റോഷന്റെ നെഞ്ചിലേക്ക് ചുംബന നിറയൊഴിച്ച് പ്രിയ; കണ്ണേറ് പ്രണയവുമായി അഡാര്‍ ലൗവിന്റെ വാലന്റൈന്‍സ് സ്പെഷല്‍ ടീസര്‍ വൈറല്‍
Posted by
14 February

റോഷന്റെ നെഞ്ചിലേക്ക് ചുംബന നിറയൊഴിച്ച് പ്രിയ; കണ്ണേറ് പ്രണയവുമായി അഡാര്‍ ലൗവിന്റെ വാലന്റൈന്‍സ് സ്പെഷല്‍ ടീസര്‍ വൈറല്‍

വിരലിലെണ്ണാവുന്ന ദിനങ്ങള്‍ കൊണ്ട് വൈറലായ ഒരു അഡാര്‍ ലൗവിലെ ‘മാണിക്യമലരായ പൂവി’ക്ക് പിന്നാലെ എത്തിയ പുതിയ ടീസര്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നു. ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗവ് വാലന്റൈന്‍സ് സ്പെഷല്‍ ടീസറാണ് ഇപ്പോള്‍ താരമായിരിക്കുന്നത്. നായിക പ്രിയ പി വാര്യരുടെ സ്‌പെഷല്‍ ചുംബനനിറയൊഴിക്കലാണ് ഇത്തവണത്തെ ഹൈലൈറ്റ്.

നായകന്റെ നെഞ്ചത്ത് പതിക്കുന്ന ആ ചുംബന കണ്ണേറാണ് യുവാക്കളുടെ പുതിയ ഹരമായിരിക്കുന്നത്. പ്രണയദിനത്തിന്റെ തൊട്ടുമുന്‍പെ എത്തിയ ടീസര്‍ യുവാക്കള്‍ തന്നെയാണ് ആഘോഷമാക്കുന്നതും.

പ്രിയയുടെ സ്വീകാര്യതയും ജനപ്രിയതയും ഉന്നമിട്ടാണ് ടീസറും സംവിധായകന്‍ ഒരുക്കിയിരിക്കുന്നത് എന്ന് വ്യക്തം. സംവിധായകന്‍ ഒമര്‍ ലുലു തന്നെയാണ് ടീസര്‍ ഫേസ്ബുക്ക് പേജിലൂടെ പങ്കു വെച്ചിരിക്കുന്നത്.

ടീസറിനൊപ്പമുള്ള സംവിധായകന്റെ കുറിപ്പ്:


‘മാണിക്യ മലരായ പൂവി’ എന്ന പഴയ മാപ്പിള ഗാനം ലോകം മുഴുവന്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം. ഇത്രയും കൂടുതല്‍ സ്വീകാര്യത കിട്ടുമെന്ന് കരുതിയത് അല്ല. പാട്ട് ഷെയര്‍ ചെയ്തും ട്രോള് ഇറക്കിയും പ്രോത്സാഹിപ്പിച്ച ഓരോ വ്യക്തിക്കും നന്ദി പറയുന്നു. ഈയൊരു ഗാനം സ്വതസിദ്ധ ശൈലിയില്‍ പുനരാവിഷ്‌ക്കരിച്ച ഷാന്‍ റഹ്മാന്‍ ആണ് യഥാര്‍ത്ഥ താരം, അത് കൊണ്ട് തന്നെ ഷാനിന്റെ ആദ്യത്തെ Signature Music ഉം അത്‌പോലെ ലോകശ്രദ്ധ നേടണം എന്ന ആഗ്രഹത്തില്‍ നിന്നാണ് ഒരു അഡാറ് ലവിന്റെ ആദ്യ ടീസറിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കായി തട്ടത്തിന്‍ മറയത്തിലെ പ്രശസ്തമായ BGM ഷാന്‍ റഹ്മാന് ഒരു Dedication എന്നോണം ഉപയോഗിച്ചിരിക്കുന്നത്. ഒരു അഡാറ് ലവ് ആദ്യ ടീസര്‍ ഷാന്‍ റഹ്മാന് സമര്‍പ്പിക്കുന്നു! A small token of love from team ‘Oru Adaar Love’.

