12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല
Posted by
31 December

12000 സ്‌ക്വയര്‍ഫീറ്റിന്റെ കൂറ്റന്‍ വീട് പണിതത് വെറും പാഴ്‌വസ്തുക്കള്‍ കൊണ്ട്: വയോധികര്‍ താമസിക്കുന്ന ഈ ഊര് നിര്‍മ്മിക്കാന്‍ ഒരു മരം പോലും വെട്ടിയില്ല

പഴയ ഓര്‍മ്മകള്‍ അയവിറക്കി നോസ്റ്റാള്‍ജിയയില്‍ ദുഖഭാരം ചുമന്ന് ജീവിക്കുന്ന ഒട്ടേറെയാളുകളെ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ പത്തനംതിട്ട, മല്ലപ്പള്ളി സ്വദേശി ബിജു എബ്രാഹം ഒരു പടി കൂടി കടന്ന് ചിന്തിച്ചു. ഗ്രാമത്തിന്റെ നൈര്‍മല്യതയും, വിശുദ്ധിയും, പച്ചപ്പും സ്ഫുരിക്കുന്ന ആ പഴയ ഓര്‍മ്മയുടെ മണിച്ചെപ്പുകള്‍ അദ്ദേഹം ഒരോന്നായി തന്റെ ചുറ്റുവട്ടത്തിലേക്ക് പറിച്ച് നട്ടു. ചുറ്റുവട്ടത്തെ ഒരു നുള്ളു പോലും വേദനിപ്പിക്കാതെ 12000 സക്വയര്‍ ഫീറ്റ് വരുന്ന നാലുക്കെട്ട് പടുത്തുയര്‍ത്താന്‍ ബിജുവിന് ആത്മവിശ്വാസം നല്‍കിയതും ആ പഴയ നനവുള്ള ഓര്‍മ്മകളായിരുന്നു.

ഉയരത്തില്‍ കുടനിവര്‍ത്തി നില്‍ക്കുന്ന പച്ചപ്പിന് നടുവില്‍ സിമിന്റുപയോഗിക്കാതെ ചെങ്കല്ലുകൊണ്ടും, ഇഷ്ടികകൊണ്ടും മാത്രം പണിതീര്‍ത്ത ഒരു സ്വപ്‌ന വീട്. വിദേശത്ത് നിന്ന് മടങ്ങിയെത്തുമ്പോള്‍ വൃദ്ധരായ മാതാപിതാക്കളെ പരിചരിക്കണമെന്ന് മാത്രമായിരുന്നു ബിജുവിന്റെ മനസില്‍. എന്നാല്‍ ജരാനരകള്‍ ബാധിച്ച അനേകം വയോധികര്‍ക്ക് സ്വന്തം നാട്ടില്‍ വേണ്ടത്ര പരിചരണം ലഭിക്കുന്നില്ലെന്ന് മനസിലാക്കിയ ബിജു അവര്‍ക്ക് വേണ്ടിയും എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹിച്ചു. അങ്ങനെയാണ് ‘ഊര്’ എന്ന് പേരുള്ള ഈ പരിസ്ഥിതി സൗഹൃദ ഇടം നിര്‍മ്മിക്കാന്‍ തീരുമാനിക്കുന്നത്.

1886 മുതലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സിമിന്റ് ഉപയോഗിച്ച് തുടങ്ങിയത്. അത് വരെ വീടുകള്‍ പണിതീര്‍ത്തിരുന്നത്‌ മണ്ണും, മറ്റ് പ്രകൃതി പ്രദാനം ചെയ്യുന്ന വിഭവങ്ങളും ചേര്‍ത്തായിരുന്നു. താന്‍ പണിയുന്ന വീടും അത്തരത്തില്‍ ഒന്നാകണമെന്ന് ആഗ്രഹിച്ചിരുന്നുവെന്ന് ബിജു പറയുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച ഈ പ്രകൃതി സ്‌നേഹി ഗ്രാമങ്ങളില്‍ തനത് ശൈലിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സസൂക്ഷമം വീക്ഷിച്ചു.

ഉപയോഗശൂന്യമായി തീര്‍ന്ന 24 വീടുകള്‍ ലേലത്തില്‍ പിടിക്കുകയും, അവ പൊളിച്ച്, അതില്‍ നിന്നും ലഭിച്ച തടിയും, ഇഷ്ടികയും, ടൈലുകളും ശേഖരിച്ച് ഊര് എന്ന തന്റെ സ്വപ്ന വീടിന് ബിജു തറക്കല്ലിട്ടു. ഈ ഭൂമിക്ക് ഒരു ശ്രദ്ധാഞ്ജലി നല്‍കുക എന്നതായിരുന്നു ലക്ഷ്യം, ഈ വീട്ടിലെ തൂണുകള്‍ മുതല്‍ കോണിപ്പടികള്‍ക്ക്‌ വരെ ഒരു കഥപറയാനുണ്ടെന്നും ബിജു അഭിമാനത്തോടെ പറയുന്നു. വീട് പണിക്കായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലെ പരമ്പരാഗത രീതികള്‍ അവലംബിച്ചും ഊരിന് സംഭാവകള്‍ നല്‍കി.

ഇന്നിവിടെ മുതിര്‍ന്നവര്‍ക്ക് താമസിക്കാനായി 15 മുറികള്‍ ഒരുക്കിയിട്ടുണ്ട്. അവരുടെ ഏത് ആവശ്യങ്ങള്‍ നിറവേറ്റാനും ഒരു വിളിപ്പാടകലെ ബിജുവും ഉണ്ട്.

കടപ്പാട്: ദ ബെറ്റര്‍ ഇന്ത്യ

അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്കായി മണ്ണിനെ പ്രണയിക്കുന്ന ‘വേരുകള്‍’പുസ്തകമാവുന്നു
Posted by
29 December

അക്ഷരങ്ങളെ പ്രണയിക്കുന്നവര്‍ക്കായി മണ്ണിനെ പ്രണയിക്കുന്ന 'വേരുകള്‍'പുസ്തകമാവുന്നു

കൊച്ചി: മലയാള സാഹിത്യത്തിലേക്ക് നവമാധ്യമക്കൂട്ടായ്മയുടെ കൈയ്യൊപ്പ് ചാര്‍ത്തുകയാണ് വേരുകള്‍. പ്രണയവും, വിരഹവും, ബാല്യവും, ഓര്‍മ്മകളും ഇഷ്ടങ്ങളും എല്ലാം ചെറിയ വാക്കുകളിലൂടെ മനസുകളിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകള്‍ എന്ന ഫേസ്ബുക്ക് പേജ് ശ്രദ്ധേയമാണ്.

ഫേസ്ബുക്ക് പേജുകളില്‍ ഇന്നുവരെ വന്നിട്ടുള്ള 200 കൃതികളില്‍ മികച്ചവ പുസ്തക രൂപത്തില്‍ വായനക്കാരിലേക്ക് എത്തുകയാണ്. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് വേരുകള്‍ പുസ്തകമാവുന്നത്. 3000ബിസി ആണ് പ്രസാധകര്‍.

