വിവാദങ്ങളെ കാറ്റില്‍പ്പറത്തി പദ്മാവതിന് 300 കോടിയുടെ അഡാറ് വിജയം
Posted by
18 February

വിവാദങ്ങളെ കാറ്റില്‍പ്പറത്തി പദ്മാവതിന് 300 കോടിയുടെ അഡാറ് വിജയം

വിവാദങ്ങള്‍ക്ക് മറുപടിയായി, ബോക്‌സോഫീസ് കളക്ഷനെ പിടിച്ചുകുലുക്കി സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവത് പ്രയാണം തുടരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം 250 കോടി ക്ലബില്‍ ഇടം പിടിച്ച ചിത്രം 300 കോടി ക്ലബ് ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രദര്‍ശനം തുടരുകയാണ്. ജനുവരി 25ന് പ്രദര്‍ശനത്തിനെത്തിയ പദ്മാവത് നാലാഴ്ചകള്‍ പിന്നിടുമ്പോള്‍ മികച്ച പ്രതികരണങ്ങളോടെയാണ് മുന്നേറുന്നത്.

ചിത്രീകരണം ആരംഭിച്ചതു മുതല്‍ പ്രദര്‍ശനത്തിന് എത്തിയ ശേഷവും വിവാദങ്ങളില്‍ മുങ്ങിയ ബോളിവുഡ് ചിത്രമാണ് പദാമാവത്. എന്നാല്‍ വിവാദ തിരിതെളിയിച്ചവരുടെ വായടപ്പിക്കുന്നതാണ് പദ്മാവതിന്റെ ഈ വമ്പന്‍ വിജയം. ഇന്ത്യയിലൊട്ടാകെ ആളിക്കത്തിയ പദ്മാവത് കോലാഹലങ്ങള്‍ക്ക് കോടികള്‍ വാരിയാണ് ചിത്രം മറുപടി നല്‍കുന്നത്.

രജപുത്ര രാജ്ഞി റാണി പത്മിനിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് പത്മാവത്. റാണി പത്മിനിയോട് ഖില്‍ജി രാജവംശത്തിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം. രജപുത് റാണി പത്മാവതിക്ക് സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയുമായി ബന്ധമുണ്ടെന്നത് സിനിമയില്‍ പരാമര്‍ശിക്കുന്നുണ്ടെന്നായിരുന്നു ചിത്രത്തിനെതിരെയുള്ള പ്രതിഷേധക്കാരുടെ ആരോപണം. ചിത്രം ഏതുവിധേനയും തടയുമെന്നാണ് കര്‍ണിസേന പ്രഖ്യാപിച്ചിരുന്നത്.

എന്നാല്‍ ആദ്യം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്ന തീയതി മാറ്റുകയും, പിന്നീട് ‘പദ്മാവതി’ എന്ന് നിശ്ചയിച്ചിരുന്ന പേര് വരെ മാറ്റിയാണ് പദ്മാവത് റിലീസിനെത്തിയത്. ദീപികയാണ് റാണി പത്മിനിയായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത് രണ്‍വീര്‍ സിംഗ് അലാവുദ്ദീന്‍ ഖില്‍ജിയായും. റാണി പത്മിനിയുടെ ഭര്‍ത്താവ് രത്തന്‍ സിംഗിന്റെ വേഷം ഷാഹിദ് കപൂറും കൈകാര്യം ചെയ്യുന്നു. 200 കോടി പിന്നിടുന്ന ഷാഹിദ് കപൂറിന്റെ ആദ്യത്തെ ചിത്രമാണ് പദ്മാവത്.

