ഇന്ത്യയില്‍ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാം: മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍

 ഇന്ത്യയില്‍ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാം:  മികച്ച ഓഫറുകളുമായി ബിഎസ്എന്‍എല്‍
Posted by
Story Dated : March 4, 2017

തൃശ്ശൂര്‍: ഇന്ത്യയില്‍ എല്ലാ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാവുന്ന വമ്പിച്ച പ്ലാനുകളുമായി ബിഎസ്എന്‍എല്‍ രംഗത്ത്. പ്രീപെയ്ഡ് മൊബൈലില്‍ 1099 രൂപയ്ക്കാണ് പരിധിയില്ലാതെ വിളിക്കാനും ഡാറ്റ ഉപയോഗിക്കാനും കഴിയുക. STVspaceDATA1099 എന്ന് എസ്എംഎസ് ചെയ്താല്‍ മതി. കാലാവധി 30 ദിവസം. 339 രൂപയ്ക്ക് ഏത് നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാം. ഒരു ജിബി ഡാറ്റ സൗജന്യമാണ്.

STVspaceCOMBO 339 എന്നാണ് എസ്എംഎസ് ചെയ്യേണ്ടത്. 146 രൂപയ്ക്ക് എല്ലാ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിലേക്കും പരിധിയില്ലാതെ സംസാരിക്കാനും 300 എംബി ഡാറ്റാ ഉപയോഗിക്കാനും കഴിയും. ഈ രണ്ട് പ്ലാനുകളുടെയും കാലാവധി 28 ദിവസം.

ഇന്റര്‍നെറ്റ് മാത്രം ഉപയോഗിക്കുന്ന പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ഉണ്ട്. 78 രൂപയ്ക്ക് രണ്ട് ജിബി ഡാറ്റ അഞ്ചു ദിവസത്തേക്കും 292 രൂപയ്ക്ക് എട്ട് ജിബി ഡാറ്റാ 30 ദിവസത്തേക്കും ഉപയോഗിക്കാം. ഇതിനായി STVspaceDATA 78,292 എന്നിങ്ങനെ എസ്എംഎസ്. ചെയ്യണം. 123ലേക്കാണ് എല്ലാ സന്ദേശങ്ങളും അയക്കേണ്ടത്. 599 രൂപയുടെ പുതിയ പോസ്റ്റ്‌പെയ്ഡ് പ്ലാനില്‍ എല്ലാ നെറ്റ്വര്‍ക്കിലേക്കും വിളിക്കാന്‍ പരിധിയില്ല. ആറ് ജിബി ഡാറ്റ സൗജന്യം.

Comments

error: This Content is already Published.!!