ഉറ്റ സുഹൃത്ത് പകുത്തു നല്‍കിയ ജീവിതം; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഗായിക സെലേന ഗോമസ് ജീവിതത്തിലേക്ക്
Posted by
15 September

ഉറ്റ സുഹൃത്ത് പകുത്തു നല്‍കിയ ജീവിതം; വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഗായിക സെലേന ഗോമസ് ജീവിതത്തിലേക്ക്

വാഷിങ്ടണ്‍: സംഗീത പ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തയായ പോപ് ഗായിക സെലേന ഗോമസ് താന്‍ ഈയടുത്ത് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്. ഉറ്റസുഹൃത്തും നടിയുമായ ഫ്രാന്‍സിക്ക റെയിസാണ് സെലേനക്ക് വൃക്ക പകുത്ത് നല്‍കിയത്. കഴിഞ്ഞ വേനല്‍ക്കാലം മുതല്‍ക്ക് സംഗീത പരിപാടികളുടെ പ്രചരണത്തില്‍ അത്ര കണ്ട സജീവമായിരുന്നില്ല. ഇതില്‍ ആരാധകര്‍ നടത്തിയ അന്വേഷണത്തിന് മറുപടിയായാണ് സെലേന വിവരം പുറത്തുവിട്ടത്.

നവമാധ്യമമായ ഇന്‍സ്റ്റാഗ്രാം വഴിയാണ് ആശുപത്രി വാസത്തിന്റെ ചിത്രം സഹിതം പങ്കുവച്ചത്. തന്നെ ചികില്‍സിച്ച ഡോക്ടര്‍മാര്‍ക്കും ഒപ്പം നിന്ന കുടുംബത്തിനും നന്ദി പറയുന്നതായും. ജീവിതത്തില്‍ വിലമതിക്കാനാവാത്ത സമ്മാനം നല്‍കിയ ഫ്രാന്‍സിക റെയിസിനും നന്ദി അര്‍പ്പിച്ചുകൊണ്ടാണ് സെലേനയുടെ പോസ്റ്റ് വന്നത്.

ആശുപത്രി കിടക്കയില്‍ കിടന്നുകൊണ്ട് ഇരുവരും കൈകള്‍ കോര്‍ത്ത് പരസ്പരം നോക്കി ചിരിക്കുന്ന ചിത്രമാണുള്ളത്. ദ സീക്രട്ട് ലൈഫ് ഓഫ് ദ ടീനേജര്‍ എന്ന അമേരിക്കന്‍ ടെലിവിഷന്‍ സീരീസിലൂടെയാണ് ഫ്രാന്‍സിക റെയിസ് ശ്രദ്ധിക്കപ്പെടുന്നത്.

രണ്ട് വര്‍ഷം മുന്‍പാണ് സെലേനയ്ക്ക് ചര്‍മ്മാര്‍ബുദം കണ്ടെത്തിയത്. ഇതോടെ കടുത്ത വിഷാദത്തിലെത്തിയ ഗായിക സംഗീത ലോകത്തു നിന്നും വിട്ടിനില്‍ക്കുകയായിരുന്നു. പിന്നീടാണ് ഇത്തരത്തില്‍ ശസ്ത്രക്രിയ നടന്നതായി റിപ്പോര്‍ട്ടും വെളിപ്പെടുത്തലും വന്നിരിക്കുന്നത്.

കടല്‍ കടന്നൊരു ആരാധകന്‍; ‘ജിമിക്കി കമ്മല്‍’ തകര്‍ത്തെന്ന് ഓസ്‌കാര്‍ അവതാരകന്‍ ജിമ്മി കിമ്മെല്‍
Posted by
09 September

കടല്‍ കടന്നൊരു ആരാധകന്‍; 'ജിമിക്കി കമ്മല്‍' തകര്‍ത്തെന്ന് ഓസ്‌കാര്‍ അവതാരകന്‍ ജിമ്മി കിമ്മെല്‍

