപകടം ഒളിഞ്ഞിരിക്കുന്നു. റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങിയാല്‍ മരണം വരെ സംഭവിക്കാം. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു അപകടം ചെങ്ങന്നൂരിലുണ്ടായി. എട്ടുമാസം പ്രായമായ പിഞ്ചുകുഞ്ഞ് റമ്പൂട്ടാന്റെ കുരു തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചു. കുഞ്ഞിന് റമ്പൂട്ടാന്‍ പഴം കഴിക്കാന്‍ കൊടുക്കുന്നതിനിടെ കുരുവും വായിലേക്ക് വീഴുകയായിരുന്നുവത്രേ.
ഇത്തരത്തിലുള്ള ആദ്യ സംഭവമല്ലിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അപകടങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.ഈ സാഹചര്യത്തില്‍ റമ്പൂട്ടാന്‍ പഴം കഴിക്കുമ്പോഴും കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുമ്പോഴും ചില മുന്‍കരുതലുകളെടുക്കുന്നതാണ് നല്ലത്. കുരു തൊണ്ടയില്‍ കുടുങ്ങാതിരിക്കാന്‍രണ്ട് മാര്‍ഗങ്ങളാണുള്ളത്. പഴത്തിന്റെ മാംസളമായ ഭാഗം പൂര്‍ണമായി വിട്ടുകിട്ടുന്ന പുതിയ ഇനം റമ്പൂട്ടാന്‍ വിപണിയിലെത്തിയിട്ടുണ്ട്. അവ വാങ്ങി, കുരു നീക്കി കഴിക്കുന്നതാണ് ഒരു മാര്‍ഗം.തീരെച്ചെറിയ കുഞ്ഞുങ്ങള്‍ക്കണെങ്കില്‍ കുരുനീക്കിയ ശേഷം ചെറിയ കഷണങ്ങളാക്കി നല്‍കുന്നതാണ് നല്ലത്. രണ്ടാമത്തെ മാര്‍ഗം ചെറിയൊരു കത്തി ഉപയോഗിച്ച് കുരു പൂര്‍ണമായും നീക്കം ചെയ്തശേഷം റമ്പൂട്ടാന്‍ കഴിക്കുക എന്നതാണ്.