മുടി കൊഴിച്ചിലാണോ പ്രശ്നം…? സംരക്ഷിക്കാന്‍ എളുപ്പ വഴികള്‍
Posted by
10 January

മുടി കൊഴിച്ചിലാണോ പ്രശ്നം...? സംരക്ഷിക്കാന്‍ എളുപ്പ വഴികള്‍

സ്ത്രീ ജനങ്ങളെ ഏറെ അലട്ടുന്ന പ്രശ്‌നമാണ് മുടികൊഴിച്ചില്‍. അതിനിതാ ശാശ്വത പരിഹാരം. ഒരാളുടെ തലയില്‍ ഒരു ലക്ഷം മുടികള്‍ ഉണ്ടാകും. ദിവസേന 50 മുതല്‍ 100 വരെ മുടികള്‍ കൊഴിയുന്നത് സാധാരണമാണ്. ടെസ്റ്റോസിറോണ്‍ എന്ന ഹോര്‍മോണിന്റെ വര്‍ധന, സ്ട്രെസ്, ചില മരുന്നുകളും ചികിത്സാ രീതികളും, ആര്‍ത്തവ വിരാമം, ഗര്‍ഭധാരണം, തൈറോയിഡ് വ്യതിയാനങ്ങള്‍, പോഷകാഹാരക്കുറവ്(ഇരുമ്പ്) എന്നിവ മുടി കൊഴിച്ചിലിന് കാരണമാകാം. ചിലരില്‍ മുടികൊഴിച്ചില്‍ പാരമ്പര്യമായിക്കും. ഡൈ, കളര്‍, ബ്ലീച്ച്, സ്ട്രെയ്റ്റനിങ് എന്നിവ സ്ഥിരമായി ചെയ്യുന്നത് മുടിയുടെ ആരോഗ്യം നശിപ്പിക്കും.

മുടി സംരക്ഷിക്കാന്‍

1. ഇരുമ്പും ബി വൈറ്റമിനുകളും ബയോഫ്ലാവനോയ്ഡ്സും (സിട്രസ് പഴങ്ങള്‍) പ്രോട്ടീനും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോട്ടീന്‍ ചികിത്സകളും പരീക്ഷിക്കാം.

2. ഹെയര്‍ കെയര്‍ തിരഞ്ഞെടുക്കുമ്പോള്‍ അമോണിയയും മുടി കേട് വരുത്തുന്ന സള്‍ഫേറ്റുകളും ഇല്ലാത്തതാണ് എന്ന് ഉറപ്പുവരുത്താം.

3. ദിവസവും മെഡിറ്റേഷന്‍, യോഗ, ജോഗിങ്, വായന എന്നിവയ്ക്ക് സമയം കണ്ടെത്തണം. അങ്ങനെ സ്ട്രെസ് ഒഴിവാക്കാം.

3. മുറുകിയ തൊപ്പി, സ്‌കാര്‍ഫ് എന്നിവ ഒഴിവാക്കണം. നീണ്ടമുടി പിന്നോട്ടെടുത്ത് മുറുക്കി കെട്ടുന്നതും മുടികൊഴിച്ചില്‍ അധികമാക്കും. പെട്ടന്ന് അധികമായി മുടികൊഴിച്ചില്‍ അനുഭവപ്പെട്ടാല്‍ ഡോക്ടറെ സമീപിക്കാം.

എണ്ണയുണ്ടാക്കുന്ന വിധം

ഹെയര്‍ ഓയിലുകള്‍ തലയോട്ടിയിലെ ജലാംശം നിലനിര്‍ത്തും. വെളിച്ചെണ്ണ മുടികൊഴിച്ചിലിനും താരനും ഇല്ലാതാക്കാന്‍ ഫലപ്രദമാണ്. വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ട് 10-15 മിനിട്ട് ചൂടാക്കുക. ഇതിനുശേഷം ഉള്ളി അരിഞ്ഞ് നീരെടുക്കുക. ഇത് നേരത്തെ ചൂടാക്കിയ എണ്ണയിലേക്ക് ചേര്‍ക്കുക. ഇനി എണ്ണ അരിച്ചെടുക്കാം. ആഴ്ചയില്‍ മൂന്നോ നാലോ തവണ തലയില്‍ പുരട്ടാം. മുടി നന്നായി വളരും.

