gold price
Posted by
22 March

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 240 രൂപയും ഗ്രാമിന് 30 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ പവന് 21,840 രൂപയും ഗ്രാമിന് 2,730 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇതിന് മുമ്പ് മാര്‍ച്ച് 17നാണ് സംസ്ഥാനത്ത് സ്വര്‍ണ്ണവില വര്‍ധിച്ചത്. ഒരാഴ്ചയോളമായി വിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,244 ഡോളറാണ് ആഗോള വിപണിയിലെ നിരക്ക്.

Share market record
Posted by
14 March

ചരിത്ര നേട്ടം: ഓഹരി വിപണി സര്‍വ്വകാല റെക്കോര്‍ഡില്‍

മുംബൈ: തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ഓഹരി വിപണിയിലും പ്രതിഫലിച്ചു. ചരിത്ര നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു. നിഫ്റ്റി സര്‍വ്വകാല റെക്കോഡില്‍ എത്തി. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്തി.

ഇന്ന് വ്യാപാരം ആരംഭിച്ച ഉടന്‍ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 188 പോയന്റ് ഉയര്‍ന്ന് സര്‍വ്വകാല റെക്കോഡായ 9,122ലെത്തി. സെന്‍സെക്സ് 616 പോയന്റും നേട്ടമുണ്ടാക്കി. ചെറുകിട, മധ്യനിര ഓഹരികള്‍ നേട്ടത്തിലേക്ക് ഉയര്‍ന്നതാണ് വിപണിയെ റെക്കോഡ് നിലവാരത്തിലേക്ക് ഉയര്‍ത്തിയത്. വ്യാപാരത്തിന്റെ അവസാനം വരെ നേട്ടം തുടര്‍ന്ന നിഫ്റ്റി 152 പോയന്റ് നേട്ടത്തോടെ 9087ലും 496 പോയന്റ് ഉയര്‍ന്ന് സെന്‍സെക്സ് 29,442ലും ക്ലോസ് ചെയ്തു.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്കിലെത്തി. 44 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഡോളറൊന്നിന് 66 രൂപ 16 പൈസ നിരക്കിലായിരുന്നു വിനിമയം.

യുപിയ്ക്കൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന മറ്റ് സംസ്ഥാനങ്ങളിലും മികച്ച വിജയം നേടിയത് രാജ്യസഭയിലും ബിജെപിയുടെ ഭൂരിപക്ഷം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇതോടെ സാമ്പത്തിക പരിഷ്‌കരണ ബില്ലുകള്‍ പാസാക്കുന്നതിലെ കാലതാമസം ഒഴിവാകുമെന്നും വിപണി കണക്ക് കൂട്ടുന്നു.

SBI needs minimum account balance penalty to offset Jan Dhan costs, says Arundhati Bhattacharya
Posted by
09 March

മിനിമം തുകയില്ലെങ്കില്‍ പിഴ; സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളി കാരണം വ്യക്തമാക്കി എസ്ബിഐ

മുംബൈ: സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നില നിര്‍ത്തിയില്ലെങ്കില്‍ പിഴ ഈടാക്കുന്ന നടപടിയെ ന്യായീകരിച്ച് എസ്ബിഐ. പിഴ ഈടാക്കുന്നത് പുന പരിശോധിക്കാന്‍ സര്‍ക്കാരില്‍ നിന്ന് ഇതുവരെ നിര്‍ദ്ദേശമൊന്നും ലഭിച്ചിട്ടില്ലെന്ന് ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു. 11കോടി ജന്‍ധന്‍ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന്റെ ഭാരം തീര്‍ക്കാന്‍ ഇത്തരത്തില്‍ ചില നിരക്കുകള്‍ ഈടാക്കാതെ മാര്‍ഗ്ഗമില്ലെന്ന് അവര്‍ പറഞ്ഞു.

