കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ക്ക് പിന്നിലും സ്ത്രീകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
Posted by
21 August

കൂടുതല്‍ അവിഹിത ബന്ധങ്ങള്‍ക്ക് പിന്നിലും സ്ത്രീകള്‍; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

കൊച്ചി: ലോകത്ത് ഉണ്ടാകുന്ന വിവാഹേതരബന്ധത്തെക്കുറിച്ച് ഒരു പുതിയ റിപ്പോര്‍ട്ട്. ഇത്തരം ബന്ധങ്ങള്‍ക്ക് മുന്‍കൈ എടുക്കാന്‍ സ്ത്രീകളും പിന്നിലല്ല എന്നാണു റിപ്പോര്‍ട്ടുകള്‍. മൂന്നിലൊന്നു വിവാഹേതര ബന്ധങ്ങളിലും മുന്‍കൈ എടുക്കുന്നതു സ്ത്രീകളാണ് എന്നും സര്‍വേ. വിവാഹേതര ബന്ധത്തില്‍ ഏര്‍പ്പെടുന്ന 88 ശതമാനം പേരും ഇക്കാര്യം മൂന്നാമത് ഒരാളോടു പറയില്ല. എന്നാല്‍ 8 ശതമാനം പേര്‍ ഇക്കാര്യം അടുത്ത സുഹൃത്തുക്കളോടു പറയും. 4 ശതമാനം പേര്‍ ഇതു വീട്ടുകാരില്‍ നിന്നു മറച്ചു വയ്ക്കാറില്ല എന്നും സര്‍വേ പറയുന്നു.


സര്‍വേയില്‍ പങ്കെടുത്ത 50 ശതമാനം പേര്‍ക്കും വിവാഹേതരബന്ധത്തില്‍ ഒരു കുറ്റബോധവും ഇല്ല എന്നു പറയുന്നു. ശരീരികം എന്നതിനപ്പുറം മാനസികമായ ബന്ധങ്ങള്‍ക്കാണ് ഇവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. പുരുഷന്മാര്‍ക്ക് അന്യസ്ത്രീകളുമായിള്ള വൈകാരിമായ അടുപ്പംം ശരീരിക അടുപ്പത്തേക്കാള്‍ സ്ത്രീകളെ വേദനിപ്പിക്കും എന്നു സര്‍വേയില്‍ പറയുന്നു. ഡേറ്റിംഗ് വെബ്‌സൈറ്റായ ഡീഡന്‍ ഡോട്ട് കോം നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങള്‍ പുറത്തു വന്നത്.

ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ഭാര്യമാര്‍ അറിയാന്‍
Posted by
20 August

ഭര്‍ത്താവിനെക്കാള്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ഭാര്യമാര്‍ അറിയാന്‍

നിങ്ങള്‍ക്ക് ഭര്‍ത്താവിനെക്കാള്‍ ശമ്പളം കൂടുതലാണോ, എന്നാല്‍ നിങ്ങള്‍ക്ക് വിഷാദരോഗ സാധ്യത കൂടുതലാണ്. അമേരിക്കയിലെ ഇലിനോയിസ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തില്‍ ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളമുള്ള ഭാര്യമാര്‍ക്ക് വിഷാദരോഗം കൂടുതലാണ് കണ്ടെത്തിയിരി്ക്കുന്നു. അതേ സമയം,പുരുഷന്മാരാണ് അധികവരുമാനക്കാരെങ്കില്‍ അവര്‍ക്ക് വിഷാദരോഗത്തിനുള്ള സാധ്യത തീരെയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

1957നും 1965നും ഇടയില്‍ ജനിച്ച 1463 പുരുഷന്മാരെയും 1769 സ്ത്രീകളെയും ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് കൗതുകക്കരമായ രഹസ്യം കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന ഭാര്യമാരേക്കാള്‍ മാനസിക ബുദ്ധിമുട്ട് കുട്ടികളെ നോക്കുന്ന, ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്കും ഉണ്ടാകുമെന്നും പഠനം തെളിയിക്കുന്നു.

