ഇവര്‍ കുട്ടികളാണ്, ഇതൊന്ന് നിര്‍ത്തൂ; നിലവാരമില്ലാതെ പെരുമാറിയ പാപ്പരാസികള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്
Posted by
21 November

ഇവര്‍ കുട്ടികളാണ്, ഇതൊന്ന് നിര്‍ത്തൂ; നിലവാരമില്ലാതെ പെരുമാറിയ പാപ്പരാസികള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഐശ്വര്യ റായ്

മുംബൈ: പാപ്പരാസികള്‍ സെലിബ്രിറ്റികളെ വിടാതെ പിന്തുടരുന്നതും അപമാനിക്കുന്നതും പുതിയകാര്യമല്ല. പലപ്പോഴും അതിരുവിട്ട പെരുമാറ്റം സെലിബ്രിറ്റികളെ കുപിതരാക്കാറുമുണ്ട്. എന്നാല്‍ പൊട്ടിക്കരഞ്ഞ് കാലുപിടിച്ച് ഇതൊന്നു നിര്‍ത്തൂ എന്ന് സെലിബ്രിറ്റികള്‍ക്ക് പറയേണ്ടി വരുന്നത് എത്രയേറെ അസഹനീയമായ സാഹചര്യമായിട്ടായിരിക്കാം.

ഇത്തരമൊരു അവസ്ഥയിലൂടെയാണ് താരസുന്ദരി ഐശ്വര്യ റായ് കടന്നു പോയത്. തന്റെ അച്ഛന്റെ പിറന്നാള്‍ ദിനം കുറച്ച് സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ എന്നെന്നും ഓര്‍ത്തിരിക്കാന്‍ പാകത്തില്‍ ഒന്നാക്കാനായിരുന്നു ഐശ്വര്യയുടെ പദ്ധതി. അതിനായി ഇവര്‍ ഏറെ മികച്ച പ്രവര്‍ത്തനവുമാണ് നടത്തിയത്.

ഏറെ കെങ്കേമമമായി ആഘോഷിച്ച മകള്‍ ആരാധ്യയുടെ ആറാം പിറന്നാളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒന്നായിരുന്നു അന്തരിച്ച തന്റെ അച്ഛന്‍ കൃഷ്ണരാജ് റായിയുടെ ജന്മദിന ഓര്‍മ്മദിവസത്തില്‍ ഐശ്വര്യ കാത്തുവെച്ചത്. മുച്ചുണ്ട് ഉള്ള നൂറുകുട്ടികളുടെ സൗജന്യശസ്ത്രക്രിയ നടത്താനായിരുന്നു ഐശ്വര്യയുടെ തീരുമാനം.

ഈ കുഞ്ഞുങ്ങളെ കാണുന്നതിനായി മകള്‍ ആരാധ്യയ്‌ക്കൊപ്പം സ്‌മൈല്‍ ട്രെയിന്‍ ഫൗണ്ടേഷനില്‍ ഐശ്വര്യ എത്തുകയും ചെയ്തു. മരിച്ചുപോയ അച്ഛന്റെ ഓര്‍മയ്ക്കായി കേക്കും മുറിക്കുകയുണ്ടായി. എന്നാല്‍ അവിടെ കൂടിയ പാപ്പരാസികളുടെ സ്ഥലകാല ബോധമില്ലാതെയുള്ള പെരുമാറ്റം ഐശ്വര്യയെ അസ്വസ്ഥയാക്കി.

അസുഖബാധിതരായ കുട്ടികള്‍ക്കൊപ്പമായിരുന്നു ഐശ്വര്യയും ആരാധ്യയും കേക്ക് മുറിച്ചത്. അതിനിടെ തുരുതുരാ മിന്നിക്കൊണ്ടിരുന്ന ക്യാമറ ഫ്‌ളാഷുകള്‍ ഓഫ് ചെയ്യാന്‍ ഐശ്വര്യ പാപ്പരാസികളോട് ആവശ്യപ്പെട്ടു. എന്നാല്‍ അതൊന്ന് കേള്‍ക്കാന്‍ പോലും അവര്‍ കൂട്ടാക്കാതെ അവര്‍ ഫഌഷ് മിന്നിക്കല്‍ തുടര്‍ന്നു.

