Green Chilly merits
Posted by
28 August

പച്ചമുളക് ചില്ലറക്കാരനല്ല; ഒഴിവാക്കരുതേ

പച്ചമുളക് ആഹാരത്തിന് രുചിക്കൂട്ടാനും എന്നാല്‍ ശേഷം ഭക്ഷണത്തിന് പുറത്ത് മാത്രം സ്ഥാനമുള്ളയാളാണ് പച്ചമുളക്. എന്നാല്‍ വിറ്റാമിനുകളുടെയും കോപ്പര്‍, അയണ്‍, പൊട്ടാസ്യം തുടങ്ങിയ മൂലകങ്ങളുടെയും കലവറയാണ് പച്ചമുളകെന്ന് എത്രപേര്‍ക്കറിയാം. നിങ്ങളറിയാത്ത വേറെയും ഗുണങ്ങള്‍ പച്ചമുളകിനുണ്ട്. പച്ചമുളകിന്റെ മറ്റ് ചില ഗുണങ്ങള്‍ പരിചയപ്പെടാം.

മെറ്റാബോളിസത്തിന്റെ തോത് 50 ശതമാനം വരെ വേഗത്തിലാക്കാന്‍ കഴിയും എന്നതാണ് പച്ചമുകളിന്റെ ഏറ്റവും വലിയ ഗുണം. ഭക്ഷണത്തിനുശേഷം മൂന്നുമണിക്കൂര്‍ വരെയാണ് ഇവയുടെ പ്രവര്‍ത്തനം.

ആന്റ് ഓക്‌സിഡന്റുകളുടെ കലവറയായ പച്ചമുളക് അര്‍ബുദത്തിനെതിരെ പോരാടുന്നതില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. ശരീരഭാഗങ്ങളില്‍ കാണപ്പെടുന്ന കാന്‍സറിന് കാരണമാകുന്ന ചില ധാതുക്കളെ ഇവ വേട്ടയാടി പിടിക്കുമെന്നു വിദഗ്ദര്‍ പറയുന്നു.

പച്ചമുളകിലെ കാപ്‌സൈസിന്‍ എന്ന വസ്തു ശരീരത്തിന്റെ ചൂട് അധികം ഉയരാതെ കാക്കും. ചൂടേറിയ രാജ്യമാണെങ്കിലും ഇന്ത്യയിലെ ഏല്ലാ സംസ്ഥാനങ്ങളിലും പച്ചമുളക് പ്രിയങ്കരമായത് ഇങ്ങനെയാണ്.

സാധാരണ ജലദോഷം തുടങ്ങി സൈനസൈസ് ബാധയെവരെ നിയന്ത്രിക്കാന്‍ നിര്‍ത്താനും കാപ്‌സൈസിനു സാധിക്കും.

വൈറ്റമിന്‍ സി, ബീറ്റാ കാരോട്ടിന്‍ തുടങ്ങിയവ അടങ്ങിയതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും രോഗപ്രതിരോധശേഷി കൂട്ടുന്നതിനും പച്ചമുളക് നല്ലതാണ്. പച്ചമുളക് കഴിക്കുന്നത് നിങ്ങളുടെ ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും വര്‍ധിപ്പിക്കും.

ഇരുമ്പ് സത്ത് അടങ്ങുന്ന പ്രകൃതിദത്ത വിഭവം. ഇരുമ്പിന്റെ അഭാവമുള്ളവര്‍ക്ക് നിര്‍ദേശിക്കുന്നതാണ് ഇവ.

ബാക്ടീരിയയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ ചര്‍മ്മ രോഗങ്ങള്‍ക്കെതിരെയും നല്ലതാണ് പച്ചമുളക്.

വിറ്റാമിന്‍സിയും നാരുകളും നിറയെ ഉള്ളതിനാല്‍ പച്ചമുളക് കഴിക്കുന്നത് ദഹനം എളുപ്പമാക്കും. ഒപ്പം മുളക് കഴിക്കുമ്പോള്‍ ഉമിനീര്‍ ഉത്പാദനം വര്‍ധിക്കുന്നതും ആഹാരം ശരിയായി ദഹിക്കാന്‍ സഹായിക്കുന്നു.