വിമാനത്തിലെ വെള്ളം ജീവനക്കാര്‍ കുടിക്കാറില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എയര്‍ഹോസ്റ്റസ്
Posted by
20 August

വിമാനത്തിലെ വെള്ളം ജീവനക്കാര്‍ കുടിക്കാറില്ല; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എയര്‍ഹോസ്റ്റസ്

വെള്ളം എല്ലാവര്‍ക്കും ഒരുപോലെ എപ്പോഴും ആവശ്യമുള്ള ഒന്നാണല്ലോ, പ്രത്യേകിച്ച് യാത്രക്കാര്‍ക്ക്. വിമാനത്തിലെ അമിത മര്‍ദ്ദം, പെട്ടെന്നുള്ള നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നത് കൊണ്ട് വിമാനയാത്രക്കാര്‍ ധാരാളം വെള്ളം കുടിക്കണമെന്നാണ് പറയാറുള്ളത്. എന്നാല്‍ വിമാനത്തില്‍ ലഭിക്കുന്ന വെള്ളത്തെ കുറിച്ചും അതിന്റെ പുറകിലുള്ള അപകടത്തെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടായിരുന്നില്ല.

ലോകത്തെ വിമാനങ്ങളിലെ ശുചിത്വം സംബന്ധിച്ച് 2013ല്‍ ഒരു ആഗോള ഏജന്‍സി നടത്തിയ പഠനത്തില്‍ പുറത്തു വന്ന ഞെട്ടിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷത്തിലാണ് എയര്‍ഹോസ്റ്റിന്റെ വെളിപ്പെടുത്തല്‍. എയര്‍ഹോസ്റ്റസുമാര്‍ ഉള്‍പ്പടെ വിമാനത്തിലെ ജീവനക്കാര്‍ വിമാനത്തിനുള്ളില്‍വെച്ച് വെള്ളമോ ചായയോ കോഫിയോ കുടിക്കാറില്ല.

വിമാനത്തില്‍ കുടിക്കാനും ചായ, കോഫി എന്നിവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വെള്ളത്തിലെ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ ഉയര്‍ന്നതാണെന്നാണ് പഠനത്തില്‍ വ്യക്തമായിരുന്നു. ലോകത്തെ പ്രമുഖ എയര്‍ലൈനുകളിലെല്ലാം ഇതാണ് സ്ഥിതി. ഈ പഠനറിപ്പോര്‍ട്ട് പുറത്തുവന്നശേഷം വിമാനജീവനക്കാര്‍ കുടിക്കാന്‍ ആ വെള്ളം ഉപയോഗിക്കാറില്ല. വിമാനം യാത്രതിരിക്കുന്നതിന് മുമ്പ് എയര്‍പോര്‍ട്ടില്‍നിന്ന് കുടിക്കാനുള്ള വെള്ളവും ചായ, കോഫി എന്നിവ വാങ്ങിസൂക്ഷിക്കുകയാണ് ചെയ്യുന്നത്.

സംസ്ഥാന തേനുത്സവം പ്രദര്‍ശനം വേറിട്ട അനുഭവമായി മാറുന്നു
Posted by
19 August

സംസ്ഥാന തേനുത്സവം പ്രദര്‍ശനം വേറിട്ട അനുഭവമായി മാറുന്നു

തൃശൂര്‍: 2017ലെ സംസ്ഥാന തേനുത്സവം പ്രദര്‍ശനം വേറിട്ട അനുഭവമായി മാറുന്നു. നൂറ് കണക്കിന് ആളുകളാണ് വ്യത്യസ്ത തേന്‍ രുചികള്‍ തേടിയും, തേനീച്ച കൃഷിയുടെ വിവിധ പാഠങ്ങള്‍ അന്വേഷിച്ചും എത്തിച്ചേരുന്നത്. ഇതിനായി ഒട്ടേറെ തേനീച്ച കര്‍ഷകര്‍ക്കൊപ്പം ഹോര്‍ട്ടികോര്‍പ്പ് , സംസ്ഥാന തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തിന്റെയും സ്റ്റാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തൃശൂര്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പ്രദര്‍ശനം കൃഷി മന്ത്രി വിഎസ് സുനില്‍കുമാര്‍ ഉത്ഘാടനം ചെയ്തു.