ഇതിനിടെയാണ് എല്ലാവരേയും അമ്പരപ്പിച്ചുകൊണ്ട് ആ സംഭവമുണ്ടാകുന്നത്. താരം ഐശ്വര്യറായ് പൊട്ടിക്കരയാന്‍ തുടങ്ങി. ദയവ് ചെയ്ത് ക്യാമറ ഓഫ് ചെയ്യണമെന്ന് അപേക്ഷിച്ചു.

‘ദയവായി ഇത് നിര്‍ത്തൂ, നിങ്ങള്‍ ചെയ്യുന്നതൊരു ജോലിയല്ല. ഇതൊരു സിനിമാപ്രീമിയര്‍ നടക്കുന്ന ഇടമല്ല. പൊതുസ്ഥലവുമല്ല. ഈ കുട്ടികളെ നോക്കൂ.. കുറച്ചെങ്കിലും ആദരം ഈ കുട്ടികളോട് കാണിക്കൂ. അവര്‍ ബുദ്ധിമുട്ടുള്ളവരാണ്.’ഐശ്വര്യ കണ്ണീരോടെ അപേക്ഷിച്ചു.

എന്നെകൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നു; താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍
Posted by
14 November

എന്നെകൊണ്ട് റിമിയെ കെട്ടിക്കാന്‍ അപ്പച്ചന് പ്ലാന്‍ ഉണ്ടായിരുന്നു; താന്‍ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബന്‍

ആരാധകരുടെ സ്വന്തം പ്രണയ ഹീറോയും തൊണ്ണൂറുകളിലേയും രണ്ടായിരമാണ്ടിന്റെ ആദ്യ വര്‍ഷങ്ങളിലും പെണ്‍കുട്ടികളുടെ ഹൃദയം കവരുകയും ചെയ്ത കുഞ്ചാക്കോ ബോബനെ ഇന്നും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത് ആരാധക്കുകയാണ്. ഇടയ്ക്ക് ഒന്ന് ചലച്ചിത്ര ലേകത്തു നിന്നും മറഞ്ഞു പോയെങ്കിലും വീണ്ടും വന്‍ തിരിച്ചു വരവ് നടത്തിയിരിക്കുന്ന കുഞ്ചാക്കോ ബോബന്‍ ആരാധകരുടെ എക്കാലത്തേയും ചോക്ലേറ്റ് ഹീറോ തന്നെയാണ്. ഒത്തിരി പ്രണയ ലേഖനങ്ങളും സുന്ദരി പെണ്‍കൊടിമാരുടെ ആരാധനയും സ്വന്തമാക്കിയ കുഞ്ചാക്കോ തന്റെ പിതാവിനുണ്ടായിരുന്ന ഒരു ആഗ്രഹം വെളിപ്പെടുത്തി എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ.്

ചാക്കോച്ചന്റെ അപ്പച്ചന്റെ ആഗ്രഹമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്താണെന്നോ.. ‘റിമി ടോമിയെക്കൊണ്ട് തന്നെ കെട്ടിക്കാന്‍ അപ്പച്ചന് ആഗ്രഹമുണ്ടായിരുന്നു’ ഇതാണ് താരത്തിന്റെ വെളിപ്പെടുത്തല്‍.

ഏഷ്യാനെറ്റ് ചാനലിന്റെ ഒരു അവാര്‍ഡ് നിശക്കിടെയാണ് ചാക്കോച്ചന്‍ റിമിയെ മുന്നില്‍ നിര്‍ത്തി തന്നെ ഇക്കാര്യം തുറന്നു പറഞ്ഞത്. എന്നാല്‍ ‘താന്‍ കോളേജ് കാലഘട്ടം മുതല്‍ ചാക്കോച്ചന്റെ കടുത്ത ആരാധികയായിരുന്നുവെന്നും, അപ്പച്ചന് അങ്ങനെയൊരു ആഗ്രഹമുണ്ടായിരുന്നുവെങ്കില്‍ ഒന്നു പാലാ വരെ വന്ന് ആലോചിക്കാമായിരുന്നു എന്നും റിമി രസകരമായി പ്രതികരണം നടത്തുന്നു. ഏതായാലും ചാക്കോച്ചന്റെ രഹസ്യം വെളിപ്പെടുത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.

