കൊച്ചി സെന്റര്‍ സ്‌ക്വയറിലെ സിനിപൊളിസ് മള്‍ട്ടിപ്ലക്‌സിന്റെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു
Posted by
21 August

കൊച്ചി സെന്റര്‍ സ്‌ക്വയറിലെ സിനിപൊളിസ് മള്‍ട്ടിപ്ലക്‌സിന്റെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: നഗരത്തിലെ സെന്റര്‍ സ്‌ക്വയര്‍ ഷോപ്പിങ് മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു. രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയമാണ് ഇത്.

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്തിനാല്‍ തീയേറ്ററുകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ നേരത്തേ തടഞ്ഞിരുന്നു. കളക്ടറുടെ നോട്ടീസിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

 

തന്റെ വിവാഹം എങ്ങനെ, ചടങ്ങുകള്‍ ഏത് ആചാരപ്രകാരം? പ്രിയാമണി പറയുന്നു
Posted by
21 August

തന്റെ വിവാഹം എങ്ങനെ, ചടങ്ങുകള്‍ ഏത് ആചാരപ്രകാരം? പ്രിയാമണി പറയുന്നു

മലയാളികളുടെ പ്രിയ നടി പ്രിയാമണി വിവാഹിതയാവുന്നു എന്ന വാര്‍ത്ത ഏറെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ ശ്രവിച്ചത്. ഈ മാസം 23ന് ബംഗളൂരുവില്‍ വച്ചായിരിക്കും പ്രിയ തന്റെ നായകന്‍ മുസ്തഫാ രാജിന് വരണമാല്യം അണിയിക്കുക. നേരത്തെ ബിസിനസ്മാന്‍ ആയ മുസ്തഫ രാജിനെ പ്രിയ പ്രണയത്തില്‍ വീഴ്ത്തിയ കഥയും പിന്നീട് വിവാഹ നിശ്ചയവും എല്ലാം മലയാളികള്‍ ആഘോഷമാക്കിയിരുന്നു. അതുപോലെ വിവാഹവും ആഘോഷപൂര്‍വ്വം കൊണ്ടാടാനാണ് ആരാധകരുടെ പദ്ധതി.

എന്നാല്‍ ഇരുവരും വ്യത്യസ്ത മതവിശ്വാസികളായതിനാല്‍ തന്നെ ഏത് ആചാരപ്രകാരമായിരിക്കും വിവാഹം നടക്കുക എന്നത് ചിലരുടെയെങ്കിലും സംശയമായിരുന്നു. ഇതിന് മറുപടിയുമായി പ്രിയാ മണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രജിസ്റ്റര്‍ മാര്യേജ് ആയാണ് വിവാഹം നടത്തുകയെന്ന് പ്രിയ വെളിപ്പെടുത്തുന്നു. ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളുമാകും പങ്കെടുക്കുക. തുടര്‍ന്ന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി റിസപ്ഷന്‍ നടത്തും.

ഇരുവരും രണ്ട് മതത്തില്‍ പെട്ട ആള്‍ക്കാരാണ്. രണ്ട് മതത്തിന്റെ വിശ്വാസത്തെയും വ്രണപ്പെടുത്തണം എന്നാഗ്രഹമില്ല അതുകൊണ്ടാണ് രജിസ്റ്റര്‍ ചെയ്യാന്‍ തീരുമാനിച്ചതെന്ന് പ്രിയാമണി പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘എല്ലാം ഭംഗിയായി നടന്നാല്‍ രജിസ്റ്റര്‍ വിവാഹം നടത്താം എന്നത് നേരത്തെ ഞങ്ങള്‍ രണ്ട് പേരും തന്നെ ഒരുമിച്ചെടുത്ത തീരുമാനിച്ച കാര്യമാണ്. അത് തന്നെയാണ് ഏറ്റവും ഉചിതവും-പ്രിയാമണി പറയുന്നു.