എല്ലാ സ്ത്രീകളും കാണണം; അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന് രാജസ്ഥാനില്‍ നികുതി ഇളവ്
Posted by
17 February

എല്ലാ സ്ത്രീകളും കാണണം; അക്ഷയ്കുമാര്‍ ചിത്രം പാഡ്മാന് രാജസ്ഥാനില്‍ നികുതി ഇളവ്

അക്ഷയ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ‘പാഡ്മാന്’ നികുതിഭാരം ഒഴിവാക്കി രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ നിര്‍ദേശപ്രകാരമാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ പാഡ്മാന്‍ ചിത്രത്തെ വിനോദനികുതിയില്‍ നിന്ന് ഒഴിവാക്കിയത്.

ആര്‍ത്തവകാല ശുചിത്വം എന്ന വിഷയത്തില്‍ സമൂഹത്തിന് ബോധവത്ക്കരണം നല്‍കുന്ന ചിത്രമെന്ന വസ്തുത മുന്‍നിര്‍ത്തിയാണ് ഈ നടപടി. ചിത്രം എല്ലാ സ്ത്രീകളും കാണണമെന്നും കൂടുതല്‍ ആളുകള്‍ പ്രത്യേകിച്ച് പാഡ്മാന്‍ കാണുന്നതിലൂടെ ചിത്രം നല്‍കുന്ന സന്ദേശം വ്യാപകമാവുകയും അതിലൂടെ ആര്‍ത്തവകാല ശുചിത്വത്തെക്കുറിച്ച് സ്ത്രീകളില്‍ ബോധവത്ക്കരണം ഉണ്ടാവുകയും ചെയ്യുമെന്നും വസുന്ധര രാജെ അഭിപ്രായപ്പെട്ടു.

ബാല്‍കി സംവിധാനം ചെയ്ത ചിത്രത്തില്‍ അക്ഷയ് കുമാറിനൊപ്പം സോനം കപൂര്‍, രാധികാ ആപ്തെ എന്നിവരും പ്രധാന വേഷത്തിലുണ്ട്. തമിഴ്നാട് സ്വദേശിയായ സാമൂഹ്യപ്രവര്‍ത്തകന്‍ അരുണാചലം മുരുകനന്ദന്റെ ജീവിതകഥയെ ആസ്പദമാക്കുന്ന ചിത്രമാണ് പാഡ്മാന്‍. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഭാരതത്തിലെ ഗ്രാമീണ പ്രദേശങ്ങളില്‍ ആര്‍ത്തവകാല ശുചിത്വ സന്ദേശം പ്രചരിപ്പിക്കുന്നതിന് സാനിറ്ററി നാപ്കിന്‍ ഉദ്പാദിപ്പിക്കുന്ന യന്ത്രം വിലക്കുറവില്‍ സ്ഥാപിച്ചാണ് അരുണാചലം പ്രശസ്തനായത്.

അഡാര്‍ ലൗവിന്റെ തരംഗമായ ടീസറിനെ അഭിനന്ദിച്ച് സാക്ഷാല്‍ സല്ലുഭായ്: വിശ്വസിക്കാനാകാതെ സംവിധായകന്‍ ഒമര്‍ ലുലു
Posted by
16 February

അഡാര്‍ ലൗവിന്റെ തരംഗമായ ടീസറിനെ അഭിനന്ദിച്ച് സാക്ഷാല്‍ സല്ലുഭായ്: വിശ്വസിക്കാനാകാതെ സംവിധായകന്‍ ഒമര്‍ ലുലു

മാണിക്യമലരായ പൂവിയും, പ്രിയ പ്രകാശ് വാര്യരും തീര്‍ത്ത കോളിളിക്കം ഇന്റര്‍നെറ്റില്‍ വിജയഭേരി മുഴക്കുമ്പോള്‍ പ്രതീക്ഷിക്കാതെ ലഭിച്ച നേട്ടത്തിന്റെ സന്തോഷത്തിലാണ് സംവിധായകന്‍ ഒമര്‍ ലുലു. അല്ലു അര്‍ജ്ജുനും,വിക്കി കൗശലും സമൂഹമാധ്യമങ്ങളില്‍ ഗാനം ഷെയര്‍ ചെയ്തപ്പോള്‍ ബോളിവുഡിന്റെ ബോക്‌സ് ഓഫീസ് രാജാവ് സല്‍മാന്‍ ഖാന്‍ സംവിധായകനെ നേരിട്ട് വിളിക്കുകയാണുണ്ടായത്.

