അമിത മദ്യാസക്തി തടയാം; യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ മരുന്ന് കണ്ടെത്തി
Posted by
05 November

അമിത മദ്യാസക്തി തടയാം; യുവാക്കളെ നേര്‍വഴിക്ക് നയിക്കാന്‍ മരുന്ന് കണ്ടെത്തി

ന്യൂയോര്‍ക്ക്: അമിത മദ്യപാനം തലച്ചോറിനെ ബാധിക്കുമെന്ന പഠനത്തിന് പിന്നാലെ അമിത മദ്യാസക്തി തടയാനുള്ള മാര്‍ഗവും കണ്ടെത്തി ഗവേഷകര്‍. കൗമാരപ്രായത്തില്‍ തലച്ചോറ് പൂര്‍ണ പക്വത നേടിയിട്ടുണ്ടാവില്ല. ഈ പ്രായത്തിലെ അമിതമദ്യപാനം തലച്ചോറിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കൂടാതെ കൗമാരപ്രായത്തിലെ അമിത മദ്യപാനം പിന്നീട് പ്രായപൂര്‍ത്തിയാകുമ്പോള്‍ മദ്യത്തിന് അടിമപ്പെടാനുള്ള കാരണമാവുന്നു.

എന്നാല്‍ മദ്യത്തിന് അടിമയായ യുവാക്കളെ രക്ഷിച്ചെടുക്കാനും മദ്യത്തില്‍ നിന്നും മുക്തരാക്കാനും ഗവേഷകര്‍ വികസിപ്പിച്ച പ്ലസ്‌നാല്‍ട്രിക്‌സോണ്‍ എന്ന മരുന്ന് വികസിപ്പിച്ചെടുത്തു. അമിതമദ്യപാനം കൗമാരക്കാരുടെ തലച്ചോറിനുണ്ടാക്കുന്ന ആഘാതം ഈ മരുന്ന് കുറയ്ക്കുമെന്ന് ന്യൂറോഫാര്‍മക്കോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

തലച്ചോറിലെ പ്രതിരോധവ്യവസ്ഥ മെച്ചപ്പെടുത്തുകയാണ് മരുന്ന് ചെയ്യുന്നത്. എലികളില്‍ പരീക്ഷണം വിജയമായിരുന്നെന്ന് അഡ്‌ലേഡ് സര്‍വകലാശാലാ പ്രൊഫസര്‍ മാര്‍ക് ഹച്ചിന്‍സണ്‍ പറഞ്ഞു.

താരനെ പൂര്‍ണ്ണമായും അകറ്റാം..
Posted by
18 October

താരനെ പൂര്‍ണ്ണമായും അകറ്റാം..

പലപ്പോഴും നമ്മളെ അസ്വസ്ഥപ്പെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. നിസാരനെങ്കിലും മുടികൊഴിച്ചിലിനും ചൊറിച്ചിലിനും അസ്വസ്ഥതക്കുമെല്ലാം താരന്‍ കാരണമാവുന്നു. വരണ്ട ചര്‍മവും പൊടിയും അഴുക്കുമൊക്കെയാണ് പലപ്പോഴും താരന് കാരണമാകുന്നത്. താരനെ ഫലപ്രദമായി തടയാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. പ്രകൃതിദത്തമായ ചേരുവകളുടെ പ്രയോഗങ്ങളിലൂടെ താരനെ അകറ്റി നിര്‍ത്തുവാന്‍ കഴിയും. ചര്‍മത്തിലെ സെബേഷ്യസ് ഗ്രന്ഥികള്‍ അമിതമായി ഉല്‍പ്പാദിപ്പിക്കപ്പെടുന്ന സേബം താരന്റെ മൂലകാരണമാണ്.

*കീഴാര്‍നെല്ലി ചതച്ച് താളിയാക്കി കുളിക്കുന്നതിനുമുന്‍പ് ദിവസവും ഉപയോഗിക്കുക. സ്ഥിരമായി ഇതു ചെയ്യുകയാണെങ്കില്‍ താരന്‍ പൂര്‍ണമായും ഇല്ലാതാകുമെന്നു മാത്രമല്ല മുടി തഴച്ചു വളരുകയും ചെയ്യും.

*ചെറുനാരങ്ങ, ചീവക്കായ്, വിട്ടിത്താളി ഇവ സമാസമം ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയോട്ടിയില്‍ തേയ്ക്കുക. പത്തുമിനിട്ട് കഴിഞ്ഞ് കുളിക്കുക.

*തെറ്റിപ്പൂവ്, വെറ്റില, തുളസിയില എന്നിവ ചതച്ചെടുത്ത ചാറ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ പുരട്ടിയശേഷം കുളിക്കുക. ഫലം ഉണ്ടാകും.

*കടുക് അരച്ച് വെളിച്ചെണ്ണ ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി തലയില്‍ തേച്ചുകുളിക്കുന്നതു നല്ലതാണ്.

*ഓരിലത്താമര താളിയാക്കി തലയില്‍ തേച്ചുകുളിക്കുക.

*മുട്ടയുടെ മഞ്ഞക്കരു തലയില്‍ തേച്ച് പിടിപ്പിച്ചശേഷം അരമണിക്കൂര്‍ കഴിഞ്ഞ് ഷാമ്പുവോ ബാത്ത് സോപ്പോ ഉപയോഗിച്ച് വൃത്തിയായി കഴുകികളയുക.

*വെളിച്ചെണ്ണയില്‍ പച്ചകര്‍പ്പൂരം ചേര്‍ത്ത് കാച്ചി തിളപ്പിച്ച എണ്ണ തലയില്‍ തേച്ച് കുളിക്കുക

വീട്ടിലുണ്ടാക്കാവുന്ന പ്രകൃതിദത്തമായ കൂട്ടുകള്‍:

*രാമച്ചം, നെല്ലിക്ക എന്നിവ ചേര്‍ത്ത വെള്ളം തിളപ്പിച്ചാറ്റിയശേഷം ആ വെള്ളത്തില്‍ തല വൃത്തിയായി കഴുകുക. ഇതു കുറച്ചു ദിവസങ്ങളില്‍ നിത്യവും ആവര്‍ത്തിക്കുക. താരന് ശമനമുണ്ടാകും.