ഇവന്‍ സണ്ണി; അങ്ങനെ സണ്ണി ലിയോണ്‍ ഒടുവില്‍ പുരുഷനായി
Posted by
13 November

ഇവന്‍ സണ്ണി; അങ്ങനെ സണ്ണി ലിയോണ്‍ ഒടുവില്‍ പുരുഷനായി

ബോളിവുഡ് ആരാധകരുടെ സ്വന്തം താരം സണ്ണി ലിയോണ്‍ പുരുഷനായി. അതെ സത്യം തന്നെ! താടിയും മീശയും വെച്ച് സുന്ദരക്കുട്ടനായിരിക്കുകയാണ് സണ്ണി ലിയോണ്‍. തന്റെ മേയ്ക്ക് ഓവര്‍ ചിത്രം സണ്ണി ലിയോണ്‍ തന്നെ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.

പുതിയ ചിത്രത്തിനായാണ് സണ്ണി ലിയോണ്‍ മീശയും താടിയും വെച്ച് പുരുഷ വേഷത്തിലെത്തിയിരിക്കുന്നത്. അര്‍ബാസ് നായകനായി അഭിനയിക്കുന്ന ഇന്‍ത്‌സാര്‍ എന്ന സിനിമയ്ക്കു വേണ്ടിയാണ് സണ്ണി ലിയോണിന്റെ പുതിയ മേക്ക് ഓവര്‍.

ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി വേഷമിട്ടത്. ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച സണ്ണിയെ പുരുഷ വേഷത്തിലും ആരാധകര്‍ അംഗീകരിച്ചു കഴിഞ്ഞു.

ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല. പക്ഷെ ഞങ്ങളുടെ ടീം അതു സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നുവെന്നതാണ് ഏറെ രസകരമെന്നാണ് പുതിയ രൂപത്തക്കുറിച്ച് സണ്ണി ട്വിറ്ററില്‍ കുറിച്ചത്.

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വിഡിയോയെ കുറിച്ച്  പ്രതികരണവുമായി നടി അനു ജോസഫ്
Posted by
09 November

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അശ്ലീല വിഡിയോയെ കുറിച്ച് പ്രതികരണവുമായി നടി അനു ജോസഫ്

തന്റേതെന്ന പേരില്‍ വാട്‌സ് ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശകതമായി പ്രതികരിച്ച് സിനിമാ സീരിയല്‍ താരം അനു ജോസഫ്. അനുവിന്റെ പേരില്‍ ഒരു വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സംഭവത്തിന്റെ സത്യാവസ്ഥ വിശദീകരിച്ച് അനു ജോസഫ് തന്നെ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു അനുവിന്റെ പ്രതികരണം.

ഏതോ ഒരു സ്ത്രീയുടെ വിഡിയോ എന്റെ ഫോട്ടോ ചേര്‍ത്ത് പ്രചരിപ്പിക്കുന്നത് ഞാനും കണ്ടു. കഷ്ടമെന്നല്ലാതെ എന്താണ് പറയുക. കുറച്ചു നാളുകള്‍ക്ക് മുന്‍പ് ഞാന്‍ അപകടത്തില്‍ മരണപ്പെട്ടുവെന്നായിരുന്നു പ്രചാരണം.

ഇതിന്റെ നിജസ്ഥിതി എന്താണെന്നു പോലും അന്വേഷിക്കാതെ ആളുകള്‍ ഇത് ഷെയര്‍ ചെയുന്നത് തന്നെ അത്ഭുതപ്പെടുത്തിയെന്നും അനു ഫെയ്‌സ്ബുക്ക് വിഡിയോയില്‍ പറയുന്നു.

ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസമാണ് അല്ലേ?. എസ്പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വിഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒന്നാമത്തെ കാര്യം ഞാനെന്നല്ല, ഏത് സ്ത്രീക്ക് സംഭവിച്ചതായാലും സംഗതി കുറ്റകൃത്യം തന്നെയാണ്.

ഒരാള്‍ അറിയാതെ അവരുടെ സ്വകാര്യ വിഡിയോ റെക്കോര്‍ഡ് ചെയ്യുകയും അത് പ്രചരിപ്പിയ്ക്കുകയും ചെയ്തു എന്നുള്ളതാണ് ഒന്നാമത്തെ കാര്യം അനു പറയുന്നു. ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് അനുവിന്റെ ഫോട്ടോയും ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിക്കുന്നത്.

രഹസ്യ വിവാഹത്തിന് ഒരുങ്ങി നയന്‍താര
Posted by
28 October

രഹസ്യ വിവാഹത്തിന് ഒരുങ്ങി നയന്‍താര

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര രഹസ്യ വിവാഹത്തിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. നയന്‍താരയും സംവിധായകന്‍ തമിഴ് സിനിമാസംവിധായകന്‍ വിഘ്‌നേശ് ശിവനും ഒരു പാട് നാളായി പ്രണയത്തിലാണ്. വിഘ്‌നേശിന്റെ പിറന്നാള്‍ ന്യൂയോര്‍ക്കില്‍ വെച്ച് ഇരുവരും ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവര്‍ വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത സിനിമാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇരുവരും വിദേശത്ത് വച്ച് ഉടന്‍ വിവാഹിതരാകുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വിഷയത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. വിവാഹത്തിന് മുന്നോടിയായി ഇവര്‍ ഇരുവരും ചേര്‍ന്ന് ചെന്നൈയില്‍ ഒരു വീട് വാങ്ങിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിനക്ക് കുട്ടിയുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം: തന്നോട് മോശമായി പെരുമാറിയ സീരിയല്‍ സംവിധായകന് എതിരെ നടി ലക്ഷ്മിപ്രിയ
Posted by
28 October

നിനക്ക് കുട്ടിയുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം: തന്നോട് മോശമായി പെരുമാറിയ സീരിയല്‍ സംവിധായകന് എതിരെ നടി ലക്ഷ്മിപ്രിയ

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, സിനിമാ സീരിയല്‍ നടി ലക്ഷ്മിപ്രിയ സംവിധായകനെ അസഭ്യം പറഞ്ഞു എന്ന തരത്തില്‍ വിവിധ മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധായകന്‍ പ്രസാദ് നൂറനാടാണ് ഇത്തരത്തിലുള്ള ആരോപണം നടത്തി രംഗത്തെത്തിയത്. എന്നാല്‍ ഇക്കാര്യത്തില്‍ നടി ലക്ഷ്മിപ്രിയയ്ക്ക് പറയാനുള്ളത് മറ്റൊന്നാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിപ്രിയ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

നടന്ന സംഭവത്തെക്കുറിച്ച് ലക്ഷ്മിപ്രിയയ്ക്ക് പറയാനുള്ളത് ഇങ്ങനെയാണ്:

സീരിയലിന്റെ സംവിധായകനായ പ്രസാദ് നൂറനാട് വളരെ നിര്‍ബന്ധിച്ചതുകൊണ്ടാണ് ഞാന്‍ ആ സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറായത്. വിവാഹം കഴിഞ്ഞ് ഏറെക്കാലം കാത്തിരുന്നതിനു ശേഷമാണ് ഞങ്ങള്‍ക്കൊരു മകളെ കിട്ടിയത്. മകള്‍ക്ക് ഏഴുമാസം പ്രായമുള്ളപ്പോഴാണ് പ്രസാദ് ‘അലുവയും മത്തിക്കറിയും’ എന്ന പ്രോഗ്രാമില്‍ അഭിനയിക്കണം എന്നു പറഞ്ഞു വരുന്നത്. കുഞ്ഞുണ്ട്, അവള്‍ക്ക് ശ്വാസതടസ്സം സംബന്ധമായ പ്രശ്‌നങ്ങളുണ്ട് എന്നൊക്കെ പറഞ്ഞ് ഞാന്‍ ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പ്രസാദ് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ആ സീരിയല്‍ ഏറ്റെടുക്കുകയായിരുന്നു.