രക്തം ഊറ്റിക്കുടിച്ച് കുടലിലെ കൊക്കപ്പുഴുക്കള്‍; രണ്ടുവര്‍ഷം കൊണ്ട് പതിനാലുകാരന് നഷ്ടമായത് 22 ലിറ്റര്‍ രക്തം
Posted by
09 January

രക്തം ഊറ്റിക്കുടിച്ച് കുടലിലെ കൊക്കപ്പുഴുക്കള്‍; രണ്ടുവര്‍ഷം കൊണ്ട് പതിനാലുകാരന് നഷ്ടമായത് 22 ലിറ്റര്‍ രക്തം

ഹൈദരാബാദ്: പതിനാലുകാരന്റെ ശരീരത്തില്‍നിന്ന് രക്തം ഊറ്റിക്കുടിച്ച് കൊക്കപ്പുഴുക്കള്‍. ഹൈദരാബാദിലെ ഹല്‍ദ്വാനി സ്വദേശിയില്‍ നിന്നും രണ്ടുവര്‍ഷത്തിനിടെ 22 ലിറ്ററോളം രക്തമാണ് ചെറുകുടലിലെ കൊക്കപ്പുഴുക്കള്‍ കുടിച്ചത്. സര്‍ ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിദഗ്ധ പരിശോധനയിലൂടെ ഇക്കാര്യം കണ്ടെത്തിയതെന്ന് ദ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള ക്യാപ്സൂള്‍ എന്‍ഡോസ്‌കോപ്പി പരിശോധനയ്ക്കിടെയാണ് ഇക്കാര്യം കണ്ടെത്തിയത്.

കുട്ടി അനീമിയാ ബാധിതനാണെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അതിനാല്‍ അനീമിയക്കുള്ള ചികിത്സയായിരുന്നു ആദ്യം നല്‍കിയിരുന്നത്. എന്നാല്‍ ചികിത്സ കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടായില്ല. രക്തക്കുറവ് പരിഹരിക്കാന്‍ അമ്പത് യൂണിറ്റ് രക്തം ഇതിനോടകം കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു.

തുടര്‍ന്നാണ് ചെറുകുടലിനുള്ളില്‍ വയര്‍ലെസ് ക്യാമറ കടത്തിവിട്ടുള്ള പരിശോധന നടത്തിയത്. ചെറുകുടലിന്റെ ആദ്യഭാഗങ്ങളില്‍ വ്യത്യാസമൊന്നും കണ്ടെത്താനായില്ലെങ്കിലും രണ്ടാമത്തെ ഭാഗത്തായാണ് കൊക്കപ്പുഴുക്കളെ കണ്ടെത്താനായത്.

കുടങ്ങലെന്ന അത്ഭുത സസ്യം
Posted by
08 January

കുടങ്ങലെന്ന അത്ഭുത സസ്യം

തികച്ചും ഒരു നാട്ടു സസ്യമാണ് കുടങ്ങല്‍(മുത്തിള്‍). വെറുമൊരു സസ്യം മാത്രമല്ല കുടങ്ങല്‍, ഒരു സിദ്ധൗഷധവും കൂടിയാണിത്. മുത്തിള്‍, കരിന്തക്കാളി, കരിമുത്തിള്‍, കുടകന്‍, കൊടുങ്ങല്‍, സ്ഥലബ്രഹ്മി എന്നിങ്ങനെ ദേശവ്യത്യാസമനുസരിച്ച് കുടങ്ങല്‍ അറിയപ്പെടുന്നു.സെന്റെല്ലാ ഏഷ്യാറ്റിക്ക (Centella Asiatica ) എന്നാണ് കുടങ്ങലിന്റെ ശാസ്ത്രനാമം.

ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന കുടങ്ങലിന് സരസ്വതി എന്ന് സംസ്‌കൃതത്തിലും പേരുണ്ട്. മാത്രമല്ല ഇതിന്റെ ഇലയ്ക്ക് മസ്തിഷ്‌കത്തോട് സാമ്യമുണ്ടെന്നതും കൗതുകകരമാണ്. മസ്തിഷ്‌ക സെല്ലുകള്‍ക്ക് നവജീവന്‍ പകരുന്ന ഈ അത്ഭുത ഔഷധം ശരീരത്തിന് യുവത്വവും ആരോഗ്യവും പ്രദാനം ചെയ്യും.