വിവാഹത്തിന് തൊട്ടടുത്ത ദിവസം ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും വിവാഹ സത്കാരം നല്‍കും. വിവാഹത്തിന് ശേഷവും അഭിനയം തുടരുമെന്നും നടി വ്യക്തമാക്കി. വിവാഹവും സത്കാരവുമൊക്കെ കഴിഞ്ഞ് രണ്ട് ദിവസത്തിനകം തന്നെ അഭിനയം തുടരും എന്ന് പ്രിയാമണി വ്യക്തമാക്കുന്നു. വിവാഹം കഴിഞ്ഞാല്‍ പൂര്‍ത്തിയാക്കാന്‍ രണ്ട് സിനിമകള്‍ ഉണ്ടെന്നും താരം വ്യക്തമാക്കി.

ബംഗളൂരുവില്‍ ഇവന്റ് മാനേജ്മെന്റ് ബിസിനസ് നടത്തുകയാണ് മുസ്തഫ രാജ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ഐപിഎല്‍ ചടങ്ങില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും പിന്നീട് പ്രണയത്തിലാകുന്നതും.

ബ്ലൂവെയില്‍ ഗെയിം: യുവാവിന്റെ ആത്മഹത്യ ശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു
Posted by
21 August

ബ്ലൂവെയില്‍ ഗെയിം: യുവാവിന്റെ ആത്മഹത്യ ശ്രമത്തിന്റെ വീഡിയോ വൈറലാകുന്നു

അമ്പതാം നാള്‍ മരണത്തിലേക്കു തള്ളിവിടുന്ന ബ്ലൂവെയില്‍ ഗെയിം എന്ന ഭീകരന്‍ ഇപ്പോള്‍ ഒരു തമാശയായി മാറിയിരിക്കുകയാണ്. ബ്ലൂവെയിലിനു എതിരായി നിരവധി ട്രോളുകളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. അവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായാണ് പ്രശസ്ത മലയാളി സ്റ്റാന്റപ്പ് കോമഡിയന്‍ സജീഷിന്റെ പ്രകടനം.

‘കുട്ടനെല്ലുക്കാരന്‍’ എന്ന യൂട്യൂബ് ചാനലിലൂടെ 29 വയസുള്ള യുവാവ് ബ്ലൂവെയില്‍ ഗെയിം കളിച്ച് ആത്മഹത്യ ചെയാനൊരുങ്ങുന്ന പുതിയ തല്‍സമയ വീഡിയോ ചിത്രീകരിച്ചാണ് സജീഷ് ഇത്തവണ സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുന്നത്.
രണ്ടു മാസത്തിനിടയില്‍ ഒരു ഡസനിലധികം വീഡിയോകളാണ് ‘കുട്ടനെല്ലുക്കാരന്‍’ എന്ന യൂട്യൂബ് ചാനലിലൂടെ പ്രചരിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കകത്തും വിദേശ രാജ്യങ്ങളിലുമായി 2500ലധികം സ്റ്റാന്‍പ്പ് കോമഡികള്‍ തല്‍സമയം നടത്തി കോമഡി രംഗത്ത് നിറ സാന്നിധ്യമായി മാറി കൊണ്ടിരിക്കുകയാണ് ഈ കുട്ടനെല്ലുര്‍ക്കാരന്‍.

മലയാളികളെ ബാധിക്കുന്ന പൊതു വിഷയങ്ങളെല്ലാം തന്റെതായ രീതിയിലുള്ള സംഭാഷണങ്ങളിലൂടെയും ഭാവങ്ങളിലൂടെയും വളരെ ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരെ കൈയ്യിലെടുക്കാന്‍ സജീഷിനു സാധിച്ചു. സജീഷിന്റെ ഈ ഒറ്റയാള്‍ പ്രകടനത്തിലൂടെ ഹാസ്യ രംഗത്ത് പുതിയ സംസ്‌കാരത്തിനു വഴി തെളിയിച്ചിരിക്കുകയാണ്.