*പാളയംകോടന്‍ പഴം താരനു നല്ലതാണ്. ഇത് ഉടച്ച് കുഴമ്പാക്കി തലയില്‍ പുരട്ടിയശേഷം പത്തു മിനിട്ട് കഴിഞ്ഞ് കഴുകികളയുക.

*ശുദ്ധമായ ചെറുപയര്‍പൊടി തൈരില്‍ കലക്കി തലയില്‍ തേച്ചു കുളിക്കുന്നത് ഫലം ചെയ്യും.

*ചെമ്പരത്തിപ്പൂവോ തെച്ചിപ്പൂവോ ചേര്‍ത്ത് വെളിച്ചെണ്ണ കാച്ചി കുളിക്കുന്നതിനു മുന്‍പായി സ്ഥിരമായി തലയില്‍ തേയ്ക്കുന്നതു നല്ലതാണ്.

*വെള്ളത്തില്‍ കുതിര്‍ത്ത ഒരു കപ്പ് ഉലുവ അരച്ചെടുത്ത് രണ്ടുകപ്പ് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് കാച്ചി പതിവായി കുളിക്കുന്നതിനു മുന്‍പായി ഉപയോഗിക്കുക. താരന്‍ ക്രമേണ മാറികിട്ടും.

**ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം തല ചെമ്പരത്തിത്താളി തേച്ച് കഴുകുന്നതു താരനെ പ്രതിരോധിക്കും. തലയില്‍ സ്ഥിരമായി എണ്ണ തേയ്ക്കുന്നവര്‍ ഫംഗസ് ബാധയുള്ള എണ്ണ ഉപയോഗിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കണം. തലയും തലമുടിയും എപ്പോഴും ശുദ്ധമായി സൂക്ഷിക്കുക. ഇക്കാര്യങ്ങള്‍ ശദ്ധ്രിച്ചാല്‍ താരനെ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. ചികിത്സിച്ചാല്‍ പൂര്‍ണമായി ഭേദമാകാവുന്നതേയുള്ളു ഈ താരനും.

ഇനി കഷണ്ടിക്കാരോട് അയൂയ തോന്നും! കാരണം ഇതാണ്
Posted by
21 September

ഇനി കഷണ്ടിക്കാരോട് അയൂയ തോന്നും! കാരണം ഇതാണ്

കഷണ്ടിക്കും അസൂയക്കും മരുന്നില്ലെന്ന് പറഞ്ഞു കളിയാക്കി ചിരിച്ചവരുടെ എല്ലാം ചിരി നിര്‍ത്താന്‍ സമയമായി. നിങ്ങള്‍ക്ക് കഷണ്ടിക്കാരോട് അസൂയ തോന്നുന്ന ഒരു വാര്‍ത്ത ഇതാ. മുടിയുള്ള പുരുഷന്മാരേക്കാള്‍ ആരോഗ്യവാന്മാരും ശക്തരുമാണ് കഷണ്ടിക്കാര്‍ എന്നാണ് പൊതുസമൂഹം കരുതുന്നതെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ബ്രിട്ടനിലെ പെന്‍സല്വേനിയ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരുടെതാണ് പുതിയ കണ്ടുപിടുത്തം.

ഗവേഷകര്‍ മൂന്നു ഘട്ടങ്ങളിലായി നടത്തിയ പഠനങ്ങളില്‍ പങ്കെടുത്തവരെല്ലാം ഈ അഭിപ്രായം വെച്ചുപുലര്‍ത്തുന്നവരാണെന്നാണ് ഡെയിലിമെയില്‍ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു വ്യക്തിയുടെതന്നെ മുടിയുള്ളതും മുടിയില്ലാത്തതുമായ ചിത്രങ്ങള്‍ ഉപയോഗിച്ച് 35 വനിതകള്‍ ഉള്‍പ്പെട്ട 59 വിദ്യാര്‍ത്ഥികളിലായിരുന്നു സര്‍വേ നടത്തിയത്. ഈ സര്‍വേയില്‍ ഭൂരിപക്ഷം പേരും കഷണ്ടിയള്ളവരെ കൂടുതല്‍ പൗരുഷമുള്ളവരായി കണ്ടെത്തി. തുടര്‍ന്ന് പകുതിയിലധികം സ്ത്രീകളെ ഉള്‍പ്പെടുത്തി 344 പേരെ ഉപയോഗിച്ച് വിശദമായ പഠനം നടത്തിയപ്പോഴും കഷണ്ടിക്കാര്‍ മുടിയുള്ളവരേക്കാര്‍ പതിമൂന്ന് ശതമാനം ശക്തരും പൗരുഷമുള്ളവരുമാണെന്നായിരുന്നു കണ്ടെത്തല്‍. 552 പേരെ ഉള്‍പ്പെടുത്തിയുള്ള മൂന്നാമത്തെ പഠനത്തിലും ഫലം വ്യത്യസ്തമായിരുന്നില്ല. കഷണ്ടിയുള്ളവരുടെ ശരീരത്തില്‍ ഉറച്ച മസിലുകളുണ്ടെന്നും അവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തിയുള്ളവരാണെന്നുമാണ് പഠനത്തില്‍ തെളിയുന്ന കാര്യം. ഹോളിവുഡ് നടന്മാരായ ബ്രൂസ് വില്ലീസ്, വിന് ഡീസല്‍ തുടങ്ങിയവരുടെ സ്വാധീനം ഈ കാഴ്ചപ്പാടിന് പിന്നിലുണ്ടാകാമെന്നും ഗവേഷകര്‍ കരുതുന്നു.