മോരുകറിയാക്കിയും മറ്റുകറികളില്‍ ചേര്‍ത്തുമൊക്കെ കുടങ്ങലിനെ നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു ശ്രീലങ്ക, തായ്‌ലന്റ്, ബംഗ്‌ളാദേശ് മുതലായ പലരാജ്യങ്ങ്‌ളിലും ഇപ്പോഴും കുടങ്ങല്‍ വിവിധരീതിയില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിപ്പോരുന്നു.

കുടങ്ങലിന്റെ ഇലയും തേങ്ങയും ചേര്‍ത്തുണ്ടാക്കുന്ന കറി ചോറിനൊപ്പം ശ്രീലങ്കക്കാര്‍ക്ക് ഏറെ പ്രിയം. ഇല അരച്ച് കഞ്ഞിയില്‍ തേങ്ങയുമയി ചേര്‍ത്ത് മധുരം ചേര്‍ത്തോ അല്ലാതെയോ കഴിക്കുന്ന പതിവുമൂണ്ട്. കുടങ്ങള്‍ ജ്യൂസ് ‘ബായി ബുവാ ബോക്ക്’ എന്നപേരില്‍ തായലന്റില്‍ സുലഭമാണ്.

അളവില്ലാത്ത ആരോഗ്യം നല്‍കുന്ന കുടങ്ങലിനെ നാം ഇനിയും ഭക്ഷണത്തിലുള്‍പ്പെടുത്താന്‍ വൈകിക്കൂടാ. സലാഡായും മറ്റു കറികളിലെ ചേരുവകളോടൊപ്പവും ഈ ഇല അരിഞ്ഞു ചേര്‍ക്കാം. തേങ്ങ ചേര്‍ത്ത് തോരനുണ്ടാക്കിയും കഴിക്കാം.

കയ്പുരസവും ശീതവീര്യവുമായ കുടങ്ങല്‍ സമൂലമാണ് ഔഷധമായി ഉപയോഗിക്കുന്നത്. നല്ല ഉറക്കം നല്കുകയും ഉന്മാദാവസ്ഥ കുറയ്ക്കുകയും ചെയ്യുന്ന ഇത് ചര്‍മ്മരോഗങ്ങള്‍ക്കെതിരായും ഔഷധമാണ്. ഇതിന്റെ ഇല അരച്ചു പുരട്ടിയാല്‍ ചര്‍മ്മരോഗങ്ങള്‍ ശമിക്കും.

ഇലച്ചാര്‍ ഒരു ടീസ്പൂണ്‍ വീതം വെണ്ണ ചേര്‍ത്ത് കുട്ടികള്‍ക്ക് ദിവസവും നല്കിയാല്‍ രോഗപ്രതിരോധശേഷിയും ബുദ്ധിശക്തിയും വര്‍ദ്ധിക്കും. ഇലനീരും തളിരില ചമ്മന്തിയും ശ്വാസകോശങ്ങളെയും ഹൃദയത്തെയും ഉത്തേജിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും ചെയ്യും.

കൊച്ചുകുട്ടികള്‍ക്ക് ഇതിന്റെ നീര് ഒരു സ്പൂണ്‍ വീതം തേന്‍ ചേര്‍ത്ത് രാവിലെ കൊടുത്താല്‍ ത്വക്ക് രോഗങ്ങളില്‍ നിന്നും രക്ഷപ്പെടും. ഓര്‍മ്മശക്തി കൂട്ടുകയും ചെയ്യും. കുടങ്ങല്‍ സമൂലം പിഴഞ്ഞെടുത്ത് സ്വരസം അര ഔണ്‍സ് വീതമെടുത്ത് വെണ്ണ ചേര്‍ത്ത് ദിവസവും രാവിലെ കുട്ടികള്‍ക്ക് കൊടുത്താല്‍ ബുദ്ധി ശക്തിയും ധാരണാ ശക്തിയും വര്‍ദ്ധിക്കും.

