ആസിഫലിയും അപര്‍ണയും മലയാള സിനിമയുടെ ഭാഗ്യ ജോഡികളാകുന്നു

ആസിഫലിയും അപര്‍ണയും  മലയാള സിനിമയുടെ ഭാഗ്യ ജോഡികളാകുന്നു
Posted by
Story Dated : August 12, 2017

ആസിഫിന്റെ ഭാഗ്യ ജോഡി അപര്‍ണ എന്ന് ജനം പറഞ്ഞു തുടങ്ങി. ആസിഫ് അലിയും അപര്‍ണ ബാലമുരളിയും വീണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്നു. സണ്‍ഡേ ഹോളിഡേ എന്ന ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടജോഡികളായി മാറിയ ഇവര്‍ നവാഗതനായ രതീഷ് കുമാര്‍ സംവിധാനം ചെയ്ത തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയിലൂടെ മലയാളത്തിലെ ഭാഗ്യജോഡികളായി മാറുകയാണ് ഇവര്‍. തൃശ്ശിവപേരൂര്‍ ക്ലിപ്തം ഗംഭീര അഭിപ്രായവുമായി മുന്നേറുകയാണ്.

ഗിരിജാവല്ലഭവന്‍ എന്ന കഥാപാത്രമായി ആസിഫ് എത്തുന്നു. രണ്ടുപേരുടെയും പ്രകടനം തന്നെയാണ് പ്രധാനആകര്‍ഷണം. ഭഗീരഥിയുടെ ഓട്ടോയില്‍ അപ്രതീക്ഷിതമായി ഗിരിജാവല്ലഭന്‍ എത്തുന്ന രംഗങ്ങള്‍ പ്രേക്ഷകരില്‍ ചിരിപടര്‍ത്തും.

തന്റേടിയായ ഓട്ടോ ഡ്രൈവര്‍ ഭഗീരഥി എന്ന വേഷമാണ് ചിത്രത്തില്‍ അപര്‍ണയുടേത്. സംഘട്ടന രംഗത്തിലൂടെ പരിചയപ്പെടുത്തിയ ഭഗീരഥി എന്ന കഥാപാത്രം അപര്‍ണ ഗംഭീരമാക്കി.

ഏറ്റവും എളുപ്പത്തില്‍ വില്‍ക്കാന്‍ പറ്റുന്നത് പെണ്ണിന്റെ മാനം ആണെന്നും അതിനേക്കാള്‍ മരിക്കുന്നതാണ് നല്ലതെന്നും വിശ്വസിക്കുന്ന തന്റേടി. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ തെറിയും തല്ലും കലക്കന്‍ റോള്‍.

തൃശ്ശിവപേരൂര്‍ ക്ലിപ്തത്തില്‍ നിന്നും വളരെ വ്യത്യസ്തമായ വേഷമായിരുന്നു സണ്‍ഡേ ഹോളിഡേയില്‍ ഇരുവരും ചെയ്തത്. സാഹചര്യങ്ങള്‍ വരെ വ്യത്യസ്തം. പ്രണയവും കോമഡിയും അനായാസമായി ചെയ്ത ആസിഫും അപര്‍ണയും പ്രേക്ഷകരുടെ ഇഷ്ടം നേടിക്കഴിഞ്ഞു. ഈ വര്‍ഷം ആസിഫ് അലി നായകനായി എത്തിയ നാലാമത്തെ ചിത്രം ആണ് തൃശ്ശിവപേരൂര്‍ ക്ലിപ്തം.

Comments

error: This Content is already Published.!!