സോഷ്യല്‍ സൈക്കോളജിക്കല്‍ ആന്‍ഡ് പേഴ്‌സനാലിറ്റി സയന്‍സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുടികൊഴിച്ചില്‍ തടയുന്നതിനുള്ള ചികിത്സക്കായി ലോകത്താകമാനമുള്ള പുരുഷന്മാര്‍ പ്രതിവര്‍ഷം ഒന്നര ദശലക്ഷം പൗണ്ട് ചെലവിടുന്നുവെന്നാണ് കണക്ക്. എന്നാല്‍ കഷണ്ടിയുടെ ചികിത്സക്കുള്ള ഗവേഷണങ്ങള്‍ക്കും കൃത്രിമ മുടികള്‍ വെച്ചുപിടിപ്പിക്കുന്നതിനുമായുള്ള കോടികളുടെ ചെലവ് ഇനി അവസാനിപ്പിക്കാമെന്നും കഷണ്ടിക്കാര്‍ ഹീറോകളാവുന്ന കാലം അകലെയല്ലെന്നും പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഡോ ആല്‍ബര്‍ട്ട് മാന്‍സ് വ്യക്തമാക്കി.

ഇരിക്കാന്‍ വരട്ടേ!  ആയുസ്സ് കുറയും
Posted by
20 September

ഇരിക്കാന്‍ വരട്ടേ! ആയുസ്സ് കുറയും

ദിവസവും എട്ടുമണിക്കൂര്‍ ഇരുന്ന് ഓഫീസ് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ ദിവസവും വ്യായാമം ചെയ്താലും തുടര്‍ച്ചയായ ഇരിപ്പ് അതിന്റെ ഗുണങ്ങള്‍ ഇല്ലാതാക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മണിക്കൂറുകള്‍ നീണ്ട ഇരിപ്പ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍. ഇരിപ്പ് കൂടുന്നതിനനുസരിച്ച് ആയുസ്സും കുറയും.

‘ഇരിപ്പ് കുറയ്ക്കാം; ശരീരമനക്കാം’ എന്നതാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ലോകജനതയോട് പറയുന്നത്. എയ്റോബിക് പോലുളള വ്യായാമങ്ങള്‍ ശീലമാക്കുകയാണ് ഇരിപ്പധികമാക്കിയവര്‍ക്ക് ചെയ്യാവുന്ന പ്രതിവിധി. കൂടാതെ ജോലി സമയത്ത് ഓരോ മുപ്പത് മിനിറ്റ് എഴുന്നേറ്റ് റിലാക്സ് ചെയ്യുകയും നടക്കുകയും ചെയ്യുന്നത് ശീലമാക്കണം.

ഗര്‍ഭിണികള്‍ക്ക് മാത്രമല്ല പപ്പായ വില്ലന്‍!
Posted by
20 September

ഗര്‍ഭിണികള്‍ക്ക് മാത്രമല്ല പപ്പായ വില്ലന്‍!

ഒരുപാട് ഔഷധമൂല്യങ്ങളുള്ള ഒരു ഫലമാണ് പപ്പായ. ഗര്‍ഭിണികള്‍ പപ്പായ കഴിക്കാന്‍ പാടില്ലെന്നു പറയാറുണ്ട്. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് മാത്രമല്ല ബാക്കിയുള്ളവരും പപ്പായ കഴിക്കാന്‍ പാടില്ലാത്ത അവസരങ്ങള്‍ ഉണ്ട്. പപ്പായ വിഷകരമായി പ്രവര്‍ത്തിക്കുന്ന ചില അവസരങ്ങള്‍ ഇവയാണ്.

1. അബോര്‍ഷന്‍ സാധ്യത

നിരവധി ആരോഗ്യഗുണങ്ങള്‍ പപ്പായയ്ക്കുണ്ട്. പക്ഷേ ഇതിന്റെ കുരുക്കളും വേരും ഗര്‍ഭച്ഛിദ്രത്തിനുള്ള സാധ്യത വര്‍ധിപ്പിക്കും. പഴുക്കാത്ത പപ്പായ ഗര്‍ഭാശയപരമായ അസ്വസ്ഥതകളുമുണ്ടാക്കും. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഈ പഴം കഴിക്കാതിരിക്കുന്നതാകും നല്ലത്.

2. അന്നനാളത്തിനു തടസ്സം

കഴിക്കാന്‍ നല്ല രുചിയാണെങ്കിലും അമിതമായി പപ്പായ കഴിക്കുന്നത് അന്നനാളത്തിനു ദോഷമുണ്ടാക്കും. അതുകൊണ്ട് ഒരു ദിവസം ഒരു കപ്പില്‍ കൂടുതല്‍ പപ്പായ കഴിക്കരുത്.

3. ജനനവൈകല്യങ്ങള്‍

പപ്പായയുടെ ഇലയില്‍ അടങ്ങിയിരിക്കുന്ന പപ്പെയ്ന്‍ എന്ന ഘടകം കുഞ്ഞുങ്ങള്‍ക്ക് വളരെ ദോഷകരമാണ്. ഇതു ജനനവൈകല്യങ്ങള്‍ക്കു വരെ കാരണമാകും. അതുകൊണ്ട് ഗര്‍ഭിണികള്‍ പ്രസവത്തിനു മുന്‍പും പ്രസവശേഷം കുറച്ചുകാലത്തേക്കും പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.

4. അലര്‍ജി

പപ്പായയിലുള്ള ലാറ്റക്‌സ് ചിലരില്‍ അലര്‍ജിക്കു കാരണമാകുന്നുണ്ട്. പഴുക്കാത്ത പപ്പായയാണ് കൂടുതലും അലര്‍ജി ഉണ്ടാക്കുന്നത്.