First aids for accident recue
Posted by
08 January

റോഡില്‍ ജീവനുകള്‍ പൊലിയാതിരിക്കാന്‍ ഒരു കൈ സഹായം; അടിയന്തിര രക്ഷാപ്രവര്‍ത്തനത്തില്‍ ഇവ ശ്രദ്ധിക്കുക

റോഡില്‍ പൊലിയുന്ന മിക്ക ജീവനുകള്‍ക്കും കാരണം കൃത്യസമയത്തെ
രക്ഷാപ്രവര്‍ത്തനത്തിന്റെ അഭാവം തന്നെയാണ്. സുരക്ഷിതമായ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനം ലഭ്യമായാല്‍ എത്രയോ ജീവനുകളെ രക്ഷിക്കാനാവും. എന്നാല്‍ എങ്ങനെയാണ് അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തുക? പ്രാഥമികശുശ്രൂഷ എങ്ങനെ,
അതേസമയം ഒരു ധാരണയുമില്ലാത്ത സാഹചര്യത്തിലേക്ക് എടുത്ത് ചാടി രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒരു പക്ഷേ നഷ്ടപ്പെട്ടേക്കാം.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഘട്ടങ്ങളെ അറിയാം:

അപകടം കണ്ടാലുടനെ ഏറ്റവും അടുത്ത ആശുപത്രിയിലേക്ക് വിളിച്ച് ആംബുലന്‍സ് ആവശ്യപ്പെടുക. പരുക്കേറ്റയാളുടെ ചുറ്റുപാട്, അയാളുടെ കിടപ്പ് എന്നിവയെല്ലാം ശ്രദ്ധിക്കുക. റോഡില്‍ കിടക്കുന്ന ആളെ പെട്ടെന്ന് പിടിച്ച് എഴുന്നേല്‍പിക്കരുത്, കഴുത്തു പോലുമുയര്‍ത്തരുത്. സ്പൈനല്‍ കോര്‍ഡിന് വരുന്ന കുഞ്ഞുഡാമേജ് പോലും അയാളെ സ്ഥിരമായി കട്ടിലിലാക്കാം. എന്തിന്റെയെങ്കിലും അടിയില്‍ പെട്ട് കിടക്കുന്ന ആളെ പുറത്തേക്ക് വലിച്ചെടുക്കുന്നതിനു പകരം മുകളില്‍ മറിഞ്ഞു കിടക്കുന്ന വസ്തുക്കള്‍ സൂക്ഷ്മതയോടെ ഉയര്‍ത്തി മാറ്റാന്‍ പറ്റുമോ എന്ന് ആദ്യം ശ്രമിക്കണം.

ആശുപത്രിയിലേക്ക് പോകാനുള്ള വാഹനമെത്തിയതിന് ശേഷം രോഗിയുടെ കഴുത്തുള്‍പ്പെടെ തല ഒരാള്‍ അനക്കമേല്‍ക്കാതെ പിടിക്കണം. ആവശ്യത്തിന് രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടെങ്കില്‍, രോഗിയുടെ മുതുകിന് ഇരുവശവും, തുടകള്‍ക്കിരുവശവും മുട്ടിന് കീഴില്‍ ചേര്‍ത്ത് പിടിക്കാനൊരാളും എന്ന രീതിയില്‍ രോഗിയെ വാഹനത്തിലേക്ക് മാറ്റാം. ശ്രദ്ധിക്കേണ്ടത് കഴുത്ത് മുതല്‍ നടു വരെ അനങ്ങാതെ നേരെ കിടത്തി വേണം രോഗിയെ മാറ്റാന്‍. കിടത്തി തന്നെ കൊണ്ടു പോവണം.