ജിമ്മി കിമ്മെല്‍ തന്റെ പേരിനോട് ചേര്‍ന്നു നില്‍ക്കുന്ന ‘ജിമിക്കി കമ്മല്‍’ പൊളിച്ചെന്നു പറയുമ്പോള്‍ മനം കുളിര്‍ന്നത് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കാണ്. മോഹന്‍ലാല്‍ നായകനായ വെളിപാടിന്റെ പുസ്തകം എന്ന ചിത്രത്തിലെ എന്റമ്മേടെ ജിമ്മിക്കി കമ്മല്‍ എന്ന ഗാനം സൂപ്പര്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലായ പാട്ടിന്റെ പ്രശസ്തി ഇപ്പോള്‍ രാജ്യത്തിന്റെ അതിര്‍ത്തി കടന്നും പോയിരിക്കുകയാണ്. ജിമ്മിക്കി കമ്മല്‍ പാട്ടിന്റെ ആരാധകനാണ് താനെന്ന് സാക്ഷാല്‍ ജിമ്മി കിമ്മെല്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകനും ഓസ്‌കര്‍ അവാര്‍ഡ് നിശയുടെ അവതാരകനുമാണ് ജിമ്മി കിമ്മെല്‍. തനിക്ക് പാട്ട് ഇഷ്ടപ്പെട്ടുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയായിരുന്നു. ഒരു ട്വിറ്റര്‍ ഹാന്‍ഡില്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അദ്ദേഹം പാട്ട് കണ്ടത്. കോളജ് വിദ്യാര്‍ത്ഥികള്‍ ജിമ്മിക്കി കമ്മല്‍ പാട്ടിന് ഡാന്‍സ് ചെയ്യുന്നതിന്റെ വീഡിയോയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.

ജിമ്മി കിമ്മലിന് പുറമെ നൂറുകണക്കിന് വിദേശ ട്വിറ്റര്‍ ഹാന്‍ഡിലുകളും പാട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്. വെളിപാടിന്റെ പുസ്തകത്തിന് വേണ്ടി ഷാന്‍ റഹ്മാന്‍ സംഗീതം ചെയ്ത ഗാനമാണ് എന്റമ്മേടെ ജിമ്മിക്കി കമ്മല്‍. വിനീത് ശ്രീനിവാസനും രഞ്ജിത്ത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയിരിക്കുന്നത്. അനില്‍ പനച്ചൂരാനാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്.

വരാനിരിക്കുന്ന ജയിംസ് ബോണ്ടും ചോര്‍ന്നു; പേരും കഥയും ഇതുവരെയില്ലാത്ത ട്വിസ്റ്റും എല്ലാം നാട്ടില്‍ പാട്ടായി
Posted by
08 September

വരാനിരിക്കുന്ന ജയിംസ് ബോണ്ടും ചോര്‍ന്നു; പേരും കഥയും ഇതുവരെയില്ലാത്ത ട്വിസ്റ്റും എല്ലാം നാട്ടില്‍ പാട്ടായി

ലണ്ടന്‍: ജെയിംസ് ബോണ്ട് പരമ്പരയില്‍ ഏറ്റവും ഒടുവിലായി പുറത്തിറങ്ങുന്ന ചിത്രത്തെക്കുറിച്ചായിരുന്നു ഹോളിവുഡിലും ആരാധകര്‍ക്കിടയിലും ചര്‍ച്ച. എല്ലാത്തവണത്തെയും പോലെ പേരും, കഥയും, സസ്പെന്‍സായി വച്ചിരിക്കുകയായിരുന്നു. എന്നാല്‍ ചിത്രത്തിന്റെ കഥ ചോര്‍ന്നതായാണ് പുതിയ വാര്‍ത്ത. ഇതു പ്രകാരം 2019 നവംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ സിനിമയുടെ പേര് മാത്രം സീക്രട്ട് ആയി നിലനിര്‍ത്തിയിരിക്കെയാണ്. അതേസമയം ഡാനിയേല്‍ ക്രെയ്ഗ് സീക്രട്ട് ഏജന്റ് 007 ആകുന്ന പുതിയ ചിത്രത്തിന്റെ കഥ പക്ഷെ നാട്ടില്‍ പാട്ടായി. ചിത്രത്തിന്റെ കഥ ചോര്‍ന്നതായാണ് വിവരം. ബോണ്ട് ആദ്യമായി വിവാഹം കഴിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബോണ്ടിന്റെ ഭാര്യ കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പ്രതികാരത്തിനിറങ്ങുന്നതാണ് കഥ.