മേക്ക് ഓവറില്‍ ഞെട്ടിച്ച് ഒരു മലയാള നടി
Posted by
21 August

മേക്ക് ഓവറില്‍ ഞെട്ടിച്ച് ഒരു മലയാള നടി

ഒരു സ്ത്രീയാണെന്ന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയിലുള്ള ലുക്കുമായി ശ്വേതാ മേനോന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.നവല്‍ ജുവല്‍ എന്ന ചിത്രത്തിലെ നടിയുടെ മേക്ക് ഓവറാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. രഞ്ജിലാല്‍ ദാമോദരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ശ്വേത ആണ്‍ വേഷത്തിലാണ് എത്തുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഫോട്ടോസ് കണ്ടാല്‍ ശ്വേത ആണെന്ന് ആര്‍ക്കും പറയാന്‍ പോലും സാധിക്കാത്ത രീതിയിലാണ് മേക്ക് ഓവര്‍. ശ്വേതയുടെ മകളായി സിനിമയില്‍ അഭിനയിക്കുന്നത് ഇറാനി നടിയായ റീം കദേമാണ്

തന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു
Posted by
20 August

തന്റെ രഹസ്യ വിവാഹത്തെക്കുറിച്ച് രഞ്ജിനി ഹരിദാസ് വെളിപ്പെടുത്തുന്നു

നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് രഹസ്യമായി വിവാഹിതയായെന്ന് സമൂഹമാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകളെയെല്ലാം നിഷേധിച്ച് രഞ്ജിനി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് ഒരുപാട് ഫോണ്‍കോളുകളും സന്ദേശങ്ങളും വന്നുവെന്നും അവര്‍ക്കെല്ലാം താന്‍ രഹസ്യമായി വിവാഹിതയായോ എന്നായിരുന്നു അറിയേണ്ടിയിരുന്നതെന്നും രഞ്ജിനി പറയുന്നു.

ഇങ്ങനെയൊരു വാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.

സണ്ണി ലിയോണിനെ കാണാനെത്തിയ ആള്‍ക്കൂട്ടം ‘2014 നവംബര്‍ 2 ന് ഉമ്മ’ കാണാന്‍ വന്നവരുടെ പുനഃസമാഗമം എന്ന് അരുന്ധതി
Posted by
20 August

സണ്ണി ലിയോണിനെ കാണാനെത്തിയ ആള്‍ക്കൂട്ടം '2014 നവംബര്‍ 2 ന് ഉമ്മ' കാണാന്‍ വന്നവരുടെ പുനഃസമാഗമം എന്ന് അരുന്ധതി

കൊച്ചി: കഴിഞ്ഞ ദിവസം മൊബൈല്‍ ഷോപ്പിന്റെ ഉദ്ഘാടനത്തിന് എത്തിയ ബോളിവുഡ് നടി സണ്ണി ലിയോണിനെ കാണാന്‍ മലയാളികള്‍ കൊച്ചിയില്‍ തടിച്ചുകൂടിയതിനെതിരെ നാനാദിക്കില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു സംഗമത്തെ വിമര്‍ശന വിധേയമാക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയും ഏതാനും ആളുകള്‍ രംഗത്തെത്തി. അതിലൊരാളാണ് സിനിമാനടിയും ചുംബന സമര നായികയുമായ അരുന്ധതി.

കൊച്ചിയില്‍ സംഗമിച്ചവരെ അഭിനന്ദിക്കുന്നു എന്ന രീതിയിലായിരുന്നു അരുന്ധതിയുടെ പ്രതികരണം. ബഹുമാനിക്കേണ്ട വ്യക്തിത്വമാണ് സണ്ണിയുടേതെന്ന കാരണമാണ് അരുന്ധതി ഇതിന് പറയുന്നത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അരുന്ധതിയുടെ പ്രതികരണം.

അരുന്ധതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പോണ്‍ ഇന്‍ഡസ്ട്രിയില്‍ അനുഭവിക്കാത്ത സ്ത്രീവിരുദ്ധത ബോളിവുഡില്‍ ഉണ്ടെന്ന് തുറന്നുപറഞ്ഞ, നിറം നോക്കാതെ കുഞ്ഞിനെ ദത്തെടുത്ത, കോണ്ടം പരസ്യത്തില്‍ അഭിനയിക്കുന്നത് മനുഷ്യരുടെ നന്മയ്ക്കാണെന്ന് പറഞ്ഞ സണ്ണി ലിയോണ്‍ സൂപ്പറാണ്. കുത്തകകള്‍ക്ക് വേണ്ടി സ്ത്രീശാക്തീകരണ പരസ്യങ്ങളില്‍ നിന്നുകൊടുക്കാത്ത, പ്രവര്‍ത്തിയില്‍ ഫെമിനിസമുള്ള സ്ത്രീ. അവരെ കാണാന്‍ ആളുകള്‍ തടിച്ചുകൂടുകതന്നെ വേണം.

