കൃത്രിമ മധുരങ്ങള്‍ക്ക് ബൈ ബൈ!!
Posted by
22 July

കൃത്രിമ മധുരങ്ങള്‍ക്ക് ബൈ ബൈ!!

കൃത്രിമ മധുരങ്ങളുടെ ഉപയോഗം കുറയ്ക്കാന്‍ സമയമായി. ശരീരഭാരം കൂടുന്നതിനും പൊണ്ണത്തടിക്കും കൃത്രിമ മധുരോപയോഗം കാരണമാകുമെന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ പഠനം മുന്നറിയിപ്പ് നല്‍കുന്നു.കൃത്രിമ മധുരങ്ങള്‍ പഞ്ചസാരയ്ക്ക് പകരം ഉപയോഗിക്കുന്നവയാണ്. ഇത് പഞ്ചാസാരയുടേതു പോലെ മധുരം നല്‍കും. ഇവയില്‍ ഊര്‍ജ്ജത്തിന്റെ അളവും കുറവാണ്. ഉപാപചയ പ്രവര്‍ത്തനം, വിശപ്പ്, വയറിലെ ബാക്ടീരിയകള്‍ ഇവയ്ക്ക് കൃത്രിമ മധുരങ്ങളും പോഷകങ്ങളില്ലാത്ത മധുരങ്ങളും ദോഷം ചെയ്യും.

അസ്പാര്‍ടേം, സൂക്രലോസ്, സ്റ്റെവിയ തുടങ്ങിയ കൃത്രിമ മധുരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് പൊണ്ണത്തടി, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം ഇവ വരാന്‍ സാധ്യത കൂടുതലാണെന്ന് കാനഡയിലെ മാനിറ്റോബ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞു.നാലുലക്ഷം പേരെ പങ്കെടുപ്പിച്ച് ശരാശരി 10 കൊല്ലം 37 പഠനങ്ങള്‍ നടത്തി. തുടര്‍ന്ന് ഇവയില്‍ നിന്ന് 7 പഠനങ്ങള്‍ തിരഞ്ഞെടുത്തു. .1003 പേര്‍ ഉള്‍പ്പെട്ട ഈ പഠനങ്ങള്‍ ആറു മാസം നീണ്ടു നിന്നു. പൊണ്ണത്തടിയും അനുബന്ധ രോഗങ്ങളും ബാധിച്ചവരുടെ എണ്ണം കൂടുന്നതിന് കൃത്രിമ മധുരങ്ങളുടെ ഉപയോഗവുമായി ബന്ധമുണ്ടെന്ന് പഠനത്തില്‍ വ്യക്തമായി.ശരീരഭാരം കുറയുന്നതിന് മധുരോപയോഗവുമായി ബന്ധമില്ല എന്നാല്‍ ശരീരഭാരം കൂടുക, പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദം, പ്രമേഹം, ഹൃദ്രോഗം മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.ശരീരഭാരം നിയന്ത്രിക്കുന്നതില്‍ കൃത്രിമ മധുരങ്ങള്‍ സഹായിക്കുന്നതേയില്ല എന്ന് കനേഡിയന്‍ മെഡിക്കല്‍ അസോസിയേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ തെളിഞ്ഞു.

ഏറ്റവും വലിപ്പമേറിയ വൃക്കകള്‍ നീക്കം ചെയ്തു; ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ദുബായ് ഹോസ്പിറ്റല്‍
Posted by
21 July

ഏറ്റവും വലിപ്പമേറിയ വൃക്കകള്‍ നീക്കം ചെയ്തു; ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ദുബായ് ഹോസ്പിറ്റല്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിപ്പമേറിയ വൃക്ക ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംപിടിച്ച് ദുബായ് ഹോസ്പിറ്റല്‍.

വൃക്കകള്‍ വികസിക്കുന്ന ഗുരുതരമായ അസുഖം ബാധിച്ച 56 കാരന്‍ അഹമ്മദ് സയീദിന്റെ വൃക്കകള്‍ വിജയത്തോടെ നീക്കംചെയ്തപ്പോള്‍ ദുബായ് ഹോസ്പിറ്റലിലെ ഡോ ഫാരിബോര്‍സ് ബഘേരിയും സംഘവും ഒരിക്കലും വിചാരിച്ചില്ല ഇതൊരു റെക്കോര്‍ഡ് നേട്ടമാകുമെന്ന്.