ശരീരത്തിലുള്ള അമിതമായ കൊഴുപ്പ് ഉരുക്കിക്കളയാന്‍ പച്ചമുളക് കഴിക്കുന്നത് ഉത്തമമാണ്. ഇത് വഴി ശരീരഭാരം കുറയ്ക്കാന്‍ സാധിക്കും.

പ്രമേഹരോഗമുള്ളവര്‍ ഭക്ഷണത്തില്‍ പച്ചമുളക് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ശരീരത്തിലെ ഷുഗര്‍ലെവല്‍ സ്ഥിരമാക്കിനിര്‍ത്താന്‍ ഇത് സഹായിക്കും.

Friendship is for good health
Posted by
27 August

കൂട്ടുകാരില്ലെങ്കില്‍ അസുഖങ്ങളും കൂടെ

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നു പറയുന്നത് വെറുതെയല്ല, സംഗതി സീരിയസ് തന്നെയാണ്. സുഹൃദ് ബന്ധങ്ങളില്ലാത്തത് ആരോഗ്യത്തിന് ഹാനികരമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. ബ്രിട്ടണിലെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയാണ് ചങ്ങാതിമാരില്ലാത്തത് പുകവലി പോലെ തന്നെ ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയത്.

സുഹൃത്തുക്കള്‍ ഇല്ലാതെ ഏകാന്തതയോടെ സമൂഹവുമായി ഒരു ബന്ധമില്ലാതെ ജീവിക്കുന്നവരില്‍ ഹൃദയസ്തംഭനം, മറ്റ് ആഘാതങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ കണ്ടെത്തല്‍. ഏകാന്തമായി ജീവിക്കുന്നവരില്‍ ഫിബ്രിനോജെന്റെ (കരള്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്രോട്ടീന്‍) അളവ് കൂടുതലാകുന്നു. ശരീരത്തിലെ രക്തം കട്ടപിടിക്കാനും രക്തധമനികളിലേക്കുള്ള രക്തം പ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യുന്ന പ്രോട്ടീനാണ് ഫിബ്രിനോജെന്‍. സുഹൃത്തുക്കളുള്ളവരേക്കാള്‍ ശരീരത്തില്‍ ഫിബ്രിനോജെന്റെ അളവ് കൂടുതല്‍ ഒറ്റപ്പെട്ടു ജീവിക്കുന്നവരിലാണെന്നും സര്‍വകലാശാല നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു.

സുഹൃത്ത് ബന്ധമില്ലാത്തവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലാണെന്ന് മറ്റൊരു സര്‍വ്വകലാശാലയായ യോര്‍ക്കും നേരത്തെ കണ്ടെത്തിയിരുന്നു. സാമൂഹിക ബന്ധങ്ങള്‍ ഇല്ലാത്തവരുടെ ആരോഗ്യസ്ഥിതി വളരെ മോശമായിരിക്കും. ഇവര്‍ ടെന്‍ഷനുകള്‍ ഒറ്റയ്ക്ക് സഹിക്കുന്നവരും ജോലിക്ക് കൂടുതല്‍ പ്രധാന്യം നല്‍കുന്നവരുമായിരിക്കും. ഇത്തരക്കാരിലാണ് ഹൃദയാഘാതത്തിന് സാധ്യത കൂടുതലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

neymar’s food secret is Rice and beans
Posted by
27 August

നെയ്മറിന്റെ ആരോഗ്യത്തിന്റെ രഹസ്യം കഞ്ഞിയും പയറും; നമ്മുടെ സ്‌കൂളുകളിലെ അതേ കഞ്ഞിയും പയറും

കഞ്ഞിയെയും പയറിനെയും അങ്ങനെ നിസാരനായി കാണേണ്ട കേട്ടോ, പലപ്രശസ്തരുടെയും ഡയറ്റുകളില്‍ പ്രധാനം കഞ്ഞിയ്ക്കായിരുന്നു. കാല്‍പ്പന്തുകൊണ്ട് മാജിക് ഗോളുകള്‍ തീര്‍ക്കുന്ന നെയ്മറിന്റെ ആരോഗ്യത്തിന്റെ രഹസ്യം കഞ്ഞിയും പയറുമാണ്. നമ്മുടെ നാട്ടിലെ സ്‌കൂളില്‍ കിട്ടുന്ന സാധാരണ കഞ്ഞിയും പയറും. തൊണ്ണൂറുമിനിട്ടുകൊണ്ട് കളിക്കളത്തിന്റെ അങ്ങോളമിങ്ങോളം ഓടി നടക്കാനുള്ള സ്റ്റാമിന ഈ 24കാരന് നല്‍കുന്നത് കഞ്ഞിയും പയറുമാണ്.