കാഴ്ചയുടെ നവ്യാനുഭവമായി ബന്‍സാലിയുടെ പദ്മാവതി ട്രൈലര്‍
Posted by
09 October

കാഴ്ചയുടെ നവ്യാനുഭവമായി ബന്‍സാലിയുടെ പദ്മാവതി ട്രൈലര്‍

ആരാധക ലക്ഷങ്ങള്‍ ആകാംക്ഷയോടം കാത്തിരിക്കുന്ന സഞ്ജയ് ലീലാ ബന്‍സാലിയുടെ പുതിയ ചിത്രം ‘പദ്മാവതി’യുടെ ട്രൈലര്‍ പുറത്ത്. രജപുത്ര നായിക റാണി പദ്മാവതിയായി ദീപികാ പദുകോണ്‍ സ്‌ക്രീനില്‍ നിറയുമ്പോള്‍ അലാവുദ്ദീന്‍ ഖില്‍ജിയായി രണ്‍വീര്‍ സിങും രാജാ രതന്‍ സിങ് ആയി ഷാഹിദ് കപൂറും എത്തുന്നു.

എല്ലാ കഥാപാത്രങ്ങളിലേക്കും വെളിച്ചം വീശുന്ന വ്യക്തമായ ട്രൈലറാണ് ചിത്രത്തിനായി ഒരുക്കിയിരിക്കുന്നത്. കരുത്തും ദുര്‍ബലതയും ട്രൈലറില്‍ തന്നെ വെളിപ്പെടുത്തി കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനു പിന്നില്‍ സംവിധായകന്റെ കൈയ്യൊപ്പു കാണാനാകും.

അതേസമയം കര്‍ണി സേനയുടെ എതിര്‍പ്പ് നിലനില്‍ക്കുന്നതിനിടെയാണ് ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങിയിരിക്കുന്നതും റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജസ്ഥാനില്‍ ചിത്രത്തിന്റെ റിലീ് അനുവദിക്കില്ലെന്നാണ് രജ്പുത് വിഭാഗത്തിലെ സംഘടനയായ കര്‍ണി സേന അവകാശപ്പെടുന്നത്.

എന്നാല്‍ തടസങ്ങളെ എല്ലാം തട്ടിയകറ്റി റാണി പദ്മാവതിയും രാജാ രതന്‍ സിങും അലാവുദ്ദീന്‍ ഖില്‍ജിയും എത്തുന്നത് കാത്തിരിക്കാം.

Posted by
04 June

വിനീത് ശ്രീനിവാസന്റെ'ഒരു സിനിമാക്കാരന്‍': ട്രെയിലര്‍ പുറത്ത്

വിനീത് ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി ലിയോ തദേവൂസ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഒരു സിനിമാക്കാരന്‍ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. രജിഷ വിജയനാണ് നായിക. സിനിമാക്കാരനാവാന്‍ കൊതിക്കുന്ന ആല്‍ബി എന്ന ചെറുപ്പക്കാരനായി വിനീത് അഭിനയിക്കുന്നു. തോമസ് പണിക്കരാണ് നിര്‍മ്മാണം. ഫാമിലി കോമഡി എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ഇൌദിന് പ്രദര്‍ശനത്തിനെത്തും. രഞ്ജി പണിക്കര്‍, സുരാജ് വെഞ്ഞാറമ്മൂട്, വിജയ്ബാബു, അനുശ്രീ, ജാഫര്‍ ഇടുക്കി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

Posted by
30 April

നഗ്ന സെല്‍ഫികള്‍ അയക്കുന്ന പെണ്‍കുട്ടികളുടെ ശ്രദ്ധയ്ക്ക്

വാട്‌സ്ആപ്പും ഫേസ്ബുക്കും സജീവമായതോടെ അശ്ലീലചിത്രങ്ങള്‍ തേടി മറ്റെവിടെയും പോകേണ്ടാത്ത അവസ്ഥയാണുള്ളത്. സോഷ്യല്‍ മീഡിയയിലെല്ലാം താരങ്ങളുടെ ഹോട്ട് ചിത്രങ്ങളായിരുന്നു വൈറലായിരുന്നത്. എന്നാല്‍ ഇന്ന് കാമുകനോ കാമുകിയോ ഭാര്യയോ ഭര്‍ത്താവോ പരസ്പരം അയക്കുന്ന സെല്‍ഫികളാണ് താരമാകുന്നത്. ആരുമറിയരുതെന്ന് പറഞ്ഞ് അയക്കുന്ന സെല്‍ഫികള്‍ അറിഞ്ഞോ അറിയാതെയോ പരസ്യമാകുന്നതും ആത്മഹത്യയിലേക്കുവരെ എത്തിക്കുന്നതും ദിനംപ്രതി വാര്‍ത്തകളില്‍ നിറയുകയാണ്.
രഹസ്യമായി കാമുകന് നഗ്നസെല്‍ഫികള്‍ അയയ്ക്കുന്നവരാണ് അധികം ആപത്തിലും ചെന്നു ചാടുന്നത്.