പാട്ടിന്റെയും, ടീസറിന്റെയും ഗംഭീര വിജയത്തിന് അഭിനന്ദനം അറിയിക്കുന്നതിന് വേണ്ടിയാണ് താരം ഒമര്‍ ലുലുവിനെ വിളിച്ച്ത്. ബോളിവുഡിന്റെ സ്വന്തം സല്ലുഭായ് നേരിട്ട് വിളിച്ചതിന്റെ ആഹ്ലാദം ഒമര്‍ ലുലു ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. വിശ്വസിക്കാനാകുന്നില്ലെന്നും, അതിയായ സന്തോഷമുണ്ടെന്നും ഒമര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തനിക്ക് ബോളിവുഡില്‍ വലിയ സ്വീകരണം ലഭിക്കാത്തത് തന്റെ ശരീരം വടിവൊത്തത് അല്ലാത്തത് കൊണ്ടാണെന്ന് അറിയാമെന്ന് നടി പാര്‍വ്വതി
Posted by
16 February

തനിക്ക് ബോളിവുഡില്‍ വലിയ സ്വീകരണം ലഭിക്കാത്തത് തന്റെ ശരീരം വടിവൊത്തത് അല്ലാത്തത് കൊണ്ടാണെന്ന് അറിയാമെന്ന് നടി പാര്‍വ്വതി

ഒരു ബോളിവുഡ് നായികയ്ക്ക് ഇണങ്ങുന്നതല്ല തന്റെ ശരീരഘടനയെന്ന് നടി പാര്‍വതി. ബോളിവുഡ് നായികാ സങ്കല്‍പവുമായി യാതൊരു ബന്ധവുമില്ലാത്തതാണ് തന്റെ ശരീരഘടന. അതുകൊണ്ട് തന്നെ തനിക്ക് ബോളിവുഡ് സിനിമയില്‍ സ്വീകരണം ലഭിക്കില്ല. അതറിയാവുന്നതിനാല്‍ തന്നെ താന്‍ ശരീരം വടിവൊത്തതൊന്നും ആക്കാനും ശ്രമിക്കുന്നില്ല. എവിടെയും എത്തിപ്പെടണം എന്ന് ധൃതിയുള്ള വ്യക്തിയല്ല താനെന്നും പാര്‍വതി പറഞ്ഞു.

കൊച്ചി ടൈംസ് 2017ലെ മോസ്റ്റ് ഡിസൈറബിള്‍ വുമണായി തെരഞ്ഞെടുത്ത ശേഷം പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് നടി ഇക്കാര്യം വ്യക്തമാക്കിയത്. ശരീര സൗന്ദര്യം തന്നെയാണ് ഒരു അഭിനേതാവിന്റെ സമ്പത്ത് എന്നും ആ നിലയില്‍ ശരീരം ശ്രദ്ധിക്കാറുണ്ടെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

ശരീരം ശ്രദ്ധിച്ചാല്‍ മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. അഭിനയിക്കുമ്പോള്‍ കഥാപാത്രത്തിന് ആവശ്യമായ ലുക്ക് സ്വീകരിക്കും. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ചമയങ്ങളൊന്നുമില്ലാതെ സ്വതന്ത്രമായി ജീവിക്കാനാണ് തനിക്കിഷ്ടംമെന്നും പാര്‍വതി വ്യക്തമാക്കി. താനൊരു ഭക്ഷണപ്രിയയാണെന്നും ആരോഗ്യവതിയായിരിക്കുക എന്നതിനപ്പുറം മറ്റൊരു ക്രമീകരണവും ശരീരത്തിനില്ലെന്നും പാര്‍വതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് പാര്‍വതി നായികയായ ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിള്‍ റിലീസ് ചെയ്തത്. ചിത്രം ബോളിവുഡ് ഏറ്റെടുത്തതിനോടൊപ്പം പാര്‍വതിയുടെ സ്വതശൈലിയിലുള്ള അഭിനയവും ശ്രദ്ധ നേടിയിരുന്നു. ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം അഞ്ജലി മേനോനൊപ്പമുള്ള ചിത്രം ഷൂട്ടിങ് പൂര്‍ത്തിയാക്കിയെന്നും അഞ്ജലി മേനോനൊപ്പമുള്ള ചിത്രം എന്നുമൊരു സ്വപ്ന സാഫല്യമാണെന്നും പാര്‍വതി വ്യക്തമാക്കി.