ഓട്ടോറിക്ഷയില്‍ രോഗിയെ ബലമായി പിടിച്ചിരുത്തി പിന്നേം നാലാള്‍ കയറി വാഗണ്‍ ട്രാജഡി പരുവത്തില്‍ ആശുപത്രിയിലേക്ക് പോകരുത്. പുറപ്പെടുന്ന സമയത്ത് രോഗിയെ കൊണ്ടു പോകുന്ന ആശുപത്രിയിലേക്ക് ഒന്ന് വിളിച്ച് പറയുക കൂടി ചെയ്താല്‍ അവര്‍ക്ക് മുന്‍കൂട്ടി തയ്യാറായിരിക്കാന്‍ സാധിക്കും. ആശുപത്രികളുടെ ഫോണ്‍ നമ്പറുകളുടെ കമനീയശേഖരം തന്നെ ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിയിട്ടുണ്ട്.

രോഗിയുടെ ദേഹത്ത് തുറന്ന മുറിവുണ്ടെങ്കില്‍ ഒരു വലിയ തുണി മടക്കി അതിന്‍മേല്‍ വെച്ച് മറ്റൊരു തുണി കൊണ്ട് വലിയ മുറുക്കമില്ലാതെ കെട്ടാം. വണ്ടിക്കകത്ത് അകപ്പെട്ട രീതിയിലാണ് രോഗിയെങ്കില്‍ വണ്ടി വെട്ടിപ്പൊളിക്കാന്‍ ഫയര്‍ഫോഴ്സിനെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരെയോ അറിയിക്കുകയാണ് ആദ്യം വേണ്ടത്. ഇത് നമ്മുടെ ചുറ്റുപാടുകളില്‍ പലപ്പോഴും സാധ്യമല്ല എന്നത് കൊണ്ട് തന്നെ വാഹനത്തിനകത്ത് കുടുങ്ങിയ രോഗിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ രോഗിക്കോ സ്വയമോ പരിക്കേല്‍ക്കുന്നത് സൂക്ഷിക്കുക.

(മഞ്ചേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷിംന അസീസിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്)

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കും
Posted by
08 January

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് പെണ്‍കുട്ടികളെ ദോഷകരമായി ബാധിക്കും

ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിക്കുന്നത് ഗര്‍ഭാവസ്ഥയിലുള്ള പെണ്‍കുഞ്ഞിനെ ദോഷകരമായി ബാധിക്കുമെന്ന് പഠനം. സ്‌കോട്ട്‌ലന്റിലെ എഡിന്‍ബറ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. പാരസെറ്റമോള്‍ പെണ്‍കുട്ടികളുടെ പ്രത്യുത്പാദന ശേഷിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണ്ടെത്തല്‍.

പാരസെറ്റമോളിന്റെ സാന്നിധ്യം മൂലം 40ശതമാനം അണ്ഡങ്ങളും നശിച്ചതായി ഗവേഷകര്‍ നടത്തിയ പരീക്ഷണത്തില്‍ കണ്ടെത്തി. ഗര്‍ഭിണികള്‍ പാരസെറ്റമോള്‍ കഴിച്ചാല്‍ ജനിക്കുന്ന പെണ്‍കുഞ്ഞുങ്ങളില്‍ അണ്ഡങ്ങളുടെ എണ്ണം കുറയുമെന്നും ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു. ഭാവിയില്‍ ഗര്‍ഭധാരണം വൈകുന്നതിനും ആര്‍ത്തവവിരാമം നേരത്തെയാകുന്നതിനും ഇത് കാരണമാകും.

കഷണ്ടിക്ക് ശാശ്വത പരിഹാരം വരുന്നു! എലിയുടെ രോമവളര്‍ച്ച മനുഷ്യനിലേക്ക് പറിച്ച് നട്ട് ശാസ്ത്രജ്ഞന്മാര്‍
Posted by
04 January

കഷണ്ടിക്ക് ശാശ്വത പരിഹാരം വരുന്നു! എലിയുടെ രോമവളര്‍ച്ച മനുഷ്യനിലേക്ക് പറിച്ച് നട്ട് ശാസ്ത്രജ്ഞന്മാര്‍

ഇന്ത്യയാന: എലിയുടെ ശരീരത്തില്‍ രോമം വളരാന്‍ സഹായിക്കുന്ന മൂല കോശങ്ങളുടെ സഹായത്തോടെ കഷണ്ടിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്ന് ഇന്ത്യയാന സര്‍വകലാശലയുടെ ശാസത്രജ്ഞര്‍. എലിയുടെ ശരീരത്തിലെ ചര്‍മ്മത്തില്‍ നിന്നും എപിഡേര്‍മിസ് (ചര്‍മ്മത്തിന്റെ മുകള്‍ ഭാഗം), ഡെര്‍മിസ് (ചര്‍മ്മത്തിന്റെ കീഴെയുള്ള ഭാഗം) എന്നിവ വികസിപ്പിച്ചെടുത്ത് മുടിയില്ലാത്ത ഭാഗത്ത് പരീക്ഷിച്ചാണ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.