ശ്വാസം കിട്ടാതെ ഇന്ത്യ: ശ്വാസകോശരോഗങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയില്‍
Posted by
19 August

ശ്വാസം കിട്ടാതെ ഇന്ത്യ: ശ്വാസകോശരോഗങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ മരണം ഇന്ത്യയില്‍

ന്യൂഡല്‍ഹി: ശ്വാസകോശരോഗങ്ങള്‍ മൂലം ഏറ്റവും കൂടുതല്‍ മരണങ്ങള്‍ ഉണ്ടാകുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മുന്നില്‍. 2015-ല്‍ ആസ്ത്മ, സിഒപിഡി രോഗങ്ങളാല്‍ ലോകത്ത് 30 ലക്ഷത്തിലധികം മരണങ്ങള്‍ ഉണ്ടായെന്ന് പ്രമുഖ ആരോഗ്യ ജേണലായ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ബേര്‍ഡന്‍ ഓഫ് ഡിസീസ് എന്ന പഠനത്തില്‍ വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ പതിനായിരത്തില്‍ മൂവായിരത്തോളം പേര്‍ ശ്വാസകോശ രോഗങ്ങള്‍കാരണം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെന്നാണ് കണക്ക്. 1990 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തിലെ വിവരങ്ങളാണ് പഠനത്തിന് ആധാരമാക്കിത്. ഈ കാലയളവില്‍ 11.6 ശതമാനമാണ് മരണനിരക്കിലുണ്ടായ വര്‍ധന. രോഗങ്ങള്‍ 44 ശതമാനവും. ആസ്ത്മ മൂലമുണ്ടാകുന്നതിന്റെ എട്ട് ഇരട്ടിയാണ് സിഒപിഡി മൂലമുണ്ടാകുന്ന മരണങ്ങള്‍.

ക്രോണിക് ബ്രോങ്കൈറ്റിസ്, എംഫിസിമ തുടങ്ങിയ ശ്വാസകോശാവസ്ഥകളാണ് സിഒപിഡി വായുമലിനീകരണവും പുകവലിയുമാണ് ഇതിന്റെ പ്രധാന കാരണങ്ങള്‍. ശ്വാസകോശ രോഗങ്ങള്‍ വലിയതോതില്‍ വൈകല്യങ്ങള്‍ക്ക് കാരണമാകുന്നുവെന്നും പഠനം വ്യക്തമാക്കുന്നു. വികസ്വര രാജ്യങ്ങളിലാണ് ശ്വാസകോശരോഗങ്ങള്‍ കൂടുതല്‍ പിടിമുറുക്കുന്നത്.

ഇന്ത്യയ്‌ക്കൊപ്പം പാപ്പുവ ന്യൂ ഗിനി, ലെസോത്തോ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലാണ് ശ്വാസകോശ രോഗങ്ങള്‍ ഏറ്റവും കൂടുതല്‍. അഫ്ഗാനിസ്താന്‍, മധ്യ ആഫ്രിക്ക, ഫിജി തുടങ്ങിയ രാജ്യങ്ങളിലും ആസ്ത്മ കൊലയാളിയാകുന്നു.

ആഫ്രിക്കയില്‍ നിന്നൊരു ഞെട്ടിക്കുന്ന വീഡിയോ!
Posted by
19 August

ആഫ്രിക്കയില്‍ നിന്നൊരു ഞെട്ടിക്കുന്ന വീഡിയോ!

കാട്ടിലൂടെ കഴുത്തോളം വെള്ളത്തില്‍ നടന്നുപോകുമ്പോള്‍ ഒട്ടും പ്രതീക്ഷിക്കാതെ നേരെ കുറ്റില്‍ക്കാട്ടില്‍ നിന്നും ഒരു സിംഹം കുതിച്ചു ചാടിയാല്‍ ഒരു നിമിഷം ആരായാലും കണ്ണുകള്‍ അടച്ചു പോകും. ഇങ്ങനെയൊരു ദൃശ്യങ്ങള്‍ പുറത്ത് വന്നത് സൗത്ത് ആഫ്രിക്കയില്‍ നിന്നാണ്. കാട്ടിലെ വെള്ളത്തില്‍ കിടന്ന കണ്‍സര്‍വേഷനിസ്റ്റായ കെവിന്‍ റിച്ചാര്‍ഡ്‌സന് നേരെയാണ് സിംഹം ചാടി വീണത്.

അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും സിംഹം കെവിന്റെ നേരെ ചാടി വരുന്നത് വീഡിയോയില്‍ കാണാം. ഇദ്ദേഹത്തെ പിടിക്കാനെന്ന ഭാവത്തിലാണ് സിംഹത്തിന്റെ വരവ്. എന്നാല്‍ കെവിന്‍ന്റെ തൊട്ടടുത്തെത്തിയ സിംഹം കെട്ടിപ്പിടിച്ചും നക്കിയും സ്‌നേഹപ്രകടനങ്ങള്‍ നടത്തുകയാണ് ചെയ്തത്. ഈ സിംഹത്തെയും അതിന്റെ കൂടപ്പിറപ്പിനെയും അവര്‍ കുട്ടികളായിരുന്നപ്പോള്‍ അമ്മ സിംഹം ഒഴിവാക്കിയിരുന്നു.

തുടര്‍ന്ന് കെവിനാണ് അവരെ രക്ഷിച്ചത്. അതിന്റെ നന്ദിയാണ് ഇതിലൊരു സിംഹമായ മെഗ് ഇപ്പോള്‍ പ്രകടിപ്പിച്ചതെന്നും കെവിന്‍ വ്യക്തമാക്കുന്നു. ചെറുതായിരുന്നപ്പോള്‍ ഈ സിംഹക്കുട്ടികളെ അവരുടെ അമ്മ ഒരു കുഴിയില്‍ ഉപേക്ഷിക്കുകയായിരുന്നുവെന്നും കെവിന്‍ വിശദീകരിക്കുന്നു.

അടുത്തെത്തിയപ്പോള്‍ തങ്ങള്‍ പരസ്പരം ഉറ്റുനോക്കിയെന്നും അതാണ് വിശ്വാസമെന്നും കെവിന്‍ അഭിമാനത്തോടെ വ്യക്തമാക്കുന്നു. മറ്റേ സിംഹത്തെ ആമിയെന്നാണ് ഇദ്ദേഹം വിളിക്കുന്നത്. കുറച്ച് കാലത്തിന് ശേഷം താന്‍ കഴിഞ്ഞ ദിവസം മെഗിനെ കണ്ടപ്പോള്‍ അത് തന്റെ അടുത്തേക്ക് നന്ദിയോടെ ഓടിയെത്തുകയായിരുന്നുവെന്നും താന്‍ രക്ഷിച്ചത് ഇപ്പോഴും ആ സിംഹം നന്ദിയോടെ സ്മരിക്കുന്നുവെന്നും കെവില്‍ അതിശയത്തോടെ വെളിപ്പെടുത്തുന്നു.

വീഡിയോ കാണാം..

മുക്തയുടെ ആദ്യ കണ്മണിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ കാണാം
Posted by
19 August

മുക്തയുടെ ആദ്യ കണ്മണിയുടെ പിറന്നാള്‍ ചിത്രങ്ങള്‍ കാണാം

കുടുംബ ജീവിതത്തിന്റെ ഓരോ ഘട്ടവും, ഓരോ വേഷവും ആസ്വദിയ്ക്കുകയാണ് ഇന്ന് നടി മുക്ത. വിവാഹ ശേഷം ഭര്‍ത്താവ് റിങ്കുവിനൊപ്പമുള്ള ഓരോ നിമിഷവും സന്തോഷവും മുക്ത ആരാധകരുമായി പങ്കുവച്ചു. മകള്‍ കിയാര കൂടെ വന്നതോടെ സന്തോഷം ഇരട്ടിച്ചു.

