മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി ലോകസുന്ദരി ഐശ്വര്യ റായ്

മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി ലോകസുന്ദരി ഐശ്വര്യ റായ്
Posted by
Story Dated : August 12, 2017

ഇന്ത്യയുടെ എഴുപതാമത് സ്വാതന്ത്രദിനാഘോഷത്തോടനുബന്ധിച്ച് ലോകസുന്ദരി ഐശ്വര്യ റായ് ബച്ചന്‍ മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി. ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മെല്‍ബണില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തുന്ന ആദ്യ വനിതയാണ് ഐശ്വര്യ റായ്. അതിനു ശേഷം താരം ഇന്ത്യയുടെ ദേശീയ ഗാനവും ആലപിച്ചു.ആഷിനൊപ്പം മകള്‍ ആരാധ്യ ബച്ചനും ഉണ്ടായിരന്നു.

ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് മെല്‍ബണില്‍ ഒരുക്കിയ ചടങ്ങില്‍ തനിക്കും മകള്‍ ആരാധ്യയ്ക്കു പങ്കെടുക്കുവാന്‍ സാധിച്ചതിലുള്ള സന്തോഷവും താരം പങ്കുവെച്ചു.

Comments

error: This Content is already Published.!!