5. രക്തസമ്മര്‍ദം

രക്തസമ്മര്‍ദത്തിനു മരുന്നു കഴിക്കുന്നവര്‍ പപ്പായ കഴിച്ചാല്‍ ബിപി വല്ലാതെ താഴാനുള്ള സാധ്യതയുമുണ്ട്. ഇത് ഏറെ അപകടകരമാണ്.

6. പ്രത്യുല്‍പ്പാദനത്തെ ബാധിക്കും

പപ്പായയുടെ കുരു പുരുഷന്റെ പ്രത്യുല്‍പ്പാദനശേഷിയെ ബാധിക്കും. ബീജാണുക്കളുടെ അളവു കുറയ്ക്കുകയും ചലനത്തെ ബാധിക്കുകയും ചെയ്യും.

ഇത്തരം പുരുഷന്മാരെ വിവാഹം കഴിച്ചാല്‍ പണിപാളും
Posted by
20 September

ഇത്തരം പുരുഷന്മാരെ വിവാഹം കഴിച്ചാല്‍ പണിപാളും

വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന കാര്യം ആയതിനാല്‍ അത് തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധ വേണം. നിങ്ങള്‍ക്ക് അനുയോജ്യനല്ലാത്ത ആളെ വിവാഹം ചെയ്താല്‍ ആ വ്യക്തിയുമായി യോജിച്ച് പോകാന്‍ ഒരുപാട് ബുദ്ധിമുട്ട് ആയിരിക്കും. നല്ലയും ചീത്തയുമായ നിങ്ങളുടെ പുരുഷന്റെ സ്വഭാവങ്ങളെ കുറിച്ച് പൂര്‍ണ്ണബോധ്യം ഉണ്ടായിരിക്കണം. പെണ്‍കുട്ടികള്‍ക്ക് ഒരിക്കലും അനുയോജ്യനല്ലാത്ത പുരുഷന്മാരെ കുറിച്ച് മനസ്സിലാക്കാം.


അധിക്ഷേപിക്കുന്ന വ്യക്തിയെ തിരഞ്ഞെടുക്കരുത്

ലോകത്തുള്ള എല്ലാത്തിനെയും അധിക്ഷേപിക്കുന്ന വ്യക്തികളെ നിങ്ങളുടെ പുരുഷനാക്കരുത്. അത്തരക്കാരുടെ ദേഷ്യവും വരിക്തിയുമൊന്നും നിങ്ങള്‍ക്ക് അടക്കാന്‍ സാധിക്കില്ല. ഇത്തരക്കാര്‍ ശാരീരക പരമായും അധിക്ഷേപിക്കുന്നതിനാല്‍ ഇത്തരം പുരുഷന്മാരെ ഒഴിവാക്കേണ്ടതാണ്.


ജീവിതമെന്നതേ തൊഴിലെന്ന ചിന്തയുള്ളവര്‍

ദിവസം മുഴുവന്‍ തന്റെ തൊഴിലില്‍ മാത്രം ശ്രദ്ധയുള്ള തരത്തിലുള്ള പുരുഷന്മാരെ ഒഴിവാക്കുക. ഇത്തരക്കാര്‍ തന്റെ തൊഴില്‍ കാര്യങ്ങളില്‍ മാത്രമായിരിക്കും ശ്രദ്ധ പുലര്‍ത്തുക. ഭാവിയെ കുറിച്ചോ മറ്റോ ഒരു ചിന്തയും ഉണ്ടാകുകയില്ല.


വിവാഹം എന്ന കാര്യം മാത്രം ചിന്തിക്കുന്നവര്‍

എപ്പോഴും വിവാഹം വിവാഹം എന്ന കാര്യം മാത്രം സംസാരിക്കുന്ന പുരുഷന്മാരെ വിവാഹം കഴിക്കരുത്. ഇത്തരക്കാര്‍ക്ക് പ്രണയം ഉണ്ടാകില്ല. ഇവരോടൊപ്പമുള്ള ജീവിതം ശൂന്യമായിരിക്കും. പ്രണയിക്കുമ്പോള്‍ വിവാഹത്തിനെ കുറിച്ച് മാത്രം സംസാരിക്കുന്ന പുരുഷന്മാര്‍, വിവാഹം കഴിഞ്ഞാല്‍ ഉത്തരവാദിത്വങ്ങള്‍ പാലിക്കാറല്ല.


അമിതമായി പൊസസീവ് ആകുന്ന വ്യക്തി

അമിതമായ പൊസസീവ് കൊണ്ടു നടക്കുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് യാതൊരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരിക്കില്ല. നിങ്ങള്‍ കൂടുതലായി ഒരാളോട് സംസാരിച്ചാല്‍, സോഷ്യല്‍ മീഡിയയില്‍ ചിലവിട്ടാല്‍, ഇങ്ങനെയുള്ളവര്‍ അതിനെയൊക്കെ എതിര്‍ക്കുന്നവരായിരിക്കും.


അടുത്ത ബന്ധുവിനെ

അടുത്ത ബന്ധുവിനെ ഒരിക്കലും വിവാഹം കഴിക്കരുത്. നിങ്ങള്‍ക്ക് സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാപോലും വീട്ടുകാര്‍ അനുവദിച്ചെന്ന് വരില്ല. കാരണം എന്തിനും ഏതിനും ബന്ധുക്കളെ മാത്രം ആശ്രയിക്കുന്നവരാണ് മാതാപിതാക്കള്‍ എങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടായാലും നിങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ടതിനുപകരം നിങ്ങളെ ഉപദേശിക്കാനാണ് അവര്‍ ശ്രമിക്കുക. പ്രശ്‌നങ്ങളുടെ തീവ്രത എത്രമാത്രം ഉണ്ടെങ്കിലും അവര്‍ക്ക് മനസ്സിലാകണമെന്നില്ല.