കൗമാരക്കാലത്ത് ജങ്ക്ഫുഡിന്റെ ആരാധകനായിരുന്നു കുഞ്ഞുനെയ്മര്‍. എന്നാല്‍ ഫുട്‌ബോളിനോടുള്ള പ്രിയം നെയ്മറിന്റെ ഇഷ്ടങ്ങള്‍ മാറ്റിമറിച്ചു. 2000ല്‍ എട്ടുവയസുകാരന്‍ നെയ്മര്‍ ബ്രസീലിന്റെ പഴയ ഡിഫെന്‍ഡര്‍ അന്റോണിയോ ലിമയുടെ പക്കലേക്കെത്തി. മെലിഞ്ഞ കുഞ്ഞുനെയ്മറിനോട് ലിമ ചോദിച്ചു, ഇഷ്ടഭക്ഷണമെന്താണെന്ന്. ഒട്ടും ആലോചിക്കാതെചാടിക്കേറി പറഞ്ഞു ബര്‍ഗറും കാര്‍ബണേറ്റഡ് ഡ്രിങ്കുകളും. അപ്പോള്‍ തന്നെ ലിമ പറഞ്ഞു അതൊന്നും ഇനി തൊട്ടുപോകരുതെന്ന്. പിന്നീടങ്ങോട്ട് നെയ്മര്‍ ബര്‍ഗറിനെയും കോളയെയും കൊതിയോടെ നോക്കിനിന്നു.

തീരെ മെലിഞ്ഞ ആ ബാലന്‍ ബാര്‍സയിലേക്കെത്തിയപ്പോള്‍ എല്ലാവര്‍ക്കും സംശയമായിരുന്നു. ഇവനെങ്ങനെ ഗ്രൗണ്ടിലിറങ്ങി കളിക്കുമെന്ന്. ബ്രസീലിന്റെ സ്‌പൈസി ഫുഡില്‍ നിന്നും സ്‌പെയിനിന്റെ നിയന്ത്രിത രുചികളിലേക്ക് നെയ്മറിന്റെ ആഹാരം നിയന്ത്രിക്കപ്പെട്ടു. ബാര്‍സയിലെ താരങ്ങളുടെ ഭക്ഷണക്രമവും ശാരീരിക പ്രവര്‍ത്തനങ്ങളുമൊക്കെ നിയന്ത്രിക്കുന്നത് ഗാറ്റൊറാപ്പ് സ്‌പോര്‍ട്‌സ് ഇന്‍സറ്റിറ്റിയൂട്ടുകാരാണ്. ഡേവി ലൂക്ക അടക്കമുള്ള അവിടുത്തെ പ്രശസ്ത ട്രെയിനര്‍മാര്‍ നെയ്മറിന് നിര്‍ദേശിച്ചത് അരിയും ബീന്‍സുമായിരുന്നു. കൂടാതെ പ്രോട്ടീന്‍ കാര്‍ബോഹൈഡ്രേറ്റ്, കൂടാതെ ജീവകങ്ങളും ആവശ്യത്തിന് വേണം. അതിനായി അരിയും ബീന്‍സിനും കൂടെ പാസ്തയും പിസയും സലാഡും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തി. നമ്മുടെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഉച്ചക്കഞ്ഞിയ്ക്ക് കിട്ടുന്ന കഞ്ഞിയും പയറും തന്നെ. സ്‌പെയിനിലെത്തിയപ്പോ റൈസ് ആന്റ് ബീന്‍സ് ആയി എന്നുമാത്രം.

