പള്‍സര്‍ എഎസ് 150 ബൈക്കിനേയും പിന്‍വലിച്ച് ബജാജ്

 പള്‍സര്‍ എഎസ് 150 ബൈക്കിനേയും പിന്‍വലിച്ച് ബജാജ്
Posted by
Story Dated : February 24, 2017

ബജാജ് ഓട്ടോ തങ്ങളുടെ പ്രോഡക്ട് ലിസ്റ്റില്‍ നിന്നും ബൈക്കുകള്‍ ഓരോന്നായി പിന്‍വലിക്കുന്നു എന്നു പറഞ്ഞുകൊണ്ടുള്ള വാര്‍ത്തകളുമായി രംഗത്ത് എത്തുകയാണ്. അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ നിന്നും മറ്റൊരു മോഡലായ പള്‍സര്‍ എഎസ്200നെ പിന്‍വലിക്കുന്നു എന്നറിയിച്ചത്.
ഇപ്പോഴിതാ പള്‍സര്‍ എഎസ് 150 ബൈക്കും പിന്‍വലിക്കുന്നതായിരിക്കുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ് കമ്പനി. പള്‍സര്‍ ശ്രേണിയില്‍ 2015ല്‍ അവതരിച്ച അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കാണ് എസ്150

ഇപ്പോഴിതാ പള്‍സര്‍ എഎസ് 150 ബൈക്കും പിന്‍വലിക്കുന്നതായിരിക്കുമെന്ന് സൂചിപ്പിച്ചിരിക്കുകയാണ് കമ്പനി. പള്‍സര്‍ ശ്രേണിയില്‍ 2015ല്‍ അവതരിച്ച അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ബൈക്കാണ് എസ്150
2015ല്‍ പള്‍സര്‍ ആര്‍എസ്200, എഎസ് 200 മോഡലുകളുടെ വില്പന വിപുലീകരിക്കാനായി പിന്‍വലിക്കപ്പെട്ട പള്‍സര്‍ 200എന്‍എസ് മോഡലിനെ കമ്പനി അടുത്തിടെ പുനരവതരിപ്പിച്ചിരുന്നു. ഇന്ത്യയില്‍ കെടിഎം 390 അഡ്വഞ്ചര്‍ ബൈക്ക് അവതരിച്ചു കഴിഞ്ഞാല്‍ എഎസ് എന്ന് സബ് ബ്രാന്റിനെ തിരിച്ചെത്തിക്കുമെന്നും കമ്പനി സൂചിപ്പിച്ചിട്ടുണ്ട്.

149.5സിസി സിങ്കിള്‍ സിലിണ്ടര്‍ എയര്‍കൂള്‍ഡ് എന്‍ജിനാണ് എസ്150ന്റെ കരുത്ത്. 16.8ബിഎച്ച്പിയും 13എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് ഈ എന്‍ജിന്‍. ഇന്ത്യയില്‍ 81,230 എക്‌സ്‌ഷോറൂം വിലയ്ക്കായിരുന്നു ഈ ബൈക്ക് ലഭ്യമായിക്കൊണ്ടിരുന്നത്.

Comments

error: This Content is already Published.!!