നഗ്ന സെല്‍ഫികള്‍ ഉണ്ടാക്കുന്ന ദുരന്തത്തെ ഓര്‍മ്മപ്പെടുത്തി സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്
പുരാനി ദില്ലി ടാക്കീസ് ഒരുക്കിയ മൂന്നര മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ.

Posted by
13 April

ഞങ്ങള്‍ കെട്ടിപ്പിടിക്കും ഉമ്മകള്‍വയ്ക്കും ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും, അത് ഞങ്ങടെ ഇഷ്ടം, ഞങ്ങടെ ഇഷ്ടം ഞങ്ങളതു ചെയ്യും: ആരേയും പേടിക്കാതെ ഒരു കൂട്ടം പെണ്‍കുട്ടികള്‍ വിളിച്ചു പറയുന്നു; വീഡിയോ വൈറല്‍

തൃശ്ശൂര്‍: ഏമാന്‍മാരെ ഏമാന്‍മാരെ എന്നു തുടങ്ങുന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഞങ്ങളുടെ ഇഷ്ടം ഞങ്ങളതു ചെയ്യും ഞങ്ങളതു ചെയ്യും, സ്വാതന്ത്ര്യത്തോടെ നടക്കും, രാത്രിയില്‍ ഒറ്റക്കിറങ്ങി കറങ്ങും, മുടിവെട്ടും, ലഗ്ഗിങ്‌സ് ഇടും താലിയിടില്ല തട്ടമിടില്ല ചോദിച്ചാല്‍ പേടിക്കില്ല ഞങ്ങള്‍ കട്ടക്കലിപ്പ് പെണ്ണുങ്ങളാ…. ഞങ്ങള്‍ കെട്ടിപ്പിടിക്കും, ഉമ്മകള്‍ വയ്ക്കും, ആര്‍ത്തവ ദിനങ്ങള്‍ ആഘോഷിക്കും….. എന്നിങ്ങനെ പോകുന്നു ജെന്‍ഡര്‍ ജെസ്റ്റിസ് കട്ടക്കലിപ്പ് പാട്ടിന്റെ വരികള്‍.

ഒരു മെക്‌സിക്കന്‍ അപാരതയിലെ ഏമാന്മാരേ എന്ന പാട്ടിന്റെ വനിതകളുടെ വേര്‍ഷനാണ് ഈ പാട്ട്. വിഎസ് അരവിന്ദ് എഴുതി വനിതകളും ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ചേര്‍ന്നു ചുവടുവച്ച പാട്ട് യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഓഫീസിന്റെ മുന്‍ വശത്തായി മുന്‍സിപ്പല്‍ ബസ്റ്റാന്‍ഡിന് അരികിലായാണ് പാട്ടുപാടി ഇവര്‍ നൃത്തം ചെയ്തിരിക്കുന്നത്.

Posted by
19 March

കിടിലന്‍ നൃത്തചുവടുകള്‍ ആടിതിമിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി രണ്ട് പെണ്‍കുട്ടികള്‍ (വീഡിയോ)

കിടിലന്‍ നൃത്തചുവടുകള്‍ ആടിതിമിര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ തരംഗമായി രണ്ട് പെണ്‍കുട്ടികള്‍. പ്രശസ്ത ഗായകനും ഗാനരചയിതാവുമായ എഡ് ഷീരന്റെ ഷേപ് ഓഫ് യൂ എന്ന ഗാനത്തിനൊപ്പം ചുവടുകള്‍ വയ്ക്കുന്ന യുവതികളുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. നൃത്തസംവിധായികയും മോഡലും നര്‍ത്തകിയുമായ സൊനാലി ഭാദുരിയയാണ് ഇതിനു പിന്നില്‍. ലിവ് ടു ഡാന്‍സ് എന്ന നൃത്തകമ്പനിയുടെ ഉടമ കൂടിയാണ് മുംബൈക്കാരിയായ സൊനാലി. സുഹൃത്തായ വിജേതയുമൊപ്പമാണ് സൊനാലി ഡാന്‍സ് ചെയ്യുന്നത്.

ഡെനിം ഷോര്‍ട്ജീന്‍സും വെള്ള ടീഷര്‍ട്ടും, ഷൂസുമിട്ട് ഹിപ് ഹോപ് ശൈലിയില്‍ ഇരുവരും ആടിത്തകര്‍ക്കുകയാണ്. വെറും ഒന്നര മിനിട്ടുള്ള വിഡിയോ ഒരു ദിവസം കൊണ്ട് നാലരലക്ഷത്തിറെ പേരാണ് കണ്ടു കഴിഞ്ഞു.

