ആട് രണ്ടില്‍ വില്ലനായി അപ്പാനി രവി ശരത്കുമാര്‍

ആട് രണ്ടില്‍ വില്ലനായി അപ്പാനി രവി ശരത്കുമാര്‍
Posted by
Story Dated : April 21, 2017

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആട് 2 ല്‍ വില്ലനായി അങ്കമാലി ഡയറീസിലെ വില്ലന്‍ അപ്പാനി രവി യെന്ന ശരത്കുമാര്‍ അഭിനയിക്കുന്നു. മിഥുന്‍ മാനുവേല്‍, വിജയ് ബാബു ജയസൂര്യ ടീം ഒന്നിക്കുന്ന ആട് 2 ഈ വര്‍ഷാവസാനം തിയ്യേറ്ററില്‍ എത്തും.

ആട് 2 ലെ പ്രധാന വില്ലന്‍ കഥാപാത്രമാണ് ശരത്കുമാറിനെ തേടിയെത്തിയിട്ടുള്ളത്. അങ്കമാലി ഡയറീസിലെ റിയലിസ്റ്റിക് വില്ലന്‍ വേഷമാണ് ശരത്കുമാറിനെ ഏറെ ശ്രദ്ധേയനാക്കിയത് .

ടോറന്റ് ഹിറ്റായ ആട് ഒരു ഭീകര ജീവിയാണ് എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ആട് 2. ഒന്നാം ഭാഗത്തെ ഷാജി പപ്പന്‍ പോലുള്ള ചില കഥാപാത്രങ്ങള്‍ രണ്ടാം ഭാഗത്തിലുമുണ്ടാകും. അങ്കമാലി ഡയറീസിന് ശേഷം ശരത്കുമാര്‍ സണ്ണി വെയ്ന്‍ നായകനാവുന്ന പോക്കിരി സൈമണ്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിന്റെ തിരക്കിലാണിപ്പോള്‍ .

Comments