അക്ഷയ് കുമാറിന്റെ പാഡ് മാന്‍ തമിഴിലേക്ക്; നായകനായി ധനുഷ്
Posted by
14 February

അക്ഷയ് കുമാറിന്റെ പാഡ് മാന്‍ തമിഴിലേക്ക്; നായകനായി ധനുഷ്

ബോളിവുഡില്‍ സൂപ്പര്‍ഹിറ്റായി മാറിക്കൊണ്ടിരിക്കുന്ന പാഡ്മാന്‍ ചിത്രം തമിഴിലേക്ക് എത്തുന്നു. തമിഴ്‌നാട്ടുകാരനായ അരുണാചലം മുരുഗനാനന്ദത്തിന്റെ കഥ ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റ് ആയിക്കൊണ്ടിരിക്കെ സ്വന്തം നാട്ടിലും ചിത്രം ഇറക്കേണ്ടതിന്റെ ഔചിത്യം തമിഴ് സിനിമാ പ്രേമികളും തിരിച്ചറിയുന്നുണ്ട്.

ആര്‍ ബല്‍കിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍ ആയിരുന്നു പാഡ് മാന്‍ എന്ന സിനിമയില്‍ നായകനായത്. രാധിക ആംപ്‌തെയും സോനം കപൂറുമായിരുന്നു നായികമാര്‍. തമിഴില്‍ ധനുഷ് ആയിരിക്കും നായകനെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഫാഷന്‍ വീക്കില്‍ മകള്‍ ജാന്‍വിയെ പരസ്യമായി ശാസിച്ച് ശ്രീദേവി:കാരണം ഇതായിരുന്നു
Posted by
07 February

ഫാഷന്‍ വീക്കില്‍ മകള്‍ ജാന്‍വിയെ പരസ്യമായി ശാസിച്ച് ശ്രീദേവി:കാരണം ഇതായിരുന്നു

മുംബൈ: സിനിമയില്‍ രംഗപ്രവേശനം ചെയ്യുന്നതിന് മുന്‍പ് തന്നെ ഒരു ഫാഷണ്‍ ഐക്കണ്‍ എന്ന നിലയില്‍ ജാന്‍വി കപൂര്‍ ശ്രദ്ധേയയാണ്. ശ്രീദേവിയുടെ മകള്‍ എന്ന ലേബലില്‍ നിന്ന് മാറി സ്വന്തമായി ഒരു ഇമേജ് സൃഷ്ടിക്കാനും ജാന്‍വിക്കായി. എന്നിരുന്നാലും അമ്മയൊന്ന് കണ്ണുരുട്ടിയാല്‍ യുവതാരത്തിന് ഇപ്പോഴും മുട്ടിടിക്കും. ലാക്‌മെ ഫാഷന്‍ വീക്കിന്റെ വേദിയിലാണ് ഇത്തരം ഒരു സംഭവം അരങ്ങേറിയത്.