Read More :: പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍

Read More :: വിവാഹത്തിന് മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാം

പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍
Posted by
20 September

പെണ്‍കുട്ടികളുടെ സങ്കല്‍പത്തില്‍ ഭാവി വരന് ഉണ്ടായിരിക്കേണ്ട പ്രധാന ഗുണങ്ങള്‍

വിവാഹം കഴിച്ചാല്‍ ഭാര്യ ഭര്‍ത്താവിന്റെ കീഴില്‍ കഴിഞ്ഞ് കൂടണം എന്ന പഴയ സങ്കല്‍പ്പത്തില്‍ നിന്നും മാറി രണ്ട് പേര്‍ക്കും തുല്യ പങ്കാളിത്തമുള്ള വിവാഹ ജീവിതമാണ് ഇന്ന് എല്ലാലരുടെയും സങ്കല്‍പം. ഇവിടെ ഭാര്യ എന്നത് കുട്ടികളെ പ്രസവിക്കാനോ ഭര്‍ത്താവിന്റെ കാര്യം നോക്കാനോ മാത്രമുള്ള ഒരാളല്ല. ഏറ്റവും നല്ല ഒരു സുഹൃത്ത് കൂടിയാണെന്ന ചിന്ത പുതിയ കാലത്തെ യുവാക്കളില്‍ വളര്‍ന്ന് വന്നിട്ടുണ്ട്. പെണ്‍കുട്ടികള്‍ ഭാവിവരനെ കുറിച്ചുള്ള പ്രധാന സങ്കല്‍പങ്ങള്‍ ഇതാണ്.

എല്ലാ സ്ത്രീകളും ഒരു പോലെ ആഗ്രഹിക്കുന്ന ഒന്നാണ് സ്‌നേഹവും കരുതലും. മനസ്സില്‍ സ്‌നേഹം ഒളിപ്പിച്ച് നടക്കുന്ന ഭര്‍ത്താവിന് ഭാര്യയുടെ ഹൃദയം കാണാന്‍ കഴിയില്ല. തുറന്ന് പ്രകടിപ്പിക്കുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ഊര്‍ജം നല്‍കും. സ്‌നേഹം അവള്‍ക്ക് നല്‍കുന്ന സംരക്ഷണത്തിലൂടെയും കരുതലിലൂടെയുമാണ്. സുഖമില്ലാതിരിക്കുന്ന സമയത്തും, ഒറ്റക്കായിരിക്കുമ്പോഴും ഇടയ്ക്കിടെ വിളിച്ച് വിശേഷം തിരക്കുന്നതുമെല്ലാം ഒരു കുറച്ചിലായി കാണണ്ട.

നല്ല ഒരു ജോലിയും വരുമാനവും ഭര്‍ത്താവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതാണ്. കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതോടൊപ്പം കുറച്ച് സമ്പാദിക്കാനും കഴിയുന്ന വരുമാനം ഭര്‍ത്താവിനുണ്ടായിരിക്കണം. ഒരുപാട് ആര്‍ഭാടങ്ങള്‍ ഇല്ലെങ്കിലും സ്വന്തമായി ഒരു വീടും വാഹനവും ഉണ്ടാവുക എന്നത് ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്നതാണ്. കൂട്ടുകുടുംബം എന്നതിന് പുറമെ സ്വകാര്യത ആഗ്രഹിക്കുന്നതാണ് മിക്ക സ്ത്രീകളും.

മദ്യപിക്കുകയോ പുകവലിക്കുകയോ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിക്കുകയോ ചെയ്യുന്ന പുരുഷനെ സ്ത്രീകള്‍ ഇഷ്ടപ്പെടില്ല. പലപ്പോഴും പുരുഷനില്‍ ഏറ്റവും വെറുക്കുന്ന കാര്യവും ഇതാണെന്ന് പറയാം. ഇതൊന്നും വലിയ തെറ്റല്ലെന്ന് ചിന്തിക്കുന്നവരും ഉണ്ടെങ്കിലും ഭൂരിഭാഗം സ്ത്രീകളും ഇത്തരം ദുശ്ശീലങ്ങള്‍ ഇഷ്ടപ്പെടുന്നില്ല.

വിവാഹ ശേഷം കുടുംബത്തിന് പ്രാധാന്യം നല്‍കി ഭാര്യയ്ക്കും മക്കള്‍ക്കും വേണ്ടതെല്ലാം ഉത്തരവാദിത്വത്തോട് കൂടി ചെയ്യുന്ന ഭാര്‍ത്താവായിരിക്കണം. കുടുംബത്തിന് വേണ്ടി സമയം ചെലവഴിക്കാന്‍ ശ്രമിക്കുന്ന ആളാവാണം പുരുഷന്‍. പ്രത്യേകിച്ചും അവധി ദിവസങ്ങളില്‍. ഒരുമിച്ചുള്ള യാത്രകള്‍, ഷോപ്പിംങ്, വല്ലപ്പോഴും പുറത്ത് നിന്നുള്ള ഭക്ഷണം, വര്‍ഷത്തിലൊരിക്കലെങ്കിലും ഉല്ലാസ യാത്ര എന്നിവയും പലരും ആഗ്രഹിക്കുന്നതാണ്. ചില യാത്രകളെങ്കിലും ഭാര്യ, ഭര്‍ത്താവ്, മക്കള്‍ എന്നിവരില്‍ ഒതുങ്ങണം.

എന്തിനും ഏതിനും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് കുറ്റപ്പെടുത്തുന്ന ഭര്‍ത്താവിനെ ഒരിക്കലും സ്ത്രീ ഇഷ്ടപ്പെടില്ല. മറിച്ച് അവളെ ജോലിയിലോ പഠനത്തിലോ കലാരംഗത്തോ ചെറിയ പാചക പരീക്ഷണങ്ങളിലോ ഒക്കെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യന്ന ഭര്‍ത്താവ് അവള്‍ക്ക് പ്രിയപ്പെട്ടവനായിരിക്കും. എല്ലാ കാര്യത്തിലും ഭാര്യ മാത്രമാണ് ഉത്തരവാദി എന്ന രീതിയില്‍ പെരുമാറാതിരിക്കുക. അവള്‍ ചെയ്യുന്ന നല്ല കാര്യം കൂടി കണ്ടെത്തി പ്രശംസിക്കുക.