സാധാരണ ഒരു വൃക്കയുടെ ഭാരം 150 ഗ്രാമാണ്. എന്നാല്‍ അഹമ്മദ് സയീദില്‍ നിന്ന് നീക്കം ചെയ്ത വൃക്കകള്‍ക്ക് ഒരോന്നിനും ആറ് കിലോയില്‍ അധികമായിരുന്നു ഭാരം. അഞ്ചുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് വൃക്കകള്‍ നീക്കം ചെയ്തത്.

കഴിഞ്ഞവര്‍ഷം നടന്ന ശസ്ത്രക്രിയക്ക് ശേഷം തികച്ചും സാധാരണനിലയില്‍ ജീവിതം മുന്നോട്ടുകൊണ്ട് പോകാന്‍ തനിക്കു കഴിയുന്നതായി അഹമ്മദ് സയീദ് പറഞ്ഞു.

karkidaka treatment more importance in medicinal food
Posted by
15 July

കര്‍ക്കിടക ചികിത്സില്‍ ഔഷധക്കഞ്ഞിക്ക് ഗുണമേറെ

തിരുവനന്തപുരം: രാമായണ പാരായണത്തിന്റേയും കര്‍ക്കിടക ചികിത്സയുടേയും നാളുകള്‍. ഡിമാന്റ് ഉയരുന്ന കര്‍ക്കിടകകഞ്ഞി തന്നെയാണ് കര്‍ക്കിടക ചികിത്സില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്നത്.

ജൂലായ് തുടങ്ങിയപ്പോള്‍ തന്നെ കര്‍ക്കിടക്കഞ്ഞിക്കുള്ള ഔഷധക്കിറ്റുകളുടെ ബുക്കിംഗ് പല ആയൂര്‍വേദകേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. വില്‍പ്പനയുടെ ആദ്യ നാളുകളില്‍ വന്‍ വില്‍പ്പന. കഴിഞ്ഞ തവണത്തെക്കാള്‍ ഇരട്ടിയിലേറെ ഔഷധക്കഞ്ഞിക്കിറ്റുകള്‍ വിറ്റുപോകുന്നുവെന്ന് ആയൂര്‍വേദ സെന്റര്‍ ഉടമകള്‍ പറഞ്ഞു.

150 രൂപ മുടക്കിയാല്‍ ഏഴുദിവസം സേവിക്കാം
ഔഷധക്കഞ്ഞി സേവ സാധാരണ ഒരു കോഴ്‌സ് ഏഴുദിവസമാണ്. ഒരാള്‍ക്ക് ഏഴ് ദിവസത്തേക്ക് കഴിക്കുന്നതിന് വേണ്ടി തയ്യാറാക്കി വിപണിയില്‍ എത്തിച്ചിരിക്കുന്ന ഔഷധ കഞ്ഞിക്കിറ്റിന്റെ വില 150 രൂപ. ചുക്ക്, അയമോദകം, ജീരകം, ജാതിപത്രി, ഗ്രാമ്ബു, വിഴാലരി, മല്ലി, വയമ്ബ്, പെരുംജീരകം, ഏലയ്ക്കാ, ഇലവങ്കം, മഞ്ഞള്‍, ശതകുപ്പ, തക്കോലം എന്നിവ പ്രധാന ചേരുവകളായും, ദശമൂലം, കുറുന്തോട്ടി, രാമച്ചം, നിലപ്പന, കരിങ്കുറിഞ്ഞി, കൊടിത്തൂവ, പാല്‍മുതുക്, ആവണക്ക്, പുത്തരിചുണ്ട, അടയ്ക്കാ മണിയന്‍, തഴുതാമ വേര്‍, അടപതിയന്‍, അമക്കുരം, നറുനീണ്ടി, തുടങ്ങി 23 ഇനം ആയുര്‍വേദ കൂട്ടുകള്‍ ഉപയോഗിച്ചാണ് കര്‍ക്കിടകക്കഞ്ഞി തയ്യാറാക്കുന്നത്. ഏഴ് ദിവസം ഈ കഞ്ഞി മുടങ്ങാതെ കഴിക്കണമെന്നാണ് ആയുര്‍വേദ ഡോക്ടര്‍മാരാര്‍ പറയുന്നത്.