വേരുകള്‍ പുസ്തക പ്രകാശനത്തിന് സിനിമാ താരങ്ങളായ വിനയ് ഫോര്‍ട്ട്, അനു സിത്താര, ഷാജു ശ്രീധര്‍,ഇര്‍ഷാദ് അലി, ദിനേഷ് പ്രഭാകര്‍ എന്നിവര്‍ ആശംസകളുമായി എത്തിയിരുന്നു. ഡിസംബര്‍ 31-ാംതിയ്യതി തൃശൂര്‍ സാഹിത്യ അക്കാദമിയിലാണ് പ്രകാശന ചടങ്ങ്.

തുടര്‍ചികിത്സക്ക് പണം കണ്ടെത്തണം: അതിജീവനത്തിന്റെ കൈയ്യൊപ്പുള്ള ബിന്ദു സന്തോഷിന്റെ ആദ്യ പുസ്തകം ‘വാക്സ്ഥലി’ നാലാം പതിപ്പിലേക്ക്..
Posted by
09 September

തുടര്‍ചികിത്സക്ക് പണം കണ്ടെത്തണം: അതിജീവനത്തിന്റെ കൈയ്യൊപ്പുള്ള ബിന്ദു സന്തോഷിന്റെ ആദ്യ പുസ്തകം 'വാക്സ്ഥലി' നാലാം പതിപ്പിലേക്ക്..

പൊന്നാനി: വിധിയെ തോല്‍പ്പിച്ച് അക്ഷരങ്ങളിലൂടെ പുതിയ തീരം തേടുകയാണ് ബിന്ദുസന്തോഷ് എന്ന എഴുത്തുകാരി. അതിജീവനത്തിന്റെ കരുത്തും അഴകുമുണ്ട് ബിന്ദുവിന്റെ ഭാഷയ്ക്ക്. വിധി നഷ്ടപ്പെടുത്തിയ രണ്ടു കണ്ണിന്റെ കാഴ്ചക്കും രണ്ടു കിഡ്‌നികളുടെ പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ കഥകളിലൂടെയും കവിതകളിലൂടെയും ജീവിതത്തിന്റെ പച്ചപ്പ് തേടുന്ന ബിന്ദുസന്തോഷിന്റെ ആദ്യ പുസ്തകമായ ‘വാക്സ്ഥലി’ യുടെ നാലാം പതിപ്പിന്റെ പ്രകാശനമാണ് ഇന്ന്. തുടര്‍ ചികിത്സക്കുള്ള ഫണ്ട് കണ്ടെത്തുന്നതിനായാണ് അക്ഷരങ്ങള്‍ക്ക് വിലയിട്ടുള്ളത്. ആദ്യ മൂന്ന് പതിപ്പുകളും ദുബായില്‍ വെച്ചാണ് പലപ്പോഴായി പ്രകാശനം ചെയ്തിട്ടുള്ളത്.

പലപ്പോഴായി എഴുതിയ 47 കവിതകളും 86 കഥകളുമാണ് ഈ പുസ്തകത്തിലുള്ളത്. കാഴ്ചയില്ലാത്തതിനാല്‍ സുഹൃത്തും യുവ കഥാകൃത്തുമായ രമേശ് പെരുമ്പിലാവാണ് കഥകളും കവിതകളും എഴുതിയെടുത്തത് . പത്തൊമ്പതാം വയസ്സില്‍ മലേറിയ പിടിപെട്ട് ഇഞ്ചക്ഷന്‍ മാറി നല്‍കിയതാണ് ബിന്ദുവിന്റെ ജിവിതം തകര്‍ത്തത്. ഇതോടെ 7 ദിവസം പുര്‍ണ്ണമായി ബോധം നഷ്ടപ്പെട്ട ഇവര്‍ക്ക് ബോധം തിരികെ കിട്ടിയപ്പോള്‍ രണ്ടു കണ്ണിന്റെ കാഴ്ച പൂര്‍ണ്ണമായും നഷ്ടപ്പെട്ടിരുന്നു. ഒപ്പം രണ്ടു കിഡ്‌നികളുടെ പ്രവര്‍ത്തനവും നിലച്ചു. ജീവിതം എന്നെന്നേക്കുമായി നഷ്ടപ്പെടുന്നു എന്ന തോന്നല്‍ ഇല്ലാതാക്കിയത് ഭര്‍ത്താവായ സന്തോഷിന്റെ കരുതലാണ്. ആഗ്രയിലെ എയര്‍ഫോഴ്‌സില്‍ മെക്കാനിക്കായിരുന്ന ഇയാള്‍ ഭാര്യയുടെ ചികിത്സക്കായി ആ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ ദുബായില്‍ എയര്‍പോര്‍ട്ട് ജീവനക്കാരാണ് സന്തോഷ് എന്ന ചാവക്കാട്ടുകാരന്‍ .കാസര്‍ഗോഡ് കാഞ്ഞങ്ങാടാണ് ബിന്ദുവിന്റെ സ്വദേശം.

ഗര്‍ഭിണിയായ സമയത്താണ് ബിന്ദുവിന്റെ ജീവിതത്തിലേക്ക് ദുരന്തങ്ങള്‍ കടന്നുവരുന്നത്.ഇതോടെ ഗര്‍ഭം അലസിപ്പായി. മനക്കരുത്തില്‍ അവര്‍ ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് തിരികെ വന്നു .നാല്‍പ്പത്തി ആറ് വയസ്സായ ബിന്ദുവിന് റിഷിന്‍ എന്ന പേരുള്ള ഒരു മകനുണ്ടിപ്പോള്‍. ചികിത്സ ലക്ഷങ്ങളുടെ ബാധ്യതകളാണ് ഈ കുടുംബത്തിന് നല്‍കിയത്.

1996 മുതല്‍ ഭര്‍ത്താവിനൊപ്പം ദുബായില്‍ സ്ഥിരതാമസമാക്കിയ ബിന്ദു 1999ല്‍ സ്‌നേഹതരംഗം കഥ അവാര്‍ഡ് ‘ഇന്ദുരഞ്ജിനിയുടെ സഞ്ചാരപഥങ്ങള്‍’ എന്ന കഥയ്ക്ക് ലഭിച്ചുകൊണ്ടാണ് യുഎഇയിലെ സാഹിത്യരംഗത്ത് അറിയപ്പെടുന്നത്. 2000 – ല്‍ ദിശാസൂചിക എന്ന കവിതയ്ക്ക് ഇശല്‍ അബുദാബി, ജിദ്ദ അരങ്ങ് പുരസ്‌കാരങ്ങള്‍. 2002-ല്‍ സുനിതാ സ്മാരക ചെറുകഥ അവാര്‍ഡ് ഒട്ടകപ്പക്ഷിക്ക് ഒളിനിലം അതിജീവനത്തിന് എന്ന കഥയ്ക്കുംലഭിച്ചു. ദുബായ് കൈരളി കലാകേന്രം കഥ പുരസ്‌ക്കാരം 2002 – ലും കവിതാ പുരസ്‌ക്കാരം 2005 – ലും ലഭിച്ചിട്ടുണ്ട്. പാം പുസ്തകപ്പുരയുടെ അക്ഷരതൂലികാ പുരസ്‌കാരം, ഭാവന ആര്‍ട്‌സ് സൊസൈറ്റി സാഹിത്യപുരസ്‌കാരം, ഇന്ത്യന്‍ സോഷ്യല്‍ സെന്റെര്‍ അല്‍ ഐന്‍ ലിറ്റററി അവാര്‍ഡും 2005 ല്‍ കൈരളി ചാനലും അറ്റ്‌ലസ് ജ്വല്ലറിയും സംയുക്തമായി ലോകമലയാളി എഴുത്തുകാര്‍ക്കിടയില്‍ സംഘടിപ്പിച്ച സാഹിത്യ മത്സരത്തില്‍ പാന്‍ഗിയ എന്ന കവിതയ്ക്ക് ഒന്നാം സമ്മാനവും ബിന്ദുവിനെ തേടിയെത്തിയിട്ടുണ്ട്.