മുടിയില്ലാത്ത ഭാഗങ്ങളില്‍ പരീക്ഷിച്ച കോശങ്ങള്‍ വൃത്താക്രിതിയില്‍ രൂപപ്പെട്ട ശേഷം രോമ വളര്‍ച്ച പ്രാപിക്കുന്നതായി കണ്ടെത്തി. പരീക്ഷണ ഘട്ടത്തില്‍ ജമന്തി പൂവ് പോലെ എല്ലാ ഭാഗത്തേക്കും മുടികള്‍ വരുന്നതായി മനസിലാക്കാന്‍ സാധിച്ചുവെന്ന് ഇന്ത്യയാന സര്‍വകലാശാല പ്രൊഫസര്‍ കാള്‍ കൊയ്‌ലര്‍ പറഞ്ഞു.

ആദ്യ ഡോസ് കൊണ്ട് അന്ധത മാറ്റാം; അപൂര്‍വ്വ മരുന്നിന്റെ വില അഞ്ചു കോടി
Posted by
04 January

ആദ്യ ഡോസ് കൊണ്ട് അന്ധത മാറ്റാം; അപൂര്‍വ്വ മരുന്നിന്റെ വില അഞ്ചു കോടി

അന്ധതയ്ക്കുള്ള അപൂര്‍വ്വ മരുന്ന് കണ്ടുപിടിച്ചു. ഫിലാഡല്‍ഫിയയിലെ സ്പാര്‍ക്ക് തെറാപ്യൂട്ടിക്‌സിന്റെ ലക്ഷ്വര്‍നയാണ് അപൂര്‍വമായ മരുന്ന് കണ്ടുപിടിച്ചത്. ഒറ്റഡോസ് ഉപയോഗിച്ചാല്‍ ഫലം ജീവിതകാലം മുഴുവന്‍ ലഭിക്കുന്നതാണ്. പക്ഷേ വില കേള്‍ക്കുമ്പോള്‍ കണ്ണു തള്ളുമെന്ന് മാത്രം. ഏറെ ഫലപ്രദമായി മാറുന്ന ഒറ്റ ഡോസിന് വില അഞ്ചു കോടി രൂപ.

ആദ്യ ഡോസ് കൊണ്ടു തന്നെ രോഗിക്ക് കാഴ്ച തിരിച്ചുകിട്ടുമെന്നാണ് പറയുന്നത്. പൂര്‍ണ്ണമായും അന്ധത വരുത്തി വെയ്ക്കുന്ന റെറ്റീന നശിക്കുന്ന കണ്ണു രോഗത്തിനെതിരേ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന മരുന്ന് ജീന്‍ തെറാപ്പി വഴിയാണ് നിര്‍മിച്ചത്. പാരമ്പര്യമായി റെറ്റിന നശിക്കുന്നത് അപൂര്‍വ രോഗം 18 വയസിനു മുമ്പായി തന്നെ കാഴ്ച നശിപ്പിക്കും. നിലവില്‍ 1000ഓളം രോഗികളാണ് ഉള്ളത്.

രോഗം അപൂര്‍വമായതിനാല്‍ തന്നെ 50 പേരില്‍ മാത്രമേ മരുന്ന് പരീക്ഷിച്ചിട്ടുള്ളൂ. നശിച്ച ജീനുകളെ പുനര്‍നിര്‍മിക്കുന്ന ലക്ഷ്വര്‍ന ജീന്‍ തെറാപ്പി വഴി നിര്‍മിച്ച ആദ്യ അമേരിക്കന്‍ മരുന്നാണ്. മരുന്നിന് വന്‍ തുക ഈടാക്കുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വെച്ചതോടെ രോഗം മാറിയില്ലെങ്കില്‍ പണം തിരികെ കൊടുക്കുമെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. വര്‍ഷം തോറും പത്തു കേസുകള്‍ വീതം ഉണ്ടാകുന്നുണ്ട്.

