ബാബറി മസ്ജിദ് പൊളിച്ചതിന് പ്രാശ്ചിത്തമായി 100 പള്ളികള്‍ പണിയും: ഇസ്ലാം മതം സ്വീകരിച്ച് മൂന്ന് കര്‍സേവകര്‍

ബാബറി മസ്ജിദ് പൊളിച്ചതിന് പ്രാശ്ചിത്തമായി 100 പള്ളികള്‍ പണിയും: ഇസ്ലാം മതം സ്വീകരിച്ച് മൂന്ന് കര്‍സേവകര്‍
Posted by
Story Dated : December 6, 2017

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് പൊളിച്ചതില്‍ പശ്ചാത്തപിക്കുന്നതായി പള്ളി തകര്‍ക്കാന്‍ മുന്നില്‍ നിന്ന മൂന്ന് കര്‍സേവകര്‍. ഇസ്ലാം മതം സ്വീകരിച്ച ബല്‍ബീന്ദര്‍ സിങ്, യോഗേന്ദ്ര സിങ്, ശിവപ്രസാദ് എന്നിവരാണ് തങ്ങളുടെ പ്രവര്‍ത്തിയില്‍ കുറ്റ ബോധമുണ്ടെന്ന് വെളിപ്പെടുത്തിയത്. ഇതിന് പ്രാശ്ചിത്തമായി മരിക്കുന്നതിന് മുന്‍പ് നൂറ് പള്ളികള്‍ പണിയുക എന്നതാണ് ഇവരുടെ ലക്ഷ്യം.

ഇതിനോടകം തന്നെ ഇവര്‍ ചേര്‍ന്ന് 40 പള്ളികള്‍ പണികഴിപ്പിച്ച് കഴിഞ്ഞു. ചെയ്ത തെറ്റ് മനസിലായപ്പോളുണ്ടായ മനോവേദനയിലാണ് തങ്ങള്‍ ഇസ്ലാം മതം സ്വീകരിച്ചതെന്നാണ് മൂവരും പറയുന്നത്. 1992 ഡിസംബര്‍ 2ന് മസ്ജിദ് പൊളിക്കാന്‍ മുന്നില്‍ നിന്ന ശിവസേന പ്രവര്‍ത്തകന്‍ ബല്‍ബീര്‍ സിങ് ഇന്ന് മുഹമ്മദ് ആമിറാണ്. മസ്ജിദ് പൊളിച്ചതിന് ജന്മാനാടായ പാനിപ്പത്തില്‍ ഇദ്ദേഹത്തിന് സ്വീകരണം പോലും ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകമായിരുന്ന യോഗേന്ദ്ര പാല്‍ മുഹമ്മദ് ഉമറാവുകയും, ശിവപ്രസാദ് ഷാര്‍ജയിലെത്തി മുഹമ്മദ് മുസ്തഫയാവുകയുമായിരുന്നു.

മൗലാന സിദ്ധീഖി എന്ന മുസ്ലീം പണ്ഡിതന്റെ മത പ്രഭാഷണങ്ങളും ഇവര്‍ ഇസ്ലാം മതം സ്വീകരിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ബല്‍ബീര്‍ സിങ് പാനിപ്പത്തില്‍ നിന്നും ഹൈദ്രാബാദിലേക്ക് സ്ഥലം മാറുകയും, ഒരു മുസ്ലീം യുവതിയെ വിവാഹം ചെയ്യുകയും ചെയ്തു.

 

Comments