ഇന്ന് വൈകിട്ട് നാലുമണിക്ക് കുന്ദംകുളം ബോയ്‌സില്‍ വെച്ച് നടക്കുന്ന പ്രകാശനച്ചടങ്ങില്‍ സാഹിത്യകാരനായ ശ്രീരാമന്‍, ഗാനരചയിതാവും കവിയുമായ റഫീഖ് അഹമ്മദ്, സിനിമാതാരം ഇര്‍ഷാദ്, വിത്സന്‍, ബഷീര്‍ എന്നിവര്‍ സംബന്ധിക്കും.

തുടര്‍ചികിത്സക്കാവശ്യമായ പണം കണ്ടെത്താന്‍ കൂടിയാണ് പുസ്തകം അച്ചടച്ചിറക്കിയതെന്ന് ബിന്ദുപറയുന്നു. ദുബായില്‍ ഭര്‍ത്താവൊന്നിച്ചാണ് താമസമെങ്കിലും സാധ്യമായ വരുമാനം കൊണ്ട് ഒരു താങ്ങാവാന്‍ കഴിയുമല്ലോ എന്നാണിവരുടെ പ്രതീക്ഷ.

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

സോഷ്യല്‍ മീഡിയ സ്റ്റാറുകളുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് പിന്നിലെ രഹസ്യം
Posted by
07 August

സോഷ്യല്‍ മീഡിയ സ്റ്റാറുകളുടെ തകര്‍പ്പന്‍ ഫോട്ടോകള്‍ക്ക് പിന്നിലെ രഹസ്യം

സോഷ്യല്‍ മീഡിയയില്‍ പലരും പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളില്‍ അവര്‍ വളരെ സന്തോഷത്തോടെ ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആഘോഷിക്കുകയാണ് എന്ന് നമുക്ക് തോന്നാറുണ്ട്. എന്നാല്‍ ആ ഫോട്ടോകള്‍ക്ക് പുറകിലെല്ലാം നമുക്കറിയാത്ത ഒരു കഥയുണ്ടാകും.

യോഗചെയ്യുന്നതും, ഭക്ഷണം കഴിക്കുന്നതും, യാത്രചെയ്യുന്നതും, ഉറങ്ങാന്‍ പോകുന്നതിന്റെയും, സിനിമ കാണുന്നതിന്റെയും എല്ലാം ഫോട്ടോയെടുത്ത് ഷെയര്‍ ചെയ്യുന്നവരില്‍ മിക്കവരും അത് ആഫോട്ടോക്ക് വേണ്ടി മാത്രം ഉണ്ടാക്കിയെടുക്കുന്ന നിമിഷങ്ങള്‍ മാത്രമായിരിക്കും അത്.

ഇത്തരം സോഷ്യല്‍ മീഡിയ നുണകളെ പൊളിച്ചടുക്കുകയാണ് അമേരിക്കയില്‍ സോഷ്യല്‍ വര്‍ക്ക് ചെയ്യുന്ന ഡിച്ച് ദ ലേബല്‍ എന്ന സംഘടന. ജനങ്ങള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന പൂര്‍ണ്ണതയുള്ള ജീവിതം പലപ്പോഴും എത്രമാത്രം പൂര്‍ണ്ണതയുള്ളതാണ് എന്ന് കാണിച്ചുതരുന്നതാണ് ഈ സംഘടന നിര്‍മ്മിച്ച വീഡിയോ.

വീഡിയോ കാണാം..

nizhlalttam panchamiraav cultural meet present sthree sakthi puraskaram to vaikom vijayalakshmi
Posted by
09 March

നിഴലാട്ടം പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തിന് സമാപനം; പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയലക്ഷ്മിക്ക് സമ്മാനിച്ചു

തിരുവനന്തപുരം: ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയ ലക്ഷ്മിക്ക് സമ്മാനിച്ചു. വനിത ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം സംഘടിപ്പിച്ച പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തില്‍ വെച്ച് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ ആണ് വൈക്കം വിജയ ലക്ഷമിക്ക് പുരസ്‌കാരം കൈമാറിയത്. ഇതോടൊപ്പം അകാലത്തില്‍ മലയാളിയെ വിട്ട് പിരിഞ്ഞ നടന്‍ കലാഭവന്‍ മണി അനുസ്മരണവും നിഴലാട്ടം സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളായാണ് നിഴലാട്ടം പഞ്ചമിരാവ് സംഘടിപ്പിച്ചിരുന്നത്.

പഞ്ചമിരാവ് സാംസ്‌കാരിക സമ്മേളനത്തെക്കുറിച്ച് നിഴലാട്ടത്തിലെ അംഗമായി എംആര്‍ സിബിയുടെ കുറിപ്പ്;

ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒത്ത് കൂടി കൂട്ടായ്മയായ് ഇന്നതൊരു കുടുംബമായി….. കലയും സംസ്‌കാരവും എല്ലാം ഒത്ത് ചേരുന്ന കൂട്ട് കുടുംബം…. ഈ കാലയളവില്‍ തന്നെ നിഴലാട്ടം നിരവധിയായിട്ടുള്ള സാമൂഹ്യ ഇടപെടല്‍ നടത്തി മുന്നോട്ട് പോകുന്നു…
ലോക വനിത ദിനത്തോട് അനുബന്ധിച്ച് നിഴലാട്ടം സംഘടിപ്പിച്ച പഞ്ചമി രാവ് സാംസ്‌കാരിക സമ്മേളനത്തിന് സമാപനം കുറിച്ചു…..പ്രഥമ സ്ത്രീ ശക്തി പുരസ്‌കാരം വൈക്കം വിജയ ലക്ഷ്മിക്ക് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ സമ്മാനിച്ചു കൊണ്ടായിരുന്നു ഔപചാരിക തുടക്കം…..സ്വാഗത പ്രസംഗത്തിതില്‍ രതീഷ് രോഹിണി പറഞ്ഞത് പോലെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷം എതെന്ന് ചോതിച്ചാല്‍ …. പഞ്ചമി രാവിന്റെ പ്രതിഭാദരം വേദി ആണെന്ന് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു … ജീവിതം സഹജീവികളുടെ ആശ്വാസത്തിന് വേണ്ടി മാറ്റി വെച്ച പത്ത് മഹത് വ്യക്തികളായ സ്ത്രീകള്‍ ഒരേ വേദിയില്‍… കണ്ണം നിറയിപ്പിക്കുന്ന അവരുടെ ജീവിത അനുഭവങ്ങള്‍ ‘ ഒരു മന്ത്രി മണിക്കൂറുകളോളം വേദി പങ്കിട്ട ചരിത്ര നിമിഷങ്ങള്‍…. കാറ്റിനെ കാണാന്‍ കഴിയില്ല അനുഭവിക്കാനെ പറ്റു എന്ന പോലെ…. ഗായത്രി വീണ തുടര്‍ച്ചയായി 68 മണിക്കൂര്‍ പാടി ഗിന്നസ് റെക്കോര്‍ഡ് നേടിയ വൈക്കം വിജയ ലക്ഷിമി കാറ്റേ കാറ്റേ എന്ന ഗാനത്തോടെ മലയാളി മനസ്സ് കളെ കീഴ്‌പ്പെടുത്തിയ പോലെ ….. ഒരു കീര്‍ത്തനം കൊണ്ട്….. ശംഖുമുഖത്ത് ഒത്ത് കൂടിയ ജനാവലിയുടെ ഹൃദത്തില്‍ കാറ്റ് പോലെ തലോടി …. മറക്കാനാവാത്ത അനുഭവം പോലെ സമ്മാനിച്ചു…. കാഴ്ചയില്ലാത്ത ലക്ഷമിയുടെയും ഷിഫ്‌ന എന്ന കൊച്ച് മിടുക്കിയുടെയും വൈകാരിക സംഭാഷണങ്ങള്‍ സകലരുടെയും കണ്ണുകളെ ഈറനണിയിച്ചം….. വൈക്കം വിജയ ലക്ഷ്യമിക്ക് കാഴ്ചയിലെങ്കിലും ഈശ്വരന്‍ ഉണ്ടെങ്കില്‍ ലോകത്തെ കാണിച്ച് കൊടുക്കാന്‍ … രണ്ട് കണ്ണിനെക്കാള്‍ പ്രകാശമുള്ള അച്ഛനെയും അമ്മയെയും ഉണ്ടെന്ന് കാണാന്‍ കഴിഞ്ഞു….
രണ്ടാം ദിനം കലാഭവന്‍ എന്ന റിയാലിറ്റി ഷോകളുടെ വരവോടെ തകര്‍ന്ന് പോയ സംഘടയുടെ നാമം ഇന്നും സമൂഹത്തില്‍ അടയാളപ്പെടുത്തി കൊണ്ടിരിക്കുന്ന അകാലത്തില്‍ മലയാളിയെ വിട്ട് പിരിഞ്ഞ സഹോദരന്‍ കലാഭവന്‍ മണിക്ക് നിഴലാട്ടം മാറ്റി വെച്ചപ്പോള്‍ മണി മാത്രമേ മരിക്കു മണിനാദം മരിക്കില്ല എന്ന് തിരമാലകളെ സാക്ഷി നിര്‍ത്തി ഞങ്ങള്‍ പ്രഖ്യാപിച്ചു….. മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം നമുക്കിയില്‍ എന്നുമുണ്ടാകും….. കാലാവസ്ഥ പോലും ആ ഓര്‍മ്മ പുതുക്കല്‍ സമയത്തേക്ക് മാത്രം മാറി നിന്നു…..
ലോക വനിത ദിനമായ മാര്‍ച്ച് 8 ന് പഞ്ചമി രാവിന് സമാപനം കുറിക്കുമ്പോള്‍….. അറബിക്കടലിന്റെ റാണി എന്ന അറിയപ്പെടുന്ന കൊച്ചിയില്‍ സദാചാര പോലീസ് ഗുണ്ടകള്‍ ഉറത്ത് തുള്ളി സ്ത്രീകളെ കടന്നാക്രമിച്ചപ്പോള്‍ ….മാര്‍ ഇവാനിയോസ് കോളേജിലെ ആണും പെണ്ണും നിഴലാട്ടം വേദിയില്‍ ശംഖുമുഖം കടല്‍ തീരത്ത് ആടിയും പാടിയും നൃത്ത ചുവടുകള്‍ വെയ്ക്കുകയായിരുന്നു…… സ്ത്രിക്കും പുരുഷനും തുല്യ അവകാശമാണ് പൊതുസ്ഥലത്ത് എന്ന പ്രഖ്യാപനം കൂടിയായ് നമുക്കതിനെ കാണാം .പഞ്ചിമി രാവ് വേദിയെ…. ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടാണ് മൂന്ന് ദിന രാത്രങ്ങളെ ഞങ്ങള്‍ സൃഷ്ടിച്ചത് പേരെടുത്ത് പറയാതെ സകലര്‍ക്കും നിഴലാട്ടം കുടുംബത്തിന് വേണ്ടി നന്ദി രേഖപ്പെടുത്തുന്നു..

special story about jilaani day
Posted by
10 January

ഇന്ന് ജീലാനി ദിനം: സൂഫികളുടെ ലോകത്തെ ബോധിവൃക്ഷം

-ഫഖ്‌റുദ്ധീന്‍ പന്താവൂര്‍

ആയിരങ്ങള്‍ തിങ്ങി നിറഞ്ഞൊരു പ്രഭാഷണ സദസ്സ്. പ്രധാന പ്രാസംഗികന്‍ പ്രസംഗം തുടങ്ങി. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു അയാള്‍. പ്രഭാഷണ കലയില്‍ അദ്ധേഹത്തെ വെല്ലാന്‍ മറ്റാരുമില്ലായിരുന്നു. അനുവാചകര്‍ ശ്രദ്ധയോടെ പ്രസംഗം കേള്‍ക്കുന്നുണ്ട്. മണിക്കൂറുകള്‍ക്കു ശേഷം പ്രസംഗം നിര്‍ത്തി. അടുത്ത ഊഴം വേദിയിലെ വൃദ്ധന്റെതായിരുന്നു. അദ്ധേഹം പതിയെ എഴുന്നേറ്റു.

എല്ലാവരുടെ കണ്ണുകളിലേക്കും മൃദുലമായൊന്ന് നോക്കി. എന്നിട്ടു പതിഞ്ഞ ശബ്ദത്തില്‍ പറഞ്ഞു ‘ഇന്നലെ എന്റെ പൂച്ച മരിച്ചു പോയി ‘
സദസ്സ് ഒന്നടങ്കം അതുകേട്ട് പൊട്ടിക്കരഞ്ഞു… ഒരൊറ്റ വാക്കില്‍ സദസ്സിനെ മൊത്തം കരയിപ്പിച്ച ആ വൃദ്ധനെ പണ്ഡിതനായ പ്രാസംഗികന്‍ അസൂയയോടെ നോക്കി ..

വൃദ്ധന്‍ ആ ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ചു. പ്രാസംഗികന്‍ അദ്ധേഹത്തിന്റെ അരികിലെത്തി പ്രസംഗത്തിന്റെ രഹസ്യം അന്വേഷിച്ചു. അദ്ധേഹം ഇങ്ങനെ മറുപടി പറഞ്ഞു ‘നിങ്ങള്‍ കിതാബുകളില്‍ നിന്ന് പഠിച്ച അറിവുകള്‍ ജനങ്ങളുടെ കാതുകളിലേക്ക് പകര്‍ന്നു കൊടുത്തു. നാവിന്റെ ഉപഭോക്താവ് ചെവിയാണ്. ഞാന്‍ ഖല്‍ബില്‍ നിന്നും ഖല്‍ബിലേക്കാണ് സംസാരിച്ചത്. അതിന് ശബ്ദത്തിന്റെയോ സാഹിത്യ വാക്കുകളോടെയോ അലങ്കാരം വേണ്ട’
മഹാസൂഫി ഗുരുവായ ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയായിരുന്നു ഈ വൃദ്ധന്‍. ആ മഹാ ഗുരുവിന്റെ ഈശ്വരീയലയ ദിവസത്തെ ജീലാനി ദിനമെന്ന പേരില്‍ ലോകത്തിന്റെ വിവിധയിടങ്ങളില്‍ സൂഫികളും അദ്ധേഹത്തിന്റെ അനുരാഗികളും ഓര്‍മിക്കുന്നു.