പക്ഷെ കൊച്ചിയില്‍ കണ്ട ആണ്‍കൂട്ടം 2014 നവംബര്‍ 2 ന് ഉമ്മ കാണാന്‍ വന്നവരുടെ പുനഃസമാഗമമല്ലേ എന്ന് വര്‍ണ്ണ്യത്തിലാശങ്ക! സണ്ണി ലിയോണിയെന്ന, സുന്ദരിയും ധീരയുമായ സൂപ്പര്‍സ്റ്റാറിന്റെ ആരാധകരെക്കൊണ്ട് കൊച്ചി സ്തംഭിക്കുന്ന ഒരു ദിവസമുണ്ടാകട്ടെ!

സിനിമയ്ക്ക് പിന്നില്‍ എരിഞ്ഞ് തീരുന്ന ജീവിതങ്ങള്‍: ഞാന്‍ കണ്ട മനുഷ്യനെന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു
Posted by
20 August

സിനിമയ്ക്ക് പിന്നില്‍ എരിഞ്ഞ് തീരുന്ന ജീവിതങ്ങള്‍: ഞാന്‍ കണ്ട മനുഷ്യനെന്ന ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥപറയുന്ന ഞാന്‍ കണ്ട മനുഷ്യനെന്ന ഹ്രസ്വ ചിത്രം ശ്രദ്ധ നേടുന്നു. അരുണ്‍ പോള്‍സണ്‍ സംവിധാനവും, ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നരുടെ ആത്മ സംഘര്‍ഷങ്ങളും, വേദനകളും മനോഹരമായി തന്നെ വരച്ചു കാണിക്കുന്ന ഒന്നാണ്.

സിനിമയും ജീവിതവും ഒന്നാണ് എന്ന് തോന്നുന്ന ഒരു നിമിഷം ഏതൊരു മനുഷ്യന്റെയും ജീവിതത്തില്‍ ഉണ്ടാകുമെന്നും അതില്‍ നിന്നും ഉരുത്തിരിഞ്ഞ കഥാ തന്തുവാണ് തന്റെ ചിത്രമെന്നുമുള്ള ആമുഖമാണ് സംവിധായകന്‍ സിനിമയ്ക്ക് നല്‍കിയിരിക്കുന്നത്. ഒട്ടേറെ വികാര വ്യതിയാനങ്ങളുള്ള ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അരുണ്‍ പോള്‍സണ്‍ തന്നെയാണ്.

സുബിന്‍ സുകുമാരന്‍, അരുണ്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്ദീപ് മീണാല്ലൂര്‍ ഛായഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ബ്രെയിന്‍ കട്ട് മീഡിയയാണ് വിതരണം.

സംവിധായകന്‍ മുന്‍പ് ഒരുക്കിയ സെറ എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായങ്ങള്‍ കരസ്ഥമാക്കിയിരുന്നു.

ഈ ജനക്കൂട്ടം കണ്ടിട്ട് മോഹന്‍ലാലിനും, മമ്മൂട്ടിക്കും അസൂയ തോന്നാം, കേരള ജനതയുടെ സത്യസന്ധതയ്ക്ക് സല്യൂട്ടുമായി രാം ഗോപാല്‍ വര്‍മ്മ
Posted by
20 August

ഈ ജനക്കൂട്ടം കണ്ടിട്ട് മോഹന്‍ലാലിനും, മമ്മൂട്ടിക്കും അസൂയ തോന്നാം, കേരള ജനതയുടെ സത്യസന്ധതയ്ക്ക് സല്യൂട്ടുമായി രാം ഗോപാല്‍ വര്‍മ്മ

സണ്ണി ലിയോണ്‍ കേരളത്തിലെത്തിയപ്പോളുണ്ടായ ജനസാഗരത്തിനെപ്പറ്റിയുള്ള ചര്‍ച്ചകള്‍ പലയിടങ്ങളിലായി പുരോഗമിക്കുന്ന അവസരത്തില്‍ മലയാളികളുടെ സത്യസന്ധതയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ.