കഴിഞ്ഞ ആറ് ബോണ്ട് ചിത്രങ്ങളുടെയും തിരക്കഥാകൃത്തുക്കളായ നീല്‍ പര്‍വീസും, റോദോയുമാണ് പുതിയ ബോണ്ട് ചിത്രവും അണിയിച്ചൊരുക്കുന്നത്. ചില ഇംഗ്ലീഷ് സൈറ്റുകളാണ് കഥ പുറത്തുവിട്ടത്.

അലറി വിളിച്ച് കൊണ്ട് നിലത്തുരുളുന്നു, സ്വന്തം മുഖത്ത് ആഞ്ഞടിക്കുന്നു; അനബെല്‍ 2 കണ്ട് പുറത്തിറങ്ങിയ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്നു
Posted by
21 August

അലറി വിളിച്ച് കൊണ്ട് നിലത്തുരുളുന്നു, സ്വന്തം മുഖത്ത് ആഞ്ഞടിക്കുന്നു; അനബെല്‍ 2 കണ്ട് പുറത്തിറങ്ങിയ യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഭീതി പടര്‍ത്തുന്നു

റിയോ ഡീ ജനീറോ: ശ്വാസമടക്കിപ്പിടിച്ചാണ് പലരും അന്നബെല്‍ ക്രിയേഷന്‍ എന്ന രണ്ടാം ഭാഗം കണ്ട് തീര്‍ക്കുന്നത് എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഈ വീഡിയോ കണ്ടാല്‍ സിനിമ കാണാതെ തന്നെ പ്രേക്ഷനൊന്ന് പേടിക്കും. സിനിമ കണ്ട് പുറത്തിറങ്ങിയ 20 വയസുകാരിയുടെ മാനസീക നില തകര്‍ന്നതായിയാണ് ദൃശ്യങ്ങളില്‍ നിന്നും മനസിലാക്കാന്‍ സാധിക്കുന്നത്.

സിനിമ കണ്ട ശേഷം പുറത്തിറങ്ങിയ ബ്രസീല്‍ സ്വദേശിയായ യുവതി തിയേറ്ററിന് പുറത്തെത്തിയപ്പോള്‍ പെട്ടന്ന് നിലത്ത് കിടക്കുകയും, ശേഷം മുഖത്ത് ഇടിക്കാനും, ് പരിഭ്രാന്തിയോടെ കിടന്ന് ഉരുളാനും തുടങ്ങി. സുഹൃത്തുക്കള്‍ യുവതിയെ ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

കോണ്‍ജൂറിംഗ് സീരിസിന്റെ സംവിധായകന്‍ ജയിംസ് വാന്‍ നിര്‍മ്മിച്ച് ഡേവിഡ് സാന്‍ഡ്‌ബെര്‍ഗ് സംവിധാനം ചെയ്ത് ചിത്രമാണ് അന്നബെല്‍ ക്രിയേഷന്‍. ലോകമാസകലം പ്രേക്ഷകരെ കിടിലം കൊള്ളിക്കുന്ന ഈ ചിത്രത്തില്‍ മിരാന്‍ഡ ഓട്ടോയാണ് പ്രധാന കഥാപാത്രത്തെ അഭിനയിച്ചിരിക്കുന്നത്.

കൊച്ചി സെന്റര്‍ സ്‌ക്വയറിലെ സിനിപൊളിസ് മള്‍ട്ടിപ്ലക്‌സിന്റെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു
Posted by
21 August

കൊച്ചി സെന്റര്‍ സ്‌ക്വയറിലെ സിനിപൊളിസ് മള്‍ട്ടിപ്ലക്‌സിന്റെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു

കൊച്ചി: നഗരത്തിലെ സെന്റര്‍ സ്‌ക്വയര്‍ ഷോപ്പിങ് മാളിലെ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകളുടെ പ്രവര്‍ത്തനം ഹൈക്കോടതി തടഞ്ഞു. രാജ്യസഭാ എം.പി പി.വി അബ്ദുള്‍ വഹാബിന്റെ ഉടമസ്ഥതയിലുള്ള വ്യാപാര സമുച്ചയമാണ് ഇത്.