ലോകത്ത് ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ഒത്തിരി സൂഫികളുണ്ട്. അതില്‍ കേരളത്തില്‍ ഏറ്റവും പ്രിയപ്പെട്ട സൂഫി ഗുരു ശൈഖ് ജീലാനിയാണ്. ഇന്നേ ദിവസം കേരളത്തിലെ നല്ലൊരു വിഭാഗം ആളുകളും അദ്ധേഹത്തിനെക്കുറിച്ചുള്ള കവിതകളും ഗദ്യങ്ങളും സൂഫി സാഹിത്യങ്ങളും പാടിയും പറഞ്ഞും ആഘോഷിക്കുന്നു. 1500 കള്‍ക്ക് മുമ്പ് കോഴിക്കോട് ഖാസി മുഹമ്മദ് എഴുതിയ ‘മുഹിയദ്ധീന്‍ മാല’ കേവലം സാഹിത്യ കൃതിയോ അനുഷ്ഠാന ഗീതകങ്ങളോ മാത്രമായി കാണരുത്. അത് സൂഫിലോകത്തെ ഉന്നതമായ സൂഫി സാഹിത്യങ്ങളാണ് .അതിന്റെ പൊരുളറിയാന്‍ സൂഫിസത്തിന്റെ അധികകുപ്പായമണിയണം.

കേരളത്തിന്റെ മുസ്ലിം മനസ്സ് ജീവിച്ചിരിക്കുന്ന സൂഫികളെ അക്കാലയളവില്‍ അതിന്റെ പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍കൊള്ളാറില്ലെങ്കിലും മരണത്തോടെ അവരെ പാടിപ്പുകഴ്ത്തുകയും നേര്‍ച്ചകള്‍ നടത്തുകയും ചെയ്യും .ഇക്കാര്യത്തില്‍ ശൈഖ് ജീലാനിയെന്ന മഹാ സൂഫിഗുരുരിവിനോളം കേരള മുസ്ലിംകള്‍ക്ക് അനുരാഗത്തിന്റെ വെളിച്ചം നല്‍കിയ മറ്റൊരാളില്ല . ജീലാനിയുടെ അരുമ ശിഷ്യനാണല്ലോ കാഞ്ഞിരമുറ്റം ഫരീദ് ഔലിയ സൂഫി. ഇദ്ധേഹത്തിലൂടെയായിരിക്കാം ഈ സൂഫി ദര്‍ശനങ്ങള്‍ കേരളത്തില്‍ പടര്‍ന്നത്. ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഒരു സൂഫിയോടൊപ്പമാവുക എന്ന് പറഞ്ഞ സൂഫിവചനം നിരര്‍ത്ഥകമായ മൗനത്തിന്റെ ഗുഹയ്ക്കുള്ളില്‍ നിന്ന് ആത്മീയതയുടെ വെളിച്ചത്തിലേക്ക് പറന്നുയരാന്‍ നമ്മെ സഹായിക്കുന്നു..

ഓരോ സൂഫി കഥകളും അനുഭവങ്ങളും കലുഷിതമായ വര്‍ത്തമാന കാല സാഹചര്യത്തില്‍ നന്മയുടെ വെളിച്ചം തന്നെയാണ്. കേവലം കഥകള്‍ മാത്രമല്ല സൂഫിവര്‍ത്തമാനങ്ങള്‍. എല്ലാവിധ ആഗ്രഹങ്ങളെയും സുഖപ്പെടുത്തുന്ന സവിശേഷ ഔഷധമാണ് ആത്മീയ സംഗിതം. അത് കേള്‍ക്കാന്‍ കാതുകള്‍ പോരാ.. കാണാന്‍ ഈ കണ്ണുകളും മതിയാകില്ല. ഹൃദയങ്ങള്‍ കൊണ്ട് അനുഭവിക്കുന്നവയാണവ.

സൂഫി അനുഭവത്തിന്റെ ആനന്ദലഹിരി അന്വേഷിച്ചെത്തിയ ദര്‍വീശിനോട് മന്‍സൂര്‍ ഖല്ലാജ് എന്ന സൂഫി കാത്തിരിക്കാന്‍ പറഞ്ഞു.. ഒടുവില്‍ ആത്മീയ സത്യം വിളിച്ചു പറഞ്ഞ ഖല്ലാജിനെ മതഭരണകൂടം തൂക്കിക്കൊല്ലുമ്പോള്‍ അദ്ധേഹം ആള്‍ക്കൂട്ടത്തിലേക്ക് നോക്കി ഇങ്ങനെ വിളിച്ച് കൂവി..
‘പ്രിയ മിത്രമെ എവിടെയാണ് താങ്കള്‍ ..? കാണുക ഇതാണ് സൂഫി അനുഭവത്തിന്റെ പരമാനന്ദം ‘
കാലങ്ങള്‍ക്കിപ്പുറം ഇറാഖിലെ ഗ്രാമത്തില്‍ ജനിച്ച ശൈഖ് ജീലാനിയെന്ന മഹാ സൂഫിഗുരു ആ ആത്മീയ സത്യം തൊട്ടറിഞ്ഞപ്പോള്‍ ഇങ്ങനെ പാടി
‘ ഖല്ലാജിനെ കൊല്ലും അന്നേരം ഞാനുണ്ടായിരുന്നെങ്കില്‍ രക്ഷിപ്പാന്‍ ഞാന്‍ എത്തുമായിരുന്നു ‘
( മുഹിയദ്ധീന്‍ മലയില്‍ നിന്ന് )
കേരളത്തില്‍ അങ്ങാളമിങ്ങോളം മുഹിയദ്ധീന്‍ മസ്ജിദും ജീലാനി നഗറുകളും ഉണ്ടായത് ഈ സൂഫി ഓര്‍മയിലാണ് .കോഴിക്കോട്ടെ മൊയ്തീന്‍ പള്ളി ഉദാഹരണം. ശൈഖ് ജീലാനിയുടെ സൂഫി മാര്‍ഗത്തെ ‘.ഖാദരിയ സൂഫി മാര്‍ഗം ‘ എന്നാണ് പേര് വിളിക്കുക. ഇതിന് എമ്പാടും കൈവഴികളുണ്ട് . ഇന്ത്യയില്‍ തന്നെ ഒത്തിരിയുണ്ട് .അജ്മീര്‍ ശൈഖിന്റെ (മുഈനുദ്ധീന്‍ ചിശ്തി) ചിശ്തിയാ സൂഫി മാര്‍ഗം പോലെ…