രാവിലെ എട്ടുമുതല്‍ ഒമ്പതുവരെയാണ് ഷെഡ്യൂള്‍. സാധാരണ കൂടെ അഭിനയിക്കുന്ന ആര്‍ട്ടിസ്റ്റുകളെയൊക്കെ അവരുടെ വീട്ടിലും റൂമിലും എത്തിച്ചതിനുശേഷമാണ് എന്നെ കൊണ്ടുവിടാറുള്ളത്. അതിലൊന്നും ഒരിക്കലും പരാതി പറഞ്ഞിട്ടില്ല. സംഭവം നടക്കുന്നതിന് തലേദിവസം മോള്‍ക്ക് നല്ല സുഖമില്ലായിരുന്നു. പനിയും ചര്‍ദ്ദിയുമൊക്കെയുണ്ടായിരുന്നു. എന്നിട്ടും പിറ്റേന്ന് ഞാന്‍ ലൊക്കേഷനിലെത്തി. കൂടെയുണ്ടായിരുന്ന രണ്ട് ആര്‍ട്ടിസ്റ്റുകള്‍ക്ക് അടുത്ത ഷെഡ്യൂളില്‍ എത്താന്‍ കഴിയില്ലെന്നു പറഞ്ഞതിനാല്‍ ഷൂട്ടിംഗ് നീണ്ടു. 9.30 മുതല്‍ എന്റെ ഫോണില്‍ തുടര്‍ച്ചയായി കോള്‍ വരുന്നുണ്ടായിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് ഞാന്‍ റൂമില്‍ ചെന്നു നോക്കിയപ്പോള്‍ ഭര്‍ത്താവ് ഒരുപാട് തവണ വിളിച്ചിരിക്കുന്നു. തിരിച്ചുവിളിച്ചപ്പോള്‍ കിട്ടുന്നുമില്ല.

ഇതേത്തുടര്‍ന്ന് ടെന്‍ഷനിലായ ഞാന്‍ എന്നെ പെട്ടെന്ന് വീട്ടിലെത്തിക്കണമെന്നും മോള്‍ക്ക് അസുഖമാണെന്നും വീട്ടില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ദിലീപ് എന്നയാളോട് പറഞ്ഞു. ദിലീപ് ഇക്കാര്യം സംവിധായകനോട് പറഞ്ഞു. ആര്‍ട്ടിസ്റ്റുകളെ കൊണ്ടുവിട്ടു പോയാല്‍ പോരേയെന്ന് അയാള്‍ ചോദിച്ചു. ഞാന്‍ കാര്യം വിശദീകരിച്ചു. ഓട്ടോയോ ടൂവീലറോ അറൈഞ്ച് ചെയ്തു തന്നാല്‍ മതിയെന്നും പറഞ്ഞു. എന്നാല്‍ അയാള്‍ അതൊന്നും ചെവിക്കൊണ്ടില്ല. എന്റെ വിഷമം മനസിലാക്കാനേ ശ്രമിച്ചില്ല. കണ്ടുനിന്നവരും എനിക്കുവേണ്ടി സംസാരിച്ചു. അവരെ കൊണ്ട് വിട്ടോളൂ, ഞങ്ങള്‍ എന്നിട്ട് പൊയ്‌ക്കോളാം എന്നു പറഞ്ഞു. എന്നിട്ടും അയാള്‍ ചെവിക്കൊണ്ടില്ല. ഞാനൊരു അമ്മയാണ് എന്ന് പറഞ്ഞപ്പോള്‍ നിനക്ക് കുഞ്ഞുണ്ടെങ്കില്‍ നീ വീട്ടിലിരിക്കണം എന്നായിരുന്നു പ്രസാദിന്റെ മറുപടി.’