രോഗ പ്രതിരോധത്തിന് ബെസ്റ്റ്
ഔഷധ കഞ്ഞിക്കൂട്ടിന്റെ ചേരുവകള്‍ ഏറെ പോഷക ഗുണമുള്ളതും രേഗ പ്രതിരോധ ശേഷി നല്‍കുന്നതുമാണ്. മഴക്കാല രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്ന കാലമായാണ് പഴമക്കാര്‍ കര്‍ക്കിടക മാസത്തെ കണക്കാക്കിയിരുന്നു. പൊതുവേ പഞ്ഞ മാസമായ ഈ അവസരത്തില്‍ ഔഷധ ഗുണമുള്ള കര്‍ക്കിടക കഞ്ഞി സേവിക്കുന്നത് ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന് കഴിയുമെന്നാണ് പറയപ്പെടുന്നത്.
മഴക്കാലത്ത് ദിവസം രണ്ട് നേരമോ കര്‍ക്കിടക മാസം മുഴുവനോ കഞ്ഞി കഴിക്കുന്നത് നല്ലതാണ്.

വീട്ടില്‍ തയ്യാറാക്കാം
മണ്‍കലത്തില്‍ വെള്ളമൊഴിച്ച് കഷായമരുന്നും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിന്റെ തെളി ഊറ്റിയെടുത്ത് (അരിച്ചെടുത്ത്) അതില്‍ 100 ഗ്രാം (10 ടേബിള്‍ സ്പൂണ്‍) നവരയരിയും ഒപ്പം ഉലുവയും ആശാളിയും ചേര്‍ത്ത് അടച്ചുവച്ച് നന്നായി വേവിക്കുക. ശേഷം പൊടി മരുന്നും തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞി നന്നായി വേവിച്ച് പാകമാവുമ്‌ബോള്‍ ഇറക്കിവച്ച് 10 മിനിറ്റ് തണുപ്പിക്കുക. നാലു പേര്‍ക്ക് കഴിക്കാനുള്ള ഔഷധ കഞ്ഞി റെഡിയായി.(ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് കൂടുതലുള്ളവര്‍ നറുനെയ്യ് ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിക്കുക.)

doctor balvanth pande continue  patient consultation during his 102 years age
Posted by
04 July

നമിക്കണം ഈ മനുഷ്യനെ; ദിവസത്തില്‍ 10 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും രോഗികളെ പരിശോധിക്കുന്ന 102 വയസുള്ള ഡോക്ടര്‍

പൂനെ: കഴിഞ്ഞ മാര്‍ച്ചില്‍ 102 വയസ്സ് തികഞ്ഞ ബല്‍വന്ത് ഗട്ട്പാണ്ടെ എന്ന ഡോക്ടര്‍ ഇപ്പോഴും രോഗികളെ പരിശോധിക്കുന്ന തിരക്കിലാണ്. ഒരിക്കലും ജോലിയില്‍ നിന്നും വിരമിക്കില്ലെന്ന് പറയുന്ന പാണ്ടെ, രോഗികളെ പരിശോധിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിക്കുക എന്നതാണ് തന്റെ ആഗ്രഹമെന്നും പറയുന്നു. ഡോക്ടര്‍ പദവി മഹത്തായ തൊഴിലാണെന്നും മാനുഷികമായ സേവനം നടത്തി എന്ന സംതൃപ്തിയും സാമ്പത്തിക സുരക്ഷിതത്വവും ഈ ജോലി നല്‍കുന്നുവെന്നും ഡോക്ടര്‍ പറയുന്നു.

