ജിയോയെ എതിരിടാന്‍ എയര്‍ടെല്‍ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകള്‍ നല്‍കുന്നു

ജിയോയെ എതിരിടാന്‍ എയര്‍ടെല്‍ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകള്‍ നല്‍കുന്നു
Posted by
Story Dated : December 8, 2016

ന്യൂഡല്‍ഹി: ജിയോയുടെ ഓഫറുകള തുടര്‍ന്ന് ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്താനായി പുത്തന്‍ ഓഫറുകളുമായി രംഗത്തെത്തിയിരുന്നു. അതിനു പിന്നാലെ ഇപ്പോള്‍ എയര്‍ടെലും രംഗത്തെത്തിയിരിക്കുകയാണ്.345 രൂപയുടെ പ്രീപെയ്ഡ് ബണ്‍ഡില്‍ ഓഫറുകളെയാണ് എയര്‍ടെല്‍ ഇന്നലെ അവതരിപ്പിച്ചത്. 145 രൂപാ നിരക്കില്‍ ലഭ്യമാകുന്ന ഓഫറിന്റെ ആകര്‍ഷണങ്ങളില്‍ ഒന്ന് 300 എംബിയുടെ 4ജി ഡാറ്റയാണ്. എന്നാല്‍ ഓഫറിന്റെ പ്രധാന ആകര്‍ഷണം എന്നത് സൗജന്യമായ എയര്‍ടെല്‍ ടു എയര്‍ടെല്‍ ലോക്കല്‍ എസ്ടിഡി കോളുകളാണ്. ഇതിന് പുറമെ, ഫീച്ചര്‍ ഫോണാണ് ഉപയോക്താവിന്റേത് എങ്കില്‍ ഉപയോഗിക്കുവാനായി 50 എംബി ഡാറ്റയും എയര്‍ടെല്‍ നല്‍കുന്നു. ഇന്ത്യയിലുടനീളം ലഭ്യമാകുന്ന എയര്‍ടെലിന്റെ പുതിയ ഓഫറിന്റെ കാലാവധി 28 ദിവസമാണ്. 1 ജിബിയാണ് ഓഫറിന്റെ കീഴില്‍ ഉപഭോക്താവിന് ലഭിക്കുക. കൂടാതെ, എയര്‍ടെല്‍ടുഎയര്‍ടെല്‍ നെറ്റ്‌വര്‍ക്കിനുള്ളിലുള്ള എല്ലാ ലോക്കല്‍എസ്ടിഡി കോളുകള്‍ ഓഫറിന്റെ ഭാഗമായി സൗജന്യമായി ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. മുന്‍ ഓഫറിലേത് പോലെ, ഫീച്ചര്‍ ഉപയോക്തക്കള്‍ക്കായി 50 എംബി ഡാറ്റായും എയര്‍ടെല്‍ നല്‍കുന്നുണ്ട്.

Comments