ലോകകപ്പില്‍ പരുക്കേറ്റ് പുറത്തുപോയ നെയ്മറായിരുന്നില്ല, റിയോ ഒളിംപിക്‌സില്‍ ബ്രസീലിനെ മുന്നില്‍ നിന്നും നയിച്ചിരുന്നത്. ശരീരം ഒന്നു പുഷ്ടിപ്പെട്ടിരുന്നു. കൈയിലും കാലിലും മസിലുകള്‍ വന്നു. ആരോഗ്യത്തില്‍ വന്ന മാറ്റത്തെക്കുറിച്ച് നെയ്മര്‍ തന്നെ പറയുകയും ചെയ്തു, സ്പാനിഷ് ഭക്ഷണത്തിന്റേതല്ല മറിച്ച് ജാപ്പാനീസ് രുചിയാണ് പെട്ടെന്നുള്ള മാറ്റത്തിനുപുറകിലെന്ന്. ഓരോ കളി കഴിയുമ്പോഴും ട്രെയിനര്‍മാരുടെ കണ്ണുവെട്ടിച്ച് ജാപ്പാനീസ് ഭക്ഷണം തേടിപോകും. ജാപ്പാനീസ് ഭക്ഷണത്തിന്റെ കടുത്ത ആരാധകന്‍ കൂടിയാണ് നെയ്മര്‍.

HEALTH  Insulin changed to  the capsule
Posted by
26 August

ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഇനി ഗുളികകള്‍

ഇടയ്ക്കിടെ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ എടുക്കേണ്ടിവരുന്നത്പലര്‍ക്കും അത്യന്തം അസഹനീയമായ കാര്യമാണ്. പ്രമേഹം ഒരു പരിധി കഴിഞ്ഞാല്‍ ഇന്‍സുലിന്‍ ഇഞ്ചക്ഷന്‍ ഉപയോഗിച്ചുമാത്രമെ നിയന്ത്രിക്കാനാകൂ.ഏതായാലും പ്രമേഹരോഗികള്‍ക്ക് ഇനി ആശ്വസിക്കാവുന്ന കാലമാണ് വരാന്‍ പോകുന്നത് കാരണം ഇന്‍സുലിന്‍ ഇഞ്ചക്ഷന് പകരം ഉപയോഗിക്കാവുന്ന ഗുളികകള്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു.
അമേരിക്കയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് ഇന്‍സുലിന്‍ ഗുളിക വികസിപ്പിച്ചെടുത്തത്. ക്ലോസെറ്റോസോംസ് ക്യാപ്‌സ്യൂള്‍ രൂപത്തിലുള്ള ഇന്‍സുലിന്‍ ഗുളികകളാണ് ന്യൂയോര്‍ക്കിലെ നയാഗ്ര സര്‍വ്വകലാശാലയിലെ ഗവേഷകര്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്.

പ്രൊഫസര്‍ മേരി മക്‌കോര്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്‍സുലിന്‍ ഗുളിക വികസിപ്പിച്ചെടുത്തത്. ഈ ഗുളിക കഴിച്ചുകഴിഞ്ഞാല്‍ കുടലില്‍വെച്ച് ക്യാപ്‌സ്യൂളിനുള്ളിലുള്ള ഇന്‍സുലിന്‍ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ഇന്‍സുലിന്‍ നേരിട്ട് വയറില്‍ എത്തുന്നത് ദോഷകരമാണ്. അതുകൊണ്ടാണ് ക്ലോസെറ്റോസോം ക്യാപ്‌സ്യൂളിനുള്ളിലാക്കിയതെന്നും ഗവേഷകര്‍ പറയുന്നു.

ഏതായാലും ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് പ്രമേഹരോഗികള്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയാണിത്. ഇപ്പോള്‍ നടത്തിയ പരീക്ഷണത്തിന് അംഗീകാരം ലഭിച്ചാല്‍ ലോകവ്യാപകമായി വിപണിയിലെത്തിക്കാനാകുമെന്നാണ് ഗവേഷകസംഘത്തിന്റെ പ്രതീക്ഷ. പഠനം സംബന്ധിച്ച വിശദാംശങ്ങള്‍ ഫിലാഡല്‍ഫിയയില്‍ നടന്ന അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിച്ചു.