മലയാളികളുടെ സത്യസന്ധതയെ സല്യൂട്ട് ചെയ്യുന്നുവെന്നും. മമ്മൂട്ടിക്കും, മോഹന്‍ലാലിനും ഈ ആള്‍ക്കൂട്ടം കണ്ട് അസൂയ തോന്നിയിരിക്കുമെന്നും വര്‍മ്മ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

സണ്ണി ലിയോണിന്റെ കടുത്ത ആരാധകനായ രാം ഗോപാല്‍ വര്‍മ്മ. തന്റെ ആദ്യ ഷോര്‍ട്ട് ഫിലിമിനായി തെരഞ്ഞെടുത്തതും സണ്ണിയുമായി ബന്ധപ്പെട്ട ഇതിവൃത്തമായിരുന്നു. ‘മേരി ബേട്ടി സണ്ണി ലിയോണി ബന്‍നാ ചാഹ്തി ഹേ’ എന്ന ഹൃസ്വ ചിത്രം കപട സദാചാരത്തെ തുറന്ന് കാണിക്കനുള്ള സംവിധായകന്റെ പരിശ്രമമായിരുന്നു.

ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചിത്രമായ ‘പോരാട്ടത്തിന്റെ’ ആദ്യ ട്രെയിലര്‍ പുറത്ത്‌
Posted by
20 August

ലോകത്തിലെ ഏറ്റവും ചിലവ് കുറഞ്ഞ ചിത്രമായ 'പോരാട്ടത്തിന്റെ' ആദ്യ ട്രെയിലര്‍ പുറത്ത്‌

ലോകത്തിലെ തന്നെ ഏറ്റവും ചിലവ് കുറഞ്ഞ ചിത്രമെന്ന ലേബലില്‍ റിലീസിനൊരുങ്ങുന്ന പോരാട്ടത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത്. പ്ലാന്‍ ബി എന്ന സുഹൃത്ത് കൂട്ടായ്മയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന പോരാട്ടം സംവിധാനം ചെയ്തിരിക്കുന്നത് ബിലഹരിയാണ്. വെറും 25,000 രൂപ ചിലവിട്ടാണ് പോരാട്ടം പ്രേക്ഷകരിലേക്കെത്തുന്നത്.

യുവ നടി ഷാലിന്‍ സോയയെ മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തില്‍ അണിനിരക്കുന്നവരെല്ലാം പുതുമുഖങ്ങളാണെന്ന പ്രത്യേകതയും പോരാട്ടത്തിന് അവകാശപ്പെടാനുണ്ട്. നവ്ജിത് നാരായണന്‍, വിനീത് വാസുദേവന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ശ്രീരാജ് രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. അകാശ് ജോസ്ഫ് വര്‍ഗ്ഗീസാണ് ചിത്രസംയോജനം.

ഓണം റിലീസ് ചിത്രം ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി
Posted by
20 August

ഓണം റിലീസ് ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള'യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളിയെ നായകനാക്കി അല്‍ത്താഫ് സംവിധാനം ചെയ്യുന്ന ചിത്രം’ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. അല്‍ത്താഫും, ജോര്‍ജ് കോരയും ചേര്‍ന്ന് തിരക്കഥയൊരുക്കുന്ന ചിത്രം ഓണം റിലീസായാണ് പ്രദര്‍ശനത്തിനെത്തുന്നത്.

നിവിന്‍ പോളി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്. പോളി ജൂനിയര്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ നിര്‍മിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. അഹാന കൃഷ്ണ, ശാന്തി കൃഷ്ണ, ശ്രിന്ദ, സിജു വില്‍സണ്‍, ഷറഫുദ്ദീന്‍, കൃഷ്ണ ശങ്കര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.