1995 ല്‍ എല്ലുപൊട്ടിയതൊഴിച്ചാല്‍ ഇതുവരെ മറ്റൊരു ഡോക്ടറുടെ പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിട്ടില്ല. ഡോക്ടര്‍ പാണ്ടെയുടെ മകനും കൊച്ചുമകനും ഡോക്ടറാണ്. 1941 ല്‍ പ്രാക്ടീസ് ആരംഭിച്ച ഡോക്ടര്‍ പാണ്ടെ പറയുന്നത് ഇന്നുള്ള രോഗങ്ങള്‍ ഭൂരിഭാഗവും തെറ്റായ ഭക്ഷണക്രമം മൂലമാണെന്നാണ്. ഡോക്ടറുടെ ഫീസ് ഇപ്പോഴും 30 രൂപയാണ്. സമ്പാദ്യത്തിന്റെ ഭൂരിഭാഗവും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കി വെക്കുകയും ചെയ്യുന്നു ഈ ഡോക്ടര്‍.

coffe habbit  breakfast
Posted by
29 June

പ്രാതലിനൊപ്പം കോഫിയാണോ കുടിക്കുന്നത് ? സൂക്ഷിക്കുക

കോഫി കുടിക്കാന്‍ എല്ലാവര്‍ക്കും ഇഷ്ടമായിരിക്കും. നിത്യേന രണ്ടും മൂന്നും കോഫി കുടിക്കുന്നവര്‍ നമുക്കിടയില്‍ തന്നെ ഒരുപാടുണ്ടാകുകയും ചെയ്യും. എന്നാല്‍ കോഫി പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം പതിവായി കോഫി കുടിക്കുന്ന സ്വഭാവമുള്ള വ്യക്തിയാണെങ്കില്‍ അത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.

ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതല്‍, അത് പഞ്ചസാര കുറഞ്ഞതാണെങ്കില്‍ പോലും ഒപ്പം കോഫി കുടിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുമെന്നും വിദഗ്ദര്‍ പറയുന്നു. പ്രാതലിനൊപ്പം കോഫി കുടിക്കുന്നവരില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് 250 ശതമാനമാണ് ഉയര്‍ന്നതെന്ന് ഗവേഷകര്‍ പറയുന്നു. പത്ത് സര്‍വകലാശാല വിദ്യാര്‍ത്ഥികളിലാണ് ഇതു സംബന്ധിച്ച പഠനം നടന്നത്.

കോഫിയിലടങ്ങിയിരിക്കുന്ന കഫീന്‍ ഇന്‍സുലിനെ പ്രതിരോധിക്കുമെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞത്. ഇതാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരാന്‍ കാരണം. പ്രമേഹത്തിലെ ടൈപ്പ് രണ്ട് ബാധിച്ചിട്ടുള്ളവര്‍ക്ക് ഈ അവസ്ഥ വളരെ അപകടം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. എന്നാല്‍, ശരിയായ ജീവിതശൈലിയും ഉചിതമായ ഭക്ഷണ രീതിയും പാലിക്കുന്നവര്‍ക്ക് ധാന്യങ്ങള്‍ അടിസ്ഥാനമാക്കിയ പ്രാതലിനൊപ്പം കോഫി കുടിക്കുന്നത് പ്രശ്‌നമാകില്ലെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

keep your legs ice water
Posted by
25 June

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്‍ക്കൂ, കാരണം...

എപ്പോഴും അസുഖങ്ങള്‍ വരുന്ന ഒരാളാണോ നിങ്ങള്‍. പ്രത്യേകിച്ചു കോള്‍ഡും ചുവയുമെല്ലാം. അതിനര്‍ത്ഥം നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണ്. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ദുര്‍ബലമാകുമ്പോഴാണ് നാം പലപ്പോഴും രോഗങ്ങള്‍ക്കടിമപ്പെടുക. രോഗങ്ങള്‍ തടയാനുള്ള സ്വാഭാവിക വഴിയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കുകയെന്നതാണ്. ഇതിനുള്ള തികച്ചും ലളിതമായ ഒരു വഴിയാണ് താഴെപ്പറയുന്നത്. ഇതു പരീക്ഷിച്ചു നോക്കൂ,