Azadirachta indica for face beauty
Posted by
24 August

മുഖക്കുരു അകറ്റാം, തിളങ്ങുന്ന ചര്‍മ്മത്തിന് ആര്യവേപ്പ്

ഔഷധഗുണങ്ങള്‍ ധാരാളമുള്ള ആര്യവേപ്പ്, പല രോഗങ്ങള്‍ക്ക് മരുന്നും ചര്‍മസംരക്ഷണത്തിനും മികച്ചതാണ് ആര്യവേപ്പ്. ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും. ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മം ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചര്‍മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.

മുഖക്കുരു മാറാന്‍ ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്‍ത്ത് ആര്യവേപ്പ് മുഖത്തു തേയ്ക്കാം. ഇത് ഏറ്റവും നല്ലൊരു വഴിയാണ്. എണ്ണമയമുള്ള ചര്‍മത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്‍മത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ.

ആര്യവേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്‍ത്ത് മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്‍മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്‍മത്തിളക്കത്തിനും ഇത് നല്ലതു തന്നെ. ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും ചിക്കന്‍പോക്സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്. ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്‍ത്ത് മുഖത്തിടുന്നത് ചര്‍മത്തിന് മൃദുത്വം നല്‍കും.

മുഖം തിളങ്ങാനും ചര്‍മം വൃത്തിയാക്കാനും ഇത് നല്ലതു തന്നെ. ആര്യവേപ്പ്, തുളസി, തേന്‍ എന്നിവ ചേര്‍ത്തും ഫേസ്പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്‍മമുള്ളവര്‍ക്ക് ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്‍മപ്രശ്നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.

Pavakka for health
Posted by
21 August

ആരോഗ്യം കാക്കാന്‍ പാവയ്ക്ക

കയ്പ്പായതു കാരണം ഭൂരിഭാഗം പേരും അകറ്റി നിര്‍ത്തുന്നതാണ് പാവയ്ക്കയെ. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ വമ്പനാണ് പാവയ്ക്ക, ഔഷധ ഗുണങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയുമാണ്. പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ പാവയ്ക്കക്ക് സാധിക്കും.

പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഉത്തമമാണ് പാവയ്ക്ക. ദിവസവും പാവയ്ക്ക നീരു കുടിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയും. പാവയ്ക്കയിലെ ചരാന്റിന്‍ എന്ന പദാര്‍ഥമാണ് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നത്.

ആഗ്നേയ ഗ്രന്ഥിയിലുണ്ടാകുന്ന അര്‍ബുദത്തിന് പാവയ്ക്ക നീര് ഉത്തമ പ്രതിവിധിയാണ് പാവയ്ക്ക ജ്യൂസില്‍ അല്‍പം ചെറുനാരങ്ങാ നീര് ചേര്‍ത്ത് കുടിയ്ക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കും. വയറുകടി, മലശോധനക്കുറവ്, വിരശല്യം എന്നീ അസുഖങ്ങള്‍ക്ക് പാവയ്ക്ക കഴിക്കുന്നത് ഗുണകരമാണ്.

കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ശമിക്കാന്‍ ദിവസവും രണ്ടു സ്പൂണ്‍ വീതം പാവയ്ക്കാനീര് കുടിക്കാം. സോറിയാസിസ്, ഫംഗസ് കാരണമുണ്ടാകുന്ന വട്ടച്ചൊറി തുടങ്ങിയ ചര്‍മരോഗങ്ങള്‍ക്കും പാവയ്ക്കാനീര് നല്ലതാണ്. പാവയ്ക്കാനീരില്‍ തേനും നാരങ്ങാനീരും ചേര്‍ത്ത് കുടിക്കുന്നത് രക്തം ശുദ്ധീകരിക്കും.

