അല്ലു അര്‍ജുന്റെ നായികയായി മലയാളിതാരം

അല്ലു അര്‍ജുന്റെ നായികയായി മലയാളിതാരം
Posted by
Story Dated : July 17, 2017

തെലുങ്ക് ആക്ഷന്‍ ചിത്രമായ ‘നാ പേരു സൂര്യ’യില്‍ അല്ലു അര്‍ജുന്റെ നായികയായി മലയാളിതാരം അനു ഇമ്മാനുവല്‍. ബാലതാരമായിട്ട് മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവല്‍ ഇനി അല്ലു അര്‍ജുന്റെ നായികയായി പ്രേക്ഷകര്‍ക്കു മുന്നിലെത്തും.

വക്കന്തം വംശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്മാരായ അര്‍ജുന്‍സാജയും ശരത് കുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

അര്‍ജ്ജുന്‍ സര്‍ജയാണ് വില്ലന്‍ വേഷം അവതരിപ്പിക്കും. ബോളിവുഡ് സംഗീത സംവിധായകരായ വിശാല്‍,ശേഖര്‍ എന്നിവരാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്.ദേശീയ പുരസ്‌കാര ജേതാവ് രാജീവ് രവിയാണ് ചിത്രത്തിനായി ക്യാമറ ചലിപ്പിക്കുന്നത്.

കമല്‍ സംവിധാനം ചെയ്ത സ്വപ്ന സഞ്ചാരി എന്ന ചിത്രത്തിലൂടെയാണ് അനു മലയാള സിനമാ ലോകത്തേക്ക് വന്നത്. ചിത്രത്തില്‍ ജയറാമിന്റെയും സംവൃത സുനിലിന്റെയും മകളായി അഭിനയിച്ചു. പിന്നീട് പഠനത്തിന് വേണ്ടി യുഎസില്‍ പോവുകയായിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിലാണ് അനു നായികയായി എത്തിയത്.

Comments