അഗ്‌നിസുരക്ഷാ അനുമതിയില്ലാത്തിനാല്‍ തീയേറ്ററുകളുടെ പ്രവര്‍ത്തനം ജില്ലാ കളക്ടര്‍ നേരത്തേ തടഞ്ഞിരുന്നു. കളക്ടറുടെ നോട്ടീസിനെതിരെ ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയാണ് കോടതി തള്ളിയത്.

 

എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത് കോടികളുടെ ഡേറ്റകള്‍ ചോര്‍ത്തിയത് ഇന്ത്യക്കാര്‍; നാലു പേര്‍ മുംബൈയില്‍ പിടിയില്‍
Posted by
15 August

എച്ച്ബിഒ ചാനല്‍ ഹാക്ക് ചെയ്ത് കോടികളുടെ ഡേറ്റകള്‍ ചോര്‍ത്തിയത് ഇന്ത്യക്കാര്‍; നാലു പേര്‍ മുംബൈയില്‍ പിടിയില്‍

മുംബൈ: അമേരിക്കയില്‍ നിന്നുള്ള ചാനല്‍ എച്ച്ബിഒ ആക്രമിച്ച് കോടികളുടെ ഡേറ്റകളും പ്രോഗ്രാമുകളും ചോര്‍ത്തിയ സംഭവത്തിനു പിന്നില്‍ ഇന്ത്യക്കാര്‍. സംഭവത്തില്‍ നാലു ഇന്ത്യക്കാരെ പിടികൂടി. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രൈം ഫോക്കസ് ടെക്‌നോളജിയിലെ ജീവനക്കാരാണ് ചാനല്‍ ഹാക്ക് ചെയ്തത്. ഹോട്ട്സ്റ്റാര്‍ വെബ്‌സൈറ്റിലെ വീഡിയോകള്‍ കൈകാര്യം ചെയ്യുന്ന കമ്പനിയാണ് പ്രൈം ഫോക്കസ്.

മിനി സ്‌ക്രീനിലെ ബാഹുബലിയായ ‘ഗെയിം ഓഫ് ത്രോണ്‍സ്’ ഷോയുടെ വരാനിരിക്കുന്ന എപ്പിസോഡ് ഉള്‍പ്പടെയുള്ള പ്രോഗ്രാമുകളും സ്‌ക്രിപ്റ്റും ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു. എന്നാല്‍ ഏതെല്ലാം പ്രോഗ്രാമുകളാണ് ചോര്‍ത്തിയിരിക്കുന്നതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്താന്‍ എച്ച്ബിഒ ഇനിയും തയാറായിട്ടില്ല.

ഗെയിം ഓഫ് ത്രോണ്‍സ് ടെലിവിഷന്‍ സീരീസിലെ താരങ്ങളുടെ സ്വകാര്യ ഫോണ്‍ നമ്പറുകളും ഹാക്കര്‍മാര്‍ പുറത്തുവിട്ടിരുന്നു.

ഹാക്കര്‍മാര്‍ക്കെതിരെ നിയമപരമായി നേരിടുമെന്ന് എച്ച്ബിഒ അധികൃതര്‍ തീരുമാനം. എച്ച്ബിഒയുടെ സോഫ്റ്റ്‌വെയറില്‍ നുഴഞ്ഞുകയറിയാണ് വിലപ്പെട്ട പ്രോഗ്രാമുകള്‍ ചോര്‍ത്തിയത്. എന്നാല്‍ വരാനിരിക്കുന്ന എപ്പിസോഡുകള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നത് സംബന്ധിച്ച് എച്ച്ബിഒ പ്രതികരിച്ചിട്ടുമില്ല.

ഏകദേശം 1.5 ടെറാബൈറ്റ് ഡേറ്റ മോഷ്ടിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം പ്രോഗ്രാമുകളും സ്‌ക്രിപ്റ്റുകളും ഓണ്‍ലൈനിലൂടെ ചോര്‍ന്നിട്ടുണ്ട്. എച്ച്ബിഒ ഹാക്ക് ചെയ്ത വാര്‍ത്ത ന്യൂസ് ഏജന്‍സികള്‍ക്ക് വ്യാജ ഇ-മെയില്‍ ഐഡിയില്‍ നിന്നാണ് ലഭിച്ചത്. പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍ ചോര്‍ന്നതോടെ എച്ച്ബിഒയ്ക്ക് കോടികളുടെ നഷ്ടമാണ് നേരിട്ടിരിക്കുന്നത്.

