ഇന്ത്യയുടെ അഭിമാനമായി കാശ്മീരില്‍ നിന്നും ആയിഷ; യുദ്ധവിമാനം മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിത

ഇന്ത്യയുടെ അഭിമാനമായി കാശ്മീരില്‍ നിന്നും ആയിഷ; യുദ്ധവിമാനം മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിത
Posted by
Story Dated : April 5, 2017

ശ്രീനഗര്‍:യുദ്ധവിമാനമായ മിഗ് 29 പറത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന റെക്കോഡ് കരസ്ഥമാക്കാന്‍ ഒരുങ്ങി കശ്മീരി പൈലറ്റായ ആയിഷ അസീസ്. റഷ്യയിലെ സോകുള്‍ എയര്‍ ബേസില്‍ നിന്നാണ് ആയിഷ മിഗ് വിമാനം പറത്തുക. വിമാനം വിജയകരമായി പറത്താന്‍ സാധിച്ചാല്‍ ശബ്ദവേഗത്തെ മറികടന്ന് ജെറ്റ് വിമാനം പറത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ വനിതയെന്ന പദവിയും 21 കാരിയായ ആയിഷയെ തേടിയെത്തും.

കഴിഞ്ഞ ആഴ്ചയാണ് ആയിഷക്ക് കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് ലഭിച്ചത്. ബോംബെ ഫ്‌ളയിങ് ക്ലബില്‍ നിന്ന് 16ാം വയസിലാണ് ആയിഷ സ്റ്റുഡന്റ് പൈലറ്റ് ലൈസന്‍സ് നേടിയത്. 2012ല്‍ നാസയില്‍ നിന്നും സ്‌പേസ് ട്രൈയിനിങ് കോഴ്‌സ് പാസാവുകയും ചെയ്തു.

ആയിഷയുടെ മാതാവ് കശ്മീരിലെ ബാരാമുല്ല സ്വദേശിയും പിതാവ് മുംബൈ സ്വദേശിയുമാണ്. വിമാനം പറത്തുക മാത്രമല്ല, ഇന്ത്യയുടെ അഭിമാനമായ സുനിത വില്ല്യംസിനെ പോലെ ബഹിരാകാശ യാത്ര നടത്തണമെന്നാണ് ആയിഷയുടെ മറ്റൊരു ആഗ്രഹം.

Comments