ജീവിച്ചിരിക്കുമ്പോള്‍ മറ്റേത് സൂഫികളെയും പോലെ പൊതുബോധ മനസ്സിന്റെ എതിര്‍പ്പുകള്‍ അബ്ദുല്‍ ഖാദര്‍ ജീലാനിയും നേരിട്ടിട്ടുണ്ട് . ഇപ്പോള്‍ ആ ജീവിതം കഥകളായും ഗദ്യങ്ങളായും കീര്‍ത്തനങ്ങളായും നാടെങ്ങും പാടിപ്പുകഴ്ത്തുന്നു. സൂഫികളിലെ ആദ്യ വനിതാ ത്വരീഖത്തും ( സൂഫി മാര്‍ഗം ) ബഗ്ദാദിലാണ് സ്ഥാപിച്ചത്. മഹാ സൂഫിഗുരു ശൈഖ് ജീലാനിയുടെ പേരില്‍. സൂഫി അപദാനങ്ങള്‍ പാടിയും പറഞ്ഞും പോകുന്നതിനപ്പുറം അതിന്റെ അനുഭൂതിയില്‍ ലയിക്കാന്‍ കഴിയണം. നിര്‍ഭാഗ്യവശാല്‍ അതിന് മഹാഭാഗ്യം ലഭിക്കുന്നവര്‍ വിരളമാണ്.
‘ ഞാന്‍ സ്‌നേഹിക്കുന്നവനാണു ഞാന്‍. ഞാന്‍ ആരെ സ്‌നേഹിക്കുന്നുവോ ആ ആള്‍ ഞാന്‍ തന്നെയാണ് . ഒരേ ശരീരത്തില്‍ അധിവസിക്കുന്ന രണ്ടാത്മക്കളാണ് നമ്മള്‍ ‘ ദൈവസ്‌നേഹത്തെക്കുറിച്ചുള്ള ഈ സൂഫി കവിതയിലുണ്ട് സൂഫിസത്തിന്റെ പൊരുള്‍ .

(മാധ്യമപ്രവര്‍ത്തകനും, അധ്യാപകനുമായ ലേഖകന്‍ ഹൈദരാബാദ് ജാമിഅ നിസാമിയ്യ സര്‍വ്വകലാശാലയില്‍ നിന്ന് നിസാമി ബിരുദവും, ഖുര്‍ആനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 9946025819 )

director pt kunju muhammed remembering famous writer m rasheed
Posted by
07 January

എം റഷീദ് മനുഷ്യ സ്‌നേഹിയായ ചിന്തകന്‍; കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കോളമിസ്റ്റ് എം റഷീദിനെ അനുസ്മരിച്ച് സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ്

പൊന്നാനി: മനുഷ്യ സ്‌നേഹിയായ ചിന്തകനും എഴുത്തുകാരനുമായിരുന്നു എം റഷീദ് എന്ന് പ്രമുഖ സംവിധായകന്‍ പിടി കുഞ്ഞുമുഹമ്മദ് .
കഴിഞ്ഞദിവസം സേലത്ത് മകളുടെ വീട്ടില്‍ വെച്ച് അന്തരിച്ച പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനും ചിന്തകനും വിപ്ലവകാരിയും സ്വാതന്ത്രസമരസേനാനിയുമായ എം റഷീദുമായി ഏറെ സൗഹൃദം പുലര്‍ത്തിയിരുന്ന ആളാണ് പിടി കുഞ്ഞുമുഹമ്മദ്. അദ്ധേഹംഎം റഷീദിനെക്കുറിച്ച് ഇങ്ങനെ ഓര്‍മകള്‍ പങ്കുവെച്ചു.

‘അല്‍അമീന്‍ പത്രത്തിന്റെ അന്തേവാസിയായിരുന്നു എം റഷീദും പിടി കുഞ്ഞുമുഹമ്മദിന്റെ അമ്മാവനായ അബ്ദുറഹിമാനും. ആ അടുപ്പമാണ് എന്നെ എം റഷീദിലെക്കെത്തിച്ചത്. അപകടകരമായ സത്യസന്ധനായിരുന്നു എം റഷീദ്. സ്വതന്ത്ര ചിന്തകള്‍ തിരഞ്ഞെടുത്ത എം റഷീദ് മതത്തിന്റെ പക്ഷത്ത് നിക്കാതെ വിശാലമായ മനുഷ്യ പക്ഷത്ത് നില്‍ക്കുകയായിരുന്നു ഇദ്ധേഹമെന്ന് പിടി കുഞ്ഞുമുഹമ്മദ് പായുന്നു. മകന്‍ ഗഫൂറുമായും ആ സൗഹൃദം നിലനിര്‍ത്തി .

മറ്റുള്ളവരില്‍ നിന്ന് ഭിന്നമായി സ്വന്തമായി ഒരു വഴി തിരഞ്ഞെടുക്കുകയായിരുന്നു അദ്ധേഹം. എന്‍പി മുഹമ്മദിനേക്കാളും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ച് ആധികാരികമായി പഠനം നടത്തിയത് എം റഷീദാണ്. അതുകൊണ്ടാണ് വീരപുത്രന്‍ ( മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിനെക്കുറിച്ചുള്ള സിനിമ ) എന്ന സിനിമയുമായി എം റഷീദുമായി ചര്‍ച്ച നടത്തിയതും അനാരോഗ്യം വകവെക്കാതെ അതില്‍ അഭിനയിച്ചതും. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് വധിക്കപ്പെട്ടതല്ലെന്ന് വിശ്വസിച്ചിരുന്ന സാഹിബിന്റെ അപൂര്‍വ്വ കൂട്ടാളിയായിരുന്നു എം റഷീദ്.

ശത്രുക്കള്‍ കൊന്നുകളഞ്ഞതാണ് സാഹിബിനെ എന്നാണ് അക്കാലത്ത് വിശ്വസിക്കെപ്പെട്ടതും പ്രചരിപ്പിക്കപ്പെട്ടതും. എന്നാല്‍ തെളിവ് സഹിതം ഇതെല്ലാം തള്ളുകയായിരുന്നു എം റഷീദ് ചെയ്തത്. കാലിക്കറ്റ് സര്‍വകലാശാല സിഗ്രി വിദ്യാര്‍ത്ഥിക്ക് സാഹിബിനെക്കുറിച്ച് പഠിക്കാന്‍ തയാറാക്കിയ പാഠപുസ്തകത്തില്‍ എം റഷീദിന്റെ ലേഖനം ഉള്‍പ്പെടുത്തിയത് യാദൃശ്ചികമല്ല. 1994 ല്‍ ഞാന്‍ ഗുരുവായൂരില്‍ മല്‍സരിച്ച കാലത്ത് എന്റെ അരികില്‍ വന്നിരുന്നു റഷീദിക്ക. അന്ന് അബ്ദുറഹിമാന്‍ സാഹിബിന്റെ തെരഞ്ഞെടുപ്പനുഭവങ്ങള്‍ പങ്കുവെച്ചിരുന്നു. സ്വന്തം നിലപാടുകള്‍ വിട്ട് വീഴ്ചയില്ലാതെ പ്രകടിപ്പിച്ചതിന് തെരഞ്ഞെടുപ്പില്‍ തോറ്റ സാഹിബിന്റെ കഥയാണ് അന്ന് എന്റെ കാതിലോതിത്തന്നത് .

നര്‍മ്മത്തില്‍ പൊതിഞ്ഞ് കഥ പറയാന്‍ കഴിയുന്ന എഴുത്തുകാരനായിരുന്നു എം റഷീദ്. വിപ്ലവ ജിവിതവും സ്വാതന്ത്രസമര കാലഘട്ടവും ഒരു കഥ പോലെ നര്‍മ്മത്തില്‍ ചേര്‍ത്ത് മനോഹരമായി അവതരിപ്പിക്കും. നന്നായി ചിരിപ്പിക്കുന്ന ചിന്തകന്‍ അതാണ് ഞാന്‍ അടുത്തറിഞ്ഞ എം റഷീദ്.