വിവാഹത്തിന് മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാം
Posted by
19 September

വിവാഹത്തിന് മുന്‍പ് ഈ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാം

വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നിരിക്കേ ഇന്ത്യന്‍ ദമ്പതികള്‍ക്കിടയിലാണ് വിവാഹത്തോടെ ജീവിതം അപ്പാടെ മാറി എന്ന തോന്നല്‍ കൂടുതലായി കണ്ടു വരുന്നത്.

വിവാഹം എന്നത് മഹത്തരമായൊരു പ്രക്രിയയാണ്. രണ്ട് വഴികളിലൂടെ സഞ്ചരിച്ചിരുന്നവര്‍ ഒന്നായി ഒരു ജീവിതകാലം മുഴുവന്‍ ഒഴുകാന്‍ തുടങ്ങുന്നതിന്റെ ആരംഭം. ഒരുപാട് പ്രതീക്ഷകളോടെയാണ് ഓരോരുത്തരും വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. പ്രതീക്ഷകള്‍ക്കൊപ്പം ഇത്തിരി മുന്‍കരുതല്‍ കൂടിയുണ്ടെങ്കില്‍ ദാമ്പത്യം സുഖകരമാകും. അതിനായി അറിഞ്ഞിരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ട്. ചില കുഞ്ഞുകുഞ്ഞു പ്രതിസന്ധികള്‍.

പലപ്പോഴും പ്രതീക്ഷയ്ക്കു വിപരീതമായ കാര്യങ്ങളാണ് വിവാഹജീവിതത്തില്‍ കാത്തിരിക്കുന്നത്. വിദേശ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ സംസ്‌കാരത്തില്‍ വിവാഹത്തിന് വലിയ പ്രാധാന്യമുണ്ടെന്നിരിക്കേ ഇന്ത്യന്‍ ദമ്പതികള്‍ക്കിടയിലാണ് വിവാഹത്തോടെ ജീവിതം അപ്പാടെ മാറി എന്ന തോന്നല്‍ കൂടുതലായി കണ്ടു വരുന്നത്.

പ്രണയ വിവാഹമായാലും ശരി അറേഞ്ച്ഡ് മാര്യേജ് ആയാലും ശരി ഇന്ത്യന്‍ ദമ്പതികള്‍ കടന്നു പോകുന്ന മാറ്റങ്ങള്‍, അല്ലെങ്കില്‍ നേരിടുന്ന സംഘര്‍ഷങ്ങള്‍ എല്ലാ സംസ്ഥാനത്തും ഏതാണ്ട് ഒരുപോലെയൊക്കെ തന്നെയാണ്. പൊതുവായ ചില സങ്കീര്‍ണതകള്‍ ഇതെല്ലാമാണ്.

ഇന്ത്യക്കാരുടെ ആഭരണഭ്രമം ചെറുതൊന്നുമല്ല. ദേഹം നിറയെ ആഭരങ്ങളുമായാണ് ഓരോ നവവധുവും പന്തലിലേക്കിറങ്ങുന്നത്. ഇഷ്ടമല്ലെങ്കില്‍ പോലും പലപ്പോഴും വിവാഹത്തിന്റെ അന്നും അതിനു ശേഷവും ആഭരങ്ങളണിയാന്‍ മിക്ക പെണ്‍കുട്ടികളും നിര്‍ബന്ധിതരാകാറുണ്ട്. ബന്ധുവീടുകളില്‍ വിരുന്നു പോകുമ്പോഴും ബന്ധുക്കള്‍ കാണാന്‍ വരുമ്പോഴും വീട്ടിലെ വിശേഷാവസരങ്ങളിലും സര്‍വാഭരണവിഭൂഷിതയായി നിന്നില്ലെങ്കില്‍ അമ്മായിഅമ്മയുടെ മുഖം കറുക്കുന്നത് കാണേണ്ടി വരും.

അസ്ഥിത്വ പ്രതിസന്ധിയാണ് മിക്ക പെണ്‍കുട്ടികളും നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. കല്യാണത്തിന് ശേഷം അവളുടെ പേര് തന്നെ ഭര്‍ത്താവിന്റേതാണ്. തന്റെ പേരിന് പിന്നില്‍ ചേര്‍ക്കുന്ന ഭര്‍ത്താവിന്റെ പേരിലാണ് പിന്നീട് അവളെ ലോകം കാണുന്നത്. സ്വന്തം വ്യക്തിത്വം നഷ്ടപ്പെട്ട് പോകുന്നു എന്ന് പല പെണ്‍കുട്ടികള്‍ക്കും തോന്നുന്നതും അത് കൊണ്ട് തന്നെ.

സ്വന്തം വീട്ടിലെ സ്വാതന്ത്ര്യം ചെന്ന് കയറിയ വീട്ടില്‍ കിട്ടുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. എല്ലാത്തിനും എല്ലാവരോടും സമാധാനം പറയേണ്ടി വരുന്ന അവസ്ഥ ചില്ലറ മാനസിക പ്രയാസങ്ങളൊന്നുമല്ല പെണ്‍കുട്ടികള്‍ക്കുണ്ടാക്കുന്നത്. അമ്മയെയും അമ്മായി അമ്മയെയും വേര്‍തിരിച്ച് കാണാതെ മരുമകള്‍ നോക്കിയാലും അമ്മായിഅമ്മയും അങ്ങനെ തന്നെ കണ്ടാലും ആ വേര്‍തിരിവ് കാണിക്കുന്നിടത്ത് പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാകാറുണ്ട്.