പാവലില നീര് തേന്‍ ചേര്‍ത്ത് സേവിക്കുന്നത് കുടല്‍ വൃണങ്ങള്‍ അകറ്റും. പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് കുടിക്കുന്നത് കുട്ടികളിലെ ചര്‍ദ്ദി ശമിപ്പിക്കും ആര്‍ത്തവകാലത്തെ വയറു വേദന മാറാന്‍ അര ഔണ്‍സ് പാവയ്ക്കാനീരില്‍ അര ഔണ്‍സ് തേനും ചേര്‍ത്ത് നിത്യവും രണ്ടു നേരം സേവിക്കാം. ആസ്ത്മ, ബ്രോങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ മാറാന്‍ പാവയ്ക്ക കഴിക്കുന്നതോ പാവയ്ക്കാനീര് കുടിക്കുന്നതോ ഗുണം ചെയ്യും.

tindly (kovakkai) better for health
Posted by
17 August

കോവയ്ക്കയെ അങ്ങനെ തള്ളിക്കളയല്ലെ... പ്രമേഹം മുതല്‍ കാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്ക് അത്യുത്തമം, ഹൃദയത്തിനും തലച്ചോറിനും വൃക്കയ്ക്കും കോവയ്ക്ക കൊണ്ടുള്ള ഗുണങ്ങള്‍ ഏറെ

മലയാളിയുടെ അടുക്കളയില്‍ ഏറ്റവും അവസാന സ്ഥാനമുണ്ടായിരുന്ന ഒരു പച്ചക്കറി ഇനമാണ് കോവയ്ക്ക. എന്നാല്‍ കോവയ്ക്ക നല്ല ഔഷധവീര്യമുള്ള ഒന്നാണെന്ന് എത്രപേര്‍ക്കാണ് അറിയുക. കോവക്ക കൊണ്ട് തോരന്‍, സലാഡ് തുടങ്ങിയവ ഉണ്ടാക്കി കഴിക്കാം എന്നതിന് അപ്പുറം നല്ല പോഷക ഗുണമുള്ളതും, ശരീരത്തിന് കുളിര്‍മ തരുന്നതും, നല്ല ശരീരബലം തരുന്നതുമാണ് ഈ കുഞ്ഞന്‍ കായ.

കോവക്ക പ്രമേഹരോഗികളില്‍ അത്ഭുതകരമായ മാറ്റം കാണിക്കുന്നുണ്ടെന്നാണ് പുതിയ കണ്ടുപിടുത്തം. കോവയ്ക്ക പ്രകൃതിയുടെ നല്ല ഒരു ഇന്‍സുലിന്‍ കൂടി ആണ്. കോവക്കയുടെ ഇല തോരന്‍ വെച്ച് കഴിക്കുന്നത് മനുഷ്യനില്‍ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിയ്ക്കുമെന്നും നിരവധി സാംക്രമണ രോഗങ്ങള്‍ക്ക് ഉത്തമവുമാണ്,

കോവക്കയുടെ ഇല തലവേദനയ്ക്ക് നെറ്റിയില്‍ അരച്ചിടാം. കോവക്ക ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കും, കോശങ്ങളെ പുനര്‍ജിവിപ്പിക്കും. മുത്രാശയ രോഗത്തിന് ഉത്തമമാണ് കോവക്ക. കാന്‍സര്‍ രോഗികള്‍ക്ക് കോവയ്ക്ക തോരന്‍ വെച്ച് കൊടുക്കുന്നത് നല്ലതാണെന്നും പറയപ്പെടുന്നു.

watermelon defense  cancer
Posted by
13 August

കാന്‍സറിനെ തടയാന്‍ തണ്ണിമത്തന്‍

തണ്ണിമത്തനും ഗ്രീന്‍ ടീയും പതിവായി ഉപയോഗിച്ചാല്‍ പുരുഷന്‍മാരിലെ പ്രോസ്‌ട്രേറ്റ് കാന്‍സറിനെ തടയാനാകുമെന്ന് ഗവേഷകര്‍. തണ്ണിമത്തനിലെ ലൈകോപിന്‍ എന്ന ഘടകമാണ് കാന്‍സറിനെ തടയുന്നത്. ലൈകോപിന്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രോസ്‌ട്രേറ്റ് കാന്‍സറിനെ പ്രതിരോധിക്കാനാവും.

