ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് മോഡല്‍ വിപണിയില്‍

ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് മോഡല്‍ വിപണിയില്‍
Posted by
Story Dated : April 11, 2017

ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് മോഡല്‍ വിപണിയില്‍. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് മോഡലിന്റെ പ്രീ ബുക്കിങ് നടത്തുന്നത്.9.7 ഇഞ്ച് സൈസില്‍ റെറ്റിന ഡിസ്‌പ്ലേയോട് കൂടിയ ഐപാഡിന്റ പുതിയ മോഡലാണ് വിപണിയിലെത്തുന്നത്.

32 ജിബി വൈഫൈ മോഡലിന് 28,990 രൂപയും വൈഫൈ സെല്ലുലാര്‍ മോഡലിന് 38,990 രൂപയുമാണ് വില. സില്‍വര്‍, ഗോള്‍ഡ്, ഗ്രേ കളറുകളില്‍ പുതിയ ഐപാഡ് ലഭ്യമാവും. ആപ്പിളിന്റ എം.9 മോഷന്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. എട്ട് മെഗാപിക്‌സല്‍ പിന്‍ കാമറയും 1.2 മെഗാപിക്‌സല്‍ മുന്‍ കാമറയും ഐപാഡിനുണ്ടാവും.
ഫുള്‍ എച്ച്.ഡി വിഡിയോ റെക്കോഡിങ്, ഓട്ടോഇമേജ്, ഹൈബ്രിഡ്‌ഐആര്‍ ഫില്‍ട്ടര്‍ തുടങ്ങിയ സംവിധാനങ്ങളും ക്യാമറക്കൊപ്പം ലഭ്യമാണ്

Comments