അമ്മ ശ്രീദേവിയോടൊപ്പം റാംപ് വാക്ക് ചെയ്ത ശേഷം ഒറ്റയ്ക്ക് ക്യാമറയ്ക്ക് പോസ് ചെയ്യാന്‍ തുനിഞ്ഞതാണ് ശ്രീദേവിയെ ചൊടിപ്പിച്ചത്. താന്‍ ഒറ്റയ്ക്കുള്ള ഏതാനം ഫോട്ടോ എടിത്തിട്ട് വരാമെന്ന് പറഞ്ഞ ജാന്‍വിയോട്, മിണ്ടാതെ തന്റെ കൂടെ വരാനായിരുന്നു ശ്രീദേവിയുടെ മറുപടി. മകളുടെ ഫോണുകള്‍ പിടിച്ച് മേടിക്കുന്നതും വീഡിയോയില്‍ കാണാം. അമ്മയ്ക്ക് കൂടുതല്‍ ദേഷ്യം പിടിക്കുന്നതിന് മുന്‍പ് തന്നെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് കൈവീശി ജാന്‍വി മടങ്ങുകയായിരുന്നു.മകള്‍ കഴുത്തിറങ്ങിയ വസ്ത്രം ധരിച്ചതാണ് ശ്രീദേവിയെ ചൊടിപ്പിച്ചതിന്റെ കാരണമെന്നാണ് ബോളിവുഡ് ലോകത്തിലെ സംസാരം.

കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന മറാഠി ഹിറ്റ് ചിത്രം സെയ്‌റത്തിന്റെ ഹിന്ദി റീമേക്ക് ദഡഖിലാണ് ജാന്‍വി തന്റെ സിനിമ അരങ്ങേറ്റം കുറിക്കാന്‍ പോകുന്നത്.

പദ്മാവതിന് പിറകെ ‘മണികര്‍ണിക’യും വിവാദത്തില്‍; ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നെന്ന് ബ്രാഹ്മണ സംഘടന
Posted by
06 February

പദ്മാവതിന് പിറകെ 'മണികര്‍ണിക'യും വിവാദത്തില്‍; ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നെന്ന് ബ്രാഹ്മണ സംഘടന

ജയ്പൂര്‍: പദ്മാവതിന് പിന്നാലെ വീണ്ടും ബോളിവുഡ് ചിത്രത്തിനെതിരെ പ്രതിഷേധം. കങ്കണാ റണാവത്തിന്റെ ‘മണികര്‍ണിക- ദി ക്യൂന്‍ ഓഫ് ഝാന്‍സി’ എന്ന സിനിമക്കെതിരെ ബ്രാഹ്മണ സംഘടനയാണ് രംഗത്തെത്തിയത്.

ഝാന്‍സി റാണിയെ മോശമായി ചിത്രീകരിക്കുന്നു എന്നാണ് സര്‍വ ബ്രാഹ്മിണ്‍ സഭയുടെ ആരോപണം. ഝാന്‍സി റാണിയും ബ്രീട്ടീഷുകാരനും തമ്മില്‍ പ്രണയിക്കുന്നതായി സിനിമയില്‍ ഉണ്ടെന്നാണ് സംഘടനയുടെ വാദം.

റാണി ലക്ഷ്മി ഭായിയെ കുറിച്ചുള്ള ജീവചരിത്രം വളച്ചൊടിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് തടയണമെന്ന് ബ്രാഹ്മിണ്‍ സഭ പ്രസിഡന്റ് സുരേഷ് മിശ്ര രാജസ്ഥാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രാജസ്ഥാന്‍ ഗവര്‍ണര്‍ കല്യാണ്‍ സിങ്, രാജസ്ഥാന്‍ മന്ത്രി ഗുലാബ് ചന്ദ് കത്താരി എന്നിവരുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

റാണി ലക്ഷ്മി ഭായ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഒരു ബ്രിട്ടീഷ് ഏജന്റുമായി പ്രേമിക്കുന്ന ഗാനം ചിത്രത്തിലുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇത് സംബന്ധിച്ച് നിര്‍മ്മാതാവിന് കത്തെഴുതിയെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും ഇയാള്‍ വ്യക്തമാക്കി.