ഡാന്‍സില്‍ സൂംബയും എയ്‌റോബിക്‌സ് വര്‍ക്ഔട്ടുമൊക്കെ സമന്വയിപ്പിച്ച് സൊനാലി ഇതിനു മുന്‍പ് അവതരിപ്പിച്ച വിഡിയോകളും ശ്രദ്ധ നേടിയിരുന്നു. ഡാന്‍സിനൊപ്പം ഫാഷന്‍ സ്‌റ്റേറ്റ്‌മെന്റിലും ബദ്ധശ്രദ്ധയാണ് സൊനാലി. ഏതായാലും ആദ്യദിവസം തന്നെ പുതിയ വിഡിയോയ്ക്ക് ലഭിച്ച വമ്പന്‍ വരവേല്‍പ്പില്‍ അമ്പരന്നു നില്‍ക്കുകയാണ് സൊനാലിയും വിജേതയും.

Posted by
07 February

ലാലു അലക്‌സിന്റെ മകന്റെ വിവാഹ ചടങ്ങില്‍ നടവിളിയുമായി മമ്മൂട്ടി; വീഡിയോ

ലാലു അലക്‌സിന്റെ മകന്‍ ബെന്നി മീനുവിന്റെ കഴുത്തില്‍ മിന്നുകെട്ടിയപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയുമെത്തി. പിറവം കൊച്ചുപള്ളിയില്‍ വെച്ചായിരുന്നു മിന്നുകെട്ട്. ശേഷം ചെക്കനും പെണ്ണും പള്ളിയില്‍ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക് പോകുകയായിരുന്നു. അപ്പോഴാണ് മെഗാസ്റ്റാര്‍ മമ്മൂക്കയുടെ മുഖം തെളിഞ്ഞത്. ഒപ്പം മമ്മൂക്കയുടെ ശബ്ദ ഗാംഭീര്യവും. “നട നടായെ നട”. നട നടായെ നട എന്ന നടവിളിയുമായി മമ്മൂട്ടിയും ആ ആള്‍ക്കൂട്ടത്തിനൊപ്പം കൂടി.

വിവാഹ ശേഷം ചെക്കനും പെണ്ണും പള്ളിയില്‍ നിന്നിറങ്ങി ഓഡിറ്റോറിയത്തിലേയ്ക്ക് പോകുന്നതിനിയെയുള്ള ചടങ്ങാണ് നടവിളി. ഈ നടവിളിയിലാണ് മമ്മൂട്ടിയും കൂടിയത്. ലാലു അലക്‌സിന്റെ മകന്റെ വിവാഹ ചടങ്ങില്‍ മമ്മൂട്ടിയുടെ അപ്രതീക്ഷിത സാന്നിധ്യവും നടവിളിയുമെല്ലാം ആള്‍ക്കുട്ടത്തിന്റെ ആവേശം കൂട്ടി

Posted by
22 December

റായിസില്‍ ഷാരൂഖിന് ഒപ്പമുള്ള സണ്ണി ലിയോണിന്റെ കിടിലന്‍ ഐറ്റം നമ്പര്‍; വീഡിയോ പുറത്ത്‌

ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖിന്റെ ആരാധകര്‍ കാത്തിരിക്കുന്ന ക്രൈം ആക്ഷന്‍ ത്രില്ലര്‍ റയീസിലെ സണ്ണി ലിയോണിന്റെ ഡാന്‍സ് നമ്പര്‍ പുറത്തിറങ്ങി. സീനത്ത് അമന്‍ അഭിനയിച്ച് 1980ല്‍ പുറത്തുവന്ന ‘കുര്‍ബാനി’യിലെ നിത്യഹരിതഗാനം ‘ലൈലാ മേ ലൈലാ’യുടെ റീമിക്‌സ് ആണ് റയീസിലെ പാട്ട്. പവ്‌നി പാണ്ഡെയാണ് ആലാപനം. ബോസ്‌കോ സീസര്‍ നൃത്തസംവിധാനം.

രാഹുല്‍ ധോലക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാന്‍ ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോക നായകനാണ്. റയീസ് അലാം. റയീസ്ഖാന്റെ സാമ്രാജ്യം തകര്‍ക്കാനും ജയിലഴിക്കകത്താക്കാനും പ്രയത്‌നിക്കുന്ന എസിപി ഗുലാം പട്ടേലായി നവാസുദ്ദീന്‍ സിദ്ദീഖിയും ചിത്രത്തിലുണ്ട്.
തൊണ്ണൂറുകളില്‍ ഗുജറാത്തില്‍ ജീവിച്ചിരുന്ന അധോലോക നായകനും മദ്യരാജാവുമായ അബ്ദുള്‍ ലത്തീഫിന്റെ ജീവിതം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

error: This Content is already Published.!!