ശരീരം കല്ലു പോലെ കട്ടിപിടിക്കുന്ന അപൂര്‍വ്വ ത്വക്ക് രോഗത്തിന് അടിമയായ എട്ടുവയസുകാരന്‍

 ശരീരം കല്ലു പോലെ കട്ടിപിടിക്കുന്ന അപൂര്‍വ്വ ത്വക്ക് രോഗത്തിന് അടിമയായ എട്ടുവയസുകാരന്‍
Posted by
Story Dated : February 3, 2017

ബംഗ്ലാദേശ് : ശരീരം കല്ലു പോലെ കട്ടിപിടിക്കുന്ന അപൂര്‍വ്വ ത്വക്ക് രോഗം പിടിപെട്ട ബംഗ്ലാദേശുകാരനായ എട്ടു വയസ്സുകാരന്‍ മെഹന്ദി ഹസന് വീട്ടിനുള്ളില്‍ അടച്ചിരിക്കേണ്ട ദുരവസ്ഥയാണ്.

മുഖം ഒഴികെ ശരീരം മുഴുവന കട്ടിപിടിച്ച ത്വക്കായി മാറുന്നതിനെ തുടര്‍ന്ന് തൊട്ടാല്‍ പോലും മറ്റുള്ളവര്‍ക്ക് വേദനിക്കുന്നു എന്നതാണ് മെഹന്ദി ഹസന്‍ നേരിടുന്ന പ്രധാന പ്രശ്‌നം. ത്വക്ക്‌രോഗം മറ്റുള്ളവരെ മാത്രമല്ല, അവനെത്തന്നെയും ഏറെ വേദനിപ്പിക്കുന്നുണ്ട്.

സമൂഹമനസ്സാക്ഷി പലപ്പോഴും എതിരായതിനാല്‍ മാതാവ് മെഹന്ദിയെ പുറത്തേക്ക് പോലും അയയ്ക്കാറില്ല. മകന്റെ ബാല്യം രോഗം കവരുമ്പോള്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ഓഫീസുകളുടെ പടികള്‍ കയറിയിറങ്ങുകയാണ് മാതാപിതാക്കള്‍. ചെറിയ സ്പര്‍ശം പോലും അങ്ങേയറ്റം വേദന ഉളവാക്കുന്ന അവസ്ഥയില്‍ എട്ടു വയസ്സുകാരന് വസ്ത്രം ധരിക്കാന്‍ പോലും പാടാണ്.

Comments

error: This Content is already Published.!!