ഇപ്പോള്‍ മുക്ത റിങ്കുവും കിയാരയും മാത്രമുള്ള മറ്റൊരു ലോകത്താണ്. മുക്തയുടെ ആദ്യത്തെ കണ്‍മണിയുടെ ജന്മദിനമായിരുന്നു ആഗസ്റ്റ് 17ന്. മാലാഖയെ പോലുള്ള മകളുടെ ചിത്രങ്ങള്‍ക്കൊപ്പം ആ സന്തോഷവും മുക്ത ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചു.

കിയാരയുടെ ഒന്നാം പിറന്നാളിന്റെ ഫോട്ടോകളാണ് മുക്ത തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. ആതിര സിദ്ധാര്‍ത്ഥാണ് മുക്തയുടെയും കുടുംബത്തിന്റെയും സന്തോഷ നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്.

കഴിഞ്ഞ ആഗസ്റ്റ് 17നാണ് മുക്തയ്ക്കും റിങ്കു ടോമിയ്ക്കും പെണ്‍കുഞ്ഞ് പിറന്നത്. കിയാറ റിങ്കു ടോമി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കണ്മണി എന്നാണ് മുക്ത കുഞ്ഞിനെ വിളിക്കുന്നത്.

കിയാരയെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ മുക്ത നെയ്തു കഴിഞ്ഞു. കുറച്ചൂടെ വലുതായാല്‍ മകളെ ഡാന്‍സ് പഠിക്കാന്‍ വിടണം എന്നാണ് മുക്ത പറയുന്നത്. മുക്ത മൂന്ന് വയസ്സായപ്പോഴാണ് ഡാന്‍സ് പഠനം തുടങ്ങിയത്. മകളെയും വലിയ കലാകാരിയാക്കണം എന്നാണ് മുക്തയുടെ സ്വപ്‌നം.

ഒരു വയസ്സ് തികഞ്ഞ മകള്‍ക്ക്, പതിനെട്ടാം പിറന്നാളിന് നല്‍കാനുള്ള സമ്മാനങ്ങളും ഇപ്പോഴേ മുക്ത ഒരുക്കുന്നുണ്ട്. കണ്‍മണിയുടെ ഒരു ഫോട്ടോ ഡയറി! കണ്‍മണി ജനിച്ചതു മുതല്‍ അവളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും ഫോട്ടോ എടുത്ത് വച്ചിട്ടുണ്ട്. അതിനോടൊപ്പം ആദ്യമായി ചെയ്ത കാര്യങ്ങളുടെ ദിവസവും സമയവുമൊക്കെ എഴുതി വച്ചിട്ടുണ്ട്. പതിനെട്ട് വയസ്സ് തികയുമ്പോള്‍ അവള്‍ക്ക് ഈ ഡയറി സമ്മാനമായി കൊടുക്കുമത്രെ.

ഗായിക റിമി ടോമിയുടെ സഹോദരനാണ് റിങ്കു ടോമി. റിമിയ്‌ക്കൊപ്പം സ്‌റ്റേജ് ഷോകളില്‍ പോകുന്നതിലൂടെയാണ് മുക്തയും റിങ്കുവും പരിചയപ്പെട്ടത്. പ്രണയമായിരുന്നില്ല.. ഇരുവരുടെയും ജോഡി പൊരുത്തം മനസ്സിലാക്കി, വീട്ടുകാര്‍ ആലോചിച്ച് നടത്തുകയായിരുന്നു. 2015 ആഗസ്റ്റ് 30 നായിരുന്നു വിവാഹം.

മുക്ത മടങ്ങിയെത്തും. വിവാഹ ശേഷം അഭിനയിക്കുന്നതിലോ സ്‌റ്റേജ് ഷോകള്‍ നടത്തുന്നതിലോ റിങ്കുവിന് ഒട്ടും എതിര്‍പ്പില്ല. വിവാഹ ശേഷം ചില സ്‌റ്റേജ് ഷോകളും മുക്ത നടത്തിയിരുന്നു. മകള്‍ ജനിച്ചതോടെ സിനിമയില്‍ നിന്നും സ്‌റ്റേജ് ഷോകളില്‍ നിന്നുമെല്ലാം വിട്ടു നില്‍ക്കുകയാണ് മുക്ത. നല്ല അവസരം ലഭിച്ചാല്‍ അഭിനയിക്കുമെന്ന് നടി പറഞ്ഞിട്ടുണ്ട്.