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്‍ക്കൂ, കാരണം… മോസ്‌കോ ചൈനോ തെറാപ്പി സ്‌പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്‌സ്‌കിയാണ് ഈ വഴി വിശദീകരിച്ചത്.ഇറങ്ങിനില്‍ക്കാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തിലോ ബാത്ടബിലോ മറ്റോ പാദങ്ങള്‍ മൂടും വിധം തണുത്ത വെള്ളം നിറയ്ക്കുക. ഐസിട്ടാലും മതിയാകും. ഇതില്‍ നില്‍ക്കുമ്പോള്‍ ഡാന്‍സ് ചെയ്യുന്ന രീതിയില്‍ കാലുകള്‍ ചലിപ്പിയ്ക്കുക. ഇരു പാദങ്ങളും വിരലുകളും എപ്പോഴും അനങ്ങുന്ന രീതിയില്‍ വേണം നില്‍ക്കാന്‍. ഇതിനു ശേഷം പുറത്തിറങ്ങി കാല്‍ തുടച്ച ശേഷം സോക്‌സിടണം.ദിവസവും ഇതു ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിയ്ക്കും.

lack of sleep problems
Posted by
23 June

ഉറങ്ങിയില്ലെങ്കില്‍ ഒരുങ്ങിയിരുന്നോളൂ; രാത്രി ഉറങ്ങാതിരിക്കുന്നത് അത്ര നിസ്സാരമല്ല

ഉറങ്ങാതിരുന്ന് ജോലി ചെയ്യുന്നതിലും ഉന്‍മേഷത്തോടെ ഉണര്‍ന്നിരുന്ന് ജോലി ചെയ്യുന്നതിലും ആനന്ദം കണ്ടെത്തുന്നവരാണ് നമ്മളില്‍ പലരും. എത്രസമയം കിടന്നുറങ്ങണം എന്നറിയാമോ? എന്തുകൊണ്ട് രാത്രി ഉറങ്ങണം എന്നു പറയുന്നത് എന്നറിയാമോ? ജനിച്ച് വീണകുഞ്ഞ് ശരാശരി ദിവസവും 18മണിക്കൂറോളം ഉറങ്ങും. ഒരു വയസുമുതല്‍ 3 വയസുവരെ കുഞ്ഞുങ്ങള്‍ ദിവസവും 16 മണിക്കൂറോളം സുഖമായി കിടന്നുറങ്ങും. കൗമാരകാലഘട്ടത്തില്‍ ഏകദേശം 10 മുതല്‍ 13 മണിക്കൂര്‍ വരെ കിടന്നുറങ്ങണം. 21 വയസിനുശേഷം 8 മണിക്കൂര്‍ ഉറക്കം നിര്‍ബന്ധമാണ്. വാര്‍ദ്ദക്യ കാലഘട്ടത്തിലാണ് 6 മണിക്കൂര്‍ എങ്കിലും ഉറക്കം നിര്‍ബന്ധമായും ആവശ്യമാണ്. എന്തുകൊണ്ട് ഇതി കൃത്യമായി വേണമെന്നു പറയുന്ന ത് എന്നുവച്ചാല്‍ ശരീരത്തിലെ എല്ലാഅവയവങ്ങളും പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ കൃത്യമായ വിശ്രമമം ആവശ്യമാണ്. ഉറങ്ങുന്നസമയത്ത് ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനങ്ങളും ചെയ്യും.

മതിയായ ഉറക്കം കിട്ടിയില്ലെങ്കില്‍ ശരീരം പല രീതിയിലായിരിക്കും പ്രതികരിക്കുക.ക്ഷീണം മാത്രമല്ല മതിയായ ഉറക്കം കിട്ടാതായാല്‍ മറ്റു ഗുരുതര പ്രശ്‌നങ്ങളും ശരീരത്തെ ബാധിക്കും.ഉറക്കം കിട്ടുന്നില്ലെങ്കില്‍ ശരീരം പുറപ്പെടുവിക്കുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം,

നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ പിറ്റേദിവസം സാധാരണ മനുഷ്യന് അമിത വിശപ്പ് തോന്നും. ഇത് ഇടയ്ക്കിടെ ഭക്ഷണം കഴിക്കാന്‍ തോന്നിക്കും. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ ചര്‍മ്മത്തെ അത് ദോഷകരമായി ബാധിക്കും. ചുളിവുകളും മുഖത്ത് വരകളും വീഴും, ഒപ്പം ഡാര്‍ക് സര്‍ക്കിള്‍ കൂടും. നല്ല ഉറക്കം കിട്ടിയില്ലെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും അത് ഗുരുതരമായി ബാധിക്കും. നന്നായി തലച്ചോര്‍ പ്രവര്‍ത്തിക്കില്ലെന്ന് മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കില്ല. പെട്ടെന്ന് തീരുമാനമെടുക്കാനും ചിന്തിക്കാനും സാധിക്കില്ല. ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രിനോളജി ആന്റ് മെറ്റബോളിസത്തില്‍ 2002ല്‍ പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അനുസരിച്ച് ഇന്‍സോമ്‌നിയ പ്രശ്‌നമുള്ള പുരുഷന്‍മാര്‍ക്ക് ടെടോസ്‌റ്റെറോണ്‍ കുറവായിരിക്കും. ഇത് ഉന്മേഷം കുറയ്ക്കുകയും ലൈംഗിക ചോദന കുറയ്ക്കുകയും ചെയ്യും. ഡിപ്രഷന് ഉറക്കമില്ലായ്മ കാരണമാകുമെന്ന് അമേരിക്കയില്‍ നടത്തിയ പഠനങ്ങള്‍ തെളിയിച്ചതാണ്. ഡിപ്രഷന്റെ ആദ്യ ലക്ഷണം ഇന്‍സോമ്‌നിയ ആണെന്നും കണ്ടെത്തിയിരുന്നു. ആറ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് തീരാവ്യാധികള്‍ പിടിപെടാനുള്ള സാധ്യത വലുതാണ്. ഇത് ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും.ഉറക്കം കുറയും തോറും അത് പ്രതിരോധ ശേഷിയെയും ബാധിക്കും.ഇങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ആവശ്യത്തിന് ഉറക്കമില്ലാത്തയാല്‍ പിടിപെടുന്നത്.

ramesh chennithala statement about fever defensing program
Posted by
21 June

പകര്‍ച്ചപ്പനി: പ്രതിപക്ഷ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചതില്‍ സന്തോഷം, ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിന് സംസ്ഥാനത്തെങ്ങും മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വാഗതം ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രിയെ ക്ലിഫ്ഹൗസില്‍ എത്തി താന്‍ നേരിട്ട് കണ്ട് നല്‍കിയ മെമ്മോറാണ്ടത്തിലെ ആദ്യനിര്‍ദ്ദേശമായിരുന്നു സംസ്ഥാന വ്യാപകമായി പൊതുജനപങ്കാളിത്തതോടെ ശുചീകരണ യജ്ഞം നടത്തണമെന്നത്. മുഖ്യമന്ത്രി അപ്പോള്‍ തന്നെ ആ നിര്‍ദ്ദേശം സ്വീകരിച്ചിരുന്നു. അത് നടപ്പില്‍ വരുന്നതില്‍ സന്തോഷമുണ്ട്.

യുഡിഎഫ് എംഎല്‍എമാര്‍ അവരവരുടെ മണ്ഡലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഹരിപ്പാട് മണ്ഡലത്തിലെ ശുചീകരണ പ്രവര്‍ത്തനത്തിന് കഴിഞ്ഞ ദിവസം താന്‍ നേതൃത്വം നല്‍കിയിരുന്നു.

കേരളത്തില്‍ പനി നിയന്ത്രിക്കുന്നതിനായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നേരത്തേ തന്നെ നടപ്പാക്കേണ്ടതായിരുന്നു. കുറച്ച് വൈകിയെങ്കിലും സര്‍ക്കാര്‍ ഇപ്പോള്‍ നടപടി സ്വീകരിച്ചത് സ്വാഗതാര്‍ഹമാണ്. ഇതിനായി സര്‍വ്വകക്ഷിയോഗം വിളിച്ചതും ഉചിതമായി. ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ യുഡിഎഫിന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