മിനിമം ബാലന്‍സ് ജന്‍ധന്‍ അക്കൗണ്ടുകള്‍ക്ക് ബാധകമല്ല. ഡിജിറ്റല്‍ ബാങ്കിങിനും, എടിഎമ്മിനും നിരക്ക് ഏര്‍പ്പെടുത്തിയതിന് പുറമേ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്ന രീതി ഏപ്രില്‍ ഒന്നു മുതല്‍ നിലവില്‍ വരും. മുന്‍പും ഇത്തരത്തില്‍ പിഴ എസ്ബിഐ ഈടാക്കിയിരുന്നു. 2012ലായിരുന്നു ഇത് പിന്‍വലിച്ചത്.

gold rate
Posted by
04 January

സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും വര്‍ധിച്ചു. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 21,240 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,655 രൂപയുമാണ് ഇന്നത്തെ വില്പ്പന നിരക്ക്. 31 ഗ്രാമിന്റെ ട്രോയ് ഔണ്‍സിന് 1,160 ഡോളറാണ് ആഗോള വിപണിയിലെ ഇന്നത്തെ വില.

gold price level
Posted by
14 November

സ്വര്‍ണ്ണവിലയില്‍ മാറ്റമില്ല ; പവന് 22,880 രൂപ

കൊച്ചി: അഞ്ചാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 22,880 രൂപയും ഗ്രാമിന് 2,860 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. നവംബര്‍ ഒമ്പതിനാണ് പവന്‍ വില 23,480ല്‍ നിന്ന് 22,880 രൂപയിലേക്ക് താഴ്ന്നത്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 4.06 ഡോളര്‍ താഴ്ന്ന് 1,219.44 ഡോളറിലെത്തി.

stoke market in india
Posted by
11 November

ഇന്ത്യയിലെ ഓഹരി വിപണി നഷ്ടത്തില്‍ : രൂപയുടെ മൂല്യം ഇടിഞ്ഞു

മുംബൈ: രൂപയുടെ മൂല്യം കുറയുന്നു. ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 54 പൈസ കുറഞ്ഞ് 67.17 രൂപയായി. ഇന്നും ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം കുറയുകയാണ്. 66.96 രൂപയിലാണ് ഇപ്പോള്‍ വിനിമയം നടക്കുന്നത്.

ഇന്ത്യയിലെ ഓഹരി വിപണികളും ഇപ്പോള്‍ നഷ്ടത്തിലാണ് വ്യാപാരം നടത്തികൊണ്ടിരിക്കുന്നത്. ബോംബൈ സൂചിക സെന്‍സെക്‌സ് തുടക്കത്തില്‍ തന്നെ 383 പോയിന്റിന്റെ നഷ്ടം രേഖപ്പെടുത്തി. ദേശീയ സൂചിക നിഫ്റ്റിയും 69 പോയിന്റിന്റെ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്.

Cash on Delivery stopped by Online shopping sites
Posted by
09 November

പണമിടപാടുകള്‍ നിലക്കുന്നു; ക്യാഷ് ഓണ്‍ ഡെലിവറി നിര്‍ത്തലാക്കി, ഇ-കൊമേഴ്‌സ് മേഖലയ്ക്ക് നേട്ടം

ന്യൂഡല്‍ഹി: 500, 1000 കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതോടെ പണമിടപാടുകള്‍ നിലച്ച് രാജ്യത്തെ വ്യാപാര മേഖലയില്‍ സ്തംഭനം. ഇ-കൊമേഴ്‌സ് ഇടപാടുകളെല്ലാം തല്‍കാലത്തേക്ക് നിര്‍ത്തിവെച്ചിരിക്കുകയാണ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ തുടങ്ങി ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികളെല്ലാം ക്യാഷ് ഓണ്‍ ഡെലിവറി താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

ഓര്‍ഡര്‍ ചെയ്ത ഉല്‍പന്നങ്ങള്‍ക്ക് നിരോധിച്ച 500, 1000 നോട്ടുകളാണ് ഉപഭോക്താക്കള്‍ നല്‍കുന്നത് എന്നതിനാല്‍ തന്നെ കമ്പനികള്‍ ഇടപാടുകള്‍ നിര്‍ത്തിയിരിക്കുകയാണ്. മിക്ക ഉപഭോക്താക്കളുടെ കൈവശവും 1000, 500 നോട്ടുകളാണ് ഉള്ളത്. ഈ നോട്ടുകള്‍ ഇന്നു മുതല്‍ സ്വീകരിക്കേണ്ടെന്ന് ആര്‍ബിഐ അറിയിച്ചതോടെ ക്യാഷ് ഓണ്‍ ഡെലിവറി നിര്‍ത്തിവെക്കാന്‍ ഓണ്‍ലൈന്‍ ഷോപ്പിങ് കമ്പനികള്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴിയുള്ള വില്‍പന കുത്തനെ കൂടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പെട്ടെന്ന് ലഭ്യമാക്കേണ്ട ഉല്‍പന്നങ്ങളെല്ലാം ക്രെഡിറ്റ് കാര്‍ഡ് വഴി വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നഗരവാസികള്‍ ഭക്ഷണവും മറ്റു സേവനങ്ങളും എല്ലാം ഇന്ന് ക്രെഡിറ്റ് കാര്‍ഡ് വഴിയാണ് പേ ചെയ്യുന്നത്. കള്ളപ്പണവും കള്ളനോട്ടും പിന്‍വാങ്ങുന്നതോടെ ഡിജിറ്റല്‍ ഇടപാടുകള്‍ വര്‍ധിക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.

ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് വെബ്‌സൈറ്റുകള്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം മരവിപ്പിച്ചിട്ടുണ്ട്. ”We have disabled COD for you to save cash for essential payments” എന്നാണ് സൈറ്റുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

kerala may buy Rice from Karnataka
Posted by
24 August

ആന്ധ്ര അരി വില കുറച്ചില്ലെങ്കില്‍ ഓണത്തിന് കര്‍ണാടകത്തില്‍ നിന്ന് അരി

ആലപ്പുഴ: ആന്ധ്രയിലെ മില്ലുകാര്‍ അരി വില കുറച്ചില്ലെങ്കില്‍ മലയാളിയ്ക്ക് ഓണം ഉണ്ണാന്‍ കര്‍ണാടകത്തില്‍ നിന്ന് അരി. അരിവില കൂട്ടാനുള്ള ആന്ധ്രാലോബിയുടെ നീക്കത്തെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ പറഞ്ഞു. ആന്ധ്രാ മില്ലുകള്‍ വില കുറയ്ക്കാത്തതിന്റെ പിന്നില്‍ വലിയ ലോബിയുണ്ട്.

ഇത് ഓണക്കാലത്തെ ബാധിക്കാതിരിക്കാന്‍ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. കര്‍ണാടകയില്‍നിന്ന് ജയ അരി എത്തിക്കുന്നത് സംബന്ധിച്ച് ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി.

ആന്ധ്രയില്‍നിന്ന് ലഭിക്കുന്ന അതേ അരി കര്‍ണാടകത്തില്‍നിന്ന് ഇറക്കാനാകും. അടുത്തയാഴ്ച ആദ്യത്തോടെ അന്തിമതീരുമാനം ഉണ്ടാവും. ആന്ധ്രാക്കാരുടെ തീരുമാനം നീണ്ടാല്‍ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം കര്‍ണാടകയില്‍ പോയി അരി എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കും

adidas  starts  showroom in india soon
Posted by
10 August

അഡിഡാസിന്റെ ഷോറും ഇനി ഇന്ത്യയിലേക്കും

ലോകപ്രശസ്ത കമ്പനി അഡിഡാസിന്റെ ഷോറും ഇനി ഇന്ത്യയിലേക്കും വരുന്നു. ഡിപാര്‍ട്ട്‌മെന്റ് ഓഫ്ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്‍ഡ് പ്രൊമോഷന്‍ ന്റെ അനുമതി ലഭിച്ചാല്‍ 2017 ടോടു കൂടി ഇന്ത്യയിലെ പ്രമുഖമായ നഗരത്തില്‍ കമ്പനിയുടെ ബ്രാഞ്ച് ആരംഭിക്കുമെന്ന് അഡിഡാസ് ഇന്ത്യന്‍ഗ്രൂപ്പ് ഡയറക്ടര്‍ ഡേവ് തോമസ് അറിയിച്ചു.

സ്‌പോര്‍ട്‌സ് ഉപകരണങ്ങളുടെ ലോകപ്രശസ്ത ബ്രാന്‍ഡിന്റെ ഷോറും ഇന്ത്യയില്‍ ആരംഭിക്കുന്നു എന്ന വാര്‍ത്ത വിപണനരംഗത്ത് വന്‍ കുതിപ്പിനു ഇടയാക്കുമെന്ന് വിശ്വസിക്കുന്നു. അഡിഡാസിന്റെ എല്ലാവിധ ഉല്പന്നങ്ങളും ഇന്ത്യന്‍ഷോറുമിലും ലഭ്യമാകും. ഇന്ത്യയിലേക്ക് റീറ്റെയില്‍ സര്‍വീസ് വ്യാപിപിക്കാനാണുദ്ദേശമെന്ന് അഡിഡാസ് ഇന്ത്യന്‍ഗ്രൂപ്പ് ഡയറക്ടര്‍ ഡേവ് തോമസ് പറഞ്ഞു.

