ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്ത മാസം ഇന്ത്യയില്‍

ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്ത മാസം ഇന്ത്യയില്‍
Posted by
Story Dated : March 30, 2017

ജര്‍മന്‍ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോറാഡ് അടുത്ത മാസം ഇന്ത്യയിലെത്തും.തുടക്കത്തില്‍ അഞ്ചു നഗരങ്ങളിലായി പ്രവര്‍ത്തനമാരംഭിക്കുന്ന ബിഎംഡബ്ല്യു മോട്ടോറാഡ് ഡീലര്‍ഷിപ്പുകള്‍ ആദ്യഘട്ടത്തില്‍ പ്രീമിയം മോട്ടോര്‍ സൈക്കിളുകളാവും പുറത്തിറക്കുക.ബൈക്ക് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘ബിഎംഡബ്ല്യു ജി 310 ആര്‍’ എത്താന്‍ വര്‍ഷാവസാനം വരെ കാത്തിരിക്കേണ്ടി വരും.

വില്‍പ്പനയ്ക്കും വില്‍പ്പനാന്തര സേവനത്തിനുമൊക്കെ ഔദ്യോഗിക പരിവേഷം കൈവരുന്നതോടെ കമ്ബനി നേരിട്ടു ബൈക്കുകള്‍ വില്‍പ്പനയ്‌ക്കെത്തിക്കുമ്പോള്‍ വിലയിലും നേരിയ കുറവ് പ്രതീക്ഷിക്കാം.ഇന്ത്യയിലേക്കു പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള തീരുമാനം കഴിഞ്ഞ ഓട്ടോ എക്‌സ്‌പോയിലാണു ബിഎംഡബ്ല്യു മോട്ടോറാഡ് പ്രഖ്യാപിച്ചത്.

Comments

error: This Content is already Published.!!