കണ്ണിലൊഴിക്കുന്ന കുപ്പി മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് നഖം ഒട്ടിക്കുന്ന പശ: പിന്നീട് രോഗിക്ക് സംഭവിച്ചത്
Posted by
03 January

കണ്ണിലൊഴിക്കുന്ന കുപ്പി മരുന്നിന് പകരം ഫാര്‍മസിയില്‍ നിന്ന് നല്‍കിയത് നഖം ഒട്ടിക്കുന്ന പശ: പിന്നീട് രോഗിക്ക് സംഭവിച്ചത്

ലണ്ടന്‍:ഡോക്ടര്‍ കുറിച്ച് നല്‍കിയ കണ്ണിലൊഴിക്കുന്ന മരുന്നിന് പകരം ഫാര്‍മസിക്കാര്‍ രോഗിക്ക് നല്‍കിയത് നഖം ഒട്ടിക്കുന്ന പശ. ബ്രിട്ടനിലാണ് സംഭവം നടന്നത്. കണ്ണിലസുഖത്തെ തുടര്‍ന്ന് മരുന്ന് മേടിക്കാന്‍ എത്തിയ അറുപത്തിനാലുകാരനായ വ്യക്തിക്ക് കണ്ണിലൊഴിക്കുന്ന മരുന്നിന് പകരം നഖം ഒട്ടിക്കുന്ന പശ നല്‍കുകയായികരുന്നു.

സംഭവം അറിയാതെ മരുന്ന് കണ്ണിലൊഴിച്ചതും ഇയാള്‍ക്ക് വേദന അനുഭവപ്പെട്ടതോടെ ഉടന്‍ വെള്ളമൊഴിച്ച് കഴുകുകയായിരുന്നു. ശേഷം ഉടന്‍ ആശുപത്രിയില്‍ പ്രവേശിച്ചു. തക്കസമയത്ത് കണ്ണ് കഴുകിയതിനാല്‍ അപകടം സംഭവിച്ചില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ഗ്ലൂവിനെക്കാള്‍ ശക്തി കൂടിയ നെയില്‍ പശയാണ് ഫാര്‍മസിയില്‍ നിന്ന് രോഗിക്ക് നല്‍കിയത്.

ഇയാളുടെ കണ്ണിനു ചുവപ്പും, കോര്‍ണിയയ്ക്ക് പോറലും ഏറ്റതിനാല്‍ രണ്ടാഴ്ച്ചത്തെ ചികിത്സ വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 2015ലും സമാന സംഭവം അമേരിക്കയില്‍ അരങ്ങേറിയിരുന്നു.

ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ
Posted by
02 January

ചര്‍മ്മ സംരക്ഷണത്തിന് വെളിച്ചെണ്ണ

കേവലം പാചകത്തിനു വേണ്ടി മാത്രമല്ല വെളിച്ചെണ്ണ ഉപയോഗിക്കുന്നതെന്ന് എത്രപേര്‍ക്കറിയാം? ചര്‍മ്മത്തിന് നല്ല മോയിസ്ചറൈസറും ടോണറുമായ വെളിച്ചെണ്ണയെ മേക്ക് അപ് റിമൂവറായും ഉപയോഗിക്കാം. ചര്‍മ്മത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ വെളിച്ചെണ്ണയ്ക്കുള്ളതു പോലെയുളള കഴിവ് മറ്റൊരു കൃത്രിമ മോയിസ്ചറൈസറിനുമില്ലെന്നറിയുക. പുറത്തേക്കിറങ്ങുന്നതിനു മുമ്പ് ഏതാനും തുള്ളി വെളിച്ചെണ്ണ പുരട്ടിയാല്‍ നിങ്ങളുടെ ചര്‍മ്മത്തെ വരണ്ടു പോകുന്നതില്‍ നിന്നു സംരക്ഷിക്കാം.