tirupati temple seeking best banks to invest gold
Posted by
18 June

തിരുപ്പതി ക്ഷേത്രം ടണ്‍ കണക്കിന് സ്വര്‍ണം നിക്ഷേപിക്കാന്‍ ബാങ്ക് തേടുന്നു

തിരുപ്പതി: ടണ്‍ കണക്കിന് വരുന്ന സ്വര്‍ണം നിക്ഷേപിക്കാന്‍ തിരുപ്പതി ബാലാജി ക്ഷേത്രം ബാങ്കുകളെ തേടുന്നു. ലക്ഷക്കണക്കിന് വില വരുന്ന സ്വര്‍ണമാണ് ക്ഷേത്രത്തിന്റെ പക്കലുള്ളത് എന്നതിനാല്‍ തന്നെ ഏറ്റവും കൂടുതല്‍ പലിശ തരുന്ന ബാങ്കുകളെയാണ് ക്ഷേത്രത്തിനാവശ്യം. ഗോള്‍ഡ് മോണിറ്ററൈസേഷന്‍ പദ്ധതി പ്രകാരമാണ് നിക്ഷേപം നടത്തുക. സ്വര്‍ണം സൂക്ഷിക്കുന്നതിലെ അപകടം കുറക്കുക എന്നതിനൊപ്പം വരുമാനവും നല്‍കുന്ന പദ്ധതിയാണ് ഗോള്‍ഡ് മോണിറ്ററൈസേഷന്‍. ഇത്തരത്തില്‍ നിക്ഷേപം നടത്തുന്നതിലൂടെ കുമിഞ്ഞു കൂടുന്ന സ്വര്‍ണം സൂക്ഷിയ്ക്കാനൊരു മാര്‍ഗമാണ് ക്ഷേത്രം അധികാരികള്‍ പ്രധാനമായും തേടുന്നത്.

ലോകത്ത് തന്നെ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം. 2600 കോടി രൂപയാണ് ഈ വര്‍ഷം വരുമാനമായി ക്ഷേത്രത്തിന് ലഭിച്ചത്. 1000 കോടി ഭക്തരുടെ വകയും ലഭിച്ചു. നിക്ഷേപത്തില്‍ നിന്നുള്ളവരുമാനമായി 800 കോടിയും പ്രസാദവും മറ്റ് വരുമാനത്തില്‍ നിന്നും 600 കോടിയും തലമുടിയ ലേലം ചെയ്ത വകയില്‍ മാത്രം 140 കോടിയും ക്ഷേത്രത്തിന് സമാഹരിക്കാനായി.
നേരത്തെ മികച്ച പലിശ വാഗ്ദാനം ചെയ്ത പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 1,311 കിലോ ഗ്രാം സ്വര്‍ണമാണ് ഏപ്രിലില്‍ തിരുപ്പതി ക്ഷേത്രം നിക്ഷേപിച്ചത്. പ്രതി വര്‍ഷം 1.75 ശതമാനമാണ്‌ പിഎന്‍ബി നല്‍കുന്ന പലിശ.

മൂന്ന് വര്‍ഷത്തേക്കാണ് ഗോള്‍ഡ് മോണിറ്റൈസേഷന്‍ പ്രകാരം നിക്ഷേപം നടത്തുക. സ്വര്‍ണമായി തന്നെ നിക്ഷേപം തിരിച്ചെടുക്കാമെന്നതിനാലാണ് ഹ്രസ്വ കാല നിക്ഷേപ പദ്ധതി ക്ഷേത്രം തിരഞ്ഞെടുത്തിരിക്കുന്നത്.
എന്നാല്‍ സ്വര്‍ണമായി തന്നെ തിരിച്ചെടുക്കാന്‍ അനുവദിക്കുമെങ്കില്‍ ദീര്‍ഘകാല നിക്ഷേപത്തിന് ഒരുക്കമാണെന്ന് റിസര്‍വ് ബാങ്കിനെ ക്ഷേത്രം അറിയിച്ചിട്ടുണ്ട്.