ഒരു മതത്തിന്റെയും വേലികള്‍ക്കകത്ത് നില്‍ക്കാതിരുന്നിട്ടും മാധ്യമതില്‍ ന്യൂനപക്ഷ വിവേചനങ്ങള്‍ക്കെതിരെ നിരന്തരം എഴുതിയതിന് കഥാകൃത്ത് പി സുരേന്ദ്രന്‍ ഒരിക്കല്‍ ഇദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിക്കാന്‍ തയ്യാറാകാതെ മാറി നിന്നു. എരമംഗലം അല്‍ഫുര്‍ഖാന്‍ കോളേജിന്റെ പത്താം വാര്‍ഷികത്തിനായിരുന്നു ഇത്. തീവ്ര മത നിലപാടാണ് എം റഷീദി നന്നായിരുന്നു ആരോപണം. യഥാര്‍ത്ഥത്തില്‍ ഒരു മതത്തിലും വിശ്വസിക്കാത്ത യഥാര്‍ത്ഥ ഇടത് വിപ്ലവകാരിയായിരുന്നു എം റഷീദ്.

ചിന്തകനായ എം റഷീദിനെ മലയാളികള്‍ വേണ്ടവിധം തിരിച്ചറിഞ്ഞിട്ടില്ല. വിപ്ലവങ്ങള്‍ പാതിവഴിയില്‍ നേര്‍ത്തു പോയെങ്കിലും ഒപ്പം നിന്നത് മനുഷ്യ പക്ഷത്താണ്. ഒത്തിരി യാത്രകള്‍ നടത്തിയ ആ മനുഷ്യന്‍. അതിലേറെ യാത്ര ചെയ്യാന്‍ കൊതിച്ച ആ മനുഷ്യന്‍ വെളിയംകോട് എന്ന സ്വന്തം ഗ്രാമവും വിട്ട് തമിഴ്‌നാട്ടിലെ സേലത്ത് വെച്ച് മരിച്ചതും ഒരു പക്ഷെ യാത്രയോടുള്ള ആത്മാവിന്റെയും ദേഹത്തിന്റെയും ഉപാസന കൊണ്ടാകും. നിശ്ചലമായ ആ ശരീരവും ഒടുവില്‍ ദീര്‍ഘമായൊരു യാത്ര നടത്തിയാണ് സ്വന്തം മണ്ണില്‍ ലയിച്ച് ചേര്‍ന്നത്. ‘
പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു.

( തയ്യാറാക്കിയത് : ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

vishnu’s  photograpgy…
Posted by
19 December

ക്യാമറയില്‍ പതിയുന്ന ജീവിത നേര്‍ക്കാഴ്ച്ചകള്‍

തിരുവനന്തപുരം: ഫോട്ടോഗ്രഫിയെ ഇഷ്ടപ്പെടുന്നവര്‍ ഏറെയുണ്ടെങ്കിലും അതിനെ ജീവിതചര്യയാക്കി മാറ്റിയവര്‍ ചുരുക്കമാണ്. പ്രകൃതിയുടെ ഓരോ ചലനവും സൂക്ഷ്മമായി വീക്ഷിച്ച് അവയെ ക്യാമറയില്‍ ഒപ്പിയെടുക്കുകയെന്നത് നിസ്സാര കാര്യമല്ല. കൂട്ടത്തില്‍ സ്വന്തമായി ക്യാമറ കൂടി ഇല്ലെങ്കിലോ? തിരുവനന്തപുരം സ്വദേശി വിഷ്ണുവിന്റെ കണ്ണുകളില്‍ പതിഞ്ഞ പല കാഴ്ച്ചകളും ക്യാമറയ്ക്കുള്ളിലായിട്ടുണ്ട്. സ്വന്തമായി ക്യാമറയില്ലെങ്കിലും സുഹൃത്തുക്കളുടെ ക്യാമറകളില്‍ വിഷ്ണു പകര്‍ത്തിയ ചിത്രങ്ങളില്‍ പലതിനും ഒരുപാട് പറയാനുണ്ട്. പ്രകൃതിയുടെ മനോഹര കാഴ്ച്ചകള്‍ മാത്രമല്ല ഈ ഫോട്ടോഗ്രാഫറുടെ ശേഖരത്തിലുള്ളത്. പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്ച്ചകളിലും വിഷ്ണുവിന്റെ കണ്ണും മനസ്സും എത്താറുണ്ട്.

കാര്യവട്ടം ക്യാംപസില്‍ സാമൂഹ്യ സേവനത്തില്‍ ബിരിദാനന്തര ബിരുദ വിദ്യര്‍ത്ഥിയാണ് വിഷ്ണു. സ്വന്തമായി ഒരു ക്യാമറ സ്വന്തമാക്കണം എന്ന ആഗ്രഹം ബാക്കിയാണെങ്കിലും ഫോട്ടോഗ്രാഫി എന്ന ലക്ഷ്യത്തില്‍ നിന്നും മാറി ചിന്തിക്കാന്‍ ഈ യുവാവ് തയ്യാറല്ല. യാത്രകളെ പ്രണയിക്കുന്ന വിഷ്ണു തന്റെ യാത്രാ വിവരണങ്ങള്‍ walktomypast.wordpress.com എന്ന ബ്ലോഗിലൂടെ മറ്റുള്ളവരില്‍ എത്തിക്കാറുമുണ്ട്.

ചിത്രങ്ങളിലൂടെ

15645598_1671227856236029_1806680588_n

15645197_1671235739568574_433134528_n

15644194_1671207579571390_241147000_n

15591707_1671207316238083_993345511_n

15645679_1671236879568460_1933507451_n

15554995_1671237306235084_978734126_n

15577692_1671237982901683_868390668_n

ranjini jose compose sufi song as milad e sherif gift
Posted by
09 December

നബിദിനത്തിന് സമ്മാനമായി സൂഫി ഗാനമൊരുക്കി രജ്ഞിനി ജോസ്; സൂഫിഗുരു മന്‍സൂര്‍ ഖല്ലാജിന്റെ 'അനല്‍ ഹഖിന്' സംഗീത ഭാഷ്യം

പൊന്നാനി: നബിദിനത്തിന് സ്‌നേഹത്തിന്റെ സൂഫി ഗാനവുമായി പ്രശസ്ത ഗായിക രഞ്ജിനി ജോസ് എത്തുന്നു. ‘അനല്‍ ഹഖ് ‘ എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോയില്‍ പാടി അഭിനയിച്ചിരിക്കുന്നത് രഞ്ജിനി തന്നെയാണ്.