പരസ്പരം പ്രണിയിച്ചിരുന്നവര്‍ ആണെങ്കില്‍ പോലും വിവാഹശേഷം കാമുകനില്‍ നിന്നും കാമുകിയില്‍ നിന്നും ഭര്‍ത്താവും ഭാര്യയുമായി പ്രൊമോഷന്‍ കിട്ടുന്നതോടെ ഇരുവരിലും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കുന്നു. കളിച്ചു ചിരിച്ചു നടന്നിടത്ത് നിന്ന് പക്വതയും ഉത്തരവാദിത്വവും ഏറ്റെടുക്കേണ്ടി വരുമ്പോള്‍ വലിയ മാറ്റങ്ങള്‍ തന്നെയാണ് ഇരുവര്‍ക്കുമിടയില്‍ സംഭവിക്കുക . പ്രത്യേകിച്ചും ഇന്ത്യന്‍ സമൂഹത്തില്‍. ആ മാറ്റങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നതും ദമ്പതികള്‍ക്കിടയില്‍ കണ്ടു വരുന്ന പ്രശ്‌നങ്ങളാണ്.

രണ്ടു പേര്‍ക്കും ജോലിയുണ്ടെങ്കിലും വീട്ടിലെ സാമ്പത്തിക കാര്യങ്ങള്‍ ആരുടെ ഉത്തരവാദിത്വമാണ് എന്നതിന്റെ പേരിലും പലപ്പോഴും പ്രശ്‌നങ്ങള്‍ കണ്ടുവരുന്നുണ്ട്. ഒരു കുടുംബമായി കഴിഞ്ഞാല്‍ അവിടുത്തെ കാര്യങ്ങള്‍ നോക്കേണ്ടത് രണ്ടു പേരുടെയും ഉത്തരവാദിത്തമായി കണ്ടു സന്തോഷത്തോടെ സ്വീകരിച്ചാല്‍ തീരാവുന്നതേ ഉള്ളു ആ പ്രശ്‌നം.

അമ്മായിഅമ്മമരുമകള്‍ പോരാട്ടം മിക്ക ഇന്ത്യന്‍ കുടുംബങ്ങളിലും സംഭവിക്കുന്നതാണ്. ഇതിന്റെ ഇടയില്‍ കുടുങ്ങി ആരുടെ ഭാഗം നില്‍ക്കണമെന്ന് അറിയാത്ത ആശയക്കുഴപ്പമാണ് പുരുഷന്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.

സ്വന്തം വീടിനേയും വീട്ടുകാരെയും മിസ് ചെയ്യുന്നതാണ് പെണ്‍കുട്ടികളെ അലട്ടുന്ന മറ്റൊരു വലിയ പ്രശ്‌നം. കാണണമെന്ന് തോന്നുമ്പോഴൊക്കെ അവരുടെ അടുത്തേക്ക് ഓടി ചെല്ലാന്‍ കഴിയാത്തത് കുറച്ചൊന്നുമല്ല അവളെ മനഃസംഘര്‍ഷത്തിലാക്കുന്നത്.

സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്പുറ കഥകള്‍ വിശദമാക്കികൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍
Posted by
12 September

സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്പുറ കഥകള്‍ വിശദമാക്കികൊണ്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍

സ്ത്രീകളെ ക്രൂരമായ രീതിയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള നീലച്ചിത്രങ്ങള്‍ സ്ത്രീകള്‍ എന്തുകൊണ്ടാണ് കൂടുതലായി കാണുന്നത് എന്നതുമായി ബന്ധപ്പെട്ട് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ത്ഥി സ്റ്റീഫന്‍ ഡേവിഡോവിസ് അടുത്തിടെ പഠനം നടത്തിയിരുന്നു. സ്ത്രീകളുടെ നീലച്ചിത്രം കാണലിന്റെ പിന്നാമ്പുറ കഥകള്‍ വിശദമാക്കികൊണ്ട് സ്റ്റീഫന്‍ ‘എവരിബഡി ലൈസ്’ എന്ന പേരില്‍ ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു. മനഃശാസ്ത്രജ്ഞയായ അവാനി തിവാരിയും സ്റ്റീഫന്റെ വാദങ്ങളോട് യോജിക്കുന്നു.

ക്രൂര പീഡനങ്ങളും വന്യ വേഴ്ചകളുമുള്ള നീലചിത്രം കാണുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായെന്നു പറയുന്ന സ്റ്റീഫന്‍ അതിന്റെ കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. ഇന്റര്‍നെറ്റില്‍ നീലചിത്രം ‘സേര്‍ച്ച്’ ചെയ്യുന്ന സ്ത്രീകള്‍ ഭൂരിഭാഗവും ഫോഴ്‌സ്ഡ്, റേപ്പഡ് എന്നീ വാക്കുകളാണ് ഉപയോഗിക്കുന്നത്. ഇതിനര്‍ത്ഥം ക്രിമിനല്‍ സ്വഭാവമുള്ള ക്രൂരമായ ലൈംഗിക ദൃശ്യങ്ങള്‍ കാണാന്‍ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നു എന്നതാണെന്നും പഠനത്തില്‍ പറയുന്നു. 20 ശതമാനത്തോളം സ്ത്രീകള്‍ പേര്‍ ലസ്ബിയന്‍ ചിത്രങ്ങള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും പഠനം പറയുന്നു.

ഇതിനു കാരണം സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ചിത്രീകരിക്കുന്ന പോണ്‍ സിനിമകള്‍ക്ക് സ്ത്രീകളുടെ ഇടയില്‍ വളരെ പ്രചാരമുണ്ടെന്നാണെന്നും ഇതിന്റെ ആരാധകര്‍ പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇടയില്‍ നിന്നാണ് കൂടുതലെന്നും പഠനം പറയുന്നു.