healthy food
Posted by
16 June

രാവിലെ ചുട്ടരച്ച ചമ്മന്തിയും പപ്പടവും കഞ്ഞിയും

കഞ്ഞി എന്ന് പറയുമ്പോള്‍ തന്നെ മുഖം ചുളിക്കുന്നവരില്‍ ചിലര്‍ നമുക്കിടയിലുണ്ടാവും. കാരണം കഞ്ഞി കുടിക്കുന്നത് സ്റ്റാറ്റസിന് മോശമാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള മറ്റൊരു ഭക്ഷണം ഉണ്ടോ എന്ന് ചോദിച്ചാല്‍ സംശയമാണ്. കാരണം അത്രയേറെയാണ് കഞ്ഞിയുടെ മാഹാത്മ്യം. പണ്ടത്തെ കാലത്ത് ആളുകള്‍ രോഗങ്ങളും ദുരിതങ്ങളും ഇല്ലാതെ ആരോഗ്യത്തോടെ ജീവിച്ചിരുന്നതിന്റെ രഹസ്യവും കഞ്ഞി തന്നെയാണ്. കഞ്ഞി കുടിക്കുന്നത് ശീലമാക്കിയാല്‍ അത് നിരവധി ആരോഗ്യ ഗുണങ്ങള്‍ സമ്മാനിക്കും. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് രാവിലെ തന്നെ കഞ്ഞി കുടിക്കുന്നതിലൂടെ നമുക്ക് ലഭിക്കുന്നത് എന്ന് നോക്കാം.

മഴക്കാലത്ത് പ്രധാനപ്പെട്ടത്
മഴക്കാലത്തെ ഭക്ഷണ ശീലങ്ങളില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ടതാണ് കഞ്ഞി എന്ന കാര്യത്തില്‍ സംശയം വേണ്ട ഇത് മഴക്കാല രോഗങ്ങളില്‍ നിന്ന് മുക്തി നല്‍കുന്നു.

ശരീരക്ഷീണം അകറ്റുന്നു
മുതിര്‍ന്നവരിലും ചെറുപ്പക്കാരിലും കാണുന്ന ശാരീരിക അവശതകളെ ഇല്ലാതാക്കാന്‍ കഞ്ഞി സഹായിക്കുന്നു. രാവിലെ തന്നെ അല്‍പം കഞ്ഞി കുടിച്ചാല്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ ഗുണം വളരെ വലുതാണ്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിന് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് കഞ്ഞി. രോഗപ്രതിരോധ ശേഷി കുറഞ്ഞ ആളുകള്‍ കഞ്ഞി ശീലമാക്കി നോക്കൂ. മാറ്റം പെട്ടെന്ന് തന്നെ മനസ്സിലാക്കാം.

ദേഹാസ്വാസ്ഥ്യങ്ങള്‍ക്ക് പരിഹാരം
പെട്ടെന്ന് ദേഹാസ്വാസ്ഥ്യം വരുന്ന കാലമാണ് മഴക്കാലം. എന്നാല്‍ നല്ല ചൂടു കഞ്ഞിയില്‍ ഉപ്പിട്ട് കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവില്ല.

beware , using plastic covers on chips shops to make chips
Posted by
16 June

എവിടെ നിന്നും ചിപ്‌സ് വാങ്ങിക്കഴിക്കുന്നവര്‍ അറിയാന്‍: ചിപ്‌സിന് തിളക്കം കിട്ടാനും തണുക്കാതിരിക്കാനും വറക്കുന്ന എണ്ണയില്‍ ചേര്‍ക്കുന്നത് പ്ലാസ്റ്റിക്

കൊച്ചി: കേരളത്തിലെ മിക്ക സ്ഥലങ്ങളിലും ചിപ്‌സ് വറുത്തു വില്‍ക്കുന്നയിടങ്ങളില്‍ എണ്ണയില്‍ ചേര്‍ക്കുന്നത് പ്ലാസ്റ്റിക്. പല സ്ഥലത്തും ഇതു പോലെ ചെയ്യുന്ന കടകള്‍ അധികൃതര്‍ പൂട്ടിച്ചെങ്കിലും അധികം ആര്‍ക്കും അറിവില്ലാത്ത ഒരു കാര്യം തന്നെയാണിത്.

