കുറഞ്ഞ ചിലവില്‍ ഇന്ത്യക്ക് അകത്ത് പറക്കാം; 799 മുതലുള്ള ടിക്കറ്റുമായി എയര്‍ ഏഷ്യ

കുറഞ്ഞ ചിലവില്‍ ഇന്ത്യക്ക് അകത്ത് പറക്കാം; 799 മുതലുള്ള ടിക്കറ്റുമായി എയര്‍ ഏഷ്യ
Posted by
Story Dated : November 15, 2016

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് എന്നും ആശ്വാസമായ നിരക്കില്‍ വിമാന യാത്ര സാധ്യമാക്കി നല്‍കുന്ന ബജറ്റ് എയര്‍ലൈനായ എയര്‍ഏഷ്യ വീണ്ടും ഓഫറുകളുമായി രംഗത്ത്. യാത്രക്കാര്‍ക്ക് ചിലവുകളെല്ലാം ഉള്‍പ്പെടെ ഇനി 799 രൂപയില്‍ ഇന്ത്യയ്ക്കകത്ത് പറക്കാം. ഗുവാഹത്തി-ഇംഫാല്‍ റൂട്ടിലാണ് ഏയര്‍ഏഷ്യ കുറഞ്ഞ നിരക്കായ 799 രൂപയില്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുന്നത്. ഓഫറിന് കീഴില്‍ കൊച്ചി-ബംഗളൂരു, ഹൈദരാബാദ്-ബംഗളൂരു റൂട്ടുകളില്‍ 999 രൂപയാണ് ടിക്കറ്റ് നിരക്ക്.

എയര്‍ ഏഷ്യയുടെ പുതിയ ഓഫര്‍ നിരക്ക് പ്രകാരം നവംബര്‍ 20 വരെ മാത്രമാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരം നല്‍കുന്നത്. ഓഫറിന്റെ അടിസ്ഥാനത്തില്‍ 2017 മെയ് 1 മുതല്‍ 2018 ഫെബ്രുവരി 6 വരെയുള്ള കാലയളവില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ അവസരവും ലഭിക്കും. ബംഗളൂരു-ഗോവ, പൂണെ-ബംഗളൂരു, ബംഗളൂരു-വിശാഖപ്പട്ടണം റൂട്ടുകളില്‍ 1299 രൂപ ടിക്കറ്റ് നിരക്ക് മുതലാണ് എയര്‍ഏഷ്യ ഓഫറിനെ നല്‍കിയിരിക്കുന്നത്.

അതേസമയം ഓഫറിന് കീഴില്‍ ഹൈദരാബാദ്-ഗോവ റൂട്ടില്‍ 1599 രൂപയും, കൊച്ചി-ബംഗളൂരു റൂട്ടില്‍ 2499 രൂപയുമാണ്. ടാറ്റയും മലേഷ്യന്‍ വിമാനകമ്പനിയായ എയര്‍ ഏഷ്യ ബെര്‍ഹാദും സംയുക്തമായാണ് എയര്‍ഏഷ്യയെ ഇന്ത്യയില്‍ കൊണ്ട് വന്നത്.വ്യോമയാന മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 82.3 ലക്ഷം യാത്രികരാണ് കഴിഞ്ഞ മാസം മാത്രം ആഭ്യന്തര റൂട്ടുകളില്‍ സഞ്ചരിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ യാത്രക്കാരുടെ 20 ശതമാനം വര്‍ധനവാണ് ആഭ്യന്തര റൂട്ടുകളില്‍ ഉണ്ടായിരിക്കുന്നത്. ആഭ്യന്തര റൂട്ടുകളില്‍ വിമാന കമ്പനികള്‍ നല്‍കി വരുന്ന പ്രമോഷണല്‍ ഓഫറുകളുടെ അടിസ്ഥാനത്തില്‍ കടുത്ത മത്സരമാണ് വ്യോമയാന മേഖലയില്‍ നടക്കുകയാണ്.

Comments

error: This Content is already Published.!!