ഒരു പ്രകൃതിദത്ത ടോണര്‍ കൂടിയാണ് വെളിച്ചെണ്ണ. ഇതിലടങ്ങിയിരിക്കുന്ന കൊഴുപ്പുകള്‍ ബാക്ടീരിയകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു. അതുപോലെ ചര്‍മ്മസുഷിരങ്ങളെ അഴുക്കടിഞ്ഞു കൂടുന്നതില്‍ നിന്നും സംരക്ഷിക്കാനും ഇത് സഹായിക്കും. മേക്ക് അപ് നീക്കാനും വെളിച്ചെണ്ണ ഉപയോഗിക്കാം. ഇതിനായി അല്‍പം വെളിച്ചെണ്ണ കൈയ്യിലെടുത്ത് മുഖത്ത് പുരട്ടിയതിനു ശേഷം പഞ്ഞി ഉപയോഗിച്ച് വൃത്തിയാക്കുക. മുഖത്തു നിന്നും മേക്കപ്പു മുഴുവന്‍ മാറ്റുന്നതിനൊപ്പം ചര്‍മ്മത്തിന്റെ മൃദുത്വം നഷ്ടപ്പെടാതിരിക്കാനും വെളിച്ചെണ്ണ സഹായിക്കും.

കട്ട മോരുകൊണ്ട് ‘സംഭാരം’; മലയാളികളുടെ പ്രിയ ദാഹശമനിയുടെ ഗുണങ്ങള്‍ ഇവയാണ്
Posted by
02 January

കട്ട മോരുകൊണ്ട് 'സംഭാരം'; മലയാളികളുടെ പ്രിയ ദാഹശമനിയുടെ ഗുണങ്ങള്‍ ഇവയാണ്

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ് മോര്. ഉച്ചയൂണിന് ഒടുവില്‍ അല്‍പ്പം മോര് അല്ലെങ്കില്‍ രസം ഇതില്ലാതെ ഭക്ഷണം പൂര്‍ണമല്ലെന്ന് കരുതുന്നവരാണ് നല്ലൊരു വിഭാഗവും. ദാഹവും ക്ഷീണവും ഒന്നിച്ചുവരുമ്പോള്‍ ആദ്യം അന്വേഷിക്കുന്ന പാനീയങ്ങളില്‍ ഒന്ന് മോര് തന്നെയാണ്.

എന്താണ് മോരിനെ ഇത്ര പ്രിയപ്പെട്ടതാക്കിയത്.ഭക്ഷണത്തിന് ശേഷമുള്ള മോര് ദഹനത്തെ വേഗത്തിലാക്കും. അതുകൊണ്ട് തന്നെ വിഭവസമൃദ്ധമായ സദ്യവട്ടത്തില്‍ മോരിന് ഒഴിവാക്കാനാവാത്ത സ്ഥാനമുള്ളത്.

പാലില്‍ നിന്നുണ്ടാക്കുന്ന ഈ വിശിഷ്ട പാനീയത്തില്‍ പാലില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ദഹനത്തെ സുഗമമാക്കാന്‍ ഇത് സഹായിക്കുന്നു. കാല്‍സ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിന്‍ ബി12 എന്നിവയുടെ കലവറ കൂടിയാണ് മോര്.

കൊഴുപ്പിന്റെ അംശം കുറവാണെന്നതും പ്രത്യേകതയാണ്. മോര് എല്ലിന്റെ ബലം കൂട്ടും. മോരില്‍ നിന്നും എളുപ്പത്തില്‍ കാല്‌സ്യം ശരീരത്തിന് ആഗിരണം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്. എല്ലാദിവസവും മോര് കുടിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതിന് പങ്കുണ്ട്.

മോരില്‍ പച്ചമുളക്, ഇഞ്ചി, കറിവേപ്പില, ഉപ്പ് തുടങ്ങിയ ചേര്‍ത്തുള്ള സംഭാരം ഇന്ന് പ്രധാന ദാഹനശമനിയും ആരോഗ്യദായകവുമാണ്. വിപണിയില്‍ ലഭിക്കുന്ന സംഭാരം കുടിക്കുന്നതിന് മുമ്പ് ഗുണനിലവാരം ഉറപ്പുവരുത്തുന്നത് നന്നായിരിക്കും.

error: This Content is already Published.!!