ഇതിനിടെ എച്ച്ബിഒ നെറ്റ്വര്‍ക്കുകള്‍ സുരക്ഷിതമാക്കാന്‍ ഹാക്കര്‍ സംഘത്തിന് എച്ച്ബിഒ വക്താവ് രണ്ടര ലക്ഷം ഡോളര്‍ (1.60 കോടി രൂപ) ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തെറ്റാണെന്നാണ് എച്ച്ബിഒ വാദം.

എച്ച്ബിഒ ഹാക്കിംങ്: താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പുറത്ത്
Posted by
09 August

എച്ച്ബിഒ ഹാക്കിംങ്: താരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ പുറത്ത്

ന്യൂയോര്‍ക്ക്: സൈബര്‍ ആക്രമണം നേരിട്ട യുഎസിലെ പ്രമുഖ ടെലിവിഷന്‍ നെറ്റ്വര്‍ക്കായ എച്ച്ബിഒയുടെ (ഹോം ബോക്സ് ഓഫീസ്) ടെലിവിഷന്‍ സീരീസായ ഗെയിം ഓഫ് ത്രോണ്‍സിലെ അഭിനേതാക്കളുടെ സ്വകാര്യ ഫോണ്‍ നമ്പറുകള്‍ ഹാക്കര്‍മാര്‍ പുറത്തുവിട്ടു. കവര്‍ന്നെടുത്ത വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ ഭീമമായ മോചനദ്രവ്യമാണ് ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത്.

ഗെയിം ഓഫ് ത്രോണ്‍സിന്റെ തിരക്കഥയുള്‍പ്പെടെ എച്ച്ബിഒ ചാനലിലെ വിവിധ ഷോകളുടെ 1.5 ടിബി ഡാറ്റയാണ് ഹാക്കര്‍മാര്‍ കഴിഞ്ഞ ആഴ്ച തട്ടിയെടുത്തിരുന്നു. ഇതിനിടെ നാളെ റിലീസ് ചെയ്യാനിരുന്ന ഗെയിം ഓഫ് ത്രോണ്‍സ് സീസണ്‍ ഏഴിലെ നാലാം എപ്പിസോഡും പുറത്തായിരുന്നു. ചാനലിലെ കൂടുതല്‍ വിവരങ്ങള്‍ ഭാവിയില്‍ ചോര്‍ത്തുമെന്ന മുന്നറിയിപ്പും ഹാക്കര്‍മാര്‍ നല്‍്കിയിരുന്നു.

2015ല്‍ സോണി പിക്‌ചേഴ്‌സില്‍ നിന്നും ഇതുപോലെ പുറത്തിറങ്ങാനിരിക്കുന്ന ചലച്ചിത്രങ്ങളും തിരക്കഥയുമടക്കം ഹാക്കര്‍മാര്‍ ചോര്‍ത്തിയിരുന്നു.

Tom Cruise Blamed for The Mummy Tanking at the Box Office
Posted by
19 June

'മമ്മി' ബോക്‌സ് ഓഫീസ് ദുരന്തമാവാന്‍ കാരണം നായകന്‍ ടോം ക്രൂസ്

ഹോളിവുഡില്‍ മമ്മി സീരീസിലെ ഏറ്റവും ഒടുവിലായി ഇറങ്ങിയ മമ്മി ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമാവാന്‍ കാരണം നായകന്‍ ടോം ക്രൂസ് എന്ന് ആരോപണം. പുതിയ മമ്മി തകര്‍ത്തടിഞ്ഞതിന് പിന്നില്‍ ടോം ക്രൂസിന്റെ അനാവശ്യ ഇടപെടല്‍ ആണെന്നാണ് നിര്‍മ്മാണ കമ്പനി ആരോപിക്കുന്നത്.