തക്കാളി, ആപ്രിക്കോട്ട്, പപ്പായ, റോസ് മുന്തിരി എന്നിവയിലെല്ലാം ലൈകോപിന്‍ അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം ഗ്രീന്‍ ടീ കൂടി പതിവാക്കിയാല്‍ കാന്‍സറിനെതിരായ പ്രകൃതിദത്ത സംരക്ഷണം കൂടുതല്‍ ഫലപ്രദമാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

avoid coffi young lady lose her weight 51 kg
Posted by
11 August

കോഫി ഒഴിവാക്കി യുവതി 51 കിലോ കുറച്ചു

നിത്യജീവിതത്തിന്‍ നാം ഒഴിച്ചുകൂടാനാവില്ല എന്നുപറയുന്ന ഉല്‍പന്നങ്ങളെ ഉപേക്ഷിച്ചുകൊണ്ട് ശരീരവണ്ണം കുറച്ച ലോറൈന്‍ ആണിപ്പോള്‍ താരം. കോഫി മാത്രം ഒഴിവാക്കിയാണ് തന്റെ 51 കിലോ ലൊറൈന്‍ കുറച്ചത്. ജീവിതശൈലിയും ഭക്ഷണ രീതിയുമാണ് ശരീരഭാരം കൂട്ടുന്നതിന്റെ പ്രധാന കാരണങ്ങള്‍. അതിനാല്‍ ഭക്ഷണക്രമത്തില്‍ വരുത്തിയ ചെറിയ മാറ്റമാണ് ലൊറൈനിനെ അമിതവണ്ണം കുറയ്ക്കാന്‍ സഹായിച്ചത്. മൂന്നുകുട്ടികളുടെ അമ്മ കൂടിയാണ് ഈ ഇരുപത്തെട്ടുവയസുകാരി.

ദിനവും പതിനഞ്ച് കോഫി ഉപയോഗിക്കുമായിരുന്നു ലൊറൈന്‍. അമിതമായ വണ്ണം ഒടുവില്‍ വിഷാദരോഗത്തിലേക്ക് നയിച്ചപ്പോള്‍ ശരീരഭാരത്തെ നിയന്ത്രിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ശീലങ്ങള്‍ ഒഴിവാക്കാന്‍ തുടങ്ങി. ചോക്കലേറ്റുകളും പലഹാരങ്ങളും മറന്നു. അങ്ങനെ 120 കിലോയില്‍ നിന്ന് 51 കിലോ കുറച്ചു. അമിതവണ്ണം ഒഴിവായപ്പോള്‍ ജീവിതത്തില്‍ തന്നെ ഒരു ആത്മവിശ്വാസം വന്നുവെന്ന് ലൊറൈന്‍സ് പറയുന്നു. നോര്‍തേണ്‍ അയര്‍ലാന്‍ഡ് സ്വദേശിയാണ് ലൊറൈന്‍.

natural citrus extract
Posted by
11 August

സിട്രസ് ആസിഡ് അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ കിഡ്‌നി സ്റ്റോണിനെ അലിയിച്ച് കളയും

പ്രകൃതിദത്ത പഴ വര്‍ഗ്ഗങ്ങള്‍ കിഡ്‌നി സ്റ്റോണിനെ മാറ്റും. പ്രകൃതിദത്ത പഴ വര്‍ഗ്ഗങ്ങള്‍ കിഡ്‌നി സ്റ്റോണിനു കാരണമായ കാല്‍സ്യംഓക്‌സാലേറ്റ് ക്രിസ്റ്റലിനെ അലിയിച്ചു കളയുമെന്ന് പഠനങ്ങള്‍ രേഖപ്പെടുത്തുന്നു.

ഹോസ്റ്റന്‍ യൂണിവേഴ്‌സിറ്റി നടത്തിയ പഠനങ്ങളിലാണ് വിവരം കണ്ടെത്തിയത്. കിഡ്‌നി സ്റ്റോണ്‍ വരാതിരിക്കാന്‍ ശരീരത്തില്‍ വേണ്ടത്ര ജലാംശം നിലനിര്‍ത്താന്‍ ശ്രദ്ദിക്കണം. ഓക്‌സാലേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ (ആല്‍മന്‍ഡ്) ഒഴിവാക്കാം. സിട്രസ് ആസിഡ് അടങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ (പുളി)കിഡ്‌നി സ്റ്റോണിനെ ഒരു പരിധിവരെ അലിയിച്ച് കളയും.