നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്ന് നമ്മളില്‍ ഉപയോഗിക്കുന്നു; അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്ന് നമ്മളില്‍ ഉപയോഗിക്കുന്നു; അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
Posted by
Story Dated : December 7, 2017

കൊച്ചി: മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുന്നവര്‍ അറിയാനായി യുവനടന്‍ അജു വര്‍ഗീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സാമൂഹീക പ്രശ്‌നങ്ങളില്‍ സ്വന്തം നിലപാട് വ്യക്തമാക്കാറുള്ള അജു ഇപ്പോള്‍ മതത്തിന്റെ പേരില്‍ കോലവിളിക്കുന്നവര്‍ക്കെതിരെ തുറന്നെഴുതിയിരിക്കുകയാണ്.

‘പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ… എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. എന്ന് അജു ഓര്‍മ്മപ്പെടുത്തുന്നു. ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു” എന്നും കുറിപ്പില്‍ പറയുന്നു.

Comments