തിരക്കഥയില്‍ മുതല്‍ പോസ്റ്റ് പ്രൊഡക്ഷനിലും എഡിറ്റിംഗിലും വരെ നായക നടന്‍ കൈകടത്തി എന്നാണ് ഹോളിവുഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. വന്‍ വിജയം ലക്ഷ്യം വച്ച് യൂണിവേഴ്സല്‍ പുറത്തിറക്കിയ സിനിമ മുടക്കുമുതല്‍ പോലും കണ്ടെത്താനാവാതെ പൊട്ടപ്പൊളിഞ്ഞ അവസ്ഥയിലാണ്.

തന്റെ വേഷത്തില്‍ കൈകടത്തി മാറ്റങ്ങള്‍ വരുത്താന്‍ ക്രൂസിന് നിര്‍മാണ കമ്പനിയായ യൂണിവേഴ്സല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ വരുത്തിയ മാറ്റങ്ങള്‍ വില്ലന്‍ കഥാപാത്രത്തിന്റെ പ്രാധാന്യം ഏറ്റവും കുറച്ചു. തുല്യ പ്രാധാന്യമുണ്ടായിരുന്ന വില്ലന്‍ കഥാപാത്രത്തിന് ചിത്രത്തില്‍ ഒരു സ്വാധീനവും ചെലുത്താനായില്ല.

ഡാര്‍ക് യൂണിവേഴ്സ് സീരിസിലാണ് മമ്മി പുറത്തിറങ്ങിയത്. ഹൊറര്‍ സിനിമകള്‍ പുറത്തിറക്കാനുദ്ദേശിച്ച് യൂണിവേഴ്സല്‍ പിക്ചേഴ്സ് തുടങ്ങിവച്ച സീരിസാണ് ഡാര്‍ക് യൂണിവേഴ്സ്. അതിലെ ആദ്യ ചിത്രമായിട്ടാണ് മമ്മി പുറത്തുവന്നത്.

namitha pramod about american program issue with kavya madhavan
Posted by
18 June

അമേരിക്കന്‍ യാത്രക്കിടെ കാവ്യ മാധവനുമായുള്ള പ്രശ്‌നം; വിശദീകരണവുമായി നമിത പ്രമോദ്

ജനപ്രിയ നായകന്‍ ദിലീപിന്റെയും നാദിര്‍ഷായുടേയും നേതൃത്വത്തിലുള്ള അമേരിക്കന്‍ യാത്രക്കിടെ താനും കാവ്യ മാധവനുമായി ഉടക്കിയെന്നും ഇപ്പോളും വഴക്കിലാണെന്നും പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നടി നമിത പ്രമോദ്. നമിതയുടെ ഫേസ്ബുക്ക് പേജില്‍ ഒരു ചിത്രത്തിന് താഴെ വന്ന കമന്റിന് മറുപടിയായാണ് താരം പ്രതികരിച്ചത്.

image

അമേരിക്കന്‍ ഷോയ്ക്കിടെ കാവ്യയുമായി നമിത തെറ്റിയെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ച് തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ നമിത പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചായിരുന്നു പ്രചരണം. സമൂഹ മാധ്യമങ്ങളില്‍ ഇത് വൈറലായതോടെ ചില ഓണ്‍ലൈന്‍ സൈറ്റുകള്‍ കാവ്യയും നമിതയും വഴക്കിലാണെന്ന് എഴുതിപ്പിടിപ്പിച്ചു. നമിതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ഇതെക്കുറിച്ച് ചിലര്‍ കമന്റിടാന്‍ തുടങ്ങി. തുടര്‍ന്നാണ് താരം മറുപടിയുമായി രംഗത്തെത്തിയത്.