കുടുംബത്തിനൊപ്പം കുടുംബാഗങ്ങളും കുടുംബ സുഹൃത്തുക്കളുമൊക്കെ കണ്മണിയുടെ ആദ്യ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തു.

പഴയ ഷര്‍ട്ടുകൊണ്ട് ഭംഗിയുള്ള കുഞ്ഞുടുപ്പുകള്‍ : നിങ്ങള്‍ക്കും പരീക്ഷിക്കാം
Posted by
15 August

പഴയ ഷര്‍ട്ടുകൊണ്ട് ഭംഗിയുള്ള കുഞ്ഞുടുപ്പുകള്‍ : നിങ്ങള്‍ക്കും പരീക്ഷിക്കാം

നമ്മുടെയൊക്കെ വീട്ടില്‍ പഴയഷര്‍ട്ടുകളുടെ സ്ഥാനം അടുക്കളയിലും, ബാത്ത്‌റൂമിലും ഒക്കെയാണ്. എന്നാല്‍ അമേരിക്കക്കാരിയായ ഒരു വീട്ടമ്മയുടെ ആശയം ലോകത്തെതന്നെ ഞെട്ടിച്ചിരിക്കുകയാണ്.

ഭര്‍ത്താവിന്റെ പഴയ ഷര്‍ട്ടുകള്‍കൊണ്ട് 3 വയസ്സുകാരിയായ തന്റെ മകള്‍ക്ക് തുന്നിയ കുഞ്ഞുടുപ്പുകള്‍ ആണ് ഇപ്പോള്‍ എല്ലാവരുടേയും ചര്‍ച്ചാവിഷയം.


ഭര്‍ത്താവിന്റെ പഴയ ഷര്‍ട്ടുകള്‍ എന്ത് ചെയ്യും എന്നുള്ള ചിന്തയില്‍ നിന്നാണ് അമേരിക്കക്കാരിയായ സ്‌റ്റെഫിനി മില്ലര്‍ എന്ന വീട്ടമ്മയ്ക്ക് ഈ കിടിലന്‍ ആശയം കിട്ടിയത്.
ചിത്രകാരികൂടിയായ സ്റ്റെഫിനിക്ക് മറ്റൊന്നും ചിന്തിക്കേണ്ടിവന്നില്ല വാള്‍മാര്‍ട്ടില്‍ നിന്ന് വാങ്ങിയ 50 ഡോളറിന്റെ തയ്യല്‍മെഷീന്‍ ഉപയോഗിച്ച് പഴയ ഷര്‍ട്ടുകള്‍ അവര്‍ കുഞ്ഞുടുപ്പുകളാക്കി മാറ്റി.


പ്രസവശേഷം വിഷാദരോഗത്തിനടിമയായ താന്‍, വ്യക്തിത്വം നഷ്ടപ്പെട്ടവളായി മാറിയിരുന്നു. സന്തോഷകരമായ ജീവിതത്തിലേയ്ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഇത്തരമൊരു ആശയം മനസ്സിലേയ്ക്ക് വരുന്നത്, സ്‌റ്റെഫിനി പറയുന്നു.


ചിത്രകലാ അധ്യാപികകൂടിയായ തനിക്ക് യൂറ്റൂബ് വഴി ഈയൊരു ആശയം പഠിച്ചെടുക്കാന്‍ വളരെ എളുപ്പമായിരുന്നു എന്നും, ആദ്യം പഴയ ഷര്‍ട്ടുപയോഗിച്ച് ഉണ്ടാക്കിയത് ഒരു തലയിണ ആയിരുന്നു എന്നും സ്‌റ്റെഫിനി കൂട്ടിചേര്‍ത്തു.

പഴയതും പുതിയതുമായ ഷര്‍ട്ടുകളുമായി ഇപ്പോള്‍ സുഹൃത്തുക്കളും അയല്‍വാസികളും സ്റ്റെഫിനിയുടെ വീട്ടില്‍ തന്നെയാണ്. തങ്ങളുടെ കുട്ടികള്‍ക്കും വ്യത്യസ്തമായ ഉടുപ്പുകള്‍ ഉണ്ടാക്കാനായി.