സോഷ്യല്‍മീഡിയയില്‍ തരംഗമായി ബോളിവുഡ് കില്ലാഡിയുടെ ലൈവ് ആക്ഷന്‍ രംഗങ്ങള്‍
Posted by
04 February

സോഷ്യല്‍മീഡിയയില്‍ തരംഗമായി ബോളിവുഡ് കില്ലാഡിയുടെ ലൈവ് ആക്ഷന്‍ രംഗങ്ങള്‍

ബോളിവുഡിന്റെ സ്വന്തം സൂപ്പര്‍ ആക്ഷന്‍ കില്ലാഡി അക്ഷയ് കുമാറിന്റെ തത്സമയ പ്രകടനമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ മാത്രം കണ്ടുവന്ന അക്ഷയ്യുടെ ആക്ഷന്‍ രംഗങ്ങള്‍ നേരിട്ട് കണ്ട ആരാധകര്‍ അമ്പരന്നിരിക്കുകയാണ്.

തന്റെ പുതിയ സിനിമയായ പാഡ്മാന്റെ പ്രമോഷന്റെ ഭാഗമായി നടന്ന മാരത്തണ്‍ ഉദ്ഘാടനത്തിലാണ് താരത്തിന്റെ അസാമാന്യ കായികപ്രകടനം നടന്നത്.

വേദിയില്‍ കൈകള്‍ തറയില്‍ കുത്തി മുന്നോട്ടും പിന്നോട്ടും നടന്നാണ് താരം ആദ്യം പ്രേക്ഷകരെ ഞെട്ടിച്ചത്. പിന്നീട് അവതാരകന്റെ കൈയ്യിലുണ്ടായിരുന്ന ബോട്ടിലുകള്‍ അക്ഷയ് കാലുകള്‍ കൊണ്ട് തട്ടിത്തെറിപ്പിച്ചു. ഇത് അദ്ദേഹത്തിന്റെ ആരാധകരെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

സിനിമയില്‍ ഡ്യൂപ്പില്ലാതെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്ന ആളാണ് അക്ഷയ്കുമാര്‍. അതുകൊണ്ടുതന്നെയാണ് അദ്ദേഹം ആരാധകര്‍ക്കിടയില്‍ ആക്ഷന്‍ ഹീറോ എന്ന വിളിപ്പേര് സമ്പാദിച്ചത്.

കിടിലന്‍ വേഷത്തില്‍ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല:   ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം
Posted by
04 February

കിടിലന്‍ വേഷത്തില്‍ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഷക്കീല: ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം

നീണ്ടകാലത്തെ വിശ്രമജീവിതത്തിനു ശേഷം വെള്ളിത്തിരയില്‍ സജീവമാകാനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ നടി ഷക്കീല. തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ഷക്കീല തന്റെ തിരിച്ചുവരവ് അറിയിച്ചിരിക്കുന്നത്. ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്ത പ്രമേയവുമായാണ് ഈ ഷക്കീല ചിത്രം പ്രേക്ഷകര്‍ക്കുമുന്നില്‍ എത്തുന്നത്. സൈക്കോ ത്രില്ലര്‍ സ്വാഭാവമുള്ള ചിത്രത്തിന് ശീലാവതി വാട്ട് ഈസ് ദിസ് ഫ***? എന്നാണ് പേരിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്.ഭാഷ തെലുങ്കാണെങ്കിലും കേരളത്തില്‍ നടന്ന ഒരു വിവാദ സംഭവമാണ് സിനിമുടെ കഥാപശ്ചാത്തലമാകുന്നത്. സായിറാം ദസാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന വേഷത്തെ അവതരിപ്പിക്കുന്നത് ഷക്കീലയാണ്. കേരളത്തെ പിടിച്ചുകുലുക്കിയ ഒരു പ്രധാന സംഭവമാണ് ചിത്രത്തിന് ആധാരമാകുന്നതെന്നാണ് സംവിധായകന്‍ കൂടിയായ സായിറാം പറഞ്ഞത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സിനിമലോകത്തുനിന്ന് അകന്നുകഴിയുകയായിരുന്നു ഷക്കീല. വീണ്ടും വെള്ളിത്തിരയിലേക്കെത്തുമ്പോള്‍ പ്രേക്ഷകര്‍ തന്നെ സ്വീകരിക്കുമോ എന്ന ആശങ്കയിലാണ് താരം. ഷക്കീലയുടെ 250-ാമത്തെ ചിത്രമാണിത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം എപ്രിലില്‍ തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒടുവില്‍ കര്‍ണിസേന സമ്മതിച്ചു; പദ്മാവത് രജപുത്രരെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്;പ്രതിഷേധം അവസാനിപ്പിക്കുന്നെന്ന് സംഘടന
Posted by
03 February