ഒരു വിഭാഗം സ്ത്രീകളെങ്കിലും ബലപ്രയോഗം ആസ്വദിക്കുന്നുവെന്നു പറയുന്ന ഗ്രന്ഥകാരന്‍ വൈകൃതങ്ങള്‍ ചിത്രീകരിക്കുന്ന സെക്‌സ് സിനിമ സ്ത്രീകള്‍ ഇഷ്ടപ്പെടുന്നതിന്റെ ഒരു കാരണം ഇതാണെന്നു ചൂണ്ടിക്കാട്ടുന്നു. പോണ്‍ സിനിമ കാണുന്നത് സ്ത്രീ പുരുഷ സമത്വത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ച് പോണ്‍ സെക്‌സ് ആസ്വദിക്കുന്നവരും കുറവല്ല പുസ്തകം പറയുന്നു.

മനഃശാസ്ത്രജ്ഞയായ അവനി തിവാരി സ്ത്രീകള്‍ രതി വൈകൃത്യങ്ങള്‍ ആസ്വദിക്കുന്നതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് പറയുന്നത്. ഒന്നാമത്തേത് സ്ത്രീകള്‍ക്ക് പലപ്പോഴും ഭാവനകളുടെ പൂര്‍ത്തീകരണമാണ് പോണ്‍ സിനിമകള്‍. സ്ത്രീകള്‍ എപ്പോഴും ആധുനികരാകാന്‍ ഇഷ്ടപ്പെടുകയും അതോടൊപ്പം അവരെപ്പോഴും സമത്വവും അധികാരവും ഇഷ്ടപ്പെടുന്നവരും അതിനുവേണ്ടി നിരന്തരം പ്രയത്‌നിക്കുകയും ചെയ്യുന്നവരാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ സ്ത്രീകള്‍ അധികാരം ആസ്വദിക്കുമ്പോള്‍ ഭാവനയില്‍ അവരെപ്പോഴും ആണിന് വിധേയയാകാന്‍ ഇഷ്ടപ്പെടുന്നു. ഇതാണ് ബലാത്കാരമായുള്ള സെക്‌സില്‍ സ്ത്രീകള്‍ കൂടുതല്‍ ആസ്വാദ്യത കണ്ടെത്തുന്നതിന് പ്രധാന കാരണം. സമൂഹത്തില്‍ ലൈംഗിക ചൂഷണങ്ങള്‍ നടക്കുന്നുണ്ടെന്ന് വിസ്മരിക്കുന്നവരോ അതല്ലെങ്കില്‍ യഥാര്‍ത്ഥ ജീവിതത്തില്‍ ഇത്തരം ചൂഷണങ്ങള്‍ക്ക് വിധേയരാകാത്തവരോ ആണ് പ്രധാനമായും പോണ്‍ സിനിമകളിലെ വൈകൃതങ്ങളുടെ ആരാധകരാകുന്നതെന്നും അവാനി തിവാരി പറയുന്നു.

സ്ത്രീസമത്വത്തിനുവേണ്ടി വാദിയ്ക്കുമ്പോഴും പ്രയത്‌നിക്കുമ്പോഴും ഉള്ളിന്റെ ഉള്ളില്‍ സ്ത്രീകള്‍ക്ക് തങ്ങള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ ഭാഗമാണെന്നു വിശ്വസിക്കുന്നു. മാത്രമല്ല പുരുഷന്റെ കായികബലത്തെ അംഗീകരിക്കുകയോ ആസ്വദിയ്ക്കുകയോ ചെയ്യുന്നുമുണ്ട്. അവനി പറയുന്നു.

ഇതാണ് താടി : ലോക താടി-മീശ മത്സരത്തില്‍ പങ്കെടുക്കുന്നവരെ കാണാം
Posted by
07 September

ഇതാണ് താടി : ലോക താടി-മീശ മത്സരത്തില്‍ പങ്കെടുക്കുന്നവരെ കാണാം

താടി വളര്‍ത്തുന്നത് ഓരോ കാലത്തും പല രീതികളില്‍ വ്യാഖ്യാനിക്കപ്പെട്ടിണ്ട്. ബുദ്ധിജീവികള്‍ എന്ന ലേബലിലേക്ക് താടിവളര്‍ത്തുന്നവരെ പണ്ടും ഇപ്പോഴും കണക്കാക്കാറുണ്ട്. പൗരുഷത്തിന്റെ പ്രതീകമായും മധ്യകാലഘട്ടത്തില്‍ താടിയെ കരുതിയിരുന്നു. പിന്നീട് സിനിമകള്‍ വ്യാപകമായതോടെ പ്രണയനൈരാശ്യത്തിന്റെ മറ്റൊരു മുഖമായി മാറി താടി വടിയ്ക്കാത്ത നായകന്‍. ട്രെന്‍ഡും ഫ്രീക്കും എന്ന് പറഞ്ഞ് ഇപ്പോഴത്തെ ഫ്രീക്കന്‍മാരും താടി വളര്‍ത്തുന്നത് ശീലമാക്കിയിട്ടുണ്ട്, എന്നാല്‍ ബുദ്ധി ജീവി സ്‌റ്റൈലില്‍ അല്ലെന്നു മാത്രം.

ലോകത്ത് പല വിചിത്രമായ മത്സരങ്ങളും നടക്കാറുണ്ട്. ഏറ്റവും സൗന്ദര്യമുള്ള ആളുകളെ കണ്ടെത്തുവാനും മസില്‍മാന്‍മാരെ കണ്ടെത്തുവാനും അങ്ങിനെ പല വിധത്തിലുള്ള മത്സരങ്ങള്‍ ലോകത്ത് നടക്കുന്നു. ഈയടുത്ത് നടന്ന ലോക താടി മീശ മത്സരത്തില്‍ പങ്കെടുത്ത ചില മത്സരാര്‍ഥികളെ കാണാം നമുക്ക്.