14-1497418633-namitha-pramod-03

‘ഇത്തരത്തില്‍ അനാവശ്യം പറഞ്ഞ് പ്രചരിക്കുന്നവരോട് സഹതാപമേയുള്ളു. ഇത്തരത്തിലുള്ള കഥകള്‍ എങ്ങനെ ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നു? വല്ലാത്ത ഭാവന തന്നെ. ഇവരെല്ലാം എനിക്ക് പ്രിയപ്പെട്ടവരാണ്. വലുതായിക്കൂടെ’ നമിത കുറിച്ചു. അമേരിക്കന്‍ യാത്രക്കിടെ ചിലരുടെ തനി സ്വഭാവം മനസിലാക്കാന്‍ സാധിച്ചു എന്ന് ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ഷോയില്‍ പറഞ്ഞ നമിതയുടെ വാക്കുകളെ ചുറ്റിപ്പറ്റിയായിരുന്നു പിന്നീട് ദിലീപ്, കാവ്യ മാധവന്‍, ദിലീപിന്റെ മകള്‍ മീനാക്ഷി എന്നിവരേയും ചേര്‍ത്ത് നിറം പിടിപ്പിച്ച കഥകള്‍ പ്രചരിച്ചിരുന്നത്.

hindi serail actress saumya tundon stolen in instanbul turkey
Posted by
12 June

സീരിയല്‍ താരം സൗമ്യ നഗര മധ്യത്തില്‍ കൊള്ളയടിക്കപ്പെട്ടു; പണം അപഹരിച്ച് കടന്നു കളഞ്ഞത് നടി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവര്‍

തുര്‍ക്കിയിലെ ഇസ്താബുളില്‍ അവധി ആഘോഷത്തിനായി എത്തിയ ഹിന്ദി നടിയെ നഗര മധ്യത്തില്‍ കൊള്ളയടിച്ചു. ഹിന്ദി സീരിയല്‍ താരം സൗമ്യ ടണ്ടയാണ് കൊള്ളയടിക്കപ്പെട്ടത്. ഇസ്താംബുള്‍ നഗര മധ്യത്തില്‍ ടാക്‌സി ഡ്രൈവര്‍ ആണ് സൗമ്യയെ കൊള്ളയടിച്ചത്.

ഗ്രാന്‍ഡ് ബസാറില്‍ ഷോപ്പിങ് കഴിഞ്ഞ് കാരകോറയിലേയ്ക്ക് ഷോപ്പിങിന് പോകുമ്പോഴാണ് മോഷണം നടന്നതെന്ന് സൗമ്യ ദേശീയമാധ്യമത്തോട് പറഞ്ഞു. ടാക്‌സിയില്‍ മീറ്റര്‍ ഇല്ലെന്ന കാര്യം ശ്രദ്ധിച്ചെങ്കിലും അതത്ര കാര്യമാക്കിയില്ല. ഇറങ്ങേണ്ട സ്ഥലമായപ്പോള്‍ ഡ്രൈവര്‍ കാശിനായി ബഹളം വെച്ചു. നോമ്പ് തുറക്കണം വേഗം പൈസ തരാന്‍ പറഞ്ഞു. 50 ലിയാണ് തുക എന്ന് പറഞ്ഞു. ഇത് സാധാരണയിലും ഇരട്ടിയാണ്.
അയാള്‍ക്ക് ലിറ നല്‍കി, പക്ഷേ സ്വീകരിക്കാനാവില്ലെന്ന് പറഞ്ഞു.

യൂറോ ആയിരിക്കും വേണ്ടതെന്ന് കരുതി പേഴ്‌സ് തുറന്നു, ഉടനെ അയാള്‍ ബഹളം വെച്ചുകൊണ്ട് പേഴ്‌സില്‍ കയ്യിട്ടു പണം എടുത്ത് വാഹന് ഓടിച്ചു പോയി. താന്‍ ബാഗില്‍ നോക്കിയപ്പോള്‍ ആയിരം യൂറോ നഷ്ടപ്പെട്ടു വെന്ന് നടി പറയുന്നു. രസീതോ, വാഹനത്തിന് നമ്പര്‍ പ്ലേറ്റോ ഇല്ലാത്തതിനാല്‍ പോലീസില്‍ പരാതി നല്‍കാനായില്ലയെന്നും തന്റെ അനുഭവം എല്ലാവര്‍ക്കും ഒരു പാഠമാകട്ടെയെന്നും സൗമ്യ പറഞ്ഞു. ഭാഭിജി ഖര്‍ പര്‍ ഹെയ്ന്‍ എന്ന ഹിറ്റ് സീരിയലില്‍ അനിത ഭാഭി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് സൗമ്യ.