ചില കടകളില്‍ നിന്നു വാങ്ങുന്ന ചിപ്‌സ് വളരെ ക്രിസ്പി ആയിരിക്കും, അത് എത്ര ദിവസം വച്ചാലും തണുക്കുകയും ഇല്ല. അപ്പോള്‍ നമ്മള്‍ എന്ത് ചെയ്യും ആ കടയില്‍ നിന്നു തന്നെ എപ്പോഴും ചിപ്‌സ് മേടിക്കും. ചീത്ത ആവില്ലാലോ. എന്നാല്‍ ചിപ്‌സ് ഉണ്ടാക്കി വില്‍ക്കുന്ന ആ കടയില്‍ ഒന്നു ശ്രദ്ധിച്ചു നിരീക്ഷിക്കണേ. സ്ലൈസറിലൂടെ വാഴക്കായ അരിഞ്ഞിടുന്നതിനോടൊപ്പം തന്നെ ഓരോ പത്ത് മിനിറ്റിലും ഇവര്‍ ഒരു സാധനം കൂടി എണ്ണയിലേക്കിടുന്നുണ്ട്. എന്താണെന്നോ, പ്ലാസ്റ്റിക് കവറുകള്‍. തിളക്കുന്ന എണ്ണയില്‍ വീഴുമ്പോള്‍ തന്നെ അലിഞ്ഞു ചേരുന്ന ഈ പ്ലാസ്റ്റിക് ഒരു കോട്ടിംഗ് ആയി ചിപ്‌സിനു ചുറ്റും പടന്നു പിടിക്കുകയും, ചിപ്‌സില്‍ എണ്ണ പിടിക്കാതെ തടയുകയും ചെയ്യും.

അതിനു ശേഷമോ. എണ്ണയുടെ നനവില്ലാത്ത നല്ല ക്രിസ്പിയായ ചിപ്‌സ് ലഭിക്കും. അതു മാത്രമല്ല കോട്ടിംഗ് ഉള്ളതിനാല്‍ നനവ് തട്ടുകയോ, തണുത്തു പോകുകയോ കൂടി ചെയ്യുന്നില്ല. നല്ല രുചിയോടെ നാം തട്ടുന്ന ചിപ്‌സിന്റെ കഥ ഇതാണ്. ഇത് വാഴക്കാ ചിപ്‌സിന്റെ കാര്യം മാത്രമല്ല, പക്കവട, മിക്‌സ്ചര്‍,എല്ലാത്തിലും ഈ വിദ്യ പ്രയോഗിക്കുന്നുണ്ട്. ചീത്ത ആവാത്തതുകൊണ്ട് കടകളില്‍ എത്ര ദിവസം വേണമെങ്കിലും ഒരു പ്രശ്‌നവുമില്ലാതെ ഇത് സൂക്ഷിക്കുകയും ചെയ്യാം.

എന്തായാലും ഇങ്ങനെ പരാതി കിട്ടുന്ന കടകള്‍ എല്ലാം അധികൃതര്‍ അടപ്പിക്കുന്നുണ്ട്. നിങ്ങളുടെ അറിവില്‍ ഇങ്ങനെ കടകള്‍ ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് പരാതിപ്പെടാം. കാരണം ഈ ചതിയന്മാര്‍ മറ്റുള്ള നല്ല രീതിയില്‍ കടകള്‍ നടത്തുന്നവര്‍ക്കു കൂടി ദോഷം ആണ്. അതിലുപരി പ്ലാസ്റ്റിക് വാങ്ങിക്കഴിക്കുന്ന നമ്മുടെ ഭാവി എന്താകും എന്ന് കൂടി ചിന്തിക്കൂ. എന്നാല്‍ എല്ലാ ചിപ്‌സ് കടകളേയും ബേക്കറികളേയും ഈ ഗണത്തില്‍ പെടുത്ത്‌നുമാവില്ല. നല്ല രീതിയില്‍ ചിപ്‌സ ഉണ്ടാക്കി കൊടുക്കുന്നവരും കുറവല്ല. സഹ ജീവികളെ ചതിക്കാതെ ജീവിക്കുന്നവരും ഉണ്ട് ധാരാളം.