ഒടുവില്‍ കര്‍ണിസേന സമ്മതിച്ചു; പദ്മാവത് രജപുത്രരെ പ്രകീര്‍ത്തിച്ചിരിക്കുകയാണ്;പ്രതിഷേധം അവസാനിപ്പിക്കുന്നെന്ന് സംഘടന

ന്യൂഡല്‍ഹി: രാജ്യത്തെ സിനിമാ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു സിനിമ ഇത്രയും അധികം വിവാദങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തുന്നത്. രജപുത് രാജ്ഞി പദ്മാവതിയുടെ കഥയാണ് തന്റെ അടുത്ത സിനിമയെന്ന് സഞ്ജയ് ലീല ബന്‍സാലി പ്രഖ്യാപിച്ചതു മുതല്‍ ആരംഭിച്ചതാണ് കര്‍ണിസേനയുടെ ആക്രമണം. സിനിമ റിലീസിങ്ങ് പ്രഖ്യാപിച്ചതോടെ ആത്മഹത്യാ ഭീഷണി വരെയായി പ്രതിഷേധം.

രജ്പുതിനെക്കുറിച്ച് മോശമായൊന്നും പറഞ്ഞിട്ടില്ലെന്ന് ബന്‍സാലി വ്യക്തമാക്കിയെങ്കിലും ഇതൊന്നും കൂട്ടാക്കാന്‍ പ്രതിഷേധക്കാര്‍ തയാറായിരുന്നില്ല. എന്നാല്‍ സിനിമ തീയറ്ററില്‍ എത്തിയതോടെ കര്‍ണിസേനയുടെ അഭിപ്രായവും മാറി. പദ്മാവതില്‍ രജ്പുത്രരെ പ്രകീര്‍ത്തിച്ചിരിക്കുകയാണെന്നും അതിനാല്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍വാങ്ങുകയാണെന്നും കര്‍ണി സേന അറിയിച്ചു.

രജ്പുത് രാജ്ഞി പദ്മാവതിയോട് അലാദ്ദീന്‍ ഖില്‍ജിക്ക് തോന്നുന്ന പ്രണയമാണ് ചിത്രത്തിലെ അതിവൃത്തം. ദീപിക പദുക്കോണും രണ്‍വീര്‍ സിങ്ങുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇരുവരും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് പ്രതിഷേധങ്ങളെല്ലാം അരങ്ങേറിയത്.

സിനിമ കണ്ടതോടെ രജ്പുതിനെ അപമാനിക്കുന്ന രംഗങ്ങളൊന്നും ചിത്രത്തില്‍ ഇല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് പ്രതിഷേധം അവസാനിപ്പിക്കുന്നതായി സംഘടന അറിയിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ചിത്രം റിലീസിന് എത്തിക്കാന്‍ സഹായിക്കുമെന്നും കര്‍ണി സേന വ്യക്തമാക്കി. സിനിമ റിലീസ് ചെയ്ത 25 ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ കര്‍ണി സേന ഉള്‍പ്പടെയുള്ള സംഘടനകള്‍ വലിയ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു.

error: This Content is already Published.!!