ദിലീപിനെ കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്ക് സബ് ജയിലില്‍ നിന്നും ഇറങ്ങി വന്നത് അബ്ദുള്‍ കലാം: കലാമിന്റെ അപരനെ കണ്ട് ഞെട്ടി മാധ്യമസംഘം

ദിലീപിനെ കാത്ത് നിന്ന മാധ്യമപ്രവര്‍ത്തകരുടെ ഇടയിലേക്ക് സബ് ജയിലില്‍ നിന്നും ഇറങ്ങി വന്നത് അബ്ദുള്‍ കലാം: കലാമിന്റെ അപരനെ കണ്ട് ഞെട്ടി മാധ്യമസംഘം
Posted by
Story Dated : August 12, 2017

ആലുവ സബ്ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ഒരാളെ കണ്ട് നാട്ടുകാര്‍ ഞെട്ടി. അന്തരിച്ച മുന്‍ രാഷ്ട്രപതി ഡോക്ടര്‍ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ അപരനായ സീഖ് മുഹമ്മദാണ് കാഴ്ചക്കാരെ അമ്പരപ്പിച്ചത്. വാഹനാപകടക്കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത ബന്ധുവിനെ കാണാനെത്തിയതായിരുന്നു സീഖ് മുഹമ്മദ്.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്ജയിലിനു മുന്നില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നിലേക്കാണ് ഡോ.കലാമിന്റെ അപരന്‍ എത്തിയത്. തമിഴ്‌നാട്ടിലെ ഉടുമല്‍പേട്ട് സ്വദേശിയായ സീഖ് മുഹമ്മദ് കടുത്ത അബ്ദുല്‍ കലാം ആരാധകനാണ്.

ഈ ആരാധനയാണ് വേഷത്തിലും നടപ്പിലും കലാമിനെ അനുകരിക്കാന്‍ സീഖ് മുഹമ്മദിനെ പ്രേരിപ്പിച്ചത്. ഒരു തവണ നേരില്‍ കണ്ടപ്പോള്‍ തനിക്ക് എല്ലാഗ്രാമങ്ങളിലും പോകാന്‍ കഴിയാത്തതിനാല്‍ തന്റെ സന്ദേശങ്ങള്‍ സാധാരണക്കാരിലേക്കും വിദ്യാര്‍ഥികളിലേക്കും എത്തിക്കാന്‍ ഡോ. കലാം നിര്‍ദേശിച്ചതായി സീഖ് മുഹമ്മദ് പറയുന്നു. കലാമിന്റെ രൂപത്തില്‍ സ്‌കൂളിലെത്തുന്ന സീഖ് മുഹമ്മദിന് വന്‍ വരവേല്‍പാണ് വിദ്യാര്‍ഥികളും അധ്യാപകരും നല്‍കുന്നത്. സബ്ജയിലിനു മുന്നില്‍ സീഖ് മുഹമ്മദിനെ കണ്ടവര്‍ ഒപ്പം സെല്‍ഫിയുമെടുത്താണ് മടങ്ങിയത്.

 

Comments