അമേരിക്കയിലെ അത്ഭുതമാണ് ആമിഷ് ജനവിഭാഗം;മുന്നൂറിലേറെ വര്‍ഷങ്ങള്‍ പിന്നിലാണ് അവര്‍ ഇപ്പോഴും;അജ്ഞത കൊണ്ടല്ല, മനപ്പൂര്‍വ്വം

  അമേരിക്കയിലെ അത്ഭുതമാണ് ആമിഷ് ജനവിഭാഗം;മുന്നൂറിലേറെ വര്‍ഷങ്ങള്‍ പിന്നിലാണ് അവര്‍ ഇപ്പോഴും;അജ്ഞത കൊണ്ടല്ല, മനപ്പൂര്‍വ്വം
Posted by
Story Dated : January 29, 2017

അമേരിക്കയിലെ അദ്ഭുതമാണ് ‘ആമിഷ് ‘എന്നറിയപ്പെടുന്ന ജനവിഭാഗം. മുന്നൂറിലേറെ വര്‍ഷങ്ങള്‍ പിന്നിലാണ് അവര്‍ ഇപ്പോഴും. അജ്ഞത കൊണ്ടല്ല, മനപ്പൂര്‍വം!
അമേരിക്ക എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമായി ഓടിയെത്തുന്നത് ആകാശത്തെ തൊട്ടുനില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങളും വേഗത്തില്‍ പായുന്ന വില കൂടിയ കാറുകളും ഗ്‌ളാമര്‍വേഷമണിഞ്ഞ സുന്ദരികളും സുന്ദരന്മാരുമൊക്കെയാണോ? എന്നാല്‍ ഇവയില്‍നിന്നൊക്കെ വ്യത്യസ്മമായൊരു അമേരിക്കന്‍ജീവിതത്തെ തൊട്ടറിയാന്‍ പെന്‍സില്‍വാനിയയിലെയും ഇന്‍ഡ്യാനയിലെയും ചില ചെറു ഗ്രാമങ്ങളിലേക്ക് വരൂ. അവിടെയാണ് ‘ആമിഷ്’ ജനത വസിക്കുന്നത്. കുതിരവണ്ടികളില്‍മാത്രം യാത്ര ചെയ്ത് വൈദ്യുതി ഉപയോഗിക്കാതെ മുന്നൂറിലേറെ വര്‍ഷം പഴക്കമുള്ള ജീവിതക്രമങ്ങള്‍ ഇന്നും അനുവര്‍ത്തിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍.

ആദിവാസികളാണെന്നോ,വിദ്യാഭ്യാസമില്ലാത്തവരാണെന്നോ തെറ്റിദ്ധരിക്കേണ്ട, സുഖ ലോലുപതയുടെ കളിത്തൊട്ടിലായ അമേരിക്കയില്‍, മുഖ്യധാരയില്‍നിന്ന് അകന്നുമാറി, ലൗകിക സുഖങ്ങളെ തിരസ്‌കരിച്ച് ജീവിക്കുന്ന ഒരു സമൂഹമാണ് ആമിഷുകള്‍.
അമേരിക്കയിലെ മുഖ്യധാരയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാഗ്രഹിക്കുന്ന ആമിഷുകള്‍ കുടുംബബന്ധങ്ങളിലും അവരുടെ വിശ്വാസങ്ങളിലുമാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്.

Comments

error: This Content is already Published.!!