അന്‍പതു വയസുകാരനുമായി ബന്ധം, അഫ്രിദിയുമായി സെക്‌സ്, നഗ്‌ന ശരീരത്തില്‍ ദേശിയ പതാക വരച്ചു: ബിഗ് ബോസ് മത്സരാര്‍ത്ഥി അര്‍ഷി ഖാന്‍ ചെയ്ത് കൂട്ടിയത് ഇതൊക്കെ
Posted by
27 October

അന്‍പതു വയസുകാരനുമായി ബന്ധം, അഫ്രിദിയുമായി സെക്‌സ്, നഗ്‌ന ശരീരത്തില്‍ ദേശിയ പതാക വരച്ചു: ബിഗ് ബോസ് മത്സരാര്‍ത്ഥി അര്‍ഷി ഖാന്‍ ചെയ്ത് കൂട്ടിയത് ഇതൊക്കെ

ബോളിവുഡിന്റെ മസില്‍മാന്‍ സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയതിലുടെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിവിഷന്‍ ഷോയാണു ബിഗ് ബോസ്. ഇതേ പരിപാടി പല പേരുകളില്‍ പല ഭാഷകളിലും എത്തി. മലയാളത്തില്‍ എത്തിയതു മലയാളി ഹൗസ് എന്ന പേരിലായിരുന്നു. ഇപ്പോഴിത ബിഗ് ബോസ് പതിനൊന്നാം സീസണിലെ മത്സരാര്‍ത്ഥിയെക്കുറിച്ചു ഗുരുതര ആരോപണങ്ങളുമായി ഒരു മോഡല്‍ രംഗത്ത്.

നടിയും മോഡലുമായ ഗഹന വസ്താലയാണു ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അര്‍ഷി ഖാനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിരിക്കുന്നത്. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ അര്‍ഷി പറഞ്ഞതെല്ലാം കളവാണ് എന്ന ഇവര്‍ പറയുന്നു. ആര്‍ഷി തന്റെ സ്വദേശമായ ഭോപ്പലില്‍ നിന്നുമാണു വരുന്നത്. 27 വയസ് എന്നാണ് അര്‍ഷി പറഞ്ഞിരിക്കുന്നത് എന്നാല്‍ ഇവര്‍ക്കു യഥാര്‍ത്ഥത്തില്‍ 32 വയസുണ്ട്.

അന്‍പതുവയസുള്ള ഒരാളുമായി അര്‍ഷി വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും ഗഹന പറയുന്നു. ബിഗ് ബോസില്‍ കയറിപ്പറ്റാന്‍ വേണ്ടി ഇവര്‍ പറഞ്ഞ വിദ്യാഭ്യാസയോഗ്യതയും കളവാണ് എന്നു ഗഹന പറയുന്നു. ഇതിനു തെളിവുകള്‍ തന്റെ പക്കല്‍ ഉണ്ട് എന്നും ഇവര്‍ പറയുന്നു. പാക്കിസ്താന്‍ ക്രിക്കറ്റ് താരം അഫ്രിദിയുമായി ബന്ധമുണ്ട് എന്നും അഫ്രിദിയുമായി സെക്‌സ് ചെയ്തു എന്നും പറഞ്ഞതു പച്ചക്കള്ളമാണ് എന്നും അര്‍ഷി ഇതുവരെ അഫ്രിദിയെ കണ്ടിട്ടില്ല എന്നും ഇവര്‍ പറയുന്നു.

അര്‍ഷയ്‌ക്കെതിരെ പത്ത് ക്രിമിനല്‍ കേസുകള്‍ ഉണ്ട് എന്നും എല്ല കേസുകളും നഗ്‌നശരീരത്തില്‍ ദേശിയ പതാക വരച്ചതിന്റെ പേരിലാണ് എന്നും ഗഹന പറയുന്നു. ഇതു പോലെ സ്വന്തം വ്യക്തിത്വം മറച്ചു വച്ച് ജീവിക്കുന്ന ക്രിമിനല്‍ കുറ്റവാളികളെ എങ്ങനെ ബീഗ് ബോസിലേയ്ക്കു കടത്തി വീട്ടു എന്നും ഇവര്‍ ചോദിക്കുന്നു.

