339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന രണ്ടു ജിബി: ഇന്ത്യയിലെവിടേയ്ക്കും സൗജന്യകോള്‍ : മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍

339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന രണ്ടു ജിബി: ഇന്ത്യയിലെവിടേയ്ക്കും സൗജന്യകോള്‍ : മികച്ച ഓഫറുമായി ബിഎസ്എന്‍എല്‍
Posted by
Story Dated : March 17, 2017

എല്ലാവരേയും കടത്തിവെട്ടിയ ഓഫറുമായി ബിഎസ്എന്‍എല്‍ രംഗത്ത്. 339 രൂപയ്ക്ക് 28 ദിവസത്തേക്ക് ദിവസേന ജിബി രണ്ടു ജിബിക്കു പുറമെ ഇന്ത്യയിലെവിടെയും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിലേക്കു സൗജന്യമായി വിളിക്കാം. കൂടാതെ മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 25 മിനിട്ട് കോളുകള്‍ ഫ്രീയായി നല്‍കും.

18 മുതലാണ് പുതിയ ഓഫര്‍ നിലവില്‍ വരുന്നത്. എന്തായാലും ബിഎസ്എന്‍എല്ലിന്റെ ഈ ഓഫറിന് വന്‍ സ്വീകാര്യതയ ലഭിക്കുമെന്നുറപ്പാണ്. എന്തായാലും ഓഫര്‍ ഇല്ലാത്തതിനേക്കുറിച്ചോര്‍ത്ത് ആരും മറ്റ് നെറ്റ്‌വര്‍ക്കുകള്‍ തേടിപ്പോകേണ്ട എന്നാണ് കമ്പനിയുടെ പക്ഷം. എന്നാല്‍ ആയിരം ജിബി തന്നാലും ബിഎസ്എന്‍എല്ലിലേക്കില്ല എന്ന് കടുപ്പിച്ച് നടക്കുന്നവരേയും കൂടെ വരുതിയിലാക്കാന്‍ നെറ്റ്‌വര്‍ക്കിന്റെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ തയാറാകുമെന്നും പ്രതീക്ഷിക്കാം.

Comments