മഞ്ഞിനെയും മണ്ണിടിച്ചിലിനെയും തോല്‍പ്പിച്ച് ബുള്ളറ്റില്‍ 2400 കിലോമീറ്റര്‍ പിന്നിട്ട മലയാളി പെണ്‍കരുത്തിന്അമ്പത്തൊന്ന് വയസ്
Posted by
14 August

മഞ്ഞിനെയും മണ്ണിടിച്ചിലിനെയും തോല്‍പ്പിച്ച് ബുള്ളറ്റില്‍ 2400 കിലോമീറ്റര്‍ പിന്നിട്ട മലയാളി പെണ്‍കരുത്തിന്അമ്പത്തൊന്ന് വയസ്

കോട്ടയം: മഞ്ഞിനെയും മണ്ണിടിച്ചിലിനെയും തോല്‍പിച്ചു സ്വപ്നഭൂമിയിലെത്തിനിന്ന പെണ്‍കരുത്ത്.അമ്പത്തൊന്നാം വയസ്സില്‍ മണാലിയും സര്‍ച്ചുവും ഖാര്‍ദുങ്‌ലാപാസുമെല്ലാം കടന്ന് ലേയിലെത്തിയപ്പോള്‍ കൂടെയുണ്ടായിരുന്ന അറുപതുപേരും അഭിനന്ദിച്ചത് മിനിയുടെ മനക്കരുത്തിനെയാണ്. കോട്ടയത്തു ജനിച്ച് കോയമ്പത്തൂരില്‍ വളര്‍ന്ന മിനി ഇപ്പോള്‍ ചാലപ്പുറം കനറാ ബാങ്ക് റീജനല്‍ ഓഫിസില്‍ സീനിയര്‍ മാനേജരാണ്.റോയല്‍ എന്‍ഫീല്‍ഡ് കഴിഞ്ഞമാസം സംഘടിപ്പിച്ച ഹിമാലയന്‍ ഒഡീസിയില്‍ പങ്കെടുത്ത 61 അംഗ സംഘത്തില്‍ മിനിയെ കൂടാതെ മൂന്നു വനിതകളുണ്ടായിരുന്നു. ഇരുചക്രവാഹനത്തില്‍ ലേ യാത്ര നടത്തുന്ന വനിതകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും 51 വയസ്സുള്ള വനിത ഇതാദ്യമായാണെന്നാണ് സംഘാടകര്‍ പറയുന്നത്. ഡല്‍ഹിയില്‍ തുടങ്ങി ലേയിലെത്തി തിരികെ ചണ്ഡീഗഡില്‍ അവസാനിച്ച 15 ദിവസത്തെ യാത്രയില്‍ റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേഡില്‍ പിന്നിട്ടത് 2400 കിലോമീറ്റര്‍.

ഇതിനുമുന്‍പ് ഭര്‍ത്താവിനൊപ്പം കൊല്‍ക്കത്ത-നൈനിറ്റാള്‍, കൊല്‍ക്കത്ത -ഭൂട്ടാന്‍ യാത്രകളും ബൈക്കില്‍ നടത്തിയിരുന്നു. കോഴിക്കോട്ട് സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസില്‍ അസി. കമ്മിഷണറാണ് ബിജു പോള്‍. മകന്‍ കെവിന്‍ ഓഡിയോ എന്‍ജിനീയര്‍. മകള്‍ ആന്‍ എലിസബത്ത് ബികോം പഠിക്കുന്നു.

അമിതഭാരം കുറയ്ക്കാം: ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ!
Posted by
14 August

അമിതഭാരം കുറയ്ക്കാം: ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ!

അമിതഭാരം കുറയ്ക്കാന്‍ എന്തു മാര്‍ഗവും സ്വീകരിക്കുന്നവരാണ് നമ്മള്‍. അതിനു വേണ്ടി പട്ടിണി കിടക്കുന്നവരുമാണ് ഭൂരിഭാഗവും. എന്നാല്‍ ഇനി മുതല്‍ പട്ടിണി കിടക്കാതെ തന്നെ അമിതഭാരം കുറയ്ക്കാം. ഭക്ഷണം അമിതമായി കഴിച്ചുകൊണ്ട് തന്നെ ശരീര ഭാരം കുറയ്ക്കാം.