അനുഷ്‌ക-വിരാട് വിവാഹം ഡിസംബറില്‍? ആകാംക്ഷയോടെ ആരാധകര്‍
Posted by
24 October

അനുഷ്‌ക-വിരാട് വിവാഹം ഡിസംബറില്‍? ആകാംക്ഷയോടെ ആരാധകര്‍

ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയും പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്തു വന്ന നാള്‍മുതല്‍ ആരാധകര്‍ ഇരുവരുടേയും വിവാഹത്തിനായി കാത്തിരിപ്പിലായിരുന്നു. ഒരുമിച്ചുള്ള ഇരുവരുടേയും യാത്രകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റാകുമ്പോഴും ആരാധകര്‍ അന്വേഷിച്ചിരുന്നത് ഇവരുടെ വിവാഹക്കാര്യമായിരുന്നു.

എന്നാല്‍ ഒടുവില്‍ ആ സന്തോഷ വാര്‍ത്ത എത്തിയിരിക്കുകയാണ്. വിരുഷ്‌ക വിവാഹ വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. നിരവധി ഓണ്‍ലൈന്‍ മാധ്യമങ്ങളും വാര്‍ത്ത നല്‍കിയിട്ടുണ്ട്. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനെ ഉദ്ധരിച്ചാണ് വിരാടും അനുഷ്‌കയും വിവാഹിതരാകുന്നു എന്ന വാര്‍ത്ത പ്രചരിക്കുന്നത്. വിരാടും അനുഷ്‌കയും ഡിസംബറില്‍ വിവാഹിതരാകുമെന്നാണ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നത്.

വാര്‍ത്തകളോട് താരങ്ങള്‍ ഇതുവരേയും പ്രതകരിച്ചിട്ടില്ല. ഡിസംബറിലെ ശ്രീലങ്കന്‍ പരമ്പരയില്‍ നിന്നും കോഹ്‌ലി പിന്‍വാങ്ങിയതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്. കഴിഞ്ഞ ആഴ്ച്ച പുറത്തു വന്ന ഇരുവരും ഒരുമിച്ചുള്ള പരസ്യ ചിത്രവും പ്രചരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

മലയാളിയെന്ന് മുദ്ര കുത്തരുത്; മലയാളിയെന്ന് വിളിച്ചവരോട് രൂക്ഷമായി പ്രതികരിച്ച് സായ് പല്ലവി
Posted by
23 October

മലയാളിയെന്ന് മുദ്ര കുത്തരുത്; മലയാളിയെന്ന് വിളിച്ചവരോട് രൂക്ഷമായി പ്രതികരിച്ച് സായ് പല്ലവി

തെന്നിന്ത്യയിലൊട്ടാകെ ഓളമുണ്ടാക്കിയ മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി സിനിമാ ലോകത്ത് എത്തിയതും, അതിപ്രശസ്തയായതും. അതിനാല്‍ തന്നെ സായ് പല്ലവി മലയാളിയാണെന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കാറുമുണ്ട്. എന്നാല്‍ തന്നെ മലയാളി എന്നു വിളിക്കുന്നത് ഇഷ്ടമല്ലെന്നാണ് സായ് പല്ലവിക്ക് പറയാനുള്ളത്.

ഒരു സിനിമാ പ്രമോഷന്റെ ഭാഗമായി എത്തിയ സായ് പല്ലവിയെ മലയാളിയെന്ന് വിളിച്ചതാണ് അവരെ പ്രകോപിപ്പിച്ചത്. ചടങ്ങിനിടെ ഒരാള്‍ മലയാളിയെന്ന് സായ് പല്ലവിയെ വിളിച്ചു. എന്നാല്‍ അത് സായ് പല്ലവിക്ക് ഇഷ്ടമായില്ല. താന്‍ മലയാളിയല്ലെന്നും തമിഴ്‌നാട്ടുകാരിയാണെന്നും സായ് പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ജനിച്ചുവളര്‍ന്നത് കോയമ്പത്തൂര്‍ ആണെന്നും ദയവ് ചെയ്ത് തന്നെ മലയാളിയെന്ന് മുദ്ര കുത്തരുതെന്നുമാണ് സായ് പല്ലവി പറഞ്ഞത്.