ദൈവം എന്നില്‍ കുടികൊള്ളുന്നു എന്ന സത്യത്തെ ആസ്പദമാക്കിയാണു വിഡിയോ ചെയ്തിരിക്കുന്നത്.ലോക പ്രശസ്ത സൂഫിഗുരുവായ ജുനൈദുല്‍ ബഗ്ദാദിയുടെ പ്രിയ ശിഷ്യനും സൂഫിയുമായ മന്‍സൂര്‍ ഖല്ലാജിന്റെ അനല്‍ ഹഖ് എന്ന ചിന്തയാണ് സൂഫി ഗാനത്തിന് ആധാരമായിട്ടുള്ളത് . അക്കാലത്തെ മത നേതൃത്വം ഈ ചിന്തയുടെ പേരില്‍ മന്‍സൂറിനെ മതഭ്രഷ്ടനാക്കുകയും മുസ്ലിം ഭരണകൂടം ഇദ്ധേഹത്തെ തൂക്കിലേറ്റുകയും ചെയ്തിരുന്നു .കാലങ്ങള്‍ക്ക് ശേഷം ഇറാനിലെ ജീലാനിയില്‍ ജനിച്ച മറ്റൊരു സൂഫിയായ അബ്ദുല്‍ ഖാദര്‍ ജീലാനിയാണ് മന്‍സൂറിന്റെ മഹത്വം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് .

ദൈവത്തെ തിരഞ്ഞുള്ള യാത്രയില്‍ കണ്ടത് തന്നെത്തന്നെയാണെന്ന തത്വമാണ് വിഡിയോയുെട സത്ത. സ്‌നേഹം സ്‌നേഹിയില്‍ ലയിച്ചപ്പോള്‍ സ്‌നേഹം തന്നെ സ്‌നേഹിയായി മാറിയ സൂഫി നിമിഷമാണ് അനല്‍ ഹഖ് ( ഞാനാണ് പരമ സത്യം ) ഫസിലുദ്ദീന്‍ തങ്ങള്‍ എന്ന കുടുംബ സുഹൃത്തില്‍ നിന്നാണ് രഞ്ജിനിക്ക് ഈ ആശയം കിട്ടിയത്. അദ്ദേഹത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് വിഡിയോ ചെയ്യുന്നത്.

സന്തോഷ് ചന്ദ്രനാണ് സംഗീതം. പ്രേമം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കു വരികളെഴുതിയ ശബരീഷ് വര്‍മയുടേതാണ് വരികള്‍. അമ്പിളി എസ് രംഗനാണു സംവിധാനം. ആല്‍ബം ലോകമെമ്പാടും റിലീസ് ചെയ്യും .

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

story about 100 years old tree
Posted by
02 December

മധുരിക്കുന്ന പുളിയോര്‍മ്മകളുമായി അപൂര്‍വ്വമായൊരു ആദരം; വന്നേരിയില്‍ പുളിമരമുത്തശ്ശിയെ പൊന്നാടയണിയിച്ച് ആദരിച്ചു

മലപ്പുറം: നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പുളിമരത്തെ പൊന്നാടയണിയിച്ച് ആദരിച്ച് അപൂര്‍വ്വമായൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വന്നേരി ഹൈസ്‌കൂളില്‍. പ്രതിഭ കോളേജിലെ ഭൂമിത്രസേനയും വന്നേരി ഹൈസ്‌കൂളും ചേര്‍ന്നാണ് വന്നേരി സ്‌കൂളിലെ 100 വര്‍ഷം പഴക്കമുള്ള പുളിമരമുത്തശ്ശിയെ ആദരിച്ചത്. വന്നേരി ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കുഞ്ഞിമോന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചാങ്ങിന് പിടിഎ പ്രസിഡന്റ് സി ദിനേശന്‍ അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തെ തുടര്‍ന്ന് പ്രതിഭ കോളേജ് പ്രിന്‍സിപ്പാള്‍ ഉമ്മര്‍ മാസ്റ്റര്‍, ഭൂമിത്ര സേന സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് റാഫ്ഷീദ, യൂണിയന്‍ ചെയര്‍മാന്‍ മഷൂര്‍ഖാന്‍, വന്നേരി സ്‌കൂള്‍ മാനേജര്‍ അശോകന്‍ നാലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് മുത്തശ്ശി മരത്തെ പൊന്നാടയണിയിച്ചു.vanneerry

വിദ്യാര്‍ത്ഥികളും അധ്യാപകരും പൊന്നാടയില്‍ കയ്യൊപ്പ് രേഖപ്പെടുത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇഠ. സോമരാജന്‍ മാസ്റ്റര്‍, കൃഷ്ണദാസ് മാസ്റ്റര്‍, പ്രതിഭ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മഷൂര്‍ഖാന്‍ പ്രിന്‍സിപ്പാള്‍ ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈ പുളിമരച്ചോട്ടിലെ കലഹത്തിനും സൗഹൃദത്തിനും പ്രണയത്തിനും പ്രണയഭംഗത്തിനും ഓര്‍മയുടെ രുചി പുളിയല്ല മധുരമാണ്. മധുരിക്കുന്ന പുളിയോര്‍മ്മകള്‍.
നൂറ്റാണ്ടിന്റെ കഥ പറയുന്ന വേരുകള്‍ തലമുറകളെ തലോടിപ്പോയ പുളിമരത്തിനിന്ന് മധുരമാണ്. കാലങ്ങള്‍ക്കോ ഓര്‍മകള്‍ക്കോ മായ്ച്ച് തേച്ച് കളയാനാവാത്ത വിധം മധുരിക്കുന്ന ഓര്‍മ്മകള്‍ .അതു തന്നെയാണ് മരം ആദരിക്കപ്പെടാന്‍ കാരണവും.

vannyyy

വന്നേരി സ്‌കൂളിന്റെ അറുപതാണ്ടിന്റെ കഥകള്‍ വിരിഞ്ഞതും തളിരിട്ടതും ഈ പുളിമരച്ചുവട്ടിലാണ്. ഒരു മരത്തെ ഓര്‍ത്തെടുത്ത് ആദരിക്കുന്നത് ആ ഓര്‍മ്മകള്‍ ഇന്നും മധുരിക്കുന്നത് കൊണ്ടാണ് .ഇവിടെ പുളിയോര്‍മ്മകള്‍ക്ക് മധുരമാണ്. എത്രയോ തലമുറകളെ കണ്ട.. കൗമാരസ്വപ്നങ്ങള്‍ക്ക് തണലേകിയ പുളിമരം ഒരു കാലത്തിന്റെ പൂമരമാണിന്ന്. കപ്പലല്ല ഈ പൂമരം കൊണ്ട് കൗമാരങ്ങളാണ് ഇന്ന് പുനര്‍നിര്‍മിക്കുന്നത്. തിരിച്ചെടുക്കാനാവാത്ത വിധം കാലത്തിന്റെ യവനികകപ്പുറത്തേക്ക് മാഞ്ഞുപോയ കൗമാരക്കാലത്തെ വിണ്ടെടുക്കാന്‍ ഈ പുളിമരച്ചോട്ടിലെ കാറ്റുകള്‍ക്ക് ഇന്നും ശക്തിയുണ്ട്.

ഒരു മരത്തെ ഓര്‍ത്തെടുക്കുക എന്നത് പ്രകൃതിയോട് ചെയ്യുന്ന ഉപാസനയാണ്. പ്രതിഭയുടെ ഭൂമിത്രസേനയും വന്നേരി ഹൈസ്‌കൂളിലെ നാച്വറല്‍ ക്ലബും കാലത്തിന്റെ വഴിവിളക്കാവുന്നത് നന്മയുടെ ഈ അപൂര്‍വ്വതകൊണ്ടാണ്

(ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

error: This Content is already Published.!!