അമിതമായ പ്രാതല്‍ പൊണ്ണത്തടി കുറക്കുമെന്നാണ് ആരോഗ്യ മേഖലയിലെ വിദഗ്തര്‍ പറയുന്നത്. പ്രഭാതത്തില്‍ പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം അമിതമായി കഴിക്കുക എന്നാതാണ് ഭാരം കുറക്കുവാനുള്ള എളുപ്പവഴിയായി പഠനം പറയുന്നത്.
ശരീരഭാരം കുറയാനായി പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് തെറ്റായ പ്രവണതയാണ്. പ്രാതല്‍ ഒഴിവക്കുന്നത് വഴി കലോറി കുറയുന്നില്ല, പകരം കൂടുതല്‍ ഭക്ഷണം കഴിക്കാന്‍ കാരണമാകുകയാണ് ചെയ്യുന്നത്.

പ്രോട്ടീനുകളും നാരുകളും ധാരാളമടങ്ങിയ ഭക്ഷണമാണ് പ്രാതലിന് കഴിക്കേണ്ടത്. ഇത് ശരീരത്തിന്റെ മെറ്റബോളിസം നന്നായി നടത്തുന്നു.

കൂടാതെ അമിതമായ പ്രാതല്‍ ദഹിപ്പിക്കാനായി ശരീരം കൂടുതല്‍ സമയവും എടുക്കുന്നു. ഇതുമൂലം വിശപ്പ് കുറയുകയും വയര്‍ നിറഞ്ഞിരിക്കുകയാണെന്ന് തോന്നല്‍ അവരിലുണ്ടാക്കുകയും ചെയ്യും. അതേസമയം പ്രഭാതത്തിലെ ഭക്ഷണമാണ് ഒരു ദിവസത്തെ ഏറ്റവും പ്രധാന ഭക്ഷണമെന്നും പ്രാതല്‍ ഒഴിവാക്കുന്ന ഒരാള്‍ അമിത ഭാരത്തിലേക്കാണ് പട്ടിണികിടക്കുകയാണെന്നും പഠനം വ്യക്തമാക്കുന്നു.

അമിത ഭാരം കുറക്കാനായി പ്രാതലും ഉച്ച ഭക്ഷണവും നന്നായി കഴിച്ച് രാത്രി ഭക്ഷണം ഒഴിവാക്കുന്ന രീതിയും ഫലപ്രതമാണെന്നും പഠനം പറയുന്നു. രാത്രി ഭക്ഷം പൂര്‍ണമായി ഒഴിവാക്കി 18 മണിക്കൂര്‍ ഫാസ്റ്റിങ് നടത്തിലായാല്‍ അത് അമിത ഭാരം കുറക്കാന്‍ ഫലപ്രതമായ രീതിയാണെന്നാണ് ചെക്ക് റിപ്ലബിക്കിലെ ലോമ ലിന്റാ യൂണിവേഴ്സിറ്റി പഠനം വ്യക്തമാക്കുന്നത്.

പ്രാതലില്‍ മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലെ പ്രോട്ടീന്‍ വിശപ്പ് തടയുന്നതോടൊപ്പം ശരീരത്തിലെ അധിക കലോറിയെ എരിച്ചു കളയുകയും ചെയ്യുന്നു. എന്നാല്‍, പഞ്ചസാരയും മധുര പലഹാരങ്ങളും ഒഴിവാക്കുക. മധുരം ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതോടൊപ്പം നിങ്ങളിലെ വിശപ്പിനെ വര്‍ധിപ്പിക്കുകയും ചെയ്യും.

അമിത പ്രാതല്‍ ഭാരം ഇതിനാല്‍ തന്നെ കുട്ടികള്‍ക്ക് രാവിലെ അമിത ഭക്ഷണം നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കരുതെന്നും ആരോഗ്യമേഖലയിലെ വിദഗ്തര്‍ പറയുന്നു